Slider

അഭിരാമിയുടെകമ്മൽ.[കഥ]

0

അഭിരാമിയുടെകമ്മൽ.[കഥ]
അഭിരാമിയുടെ സ്വർണ്ണകമ്മലുകളിൽഒന്ന് കാണുന്നില്ല.ക്ലാസിൽ ആകെ ബഹളം.
കമ്മലിന്റെകാല് ഒടിഞ്ഞത് കൊണ്ട് ഡ്രില്ലിന് പോകുന്നതിന് മുൻപ് പുതിയതായ് വാങ്ങിയ നടരാജ് ജോമെട്രിബോക്സിൽ സൂക്ഷിച്ചിരുന്നതാണ്.
അഭിരാമികണ്ണീർപൊഴിച്ച്കൊണ്ട് ഡസ്ക്കിൽ തല താഴ്ത്തിഏങ്ങിഏങ്ങി കരയുന്നു.
കൂട്ടുകാരികൾ ക്ലാസ് മുഴുവൻ തിരയുന്നു.ബഞ്ചും ,ഡസ്ക്കും ഒരു വശത്തെയ്ക്ക് മാറ്റി എല്ലായിടവും ആകാംക്ഷയോടെ പരതുന്നു.
അഭിരാമിയുടെ കരച്ചിൽകാണാൻഎനിക്ക് ആവുമായിരുന്നില്ല. കാരണം എന്റെ പ്രണയിനി ആയിരുന്നു അവൾ. അവൾ ഇടുന്ന പാവാടയും ,ബ്ലൗസിന്റെ അതെ നിറത്തിൽ ഷർട്ടുകൾ ഞാനും വാങ്ങിയിരുന്നു.എന്നും അവൾ വരുന്ന വഴിയിൽ കാത്ത് നിൽക്കും.നിശബ്ദ്ധമായ പ്രണയം. അവൾക്ക്പിന്നിലായ്അവളെ നോക്കിരസിച്ച് കൊണ്ട് പിൻതുടരും. അവൾ വായിക്കാ പോയഎത്രയോ പ്രണയലേഖനങ്ങൾഎഴുതികൂട്ടി. നേരിട്ട് കൊടുക്കാൻ ഭയം അനുവദിച്ചില്ല.
ചില സമയങ്ങളിൽകണ്ണുകൾ തമ്മിൽഉടക്കും. ആയിരം നക്ഷത്രങ്ങൾ ഒന്നിച്ച് മിന്നുന്ന പോലെയായിരുന്നു ആ മിഴികൾ.ആദ്യം മിഴികൾ താഴ്ത്തുന്നത് ഞാനാവും. എന്നിട്ടുംഎന്റെ സ്നേഹം തുറന്നു പറയാൻ മടിച്ചു.എന്തെന്നാൽ അവളുടെ അപ്പൻ പട്ടാളക്കാരനായിരുന്നു. ചുവന്നകണ്ണുകളോടെ ,കൊമ്പൻ മീശയുമായ് അ അജാനബാഹുഒരു നാൾ സ്ക്കൂളിൽ വന്നപ്പോൾ ഒരു നോക്ക്കണ്ടു. ഭയന്ന് പോയ്..
ആ സ്വർണ്ണകമ്മലുകൾ നീല റിബൺ കൊണ്ട് ഒതുക്കി കെട്ടിയ മുടിച്ചുരുളിൻ താഴെസുന്ദരമായ അ ചെവികളിൽ തൂങ്ങിയാടുന്നത് കാണാൻ നല്ല രസമായിരുന്നു. അതിൽ ഒന്ന് നഷ്ട്ടമായിരിക്കുന്നു.
ഇണയെ നഷ്ട്ടപ്പെട്ട അ ഒറ്റ കമ്മൽ തലതല്ലികരയുന്നുണ്ടാവും.
സംഭവം അറിഞ്ഞ്സഹദേവൻ മാഷും കൂടെ നളിനി ടീച്ചറുംക്ലാസിൽ എത്തി.ക്ലാസ് നിശബ്ദ്ധമായ്.
മാഷ് എല്ലാവരെയും രൂക്ഷമായ് നോക്കി.
സഹദേവൻ മാഷ് ആൺകുട്ടികളുടെ ദേഹവും ,ബാഗും പരിശോദിച്ചു. നളിനി ടീച്ചർ പെൺകുട്ടികളെയും.
അവസാനം എന്റെ ഊഴമെത്തി. ബാഗ് ഇല്ലാത്തതിനാൽ പരിശോദന എളുപ്പമായിരുന്നു.
പക്ഷെ എന്നെ ഞെട്ടിച്ച് കൊണ്ട് എന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കമ്മലിന്റെ ഒടിഞ്ഞആണിയുടെ ഒരു ഭാഗം കണ്ടെടുത്തു.
" ഇതിന്റെ ബാക്കി എവിടെടാ...?????"
സഹദേവൻ മാഷ് അലറി കൊണ്ട് ചോദിച്ചു..
"എനിക്കറിയില്ല മാഷെ.. "
കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞതൊന്നും ചെവി കൊള്ളാതെ മാഷിന്റെ ചൂരൽ പല പ്രാവിശ്യം എന്നിൽ പതിഞ്ഞു..
വിശ്വാസം വരാതെ കൂട്ടുകാർ മൂക്കത്ത് വിരൽ വച്ചു.
ചെയ്യാത്ത കുറ്റവും പേറി തല കുനിച്ച് കണ്ണീരോടെ ഞാൻ നിന്നു.
"നീ എടുത്തിട്ടില്ലെങ്കിൽ ഇതെങ്ങനെ നിന്റെ പോക്കറ്റിൽ വന്നു.....???"
"എനിക്കൊന്നും അറിയില്ല മാഷെ.... "
കണ്ണീരിൽ മുങ്ങിപ്പോയ വാക്കുകൾ ആരും കേട്ടില്ല. സഹദേവൻ മാഷ്
കോളറിൽ പിടിച്ച് പുറത്തേയ്ക്ക് വലിച്ചിഴയ്ക്കുമ്പോൾ.കണ്ടു അഭിരാമിയുടെ കനലെരിയുന്ന കണ്ണുകൾ..
ചുണ്ടിൽ...." ക..ള്ള..ൻ "എന്ന ചുണ്ടനക്കലും..
ഞാൻ കള്ളനായ്....
----------------------------
ഇന്ന് ഞാൻ നാട്ടിൽ സാമാന്യംഅറിയപ്പെടുന്ന ഒരു കള്ളനാണ്. പോലീസ് സ്റ്റേഷൻ അമ്മായിയുടെ വീട് പോലെയായ്.. നല്ലവരായ കുറച്ച് പോലീസ് കാരെ മാറ്റി നിർത്തിയാൽ.ബാക്കി പോലീസുകാർ എന്റെ സുഹൃത്തുക്കൾ ആയ് മാറി. അവർക്കുള്ള പങ്ക് കൃത്യമായ് അവരുടെ വീടുകളിൽ എത്തിച്ചിരുന്നു.
ജയിൽ തറവാട് പോലെയും..
ഇന്നലെ രാത്രിയിൽമോഷ്ടിച്ച നോട്ടുകൾ എണ്ണി മാറ്റിവച്ചു.സ്വർണ്ണാഭരണങ്ങൾ നോക്കുന്ന കൂട്ടത്തിൽ 'ഒരുജോഡി കമ്മൽ കണ്ണിലുടക്കി.. ശ്രദ്ധിച്ച് നോക്കി.
അതെ ,അത് തന്നെ അഭിരാമിയുടെ കമ്മൽ ,
തന്നെ കള്ളനാക്കിയകമ്മൽ.
അ കമ്മൽകയ്യിലെടുത്ത്. സന്തത സഹചാരിയായ കഠാരയും എളിയിൽ തിരുകി. ഇന്നലെ കയറിയ വീട് ലക്ഷ്യമാക്കി നടന്നു.
കൂറ്റൻഗെയ്റ്റ്കടന്ന് ഡോർ ബെല്ലിൽകൈ അമർത്തി.
കൊത്തുപണികൾ നിറഞ്ഞ വാതിൽ തുറക്കപ്പെട്ടു.
വാതിൽ തുറന്ന ആളെ സൂക്ഷിച്ച് നോക്കി. നല്ല പരിചയം..
വർഷങ്ങൾ കഴിഞ്ഞെങ്കിലും ആളെ പിടികിട്ടി.
അണ്ണാച്ചി എന്നു വിളിച്ചിരുന്ന സാമൂവൽമാത്യു.
അഞ്ചാം ക്ലാസ് മുതൽ പഠനം നിർത്തുന്ന അന്നുവരെ തന്റെ വലം കൈആയിരുന്നവൻ.
" അണ്ണാച്ചിക്ക് എന്നെ മനസ്സിലായോ..?" ചെറുചിരിയോടെ ചോദിച്ചു.
തന്റെ പഴയഇരട്ടപേര് കേട്ട്. സാമുവൽ ഒന്നു ഞെട്ടി.
"നിനക്ക് എന്നെ മനസ്സിലായില്ല..?"
സാമുവൽ മുഖത്ത് സൂക്ഷിച്ച്നോക്കി കൊണ്ട് ആലോചിച്ചു..
"ഇല്ല. മനസ്സിലായില്ല.. " വിരൽ കടിച്ച് കൊണ്ട് പറഞ്ഞു.. "സോറി അങ്ങ്ട് കിട്ടുന്നില്ല.. "
ഇവന് എങ്ങനെമനസ്സിലാകും. സ്വന്തം അമ്മയ്ക്ക് പോലും മനസ്സിലായില്ല.. പിന്നെയല്ലെ ഇവന്.
അത്രമാത്രം മാറിയിരുന്നു. ജയിൽവാസവും ,മാറി മാറിവരുന്ന പോലീസ് ഇൻസ്പെക്ടർമാരുടെ മർദ്ദനവും.. തന്റെ രൂപം മാറ്റിയിരിക്കുന്നു.
" ഇത് ഞാനാണ് ഹരി. ഹരിപ്രസാദ്.."
"ഹരി... "സാമുവൽ വീണ്ടും വിരൽ കടിച്ചു.
" പത്താം ക്ലാസിൽ അഭിരാമിയുടെ കമ്മൽ മോഷ്ട്ടിച്ച കള്ളൻ... "
സാമുവലിന്റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.
ഹരി.... എന്ന് വിളിച്ചു കൊണ്ട് കരം ഗ്രഹിച്ചു.
ആ കരങ്ങളെ നീരസത്തോടെ വിട് വിച്ചുകൊണ്ട് മടി കുത്തിൽ നിന്നും കമ്മലെടുത്ത് കാട്ടി കൊണ്ട് ചോദിച്ചു..
"ഇത് നിനക്ക് ഓർമ്മയുണ്ടോ....??"
അ കമ്മലുകണ്ട് സാമുവൽ ഞെട്ടിത്തെറിക്കുന്നത് കണ്ടു.
"ഇതെങ്ങനെ നിന്റെ വീട്ടിലെ ഷെൽഫിൽ വന്നു... "
സാമുവലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
സാമുവൽ അ കഥ പറയാൻ തുടങ്ങി.
പട്ടിണി ആയിരുന്നു വീട്ടിൽ .ഒരു നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. ക്ലാസിൽ എന്നും തലവേദനയാണെന്നും പറഞ്ഞു കിടന്നിരുന്നത്. വിശപ്പ് സഹിക്കാൻ പറ്റാത്തത് കൊണ്ടായിരുന്നു. പച്ചവെള്ളവും കുടിച്ച് അന്ന് ഡെസ്ക്കിൽ തല വച്ച് കിടക്കുമ്പോളായിരുന്നു. അഭിരാമി ഡ്രില്ല് പീരിയഡിനായ് പുറത്ത് പോകുന്നതിനായ് ഒടിഞ്ഞ കമ്മൽ ബോക്സിൽ വയ്ക്കുന്നത് കണ്ടത്. എല്ലാവരും പോയ് കഴിഞ്ഞപ്പോൾ മനസ്സിലെ ദുഷ്ട്ടമൃഗം ഉണർന്നു.കമ്മൽ കൈക്കലാക്കി.ഭദ്രമായ് ഭിത്തിയിലെ ഒരു അറയിൽ ഒളിച്ചു വച്ചു.അതിന്റെ ഒടിഞ്ഞ ആണി മാത്രം കയ്യിൽ സൂക്ഷിച്ചു. സ്വർണ്ണംതന്നെയാണോ എന്നറിയാൻ. പക്ഷെ എന്റെ കണക്ക് കൂട്ടലിനെ തെറ്റിച്ച് കൊണ്ട് സഹദേവൻ മാഷ് എല്ലാവരെയും പരിശോദിക്കാൻ തുടങ്ങിയത് .പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ ഹരി അറിയാതെ കയ്യിലിരുന്ന കമ്മലിന്റെ ആണി ഹരിയുടെ പോക്കറ്റിൽ നിക്ഷേപിച്ചു.. ഹരിപിടിക്കപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കമ്മൽ കൈക്കലാക്കി. പണയം വച്ചകാശ് കൊണ്ട് ചെറിയ രീതിയിൽ കച്ചവടം ആരംഭിച്ചു.പതിയെ അത് വളർന്നു.. ഈ കാണുന്നതെല്ലാം ആ കമ്മലിൽ നിന്നും ഉണ്ടായതാണ്.
അ കമ്മൽ എന്റെ രാശി ആയിരുന്നു.അതു കൊണ്ട് അത് വിട്ടു കളയാൻ മനസ്സ് വന്നില്ല. അതാ ഇപ്പോഴും നിധിപോലെ കാത്ത്സൂക്ഷിക്കുന്നതും..
സാമുവൽ അഭിമാനത്തോടെപറഞ്ഞ് നിർത്തി....
----------------
തിരിച്ച് ലോഡ്ജ് മുറിയിലെത്തി. പൈസായും, സ്വർണ്ണവും ഒരു ചെറിയ ബാഗിലേയ്ക്ക് മാറ്റി..
അവിടെ നിന്നുംഅടുത്ത മേച്ചിൽപ്പുറങ്ങൾ തേടി യാത്രയായ്.മുറി പൂട്ടി ഇറങ്ങുന്നതിന് മുൻപായ് കഠാരിയിൽ പറ്റിയിരുന്ന ഉണങ്ങിയ രക്തം കഴുകിക്കളയാൻ മറന്നില്ല...
അപ്പോഴും അഭിരാമിയുടെ കമ്മൽ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.
By
നിസാർ VH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo