Slider

വിദ്യാർത്ഥിനി

0
Image may contain: 1 person, smiling, eyeglasses, selfie, beard and closeup

ട്രയിന്റെ ശബ്ദത്തേക്കാൾ വേഗതയുണ്ടായിരുന്നു ശാരിയുടെ ഹൃദയമിടിപ്പിന്.
യാത്ര പുറപ്പെടുമ്പോൾ ഉണ്ടായ വികാരക്ഷോഭം ഒരു മണിക്കൂറിനു ശേഷം ഇല്ലായിരുന്നു.
ഭയം അൽപ്പാൽപ്പമായി ബാധിച്ചു തുടങ്ങി.
പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ശാരി.
അച്ഛനും അമ്മയും ഉദ്യോഗസ്ഥർ.
രണ്ടു പേർക്കും അവരവരുടേതായ വലിയ ലോകമുണ്ടായിരുന്നു. ജോലി സ്ഥലത്തെ മാനസ്സിക സംഘർഷം സാധാരണ എല്ലാവരും കാണിക്കുന്നതു പോലെ വീട്ടിൽ എത്തിയാൽ ചെറുതും വലുതുമായ കാര്യങ്ങൾക്ക് പൊട്ടിതെറിക്കും. സ്വഭാവികം മാത്രമായ കാര്യമാണ്.
അടുത്ത കാലത്ത് "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ " എന്ന സിനിമ കണ്ടതിനു ശേഷം മക്കളോട് ഫോൺ ഉപയോഗിക്കുന്നതിൽ നിയന്ത്രണം പാലിക്കാൻ അച്ഛൻ ആവശ്യപെട്ടു.
ശാരിയും അനുജൻ ശരത്തും ക്ലാസ്സ് കഴിഞ്ഞാൽ മൊബ്ബെയിൽ കുത്തി പിടിച്ചിരിക്കുന്നത് ശീലമായിരുന്നു.
കാണാൻ സുന്ദരിയും പഠനത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തിയിരുന്നവളും ആയിരുന്നു ശാരി.
ക്ലാസ് സംബന്ധമായ കാര്യങ്ങൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സന്ദേശങ്ങൾ കൈമാറുക പതിവായിരുന്നു. ഏറെ കുറെ ആവശ്യമായിരുന്നു താനും.
പക്ഷെ ക്രമേണ FB യിലും ചാറ്റിങ്ങിലും അറിയാതെ വഴുതി വീണു.
വിവര സാങ്കേതിക വിദ്യയുടെ കാലത്ത് മൊബയിൽ ഉപയോഗം ഒഴിവാക്കാൻ കഴിയുന്നതായിരുന്നില്ലെങ്കിലും സിനിമയിലെ സന്ദേശം ഉൾകൊണ്ട് ശ്രദ്ധ കൂടിയപ്പോൾ അച്ഛൻ ശാരിയുടെ ഒരു FB ചാറ്റിങ്ങ് കണ്ടു പിടിച്ചു.
മൊബ്ബയിൽ പിടിച്ചു വാങ്ങിയ അച്ഛനോട് സിനിമയിലെ പോലെ മയമുള്ള സമീപനമായിരുന്നില്ല ശാരിയുടെ .
അച്ഛന്റെയും സ്വഭാവം നായകനേ പോലെ അറേജ്ഡ് ആയിരുന്നില്ല. രണ്ടു പേരും ഒരുപോലെ ചൂടായെങ്കിലും അച്ഛൻ ജോലി സ്ഥലത്ത് എത്തിയപ്പോൾ തണുത്തു.
അയാൾ തന്റെ ഉത്തരവാദിത്വങ്ങളിൽ മുഴുകിയപ്പോൾ താനെ ഈ സംഭവം മാഞ്ഞു തുടങ്ങി.
പക്ഷെ പതിവുപോലെ ക്ലാസ്സിൽ പോയ ശാരിയുടെ മനസ്സ് പ്രക്ഷുപ്തമായിരുന്നു. പ്രായത്തിന്റെ വിവേക കുറവ് അവളെ കൂടുതൽ ക്ഷോഭിപ്പിച്ചു. അല്ലെങ്കിൽ അതു വരെയുള്ള ജീവിത ശൈലി അവളെ അങ്ങിനെയാക്കി.
നിയന്ത്രണങ്ങൾ ലംഘിക്കാനുള്ള ആഗ്രഹം തീവ്രമായ പ്രായത്ത് അച്ഛനെയും അമ്മയേയും അവൾ വെറുത്തു.
വെറും ചാറ്റിങ്ങ് സുഹൃത്ത് ആണ് തന്റെ രക്ഷകൻ എന്ന് ദുർബലമായി ചിന്തിച്ചു. എങ്ങിനെയെങ്കിലും അവനെ കാണാൻ കൊതിച്ചു.
ബാഗ്ലൂരിൽ ഉള്ള അവനെ വിളിച്ചു.
കിട്ടിയ അവസരം മുതലാക്കാൻ അവൻ അവളോട് ട്രെയിൻ കയറി വരാൻ പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം ക്ലാസ് കട്ട് ചെയ്ത് അവൾ റയിൽവ്വേ സ്റ്റേഷനിൽ എത്തി. ടിക്കറ്റ് എടുത്ത് ട്രയിൽ കയറി.
യൂണിഫോമിൽ ഉള്ള അവളുടെ പരിഭ്രാന്തിയുള്ള യാത്ര ചിലരെ അവരുടെ കഴുക കണ്ണ് അവളിൽ പതിപ്പിച്ചു.
സൗഹൃദ സംഭാഷണത്തിനു മുതിർന്ന അവരെ നേരിടുന്നതിൽ അവൾ ഭയചികതയായി കാണപ്പെട്ടപ്പോൾ അടുത്ത സീറ്റിലുണ്ടായ ഒരു റിട്ടയർ ചെയ്ത ടീച്ചർ അവളോട് കാര്യങ്ങൾ തിരക്കി.
ധൈര്യം ചോർന്നു പോയി തുടങ്ങിയിരുന്ന അവൾ കാര്യങ്ങൾ അവരോട് പറഞ്ഞു.
വണ്ടി അപ്പോഴെക്കും ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തിയിരുന്നു. ഷൊർണ്ണൂർ ഇറങ്ങാനുള്ള ടീച്ചറുടെ കൂടെ ശാരി ട്രെയിൻ ഇറങ്ങി.
ട്രെയിനിൽ വച്ച് തന്നെ ടീച്ചർ ശാരിയുടെ അച്ഛന് ഫോൺ ചെയ്തിരുന്നു.
സ്ക്കൂളിൽ കുട്ടി മിസ്സ് ചെയ്തത് അറിഞ്ഞ് സ്ക്കൂളിൽ നിന്നും അച്ഛന് ഫോൺ എത്തിയിരുന്നു.
അതികം വൈകുന്നതിനു മുമ്പ് തന്നെ ട്രയിൽ നിന്നും ടീച്ചറുടെ ഫോൺ കിട്ടിയതിനാൽ അച്ഛൻ സ്ക്കൂളിൽ അവൾ വീട്ടിൽ എത്തിയെന്ന് വിവരം അറിയിച്ചു. ഉടനെ തന്നെ അച്ഛനും അമ്മയും കൂടി ഷൊർണ്ണൂർക്ക് പുറപ്പെടുകയും ചെയ്തു.
ടീച്ചർ എന്തായാലും കാര്യങ്ങൾ മുഴുവൻ അറിയാത്തതുകൊണ്ട് സ്റ്റേഷൻ മാസ്റ്ററുടെ റൂമിൽ പോയി കാര്യങ്ങൾ ചെറുതായി ധരിപ്പിച്ചു. RPF നെ അറിയിക്കാതെ തന്നെ മാതാപിതാക്കൾക്ക് വേണ്ടി കാത്തു നിന്നു.അതികം വൈകാതെ കരഞ്ഞു തീർത്ത മുഖവുമായി അമ്മയും അച്ഛനും സ്റ്റേഷനിൽ എത്തി.
ഒന്നും പറയാനാകാതെ വീർപ്പുമുട്ടിയ ശാരിയെ അമ്മ ആശ്വാസിപ്പിച്ചു.
ടീച്ചറോടും സ്റ്റേഷൻ മാസ്റ്ററോടും നന്ദി പറഞ്ഞ് ജീവിതത്തിന്റെ നഷ്ടപ്പെടാമായിരുന്ന സൗഭാഗ്യങ്ങൾ ഈശ്വരാനുഗ്രഹത്താൽ മാത്രം മടക്കി ലഭിച്ച് അവർ മടങ്ങി..,,,,............

By: Shaju Trissokkaran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo