Slider

അമ്മയെ കൊന്നവൻ

0
അമ്മയെ കൊന്നവൻ
------------------------------------ ചെറു കഥ
കുഴൽ പണവുമായി പിടിക്കപ്പെട്ട ഞാൻ വിയ്യൂർ ജയിലിൽ എത്തിയത് ഒരു ജനുവരി ഇരുപത്തിനാലിനാണ് എന്റെ സെല്ലിൽ നാല് ദിവസങ്ങൾക്ക് ശേഷം ഒരാൾ കൂടി എത്തി അനീഷ് എന്ന് പേരുള്ള ഒരു യുവാവ്,,
ആദ്യ ദിനങ്ങളിൽ കരച്ചിലായിരുന്നു അനീഷ് പിനീട് ആരോടും മിണ്ടാതെ എന്തോ ആലോചിച്ചങ്ങനെ ഇരിക്കും മൂകത നിറഞ്ഞ പോലെ ആ മുഖം ,,
ഞാൻ അനീഷിനെ ഒന്ന് പരിചയപ്പെടണം എന്ന് മനസ്സിൽ ഉറപ്പിച്ചു ,,
വൈകീട്ട് പ്രാർത്ഥന കഴിഞ്ഞു സെല്ലിൽ എത്തിയ ഞാൻ അനീഷിനടുത്തേക്ക് ചെന്നു ,,,
അനീഷ് എന്താ ഇങ്ങനെ ഇരിക്കുന്നെ തെറ്റുകൾ ചെയ്താണ് നമ്മളിവിടെ ഉള്ളവർ എല്ലാം ഇവടെ എത്തിയത് ഇതിനുളിൽ ഇരുന്ന് ഇങ്ങനെ കരഞ്ഞിട്ടെന്താ ,,
എന്ത് തെറ്റ് ചെയ്തിട്ടാ നീ ഇവടെ എത്തിയത് ,,?
അവനെന്റെ മുഖത്തോട്ട് ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല അവൻ തല താഴ്ത്തി ,,,,
തൊട്ടപ്പുറത്തുള്ള കള്ളൻ സത്യൻ പറഞ്ഞു അവൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയണോ ,,?
എന്താടാ സത്യാ ,? ഞാൻ ചോദിച്ചു .
അവൻ അവന്റെ അമ്മയെ കൊന്നിട്ട് വന്നിരിക്ക നീ എന്തിനാ അവനെ സമാദനിപ്പിക്കാൻ പോവുന്നെ ,,
ഞാനൊന്ന് ഞെട്ടി ,,
അമ്മയെ കൊന്നന്നോ എന്താ സത്യാ പറയുന്നേ ,
ഇത് കേട്ട് അനീഷ് അലറി .
അതെ ഞാൻ എന്റെ അമ്മയെ കൊന്നു .കൊന്നു കൊന്നു ,
അവൻ അലമുറയിട്ട് കരഞ്ഞു ,,
എനിക്ക് മനസ്സിലായി അവന്റെ ഉള്ളിൽ എന്തോ ഒരു തീ കനൽ കിടന്ന് പൊള്ളുന്നുണ്ട് അത് എന്താണെന്ന് അറിയണം നാളെയാവട്ടെ ,,
അടുത്ത ദിവസം ഒറ്റക്ക് ഇരിക്കുന്ന അനീഷിന്റെ അടുത്ത് ചെന്ന് ഞാൻ പറഞ്ഞു ,
അനീഷ് നീ വല്ലതും കഴിച്ചോ ,?
അവൻ തലയാട്ടി ഇല്ലന്ന് പറഞ്ഞു ,
നീ എന്താ മോനെ ഇങ്ങനെ എന്തോ ഒരു കാര്യം നിന്റെ ഉള്ളിൽ കിടന്നു തിളക്കുന്നുണ്ട് എനിക്കറിയാം എന്നോട് പറ ഒരേട്ടനെ പോലെ കണ്ടാൽ മതി ,,,
അവൻ കരയാൻ തുടങ്ങി ,,
നീ കരയുകയാണോ എങ്കിൽ ഞാൻ പോവുന്നു ,,ഞാൻ പോവാൻ എണീറ്റ് ,
ഏട്ടാ നിങ്ങൾ എന്തിനാ എന്നെ ഇങ്ങനെ ശ്രദ്ധിക്കുന്നേ നിങ്ങൾ എന്റെ ആരായിട്ടാ ,,
ഞാൻ ജാഫർ നിന്റെ പ്രായത്തിൽ എനിക്കൊരു മോനുണ്ട് നീ എന്റെ ആരുമല്ല എങ്കിലും എന്റെ മോനെ പോലെ തോന്നി ,,
ഒരേട്ടനെ പോലെ കണ്ടോളു നീ ,,,
പറയാം ഇക്ക ഇല്ലങ്കിൽ ഞാൻ പ്രാന്തനാവും ,,
അവൻ പറയാൻ തുടങ്ങി ,,,
ഏട്ടാ ഞാനും അമ്മയും അച്ഛനുമായിരുന്നു എന്റെ വീട്ടിൽ എനിക്ക് ഏഴ് വയസ് വരെ എന്റെ അച്ഛൻ എന്നെ ജീവനായിരുന്നു അച്ഛനു ,,,
പെട്ടെന്നൊരു ദിവസം എന്തിനാണ് എന്ന് പോലും പറയാതെ അച്ഛൻ ആത്മഹത്യ ചെയ്തു പിനീട് അമ്മയും ഞാനും അമ്മയുടെ നാട്ടിലേക്ക് പോയി അവിടെ താമസമായി ,,,,
അവിടെ ഒരു കടയിൽ 'അമ്മ ജോലിക്ക് പോയി തുടങ്ങി അവിടെ വെച്ച് അമ്മയുടെ ഒരു സുഹൃത്ത് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു അമ്മ പറഞ്ഞു ഇനി ഇതാണ് നിന്റെ അച്ഛനെന്നു ,,,
എന്റെ രണ്ടാനച്ചൻ
ഒരുവർഷം കഴിഞ്ഞു എനിക്കൊരു അനിയത്തി കുട്ടി കൂടി ഞങ്ങക്ക് ഉണ്ടായി ,,
സന്തോഷമായിരുന്നു ആ ജീവിതം ഞാനും അനിയത്തിയും അച്ഛനും അമ്മയും .
രണ്ടാനച്ഛൻ ആണെന്ന് എനിക്ക് തോന്നിയിട്ട് പോലുമില്ല അത്രക്ക് സ്നേഹത്തോടെ ആയിരുന്നു അച്ഛൻ ഞങ്ങളെ രണ്ടുപേരെയും നോക്കിയിരുന്നത് ,,
ഞാനും അനിയത്തിയും വലുതായി എനിക്ക് 23 വയസ് അനിയത്തി പത്തിൽ പഠിക്കുന്നു ,,,
ഞാൻ ചെറിയൊരു കടയിൽ ജോലിക്ക് പോയി തുടങ്ങി .,,,
ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ ഞാൻ അമ്മയെ വിളിച്ചു ആരെയും കാണുന്നില്ല .
ഞാൻ പുറകിലെ വാതിലിന്റെ കുളത്ത് കയ്യിട്ട് ഊരി മാറ്റി .
ഉള്ളിൽ കയറി .
പെട്ടന്ന് അകത്തെ റൂമിൽ നിന്ന് ആരോ സംസാരിക്കുന്നത് കേട്ടു ,,,
ഞാൻ കാതോർത്ത് ശബ്ദമുണ്ടാക്കാതെ ജനൽ പാളികളിലൂടെ അകത്തേക്ക് നോക്കി ,,
ആ കാഴ്ച കണ്ടു എന്റെ തല കറങ്ങുന്ന പോലെ തോന്നി ,,,
എന്റെ അനിയത്തി അച്ചുമോൾ അവളൊരു ഭാഗത്ത് വിവസ്ത്രയായി കിടക്കുന്നു ,,
അച്ഛൻ ഒരു കയറിൽ തൂങ്ങി കിടന്നു പിടയുന്നുണ്ട് എന്താണ് എന്നറിയാതെ പേടിച്ചു വിറച്ചു ഞാൻ
'അമ്മ ആരോടോ സംസാരികുന്നുണ്ട് ,,
അവൻ മോൻ വരാറായി പെട്ടന്ന് പൊക്കോ ,,ഇത് ഞാൻ കള്ളം പറഞ്ഞോളാം .
നിന്റെ രണ്ടു ഭർത്താവിനെയും കൊല്ലാൻ ദൈവം എന്നെയാണല്ലോ ഭൂമിയിലേക്ക് അയച്ചത് ,
ഇത് കേട്ടതും അതാരാണെന്ന് അറിയാൻ ഞാൻ വാതിൽ തുറന്നു പെട്ടന്ന് അകത്തു കയറി ,,,
ആ കാഴ്ച കണ്ടു ഞാൻ ഞെട്ടി ,
എന്റെ സ്വന്തം അച്ഛന്റെ അനിയൻ
എന്റെ അച്ചനയും സ്നേഹം കൊണ്ടെന്നെ നോക്കി വലുതാക്കിയ രണ്ടാനച്ഛയും കൊന്നത് എന്റെ സ്വന്തം ചെറിയച്ഛനും അമ്മയും ആണെന്ന് മനസിലായ ഞാൻ പെട്ടന്ന് കോപം കൊണ്ട് വിറച്ചു ,,,
എന്നെ കണ്ടതും 'അമ്മ എന്റെ അടുത്ത് വന്നു കരയാൻ തുടങ്ങി അവർക്ക് അറിയില്ല ഞാൻ കുറേ നേരമായി വന്നിട്ട് എന്നും അവരുടെ സംസാരം കേട്ടു എന്നും
മോനെ അയാൾ ചതിയനാ അച്ഛൻ അവൻ നമ്മുടെ മോളെ ,,
പറഞ്ഞു തീർക്കാൻ അനുവദിച്ചില്ല അമ്മയെന്ന ആ മൃഗത്തെ ഞാനെന്റെ കയ്യിലെടുത്ത ഒരു വടികൊണ്ട് തലക്ക് ആഞ്ഞടിച്ചു ,,
ആ ഒരടിയിൽ 'അമ്മ ആ എന്ന മൃഗം പിടഞ്ഞു മരിച്ചു ,,
ആ മുറിയിൽ തന്നെ എന്റെ അച്ഛനെ തൂകി കൊന്ന പോലെ അവനെയും കൊന്നു അവന്റെ മരണം കണ്ടു ഞാൻ നോക്കി നിന്ന് മരവിപ്പായിരുന്നു എന്തക്കായാണ് സംഭവിച്ചത് എന്ന് പോലും അറിയാൻ കഴിയാത്ത പോലെ ,,
ഒരു ദിവസം കൊണ്ട് ഞാൻ ഈ ലോകത്ത് അനാഥനായി ഏട്ടാ ,,,,,,
അനിയത്തി കുട്ടി ,,എവിടെ ടാ,,?
മരിച്ചിട്ടില്ല ഹോസ്പിറ്റലിലാണ് എനിക്ക് എന്തായാലും ഈ അടുത്ത കാലത്ത് ഒന്നും ഇവടെ നിന്ന് പുറത്തു പോവാൻ കഴിയില്ല അവൾക്ക് ഇനി ആരുമില്ല ഏട്ടാ അതോർക്കുമ്പോ എങ്ങനെ ,,,
ഞാൻ കുഴൽ പണത്തിന്റെ പേരിലാണ് ഉള്ളിൽ ആയത് കുറച്ചു നാൾ കൂടി കഴിഞ്ഞാൽ ഞാൻ പുറത്തിറങ്ങും നിനക്ക് സമ്മദമാണെങ്കിൽ അവളെ ഞാൻ വീട്ടിലേക്ക് കൊണ്ടുപോവാം എനിക്ക് രണ്ടു ആൺ കുട്ടികളാണ് അവളെ നീ വരുന്ന വരെ അവളെ എന്റെ മോളെ പോലെ ഞാൻ നോക്കികൊളാം ,,,
അത് കേട്ടതും അവനെന്നെ കെട്ടി പിടിച്ചു പൊട്ടിക്കരഞ്ഞു ,,,
ദിവസങ്ങൾക്ക് ശേഷം ഞാൻ പുറത്തിറങ്ങുന്ന എ ദിവസം അവനെന്റെ അടുത്ത് വന്നു ,,
ഏട്ടാ അവൾ കുറച്ചു കുറുമ്പൊക്കെ ഉണ്ടാവും ഒന്ന് ശ്രദ്ധിക്കണം ട്ടോ ,,,
ആ കവിളിലൂടെ അവന്റെ കണ്ണ് നീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു ,,
അവനെ ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കാൻ കഴിയാതെ ഞാൻ ജയിൽ വരാന്തയിലൂടെ നടന്നു നീങ്ങി ,,,,
,,,,,,,,,,,,,,,,,,,,
(നമ്മുടെ കേരളത്തിൽ മകളെ കാമുകന് കാഴ്ച വെച്ച ആ അമ്മയെന്ന് വിളിക്കാൻ അർഹത ഇല്ലാത്തവൾക്ക് ആ മൃഗത്തിനെ പോലുള്ളവർക്ക് ഇതായിരുന്നു ശിക്ഷ ലഭിക്കേണ്ടതെന്ന് ആഗ്രഹിക്കുന്നു
ആഗ്രഹിക്കാനല്ലേ പറ്റു നമ്മുടെ നിയമവും നീതി പീഠവും കുറ്റം തെളിഞ്ഞും അവരെ തീറ്റി പോറ്റുകയല്ലേ )
ഒരുപ്പാട് നാളുകൾക്ക് ശേഷമാണു എഴുതുന്നത്
തെറ്റു കുറ്റങ്ങൾ പൊറുക്കണം .
നജീബ് കോൽപാടം .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo