അനന്തരം
*************
*************
"കരുണ ഓൾഡേജ് ഹോം"
ആ നീളൻ വരാന്തയിലെ ഒഴിഞ്ഞ കസേരകളൊന്നിൽ അമ്മ ഇരുന്നു.കഴുത്തിലെ മുഷിഞ്ഞ മണികളുള്ള മാലയിലെ ഗുരുവായൂരപ്പന്റെ ലോക്കറ്റ് അമ്മ നെഞ്ചോടു ചേർത്തു വച്ചു.
.
"എന്റെ അടുത്തൊന്നിരിക്കു..."
.
അമ്മയുടെ കൈവിരലുകളിൽ തലോടിക്കൊണ്ട് ഞാൻ അടുത്തിരുന്നു.ചുളിവ് വീണ ആ കൈത്തലം തണുത്തിരിക്കുന്നു.
.
''ഇന്ന് തന്നെ പോകണം അല്ലെ?''
.
ഒരു നെടുവീർപ്പിനവസാനം അമ്മയുടെ ശബ്ദം പുറത്തു വന്നു.
.
''പോകാതിരിക്കുന്നതെങ്ങിനെ...അവിടെ അവളും മോനും.....!''
ആശ്ചര്യ ചിഹ്നമാണോ ചോദ്യ ചിഹ്നമാണോ ആ വാക്കുകളുടെ പുറകിൽ ചേർക്കേണ്ടത് ?എനിക്കപ്പോളും സംശയം ഉണ്ടായിരുന്നു.
.
"ഇപ്പോൾ പോയാൽ അവിടെ എപ്പോൾ എത്തും,നാളെ ജോലി ഇല്ലേ "
അമ്മ അതിനെ ചോദ്യമായി തന്നെ എടുത്തു കാണണം.
.
"ഇപ്പോൾ പോയാൽ നാളെ രാവിലെ അവിടെയെത്താം,ജോലിക്കു കയറാം "
ഞാൻ അമ്മയുടെ വാടിയ കണ്ണുകളിലേക്കു നോക്കി.
.
''എങ്കിൽ പോകു''
.
ആ തണുത്ത വിരലുകളെയും മരവിച്ചുപോയി എന്ന് ഞാൻ വിചാരിക്കുന്ന മനസ്സിനെയും തനിച്ചാക്കി കൊണ്ട് ഞാൻ ഗേറ്റിനു പുറത്തേക്കുനടന്നു.അമ്മ മുഖത്തിനായി തിരിഞ്ഞു നോക്കുമ്പോൾ തുരുമ്പുപിടിച്ച കവാടത്തിലെ കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരങ്ങൾ എന്നെ കളിയാക്കി ചിരിക്കുകയായിരുന്നു...
.
''ഞാൻ തനിച്ചാക്കി ഇങ്ങോട്ടു പോന്നു,നീ തനിച്ചാക്കി എങ്ങോട്ടു പോണു''
അച്ഛൻ.....
.
തിരക്കിരമ്പുന്ന ആ റോഡിൽ അച്ഛന്റെ ശബ്ദം.എന്റെ ഹൃദയം കടലായി മാറിയിരിന്നു.
അനന്തരം എന്റെ അടിവയറ്റിൽ നിന്നെന്തോ തികട്ടി വന്നു.ലോകം എനിക്ക് ചുറ്റും കറങ്ങുന്നതുപോലെ.ചെവി പൊത്തികൊണ്ട് ഞാൻ ആ റോഡിലേക്കിരുന്നു.

അന്ന്, അന്നെനിക്കു ചുറ്റും ഞാനറിയാത്ത ആരൊക്കെയോ ഉണ്ടായിരുന്നു.എന്റെ സമപ്രായക്കാർ.
ഞാൻ വരാന്തയിലേയ്ക്ക് എത്തിച്ചു നോക്കി, അമ്മ അവിടെതന്നെ നിൽക്കുന്നുണ്ടെന്നുറപ്പു വരുത്തി.ആ നോട്ടങ്ങൾക്കിടയിലെപ്പോഴോ ഒരു ടീച്ചർ വന്ന് പേര് ചോദിച്ചു,പാട്ടു പാടി തന്നു.കഥകൾ പറഞ്ഞു.എന്നാൽ ഭയപ്പാടിന്റെ അതിപ്രസരത്താൽ ഞാൻ വരാന്തയിലേക്കെത്തിനോക്കിക്കൊണ്ടേ ഇരുന്നു.അമ്മയുണ്ട്,അമ്മ അവിടെ തന്നെ ഉണ്ട്.എത്ര നേരം നിന്നിട്ടും തളരാത്ത കാലുകളുമായി...
.
വെള്ളവിരിപ്പിട്ട കിടക്കയിൽ കിടന്ന് ഞാൻ എന്റെ മുറിവുകളിൽ കണ്ണോടിച്ചു.ശരീരമാസകലം വേദനിക്കുന്നുണ്ട്.മുറിവുകൾ വെന്തു നീറുന്നു.ദാഹിക്കുന്നു.വെള്ളം കുടിക്കരുതെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നു.ഉറക്കം തളം കെട്ടിനിന്ന എന്റെ കണ്ണുകൾ വേദനയാൽ ഉണർന്നിരിക്കുന്നു.അമ്മയുടെ വിരലുകൾ എന്റെ മുടിയിഴകളുടെ ഉള്ളു തേടി അലഞ്ഞു.രാവിലെ ഉണരുമ്പോളും എന്നെ തലോടികൊണ്ടിരിക്കുന്ന വാത്സല്യത്തിന്റെ വിരൽ സ്പർശം.
.
.
പ്രസവ വേദനകൊണ്ട് അവൾ പുളയുന്നുണ്ടായിരുന്നു.അമ്മേ എന്ന് വിളിച്ച് ശബ്ദം ഇടറും വരെ കരയുന്നുണ്ടായിരുന്നു.
.
''ന്റെ മോൾക്ക് ഒരു കുഴപ്പോല്യ..എല്ലാം ഇപ്പോൾ ശരിയാകും''.
.
ഇറുകി അമർന്ന അവളുടെ കൈകൾക്കിടയിൽ അമ്മയുടെ ശോഷിച്ച വിരലുകൾ ഉണ്ടായിരുന്നു.
.
''ന്റെ മോളെ കാത്തോളണേ ഗുരുവായൂരപ്പാ...''
.
ആ പ്രാർത്ഥനയിലേക്കായിരുന്നു ആ കുഞ്ഞിക്കാലുകൾ ഇറങ്ങി വന്നത്...രാത്രികളിൽ നിശബ്ദമാകാതിരുന്ന ആ കുഞ്ഞു ചുണ്ടുകൾക്ക് ആശ്വാസം പകർന്നത് അമ്മയുടെ ചുണ്ടുകടന്നെത്തിയ താരാട്ടിന്റെ ഈണമായിരുന്നു...
ഞാനും പണ്ടുപണ്ടൊരു കുട്ടിയായിരുന്നു.അമ്മിഞ്ഞപ്പാലും കുടിച്ച് അമ്മ മാറിന്റെ ചൂടിൽ
ആനന്ദം കണ്ടെത്തിയിരുന്ന കുട്ടി.
വീണ്ടും എന്റെ അടിവയറ്റിൽ നിന്നെന്തോ തികട്ടി വന്നു.ഞാൻ ലോകത്തിനു ചുറ്റും കറങ്ങുന്നതുപോലെ.
''ഞാൻ തനിച്ചാക്കി ഇങ്ങോട്ടു പോന്നു,നീ തനിച്ചാക്കി എങ്ങോട്ടു പോണു''
അച്ഛൻ.....
ഞാൻ ചെവി നെഞ്ചോടു ചേർത്തു വയ്ക്കാൻ ശ്രമിച്ചു നോക്കി.സാധിക്കുന്നില്ല .കഴുത്തിനടുത്തെവിടെയോ ഞാൻ ചെവിയടുപ്പിച്ച് കാതോർത്തു.അതെ എന്റെ ഹൃദയത്തിൽ നിന്നാണ് ആ ശബ്ദം.
തിരിഞ്ഞു നടന്നു.അമ്മ കസേരയിൽ നിന്നെഴുന്നേറ്റിട്ടില്ല.
ആ കാലിൽ കണ്ണുനീർ വീഴുമ്പോൾ എന്റെ മനഃസാക്ഷിയെക്കാൾ വലിയൊരു മാപ്പ് ആരിൽ നിന്നാണ് ഞാൻ പ്രതീക്ഷിക്കേണ്ടത്.
ഇപ്പോൾ തിരിച്ചാൽ നാളെ പുലർച്ചെ അങ്ങെത്താം..
ഞാൻ അമ്മയുടെ കൈ പിടിച്ചു ഇരുൾവീണു തുടങ്ങിയ ആ റോഡിലേക്ക് നടന്നു .

Vivek Venugopal

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക