അന്തോണീസ് പുണ്യവാളന്റെ ചെറിയ കപ്പേളക്ക് മുന്നിലെ ബസ് സ്റ്റോപ്പിന് മുന്നിലാണ് ഒഴിവ് ദിവസങ്ങളിലൊഴിച്ച് ബാക്കിയെല്ലാ ദിവസങ്ങളിലും അപരിചിതരായ ആ മൂന്ന് പേരും കണ്ടു മുട്ടിയിരുന്നത്..
ഒരു പുരുഷനും രണ്ടു സ്ത്രീകളും ..
നിങ്ങളിലെത്ര പേർക്ക് അന്തോണീസ് പുണ്യവാളനെ അറിയാം ? നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെടുത്തു, അത് ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കുന്നതിൽ ഈ പുണ്യവാളന് വലിയ പങ്കുണ്ട്. എല്ലാ ചൊവ്വാഴ്ചകളിലും നഗരത്തിലെ തിരക്കേറിയ പള്ളിയിൽ നൊവേന സമയത്തു വായിച്ചു കൂട്ടുന്ന ഉപകാര സ്മരണകളിൽ പലതും ഇത്തരത്തിലുള്ളതാണ്.
എന്തിനായിരിക്കുമിവർ മൂന്നുപേർ പുണ്യവാളനെ കൂട്ട് പിടിക്കുന്നത്?
നമുക്കവരെ പരിചയപ്പെടാം..
**
നാൽപതു വയസുള്ള സാധാരണക്കാരനാണ് അയാൾ . ആളുകളെ ആകർഷിക്കാനുള്ള യാതൊന്നും അയാളുടെ രൂപത്തിലോ പെരുമാറ്റത്തിലോയില്ല . അത്രക്കും സാധാരണക്കാരൻ.
**
നാൽപതു വയസുള്ള സാധാരണക്കാരനാണ് അയാൾ . ആളുകളെ ആകർഷിക്കാനുള്ള യാതൊന്നും അയാളുടെ രൂപത്തിലോ പെരുമാറ്റത്തിലോയില്ല . അത്രക്കും സാധാരണക്കാരൻ.
അയാൾ രാവിലെ കൃത്യം എട്ടു മണിക്ക് മേൽ പറഞ്ഞ ബസ് സ്റ്റോപ്പിലെത്തും. പോക്കറ്റിലെ ചെറിയ കറുത്ത പേഴ്സിൽ നിന്നും ഒറ്റ നാണയം തപ്പിയെടുക്കും. ആ സമയം ഒറ്റ നോട്ടത്തിൽ തന്നെ സമ്പന്നയെന്നു തോന്നിക്കുന്ന മോഡേൺ വേഷ ധാരിയായ ഒരു കോളേജ് വിദ്യാർത്ഥിനിയും പിന്നെ മധ്യ വയസ്കയായ ഒരു തമിഴത്തി സ്ത്രീയുമവിടെ പ്രാര്ഥിക്കുന്നുണ്ടാവും. പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്തതിനാൽ അയാൾ അവരെ ശ്രദ്ധിക്കും .പെൺകുട്ടി പത്തിന്റെ നോട്ടും തമിഴത്തി ചില്ലറ തുട്ടും കാണിക്ക പെട്ടിയിലിടും. രണ്ടു പേരും കണ്ണടച്ച് പ്രാർത്ഥിക്കും..
പെൺകുട്ടിയിൽ നിന്നും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളുടെ പരിമളം അയാൾ ഏറ്റു വാങ്ങുമ്പോൾ തമിഴത്തി വിയർപ്പിന്റെയും പിന്നെ മറ്റെന്തിന്റെയോ വാട പരത്തി അവിടെ ചുറ്റി പറ്റി നിൽക്കും. രാവിലെയുള്ള ഇളം വെയിൽ തട്ടി തമിഴത്തിയുടെ കറുത്ത മുഖത്തെ ചുവന്ന മൂക്കുത്തി തിളങ്ങും..
തിരക്കുള്ള ബസിലെ മുൻ വാതിലിൽ കൂടെ അയാൾ കടന്നു കൂടുമ്പോൾ ചിലപ്പോൾ പെൺകുട്ടി അവളുടെ കോളേജ് ബസിൽ കയറി പോയിട്ടുണ്ടാവും . അല്ലെങ്കിൽ അക്ഷമയായി വാച്ചിലും മൊബൈലിലും നോക്കി സ്റ്റോപ്പിൽ തന്നെയുണ്ടാവും..
തിരക്കുള്ള ബസിലെ മുൻ വാതിലിൽ കൂടെ അയാൾ കടന്നു കൂടുമ്പോൾ ചിലപ്പോൾ പെൺകുട്ടി അവളുടെ കോളേജ് ബസിൽ കയറി പോയിട്ടുണ്ടാവും . അല്ലെങ്കിൽ അക്ഷമയായി വാച്ചിലും മൊബൈലിലും നോക്കി സ്റ്റോപ്പിൽ തന്നെയുണ്ടാവും..
തമിഴത്തിയാവട്ടെ തിരക്ക് കുറഞ്ഞ ഏതെങ്കിലും ബസ് നോക്കി ,തന്റെ ദുർഗന്ധങ്ങൾക്കു നേരെ മുഖം തിരിക്കാത്ത ദയാലുവായ “കിളി”യെ കാത്തു അപ്പോഴും സ്റ്റോപ്പിൽ നിൽക്കുകയാവും...
**
അന്നും പതിവുപോലെ ഒരു സാധാരണ പ്രവൃത്തി ദിവസം മൂന്നുപേരും ബസ് സ്റ്റോപ്പിലെത്തി.
പതിവുള്ള കാണിക്കകൾ പെട്ടിയിലിട്ട് തിരക്കുള്ള ബസിന്റെ മുൻ വാതിലിലൂടെ അകത്തു കയറാൻ ശ്രമിച്ചപ്പോൾ കിളി രൂക്ഷസ്വരത്തില് അയാളെ വിലക്കി.

“ചേട്ടാ എങ്ങോട്ടാ ?തിരക്ക് കണ്ടില്ലേ? അടുത്ത സ്റ്റോപ്പിലിറങ്ങി പിന്നിലെ വാതിലിൽ കൂടെ കയറു “
അത് കേൾക്കാത്ത മട്ടിൽ അയാൾ ചവിട്ടു പടിയിൽ നിന്ന് സ്റ്റോപ്പിലേക്ക് നോക്കി. കറുത്ത പാന്റും നീല ടോപ്പുമണിഞ്ഞ പെൺകുട്ടി സ്റ്റോപ്പിൽ അക്ഷമായി നിൽക്കുന്നു. അവളുടെ അഴിച്ചിട്ട മുടി കാറ്റിലിളകി മുഖം മറക്കുന്നു .കടും മഞ്ഞ നിറത്തിൽ അവിടവിടെ കീറലുകൾ തുന്നിയ സാരിയുടുത്തു, തോളിൽ തുണി സഞ്ചി തൂക്കി തമിഴത്തി വെറും നിലത്തിരിക്കുന്നു.

രണ്ടു സ്റ്റോപ്പുകൾ കഴിഞ്ഞു തിരക്കൊഴിഞ്ഞപ്പോൾ അയാളകത്തേക്ക് വലിഞ്ഞു കയറി. ഉദ്യോഗസ്ഥ എന്ന് തോന്നുന്ന വലിയ ചുവന്ന പൊട്ടു കുത്തിയ സ്ത്രീയുടെ അടുത്തേക്ക് നിരങ്ങി നീങ്ങി നിന്നു .. അയാൾ നിന്ന സൈഡിലേക്ക് അവരുടെ വലത് തോളിലൂടെ കറുത്ത ഹാൻഡ് ബാഗ് ആവശ്യത്തിലധികം നീളത്തിൽ തൂങ്ങി കിടന്നു.
.
അയാളുടെ കൈകൾ താൻ സ്ഥിരമായി കൊണ്ട് നടക്കുന്ന ബ്ലേഡിന് വേണ്ടി പോക്കറ്റിൽ പരതി ..
**
രാവിലെ കെമിസ്ട്രി ലാബിൽ നിന്നുമിറങ്ങി, പേന തിരികെ വെക്കാൻ ബാഗിൽ നിന്നും പെൻസിൽ ബോക്സ് തുറന്നപ്പോഴാണ് അമല ശ്രദ്ധിച്ചത് ,
ബാഗിൽ തലേന്ന് അച്ഛൻ തന്ന രൂപ കാണുന്നില്ല “മോളെ ഈ മാസം ഇതു കൊണ്ട് കഴിച്ചു കൂട്ടണം” എന്ന് ദയനീയ സ്വരത്തിൽ പറഞ്ഞിട്ടാണ് അച്ഛൻ അയ്യായിരം രൂപ അവളുടെ കൈയിലിന്നലെ കൊടുത്തത്.

അമല തിരികെ മിസ്സിന്റെ അടുത്തേക്ക് നടന്നു. “മിസ് ഞാൻ ഫീസ് കൊടുക്കാൻ വെച്ചിരുന്ന രണ്ടായിരം രൂപ കാണുന്നില്ല.. “സങ്കടം കൊണ്ടവളുടെ സ്വരം ചിലമ്പിച്ചു
പിരിഞ്ഞു പോയ പെൺകുട്ടികളെ മിസ് തിരികെ വിളിച്ചു .. എല്ലാവരെയും വരിയായി നിർത്തി ബാഗ് പരിശോധിക്കാൻ തുടങ്ങി..
ബാഗിനുളളിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന അന്തോണീസ് പുണ്യവാളന്റെ ചെറിയ രൂപമെടുത്തു അമല “സ്വർഗ്ഗസ്ഥനായ പിതാവേ “ചൊല്ലി തുടങ്ങി.
കറുത്ത ജീൻസും നീല ടോപ്പുമണിഞ്ഞ പെൺകുട്ടി , മറ്റു പെൺകുട്ടികളുടെ കൂടെ നിരയിൽ നിന്ന് അന്തോണീസ് പുണ്യവാളന് ഒരു കൂടു മെഴുകുതിരി നേർന്നു ....
**
തമിഴത്തി തിരക്കൊഴിഞ്ഞ ബസിൽ നിന്നുമിറങ്ങി. അവളിറങ്ങിയപ്പോൾ അടുത്തിരുന്ന സ്ത്രീകൾ ആശ്വാസപൂര്വം നെടുവീർപ്പിട്ടു.
തമിഴത്തി തിരക്കൊഴിഞ്ഞ ബസിൽ നിന്നുമിറങ്ങി. അവളിറങ്ങിയപ്പോൾ അടുത്തിരുന്ന സ്ത്രീകൾ ആശ്വാസപൂര്വം നെടുവീർപ്പിട്ടു.
മുഷിഞ്ഞ സാരിയുടെ തുമ്പു വലിച്ചെടുത്തു , കാറ്റിൽ പറന്ന ചെമ്പൻ മുടിയൊതുക്കി അവൾ ഗാന്ധി നഗറിലേക്ക് നടന്നു.
മഴക്കാലമായതിനാൽ വലിയ കോളൊന്നും കിട്ടാൻ സാധ്യതയില്ല .. ഇന്ന് മഴയ്ക്ക് അൽപ ശമനമുണ്ട്.. വടക്കു ഭാഗത്തേക്ക് നടന്നാൽ ഫ്ളാറ്റുകളാണ് .നഗരത്തിൽ കൂണ് പോലെ മുളക്കുന്ന ഫ്ലാറ്റുകളെ ശപിച്ചു കൊണ്ട് പ്രതീക്ഷയോടെയവൾ തെക്കു ഭാഗത്തേക്ക് നടന്നു..അവിടെ നീല പെയിന്റ് അടിച്ച രണ്ടു നില വീടിന്റെ മുറ്റത്തു വിരിച്ചിട്ടിരിക്കുന്ന ചുവന്ന സാരിയിലും നീല ചുരിദാറിലും ക്രീം നിറത്തിലെ ഷർട്ടിലും പിന്നെ നിര നിരയായി തൂക്കിയിട്ടിരിക്കുന്ന കുട്ടി ഉടുപ്പുകളിലും കണ്ണുടക്കി, അവളുടെ കുഴിയിലാണ്ട കണ്ണുകൾ തിളങ്ങി.
പുണ്യവാളനെ മനസ്സിൽ ധ്യാനിച്ച് ,ചുറ്റിലും നോക്കി പരിസരത്തു ആരുമില്ലെന്ന ഉറപ്പിൽ വീടിന്റെ ഗേറ്റ് ശബ്ദം കേൾപ്പിക്കാതെ തുറന്നു.
**
ആ മൂന്ന് പേരെയും നമ്മളിനി കണ്ടു മുട്ടുന്നത് നായകനായ അയാൾ പനി മൂലം ആശുപത്രിയിൽ മരുന്ന് വാങ്ങാൻ ചെല്ലുമ്പോഴാണ്..
ആ മൂന്ന് പേരെയും നമ്മളിനി കണ്ടു മുട്ടുന്നത് നായകനായ അയാൾ പനി മൂലം ആശുപത്രിയിൽ മരുന്ന് വാങ്ങാൻ ചെല്ലുമ്പോഴാണ്..
പനിയുടെ സീസൺ ആയതു കൊണ്ട് പണി ആയാലോയെന്നു കരുതിയാണ് സർക്കാർ ആശുപത്രിയിൽ പോവാതെ ആ ആശുപത്രിയിലേക്ക് നടന്നത്. അവിടെ ആശുപത്രിസ്റ്റോപ്പിൽ ഇറങ്ങിയപ്പോഴാണ് തമിഴിൽ ആരോ ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ട് അങ്ങോട്ട് നോക്കിയത് . കറുത്ത മുഖത്ത് ചുവന്ന വലിയ മുക്കൂത്തിയിട്ട തമിഴത്തിയെ അയാൾ തിരിച്ചറിഞ്ഞു . മുക്കൂത്തി വെയിലേറ്റു പതിവിലധികം തിളങ്ങുന്നു .കൈയിലുള്ള തുണി സഞ്ചിയിൽ നിന്നും എന്തെല്ലാമോതുണിത്തരങ്ങൾ എടുത്തു കാണിക്കുകയും വില പേശുകയും ചെയ്യുകയാണവൾ.. തമിഴ് പിടിയില്ലാത്തതിനാലും തത്കാലം കാശു കൊടുത്തൊ ന്നും വാങ്ങാൻ താല്പര്യമില്ലാത്തതിനാലും അവരെ ശ്രദ്ധിക്കാതെ അയാൾ മുന്നോട്ട് നടന്നു.
താൻ ചീട്ടെടുത്ത ഡോക്ടറുടെ ക്യാബിൻ കണ്ടു പിടിച്ചു അടുത്ത് കണ്ട ബെഞ്ചിലിരിക്കുമ്പോഴാണ് അല്പം ഉച്ചത്തിലുള്ള സ്ത്രീ ശബ്‌ദം അയാളുടെ ശ്രദ്ധ ആകർഷിച്ചത് -
“ഇവളെ കൊണ്ട് തോറ്റു .മനുഷ്യരെ നാണം കെടുത്താൻ . ഛെ”
“ഇവളെ കൊണ്ട് തോറ്റു .മനുഷ്യരെ നാണം കെടുത്താൻ . ഛെ”
അവിടെ തനിക്കു പരിചിതയായ ബസ്‌സ്റ്റോപ്പിലെ പെൺകുട്ടി തലകുനിച്ചിരിക്കുന്നു. അവളുടെ വലതു ഭാഗത്തു ഉച്ചത്തിൽ സംസാരിച്ച സ്ത്രീയും ഇടതു ഭാഗത്തു ഒരു പുരുഷനും. ഒറ്റ നോട്ടത്തിൽ അതവളുടെ മാതാപിതാക്കളെന്നു ആര്ക്കും മനസിലാവും സ്ത്രീയുടെ വലിയ കണ്ണുകൾ പെൺകുട്ടിക്ക് കിട്ടിയിട്ടുണ്ട്.. അവരുടെ സംസാരം കേൾക്കാൻ അയാൾ കാതു കൂർപ്പിച്ചു..
“ ഇതു ഒരു രോഗമല്ലേ .സുമേ നീ ഒന്നുടങ്ങു .ഒച്ചയെടുത്തു നാണം കെടുത്തല്ലേ “കറുത്ത ഷർട്ട് ധരിച്ച പുരുഷനവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു
“ എന്ത് രോഗം? തല്ലു കൊള്ളാഞ്ഞിട്ടു ? അല്ലെങ്കിൽ തന്നെയീ എരണം കെട്ടവൾക്കെ ന്തിന്റെ കുറവാണു..”
പെൺക്കുട്ടി ഇരിക്കുന്ന ബെഞ്ചിന്റെ നേരെയുള്ള ക്യാബിനിൽ എഴുതിവെച്ചിരിക്കുന്ന –“Dr .ശശാങ്കൻ , മനഃശാസ്ത്രജ്ഞൻ “എന്ന ബോര്ഡില് അയാളുടെ നോട്ടം തറച്ചു.
മനഃശാസ്ത്ര ജ്ഞനെ കാണാൻ തക്ക എന്ത് രോഗമവും കുട്ടിക്ക് എന്ന ചിന്തയിൽ , ഡോക്ടർ തന്നെ വിളിക്കുന്ന ഊഴം കാത്തു അയാളിരുന്നു .
***
കുറച്ചു ദിവസങ്ങൾക്കു ശേഷം നമ്മളിവരെ വീണ്ടും കണ്ടുമുട്ടുന്നു..ബസ്റ്റോപ്പിന് സമീപമുള്ള അന്തോണീസ് പുണ്യവാളന്റെ കപ്പേളക്ക് മുന്നിലെ ഭണ്ഡാര പെട്ടിക്കടുത്തു..
***
കുറച്ചു ദിവസങ്ങൾക്കു ശേഷം നമ്മളിവരെ വീണ്ടും കണ്ടുമുട്ടുന്നു..ബസ്റ്റോപ്പിന് സമീപമുള്ള അന്തോണീസ് പുണ്യവാളന്റെ കപ്പേളക്ക് മുന്നിലെ ഭണ്ഡാര പെട്ടിക്കടുത്തു..
അയാളുടെ കൈയിൽ ഒറ്റ രൂപ തുട്ടും പെൺകുട്ടിയുടെ കൈയിൽ പത്തു രൂപയുമു ണ്ടായിരുന്നു. തമിഴത്തിയുടെ കറുത്ത വിരലുകൾ ചില്ലറ തുട്ടുകൾക്കായ് തന്റെ പിഞ്ഞിപ്പോയ തുണി സഞ്ചി പരതി കൊണ്ടിരുന്നു.** Sani John.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക