
നിന്റെ പുഞ്ചിരി കാണാതെ,
നിന്റെ മിഴിയിണ തെളിയാതെ,
ഞാൻ കാത്തിരിക്കുന്നതാർക്കുവേണ്ടി
സ്നേഹം, പെയ്യാത്ത കാറ് പോലെ.
എൻ സ്നേഹം,
പെയ്യാത്ത കാറ് പോലെ...
നിന്റെ മിഴിയിണ തെളിയാതെ,
ഞാൻ കാത്തിരിക്കുന്നതാർക്കുവേണ്ടി
സ്നേഹം, പെയ്യാത്ത കാറ് പോലെ.
എൻ സ്നേഹം,
പെയ്യാത്ത കാറ് പോലെ...
സ്വപ്നങ്ങൾ കൂമ്പാരമാക്കിയില്ലെ നമ്മൾ
തീക്കാറ്റിലേക്കായി എറിഞ്ഞിടല്ലെ.
മാനസം ഒന്നായി പാറിപ്പറന്നിട്ട്
കടലിലേക്കായി വീണിടല്ലെ.''.. നീ....
ചിറക് കുഴഞ്ഞിട്ട് വീണിടല്ലെ..
തീക്കാറ്റിലേക്കായി എറിഞ്ഞിടല്ലെ.
മാനസം ഒന്നായി പാറിപ്പറന്നിട്ട്
കടലിലേക്കായി വീണിടല്ലെ.''.. നീ....
ചിറക് കുഴഞ്ഞിട്ട് വീണിടല്ലെ..
കാലങ്ങൾ ഒരു പാട് കഴിഞ്ഞൊരാ മോഹത്തിൻ
വർണങ്ങൾ ഓരോന്നായ് കൊഴിഞ്ഞിടല്ലെ.
ഗദ്ഗദം എൻ സ്നേഹ മന്ത്രമായ് മൊഴിയുമ്പോൾ
ഉരുകിയൊലിച്ചു നീ തീർന്നിടല്ലെ... എന്നിൽ
ഉരുകിയൊലിച്ചു നീ തീർന്നിടല്ലെ...
വർണങ്ങൾ ഓരോന്നായ് കൊഴിഞ്ഞിടല്ലെ.
ഗദ്ഗദം എൻ സ്നേഹ മന്ത്രമായ് മൊഴിയുമ്പോൾ
ഉരുകിയൊലിച്ചു നീ തീർന്നിടല്ലെ... എന്നിൽ
ഉരുകിയൊലിച്ചു നീ തീർന്നിടല്ലെ...
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക