പേര്
*****************
ഇന്നായിരുന്നു എന്റെ ഭാര്യയുടെ പ്രസവം. പ്രാർത്ഥിച്ചതുപോലെ ഒരു ആൺകുഞ്ഞിനെ തന്നെ നമുക്ക് കിട്ടി. എന്റെ പേര് ഡിനുരാജ് അവളുടെ പേര് ദിനു രണ്ടും ഒരേപേര് ചെറിയൊരു വ്യത്യാസം മാത്രം.എന്റെയും, അവളുടെയും പേര് കേൾക്കുമ്പോൾ തന്നെ പലർക്കും അത്ഭുതമാണ് ഒരേപേര്. ഇനി മോനൊരു പേര് കണ്ടെത്തണും ആരുടെയും അഭിപ്രായം കാക്കാതെ ഞാൻ ഒരു പേരങ്ങിട്ടു. എന്റെ വീട്ടുകാർക്കോ, അവളുടെ വീട്ടുകാർക്കോ എന്തിനേറെ പറയുന്നു ഭാര്യക്ക് പോലും ആ പേര് ഇഷ്ടമായില്ല. ഇതെന്തൊരു പേര് അവരെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കി. ഞാൻ മാത്രം ഒരു കൂസലുമില്ലാതെ നിന്നു. മോന്റെ ജനനസർട്ടിഫിക്കറ്റിന്റെ കാര്യങ്ങൾ പൂരിപ്പിക്കുവാനായി ആശുപത്രിയിലെ ഓഫീസിൽ ചെന്നു. അവിടെത്തെ സ്റ്റാഫിനോട് ഒന്നൊന്നായി പറഞ്ഞുകൊടുത്തു. എന്റെയും അവളുടെയും പേര് കേട്ടപ്പോഴേ ആ സ്റ്റാഫ് ഒന്നുരണ്ടുപ്രാവശ്യം എന്റെ മുഖത്തേക്ക് നോക്കി. മോന്റെ പേര് പറഞ്ഞപ്പോഴോ അത്ഭുതത്തോടെ അവർ വായും തുറന്നു ഇരുന്നു. അവരുടെ ഭാഗ്യം ആ സമയത്ത് ഒരു ഈച്ചയും അത് വഴി വരാത്തത്.

പലരും എന്നോട് ചോദിച്ചു തുടങ്ങി. എന്തിനാടാ ഇങ്ങനെയൊരു പേര് ? അവർക്കൊക്കെ ചെറിയൊരു പുഞ്ചിരി മാത്രം ഞാൻ മറുപടിയായി കൊടുത്തു. അവസാനം ഭാര്യയുടെയും, വീട്ടുകാരുടെയും, നാട്ടുകാരുടെയും നിരന്തരമായ ചോദ്യങ്ങൾക്കു മുന്നിൽ ഞാൻ ആ പേരിന്റെ രഹസ്യം വെളിപ്പെടുത്തി. സമൂഹത്തിലെ പല ഉന്നതന്മാരും അറിഞ്ഞോ അറിയാതയോ എന്തെങ്കിലും പ്രശ്നങ്ങളിൽ അകപ്പെട്ടു കഴിഞ്ഞാൽ ഈ ചാനലുകാരും, പത്രങ്ങളുമെല്ലാം ആ സെലിബ്രേറ്റിയുടെ പേര് അറിയാമായിട്ട് പോലും "പ്രമുഖൻ "എന്നാക്കി മാറ്റുകയില്ലേ. അപ്പോൾ ഭാവിയിൽ എന്റെ മോനും ഒരു സെലിബ്രേറ്റി ആയി മാറി ഏതെങ്കിലും പ്രശ്നത്തിൽ അകപ്പെട്ട് കഴിയുമ്പോൾ "പ്രമുഖൻ "എന്ന് സ്വന്തമായി പേരുള്ള അവനെ ഈ പത്രക്കാരും, ചാനലുകാരും എന്ത് പറഞ്ഞു വിളിക്കുമെന്ന് എനിക്കൊന്ന് അറിയണുമല്ലോ. അതിനുവേണ്ടി മാത്രമാണ് ഞാൻ അവന് "പ്രമുഖൻ" എന്ന് ഇപ്പോഴോ അങ്ങ് പേര് ഇട്ട് കളഞ്ഞത്.
ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക