ടെസ്റ്റ്ബിൻ
-------------------
ഡിസംബറിലെ തണുപ്പുള്ള പ്രഭാതം. ജനവാതിൽ മലർക്കെ തുറന്നിട്ടു. ജനാലയിലൂടെ അരിച്ചിറങ്ങിയ തണുപ്പും, തലേന്നാളത്തെ മദ്യത്തിന്റെ തല കനപ്പും ശരീരം ചൂടാക്കാൻ ചൂടൻ കട്ടൻ കാപ്പിയും സിഗരറ്റും വലിച്ചു കയറ്റി.
-------------------
ഡിസംബറിലെ തണുപ്പുള്ള പ്രഭാതം. ജനവാതിൽ മലർക്കെ തുറന്നിട്ടു. ജനാലയിലൂടെ അരിച്ചിറങ്ങിയ തണുപ്പും, തലേന്നാളത്തെ മദ്യത്തിന്റെ തല കനപ്പും ശരീരം ചൂടാക്കാൻ ചൂടൻ കട്ടൻ കാപ്പിയും സിഗരറ്റും വലിച്ചു കയറ്റി.
നഗരം, ഈ ബിൽഡിങ്ങിന്റെ അഞ്ചാമത്തെ നിലയിലെ ഫ്ലാറ്റിൽ ഇരുന്നു നോക്കുമ്പോൾ ബിൽഡിങ്ങുകൾ അവക്കിടയിലൂടെ മാളത്തിലേക്ക് അരിച്ചു പോകുന്ന ഉറുമ്പു കൂട്ടങ്ങൾ പോലെയായിരുന്നു ഓരോ മനുഷ്യരും, ചിലപ്പോൾ തോന്നും മൊബൈൽ ഗെയിമിലെ ഗെയിം ഓഫ് വാറിന്റെ ഫയർ ഐജ് ആണ് മനസ്സിൽ വരുന്ന ചിത്രം.
ലീവ് തീരാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം. ഒരു പ്രമുഖ ആഴ്ചപ്പതിപ്പിന്റെ ഇറക്കാൻ പോകുന്ന വാർഷിക പതിപ്പിന് ഒരു കഥ വേണമെന്ന് പറഞ്ഞു എഡിറ്റർ വിളിച്ചിരുന്നു ഒരു ആഴ്ച മുൻപ് എന്നാൽ എത്ര തന്നെ ഈ ഒറ്റക്കുള്ള ഫ്ലാറ്റിൽ ഇരുന്നു ആലോചിച്ചിട്ടും കഥയുടെ ഒരു തുമ്പ് പോലും കിട്ടിയില്ല. കുട്ടികാലം മുതൽ ഇതുവരെയുള്ള ജീവിതത്തിലെ സ്വന്തം അനുഭവവും കണ്ടുമുട്ടിയവരുടെ അനുഭവങ്ങളും എല്ലാം തന്നെ കഥകളാക്കി പലരീതിയിൽ, കഥകൾ മാത്രം എഴുതാൻ ഇഷ്ടപ്പെട്ടിരുന്ന തന്റെ എല്ലാ കഥകളും കൂട്ടിയോജിപ്പിച്ചാൽ തനിക്കു മാത്രം അറിയാവുന്ന പരമ രഹസ്യമായ ആത്മ കഥയാവും.
ഇത്രയും ദിവസം കഥക്ക് വേണ്ടി ഇടക്കിടെയുള്ള പുകയിലൂടെ ചിന്തിക്കുമെങ്കിലും, ആ ചിന്തകൾ എവിടെയും എത്താതെ വരുന്ന അവസാനങ്ങളിൽ വയറു നിറച്ചു മദ്യം കഴിച്ചു ഉറങ്ങും. ചിന്തകൾ മാറി മറിഞ്ഞു അവസാനം ചെന്നെത്തുന്നത് അവളിലേക്കാണ്. മൂടൽ മഞ്ഞിലൂടെ വിരിയുന്ന പുഞ്ചിരി തൂകുന്ന അവളുടെ മുഖം. എന്തോ തന്നോട് പറയാൻ ഉള്ളതുപോലെ ആ കണ്ണുകൾ. ചുണ്ടുകൾ പാതിയും തുറന്നിരുന്നു.
പെട്ടന്നാണ് കോളിംഗ്ബെൽ മുഴങ്ങിയത്. വാതിൽ തുറക്കാനായി തിരിഞ്ഞു നടക്കുമ്പോൾ മൊബൈലും റിങ്ങ് ചെയ്തു. മൊബൈൽ എടുത്ത് കോൾ ബട്ടൺ അമർത്തി ചെവിയിൽ ചേർത്തുപിടിച്ചു.
''ഗുഡ് മോർണിംഗ് സാർ എച് ഡി എഫ്‌സി ബാങ്കിൽ നിന്നും രമ്യയാണ്. ക്രെഡിറ്റ് കാർഡിനെ കുറിച്ച് സംസാരിക്കാൻ വിളിച്ചതാണ്.'' തിരിച്ചുള്ള എന്റെ മറുപടികൾക്ക് ഇടം കൊടുക്കാതെ അവൾ സംസാരിക്കുന്നതിനു ഇടയ്ക്കു വാതിൽ തുറന്നു.
''സാർ ടെസ്റ്റ്‌ബിൻ..'' വാതിലിനു അടുത്തിരുന്ന ടെസ്റ്റ്‌ബിൻ എടുത്ത് അയാൾക്ക് കൊടുത്തു വാതിലടച്ചു തിരിച്ചു നടന്നപ്പോളാണ് എന്റെ എഴുത്ത് മേശയുടെ കീഴിൽ ഇരിക്കുന്ന ടെസ്റ്റ്‌ബിൻ ഓർത്തത്. ടെസ്റ്റ്‌ബിൻ എടുത്ത് വാതിൽ തുറന്നു വരാന്തയിലേക്ക് നോക്കുമ്പോൾ അയാളെ കാണുന്നില്ല. പോയി കാണുമെന്നു കരുതി വാതിൽ അടക്കാൻ തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത് താൻ കൊടുത്ത ആ ടെസ്റ്റ്‌ബിനിൽ അയാൾ തിരയുന്നു. അയാളുടെ പ്രവൃത്തിയെ സൂക്ഷിച്ചു നോക്കി. ഞാൻ അയാളെ നോക്കുന്നത് പോലും അയാൾ അറിയുന്നില്ല. പെട്ടന്നാണ് ഇടിമുഴക്കം പോലെ ചെവിയിലിരുന്ന ഫോണിലൂടെ ''സാർ'' എന്ന വിളി ഞെട്ടിച്ചതും 'എസ്' എന്ന എന്റെ മറുപടിക്കു ഞെട്ടി തരിച്ചു അയാൾ എന്നെ നോക്കിയതും എന്റെ കയ്യിലിരുന്ന ടെസ്റ്റ്‌ബിനും ബലമായി വാങ്ങി വരാന്തയിലൂടെ ഓടി. ഫോൺ കട്ട് ചെയ്തു.
അയാൾ വാസു. മെലിഞ്ഞുണങ്ങിയ ശരീരം എന്നാൽ കൈകളിൽ ഉരുണ്ട പേശികൾ, ഇരു നിറം, ഇടതൂർന്ന താടിയും മീശയും, അയഞ്ഞുലഞ്ഞ പാൻസും ഷർട്ടും ശരീരത്തിലൂടെ ഓടിക്കളിക്കും. മുഖം എപ്പോഴും ഒരു ചിരി ഉണ്ടാകും ഒരു പാവത്താൻ ഭാവം.
വാസു സെക്യൂരിറ്റി അല്ല. താൻ ഈ ഫ്ലാറ്റിൽ താമസം തുടങ്ങിയിട്ട് അഞ്ചു വർഷം എന്നാൽ അയാൾ എപ്പോഴാണ് ഇവിടെ വന്നതെന്ന് ആർക്കും അറിയില്ല. വാസുവിനെ കുറിച്ച് ആർക്കും ഒന്നും അറിയില്ല. എവിടുന്നു വന്നുവെന്നോ, എവിടെ താമസിക്കുന്നുവെന്നോ. എല്ലാ ജോലിയും ചെയ്യും. ഫ്ലാറ്റിൽ താമസിക്കുന്നവരുടെ കാറുകൾ കഴുകും, ഫ്ലാറ്റ് വൃത്തിയാക്കാൻ ഏൽപ്പിച്ചാൽ ചെയ്യും, പെട്ടെന്ന് വേണ്ട അത്യാവശ്യ ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ ആർക്കെങ്കിലും വേണമെങ്കിൽ സെക്യൂരിറ്റിയെ വിളിച്ചു പറഞ്ഞാൽ വാസു വാങ്ങിച്ചു കൊടുക്കും. രഹസ്യമായി ചെറുപ്പക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ഏർപ്പാടുമുണ്ട്. എല്ലാവരും കൊടുക്കുന്ന തുച്ഛമായ പൈസയായിരുന്നു അയാളുടെ വരുമാനം. പലപ്രാവശ്യം ടെസ്റ്റ്ബിൻ എടുക്കാൻ അയാൾ വരാറുണ്ടങ്കിലും ഇന്നാണ് ഞാൻ അയാളെ ശ്രദ്ധിച്ചത്. അയാളിൽ എന്തോ ഒളിഞ്ഞു കിടക്കുന്നതു പോലെ.
ഞാൻ വാസുവുമായി അടുത്തിടപിഴകാനുള്ള ശ്രമം തുടങ്ങി. എന്റെ കാറ് കഴുകിയാൽ എല്ലാവരും കൊടുക്കുന്നതിനെക്കാളും കൂടുതൽ ഞാൻ കൊടുത്തപ്പോൾ അയാളുടെ കണ്ണുകളിലെ നന്ദിയുടെ തിളക്കം കണ്ടു. ഇടയ്ക്കു ബാക്കി വരുന്ന മദ്യം അയാൾക്കായി സമ്മാനിച്ചു. ഇതുവരെ കഞ്ചാവ് വലിക്കാത്ത ഞാൻ രഹസ്യമായി അയാളോട് ചോദിച്ചു. തല ഒരു വശത്തേക്ക് ചെരിച്ചു പിടിച്ചു തലയിൽ ചൊറിഞ്ഞു മുൻവരിയിലെ പല്ലുകൾ കാണും വിധത്തിൽ ചിരിച്ചു സ്വരം താഴ്ത്തി പറഞ്ഞു 'സാർ ഞാൻ ഫ്ലാറ്റിലേക്ക് വരാം'.
ഫ്ലാറ്റിലെ അരണ്ട വെളിച്ചത്തിൽ വാസു ചമ്രം പടിഞ്ഞു നിലത്തിരുന്നു അരയിൽ നിന്നും ഒരു ചെറിയ പൊതിയെടുത്തു. നിലത്ത് പേപ്പർ വിരിച്ചു. അതിനു മുകളിലായി വെച്ച് കെട്ടിയ പൊതി തുറന്നു. ഉണങ്ങിയ പുകയില പൊടികൾ പോലെ. എന്റെ കയ്യിൽ നിന്നും സിഗരറ്റു വാങ്ങി. സിഗരറ്റിൽ നിന്നും പുകയില കൈവെള്ളയിലേക്ക് കൊട്ടി. കുറച്ചു കഞ്ചാവ് ഇലയും പുകയിലയും മിക്സ് ചെയ്‌തു തിരികെ സിഗരറ്റിലേക്ക് നിറച്ചു. എനിക്ക് തന്നതുപോലെ അയാൾക്ക് വേണ്ടിയും അതുപോലെ ഉണ്ടാക്കി.
ഞാൻ പതിയെ ഒരു കവിൾ പുകയെടുത്തു ആസ്വദിച്ചു ഊതിവിട്ടു.
''സാർ കഞ്ചാവൊന്നും പഴയത് പോലെ ഒർജിനൽ കിട്ടാനില്ല എല്ലാം രണ്ടാം താരമാണ്. ഒരു സിഗരറ്റു തീർത്തു രണ്ടാമത് വലിക്കുമ്പോഴാണ് ശെരിക്കും മത്ത് പിടിക്കുകയും സ്വർഗ്ഗം കാണും'' വാസു ചിരിച്ചു കൊണ്ട് പറഞ്ഞു കൂടെ അയാളും വലിച്ചു പുക ഊതി.
''വാസുവിന്റെ നാട് എവിടെയാണ് '' ഞാൻ സംസാരത്തിനു തുടക്കമിട്ടു
''സാർ എഴുത്തുകാരനാണ് അല്ലെ എന്നിൽ നിന്നും പലതും പ്രതീക്ഷിക്കുന്നു'' അയാൾ നിഷ്ക്കളങ്കമായി ചിരിച്ചു. ''എന്റെ കഥ അറിയാവുന്നവർ ഇന്ന് ആരുമില്ല. ഞാനൊരു രഹസ്യം സാറിനോട് പറയട്ടെ'' വളരെ താഴ്ന്ന സ്വരത്തിൽ അയാൾ ചോദിച്ചു. ഞാൻ തലയാട്ടി. ഒരു കവിൾ പുകയെടുത്ത് ഊതിവിട്ടു. ''ഞാൻ റിപ്പറാണ്. പോലീസ് പിടികിട്ടാപ്പുള്ളി''
വളരെ താഴ്ന്ന സ്വരത്തിൽ ഞാൻ ചോദിച്ചു ''പോലീസിനെ വിളിക്കട്ടെ.?''
അയാൾ ഊറിച്ചിരിച്ചു പറഞ്ഞു ''പോലീസ് സാറിനെ അറസ്റ്റു ചെയ്യും. കാരണം അവർ ചോദിക്കും ഇതാണോ റിപ്പർ. റിപ്പറിന്റെ കായബലമില്ലെങ്കിലും സ്വഭാവഗുണമെങ്കിലും ഉണ്ടാകുമോ’’.
''ഞാൻ ജനിച്ചത് ഒരു വേശ്യാലയത്തിൽ ആണ്. ആരാണ് അച്ഛനെന്നു അമ്മക്കറിവുണ്ടാവില്ല. മുതിർന്നപ്പോൾ അത് ചോദിക്കാൻ അമ്മയും ഉണ്ടായിരുന്നില്ല. വേശ്യകളാണ് എന്നെ വളർത്തിയത്. വേശ്യക്ക് ജനിച്ചവൻ, വേശ്യകളാൽ വളർത്തപ്പെട്ടവൻ. നിങ്ങൾ വേശ്യകളെ അടുത്ത് കാണുമ്പോൾ സുന്ദരികളും, സുഗന്ധമുള്ളവരും ആയിരിക്കും എന്നാൽ യാഥാർഥ്യത്തിൽ വേശ്യകളുടെ ശരീരത്തിൽ അർധരാത്രിക്ക് ശേഷം ദുർഗന്ധമുണ്ടായിരുന്നു. പല വിയർപ്പുകളുടെ മിശ്രിത ദുർഗന്ധം. ചെറുപ്പത്തിൽ അവർ ഉമ്മ വെക്കാൻ വരുമ്പോൾ എനിക്ക് വെറുപ്പായിരുന്നു ഓടയുടെ അടുത്ത് നിൽക്കുന്നത് പോലെ. സ്ത്രീകളോട് എനിക്ക് വെറുപ്പായിരുന്നു. ഞാൻ കണ്ട സ്ത്രീകൾ മുഴുവൻ ശരീര സുഖം മാത്രം ആഗ്രഹിക്കുന്നവർ. പുരുഷന്മാർ പാവങ്ങൾ. സ്ത്രീകൾ അവരെ ദിവസവും പറ്റിക്കുന്നു. വേശ്യാലത്തിലായാലും, കുടുംബത്തിൽ ആയാലും ശെരി.'' വാസു പുക ആഞ്ഞു വലിച്ചു അമർഷത്തോടെ.
''സാർ കല്യാണം കഴിച്ചിട്ടുണ്ടോ..?''
''കല്യാണം കഴിച്ചിരുന്നു."
"പിന്നെ" അവൻ എന്നെ ചോദ്യരൂപേണ നോക്കി.
" പ്രണയമായിരുന്നു ഞങ്ങൾ നാല് വര്ഷം. കല്യാണം കഴിച്ചു ഒരു വര്ഷം ഒരുമിച്ചു ജീവിച്ചു. ഞങ്ങളുടെ ജീവിതത്തിൽ പറയത്തക്ക ഒരു പ്രശ്ങ്ങളും ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെ ഉണ്ടാകാറുള്ള താത്കാലിക സൗന്ദര്യ വഴക്കുകൾ അത്രമാത്രം. ഞങ്ങൾ സന്തോഷിച്ചതും കാത്തിരുന്നതും ഞങ്ങളുടെ ഇടയിലേക്ക് ഒരാൾ വരുന്നെന്നു വാർത്ത. പക്ഷെ അവൾ എന്നെ വിട്ടുപോയി എന്നന്നേക്കുമായി. മസ്തിഷ്ക മരണം. എന്താണ് ഇത്രപെട്ടെന്ന് ഇങ്ങനെ സംഭവിച്ചത് അറിയാതെ ഞാൻ കുഴങ്ങി. നൂറു ശതമാനം ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സാധ്യത ഇല്ലാത്തതു കാരണം മൗന സമ്മതത്തോടെ അവളുടെ അവയവദാനം ചെയേണ്ടിവന്നു. എന്നാൽ ഒരു സത്യം ഞാൻ അറിഞ്ഞു അവൾ മരിക്കുന്നതിന് മുൻപ് ബലാത്സംഗത്തിന് ഇരയായിരുന്നു. ഞാൻ പുറത്താരോടും പറഞ്ഞില്ല".ഞാൻ മൂകനായി തലതാഴ്ത്തി ഇരുന്നു പുക വലിച്ചു. ഞാൻ വാസുവിനെ നോക്കി. അവനും ശാന്തനായിരുന്നു.
''കല്യാണം കഴിച്ചിരുന്നു."
"പിന്നെ" അവൻ എന്നെ ചോദ്യരൂപേണ നോക്കി.
" പ്രണയമായിരുന്നു ഞങ്ങൾ നാല് വര്ഷം. കല്യാണം കഴിച്ചു ഒരു വര്ഷം ഒരുമിച്ചു ജീവിച്ചു. ഞങ്ങളുടെ ജീവിതത്തിൽ പറയത്തക്ക ഒരു പ്രശ്ങ്ങളും ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെ ഉണ്ടാകാറുള്ള താത്കാലിക സൗന്ദര്യ വഴക്കുകൾ അത്രമാത്രം. ഞങ്ങൾ സന്തോഷിച്ചതും കാത്തിരുന്നതും ഞങ്ങളുടെ ഇടയിലേക്ക് ഒരാൾ വരുന്നെന്നു വാർത്ത. പക്ഷെ അവൾ എന്നെ വിട്ടുപോയി എന്നന്നേക്കുമായി. മസ്തിഷ്ക മരണം. എന്താണ് ഇത്രപെട്ടെന്ന് ഇങ്ങനെ സംഭവിച്ചത് അറിയാതെ ഞാൻ കുഴങ്ങി. നൂറു ശതമാനം ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സാധ്യത ഇല്ലാത്തതു കാരണം മൗന സമ്മതത്തോടെ അവളുടെ അവയവദാനം ചെയേണ്ടിവന്നു. എന്നാൽ ഒരു സത്യം ഞാൻ അറിഞ്ഞു അവൾ മരിക്കുന്നതിന് മുൻപ് ബലാത്സംഗത്തിന് ഇരയായിരുന്നു. ഞാൻ പുറത്താരോടും പറഞ്ഞില്ല".ഞാൻ മൂകനായി തലതാഴ്ത്തി ഇരുന്നു പുക വലിച്ചു. ഞാൻ വാസുവിനെ നോക്കി. അവനും ശാന്തനായിരുന്നു.
''വാസു എന്തിനാ അന്ന് ടെസ്റ്റ്ബിനിൽ ചികഞ്ഞു നോക്കിയത്''
വാസു എന്നെ നോക്കി പുഞ്ചിരിച്ചു ''സാറിനറിയാമോ.... കച്ചറയിൽ നിന്ന് ഓരോ മനുഷ്യരുടെയും ജീവിതം ഞാൻ കാണാറുണ്ട്. എനിക്ക് കിട്ടാത്തത് പലർക്കും ഉണ്ടാകുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പായിരുന്നു. ടെസ്റ്റ്‌ബിനിൽ പ്രതീക്ഷിക്കാത്തവരുടെ പ്രണയ ലേഖനങ്ങൾ, പിന്നെ വേർപിരിയൽ, പ്രണയ സമ്മാനങ്ങൾ, കുറഞ്ഞ വിലക്ക് സാധനം വാങ്ങിയവരോട് സമാധാനം കൂടിയ വിലക്ക് സാധനം വാങ്ങിച്ചതിന്റെ ബില്ലുകളോട് വൈരാഗ്യം പിന്നെ ഗർഭ നിരോധന ഉറകൾ, ആരെല്ലാം എത്ര പ്രാവശ്യം എത്ര ദിവസങ്ങൾ ഉപയോഗിക്കുന്നു കൃത്യമായി അറിമായിരുന്നു. ഭർത്താവറിയാതെ കാമുകനുമായി രമിക്കുന്നവർ. സന്ദര്യം ക്കൂടുതലുള്ള പെണ്ണുങ്ങൾ എന്റെ ഇരകളാവും എന്നിലൂടെ അവസാന രുചി അറിഞ്ഞവർ സ്വർഗത്തിൽ പോകും, സ്വാഭാവികമായ മരണം എല്ലാവരും അറിയുക. അതിൽ ഞാൻ ആനന്ദിക്കും'' വാസു മുഷ്ടികൾ ചുരുട്ടി അമറി.
ബാത്‌റൂമിൽ നിന്ന് മൂത്രമൊഴിക്കുമ്പോൾ ചെറിയ തോതിലുള്ള കഞ്ചാവിന്റെ തലോടലിൽ എന്റെ മനസ്സിൽ ഒരു ഇതുവരെ ഉണ്ടായ സംഭാഷണങ്ങൾ ഒരിക്കൽ കൂടി ഓർത്തെടുത്തു. അവയിൽ നിന്നും ഞാൻ പലതും തിരിച്ചറിഞ്ഞു. ബാത്‌റൂമിൽ നിന്ന് തിരികെ ചെന്നപ്പോൾ വാസുവിന് ദാഹിക്കുന്നെന്നു പറഞ്ഞു. ഒരു മാങ്ങ ജ്യൂസ് അയാൾക്ക് വേണ്ടി തയ്യാറാക്കി കൊടുത്തു. രണ്ടാമതൊരു സിഗരറ്റിൽ കഞ്ചാവ് നിറച്ചു എനിക്ക് വേണ്ടി നീട്ടിയപ്പോൾ വാങ്ങി മനപ്പൂർവം അവൻ കാണാതെ ഞാൻ സാധാരണ സിഗരറ്റു വലിച്ചു.
കഞ്ചാവിന്റെ ആലസ്യത്തിൽ മയക്കത്തിലേക്കു വീണ ഞാൻ അർദ്ധ മയക്കത്തിൽ അവൻ എന്റെ മുഖത്തു നോക്കി ചിരിക്കുന്ന വാസുവിനെ കണ്ടു.
മൂന്ന് ദിവസങ്ങൾ അവനെ കണ്ടില്ല. അന്വേഷണത്തിൽ അറിഞ്ഞു. അവൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. മൂന്നാം ദിവസത്തിന് ശേഷം കരൾ പൊട്ടി വാസു മരിച്ചു. എതിലിനെ ഗ്ലൈക്കോൾ പോയ്സൺ കരളിനെയാണ് ബാധിക്കുക. പെട്ടന്ന് ഡയാലിസിസ് ചെയ്തില്ലെങ്കിൽ പിന്നെ മരണം. ജ്യൂസിലൂടെ വാസുവിന്റെ ശരീരത്തിൽ കടന്നിരുന്നു.
വാർഷിക പതിപ്പിൽ കഥ അച്ചടിച്ച് വന്നു.
-------------------------------
നിഷാദ് മുഹമ്മദ്,,,,
-------------------------------
നിഷാദ് മുഹമ്മദ്,,,,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക