Slider

ബാഹുബലി

0
Image may contain: 1 person, closeup

രാജമാത ശിവകാമി മകനെ നീ ജീവിക്കണമെന്ന പ്രാർത്ഥനയോടെ പുഴയിൽ ഒരു കൈയ്യിൽ ഉയർത്തി പിടിച്ചിരുന്ന കുഞ്ഞിനെ ഒരമ്മ എടുത്തു വളർത്തുകയായിരുന്നു.....
മുൻപൊരു കഥയിൽ തിരിച്ചറിവ് കുറഞ്ഞൊരു പ്രായത്തിൽ കിട്ടിയ അനുഗ്രഹം പരീക്ഷിച്ച് നോക്കി അമ്മയാകേണ്ടി വന്നൊരാളും തൻ മകനെ പുഴയിലൊഴുക്കി വിട്ടിട്ടുണ്ട് മകനെ നീ ജീവിക്കണമെന്ന പ്രാർത്ഥനയോടെ.....
സ്ത്രീത്വം ഒരിക്കൽ ഒരു സഭയിൽ അപമാനിക്കപ്പെട്ട് ഒരു പറ്റം മഹാൻമാരും വീരശാലികളും തല കുമ്പിട്ട് ഇരിക്കേണ്ടി വന്നപ്പോൾ.......
ഇവിടൊരു സഭയിൽ പെണ്ണിന്റെ അനുവാദമില്ലാതവളുടെ ശരീരത്തിൽ സ്പർശിച്ചവന്റെ തലയരിയുന്നതും കണ്ടു.....
അതെ സഭയിൽ ഇരുകൂട്ടരും പദവിയും കൊട്ടാരവും ഉപേക്ഷിച്ചിറങ്ങേണ്ടിയും വന്നു.....
മറ്റൊരു പൊതുവേദിയിൽ പിറന്ന കുലത്തിന്റെ പേരിൽ സ്വന്തമാക്കാനാഗ്രഹിച്ചവളുടെ വാക്കിനാൽ തന്നെ അപമാനിതനായി... പടിയിറങ്ങേണ്ടി വന്നു ഒരു വീരൻ ദാനശീലൻ...
തൻ കുറ്റം അല്ലെങ്കിലും ദേവസേനയാൽ ഒരു സഭയിൽ ആ സത്യം വിളിച്ചു പറഞ്ഞപ്പോൾ മറ്റൊരാളും അപമാനിക്കപ്പെടുകയായിരുന്നില്ലേ....
കൂടപ്പിറപ്പുകൾ അവർ ശത്രുക്കളായ് അന്ന് അഞ്ചുപേരും.. നൂറ്റവരും....
ഇന്നിവിടെ അതാവർത്തിച്ചു ഇവർ രണ്ടുപേർ....
പുത്രസ്നേഹത്താൽ അനധത പൂണ്ട് തൻ പുത്രനെ കൊണ്ട് ഭ്രാതൃതുല്ല്യനെ ഒരു അടിമയാൽ കൊല്ലിച്ചു.... ഒടുവിൽ തൻ പുത്രനെയും നഷ്ടമായി
പുത്രസ്നേഹത്താൽ അകക്കണ്ണ് കൂടി മൂടിപ്പോയൊരാൾക്ക് തൻ നൂറു മക്കളെയും നഷ്ടമായി....
തടവിലായിരുന്ന ദേവസേനയുടെ ഒരു വാക്കിനായി യാചിച്ചു നിന്നു ഒരു ആശ്രിതൻ....
ആ തടവിൽ നിന്നു മോചിപ്പിക്കുന്നതിനായി...
ഇല്ല തൻ മകൻ വരും രക്ഷയ്ക്കായി എന്നു വിശ്വസിച്ചവർ കാത്തിരുന്നു വർഷങ്ങളോളം.....
അശോകവനത്തിൽ തടവിലാക്കപ്പെട്ട ഭൂമിപുത്രിയോടും ഒരു വാനരശ്രേഷ്ഠൻ അപേക്ഷിച്ചു നിന്നു തൻ തോളിലേറ്റി ആ തടവിൽ നിന്ന് മോചിപ്പിച്ച് കൊണ്ടു പോകുവാൻ.....
ഇല്ല തൻ പതിവരും രക്ഷയ്ക്കായിയെന്ന് വർഷങ്ങളോളം കാത്തിരുന്നു......
വർഷങ്ങളോളം.....തന്റെ തടവിലായിരുന്നിട്ടുമെന്തേ.....
അസുരൻമാരായി നമ്മുടെ ഉള്ളിലുള്ള അവർ രണ്ടുപേരും ആ സ്ത്രീരത്നങ്ങളുടെ വിരൽതുമ്പിൽ പോലും സ്പർശിച്ചില്ല.....
അതെ സ്ത്രീകളാൽ രാജ്യവും ജീവനും നഷ്ടപ്പെട്ടു ആ ദേവനും അസുരനുമൊരിക്കൽ
സഹോദരനൊരുവന്റെ ഗദാ പ്രഹരത്തിൽ മൃതപ്രായനായി മരണത്തെ പുൽകിയെങ്കിലും അതിലൊരു അന്യായത്തെയോർത്ത് നമ്മളിന്നും ആ എതിരാളിയെയും പലപ്പോഴും ഇഷ്ടപ്പെട്ടു പോകുന്നു...
ഇവിടെയും നായകനാൽ അവൻ കൊല്ലപ്പെട്ടുവെങ്കിലും വില്ലനെയും നമ്മൾ ഇഷ്ടപ്പെടുന്നു പലപ്പോഴും....
പിതാവിനെ കൊന്ന പ്രതികാരത്തിനായ്..... ഒരിക്കൽ അതിന് കാരണക്കാരെ ചുട്ടുകൊന്നു ചിരഞ്ജീവിയായൊരുവൻ ഇന്നും നടക്കുന്നു ദേഹത്ത് വ്രണങ്ങളും പുഴുക്കളുമായ്
ഇവിടെയും തീർത്തു അച്ഛനെ കൊന്ന പ്രതികാരം അവനെ ജീവനോടെ ഭസ്മമാക്കിതന്നെ.....
ജെ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo