Slider

താൻ

0


ബസ് സ്റ്റോപ്പിലേക്ക് നടന്നിട്ട് എത്തുന്നതെ ഇല്ല ബൈക്കിനു പണിമുടക്കാൻ കണ്ട സമയത്തെ പ്രാകികൊണ്ട് കാലുകൾ കുറച്ചുകൂടി നീളത്തിൽ വലിച്ചുവെച്ചു ...നടന്നാണ് പോകുന്നെകിലും അമ്പലത്തിൽ കയറാതിരിക്കാൻ കഴിയില്ല കയറിയെ പറ്റു വാശിയല്ല ജോലികിട്ടി പോയിത്തുടങ്ങിയ അന്നു മുതലുള്ള ശീലമാണ് ഗേറ്റിനുമുന്നിൽ ചെരുപ്പ് ഊരി കൊണ്ടിരുന്നപ്പോൾ ...സാർ ഹാരം വേണോ എന്നൊരു ചോദ്യം കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങാതെ ഇവിടവരുന്നു ഇതുവരേം അ പൂക്കടയിൽ നിന്നും ഒന്നുംവേണോന്നു ചോദിച്ചിട്ടുമില്ല അയാൾ ഒട്ടും വാങ്ങിയിട്ടുമില്ല എന്തായാലും തലയുയർത്തി അങ്ങോട്ടു നോക്കി ..ഓ പുതിയ ആളാണ് കടയിൽ ഒരുപെൺകുട്ടി 17വയസ് തോന്നിക്കും അയാൾ വാച്ചിലേക്ക് നോക്കി ബസ്സ് വരാൻ ഇനിയും സമയമുണ്ട് പെണ്കുട്ടിയായതുകൊണ്ടാണോ വിളിച്ചതുകൊണ്ടാണോ അയാൾ കടയുടെ അടുത്തേക്കുനടന്നു ആ കുട്ടിയുടെമുഖത്തു എന്തേലും വില്കാം എന്നുള്ള ഒരുപ്രതിക്ഷ പടരുന്നത് അയാൾ ശ്രദ്ധിച്ചു പ്രതീക്ഷ കെടുത്തിയില്ല ഒരു ഹാരം അയാൾ വാങ്ങിച്ചു പൈസ വാങ്ങുപോൾ അവൾ പുഞ്ചിരിയോടെ പറഞ്ഞു സാർ ഇത്എന്റെഅദ്യത കച്ചവടമ ...അയാൾ ഒന്നുചിരിച്ചു എന്നിട്ടു അകത്തേക്കു പോയി ...തിരിക വരുമ്പഴുമ് അവർപരസ്പരം പുഞ്ചിരിക്കാൻ മറന്നില്ല ഹാരം വാങ്ങൽ പതിവായി തുടങ്ങിയത് അവരെ തമ്മിൽ നല്ല ഒരു സൗഹിർതത്തിലേക്ക് എത്തിച്ചു ആ കൂട്ടുകെട്ടിൽ നിന്നും അവളുടെ അമ്മയാണ് കടനടത്തിയിരുന്നതേന്നും കഴിഞ്ഞ ഒരുമാസംമുന്നേ അമ്മമരിച്ചുപോയതും രണ്ടാൻ അച്ഛൻ മാത്രേ ഇപ്പൊ ഉള്ളുഎന്ന കാര്യങ്ങളെല്ലാം അയാൾ അറിഞ്ഞു ....................... മുടങ്ങാതെ അമ്പലത്തിൽപോകുന്നതുകൊണ്ടോ ഹാരംവാകുന്നതുകൊണ്ടോ അറിയില്ല അയാളുടെ പ്രമോഷൻ പേപ്പർ എല്ലാം ശരിയായി വന്നിരിക്കുന്നു ഇപ്പൊ കിട്ടിയിരുന്ന സാലറി ഇരട്ടിആകാൻ പോകുന്നു കഷ്ടിച്ച് മാസം തള്ളിനീക്കികൊണ്ടിരുന്ന തനിക്കു ഇനി മുതൽ സുഗമായിമുന്നോട്ടു പോകാം തന്റെമക്കളും ഭാര്യയും കണക്കുകൂട്ടലുകൾ കേൾക്കാതെ സുഗമായി ഉറങ്ങും അയാളുടെ മനസ്സിൽ സന്തോഷത്തിന്റെ തിരകൾ അലയടിച്ചുകൊണ്ടിരുന്നു ............ അന്ന് സൺ‌ഡേ ആയിരുന്നു വിദേശത്തു നിന്നു എം.ഡി ഉച്ചയ്ക്ക് നാട്ടിൽ എത്തിയിരിക്കുന്നു ഇനി അദ്ദേഹത്തിന്റെ ഒരു ഒപ്പുകൂടിമാത്രം മതി പ്രമോഷന് ....4മണിക് എല്ലാ പേപ്പറുമായി എം.ഡി യുടെ ഗസ്റ്ഹൗസിലേക്കു ചെല്ലാൻ പറഞ്ഞേക്കുവാ...സമയം 3ആയി ഇറങ്ങാൻ തുടങ്ങിയപ്പോ മൊബൈലിൽ മാനേജരുടെ കാൾ വന്നു അയാൾ അറ്റെൻഡ്‌ചെയ്തു .............ഞാനും ഉണ്ടാകും എന്നല്ലേ പറഞ്ഞിരുന്നത് എം .ഡി യെ കാണാൻ എനിക്ക് വരാൻ പറ്റില്ല ...പിന്നെ അവിടെ പലതും നടക്കും കണ്ടതായി ഭാവികണ്ട ഒപ്പും വാങ്ങി മിണ്ടാതെ പൊയ്ക്കോളണെ .......ശരി എന്നും പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു .....................................സമയം 4 ഗസ്റ്ഹൗസിന് മുന്നിൽ ഒരാൾ ഇരിക്കുന്നു നല്ലപോലെ കുടിച്ചിട്ടുണ്ട് ആരാ കുടിയന്റെ ചോദ്യം എം ഡി യെകാണാനാ എന്നുള്ള മറുപടി പിന്നെ അയാൾ ഒന്നും ചോദിച്ചില്ല കാളിങ് ബെൽ കേട്ടു തീർന്നതും എം ഡി വാതിൽ തുറന്നു വന്നു കൂടെ രൂക്ഷമായ മദ്യത്തിന്റെ ഗന്ധവും .....രണ്ടുപേരും അകത്തേക്കു കയറി എം .ഡി പേപ്പറുകൾ എല്ലാം വാങ്ങികൊണ്ട് ഒപ്പിടുവാൻ അകത്തേക്കു പോയി .... സാർ സാർ എന്നുള്ള ദയനീയമായ സൗണ്ട് അയാളുടെ ചെവിയിൽ തുളച്ചുകയറി പരിചയമുള്ള വിളിയല്ലേ അത് കേട്ട ജനൽ ഭാഗത്തേക്ക് നോക്കിയതും പൂക്കാരിപെൺകുട്ടി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ജനലിന്റെ കമ്പികൾക്കുള്ളിലായി പ്രതീക്ഷയോടെ തന്നെ നോക്കുന്നു ...സാർ എന്നെ രക്ഷിക്കണേ അയാൾ എന്നെ നശിപ്പിക്കും രക്ഷിക്കൂ സാർ അവൾ കരഞ്ഞുകൊണ്ട് പറയുന്നുണ്ട് ..... അയാളുടെ തലച്ചോറിൽ ഒരു കൊള്ളിയാൻമിന്നി തന്റെ മുന്നിൽ ഇതാ ഒരുപെൺകുട്ടി നശിക്കാൻ പോകുന്നു താൻ നിത്യവും കാണുന്ന തനിക്കു അറിയാവുന്ന തന്റെ മകൾ ആകുവാൻ പ്രായമുള്ള ഒരു കുട്ടി ..അയാളുടെ ഉള്ളിലെ ആണത്തം സടകുടഞ്ഞു ....ആ വാതിൽ ലക്ഷ്യമാക്കി നടന്നു പെട്ടന്ന് എം ഡിയുടെ വാക്കുകൾ ഇതാ പേപ്പർ നാളെമുതൽ പുതിയ സീറ്റിൽ ഇരികാം ....................
അയാൾ തിരിഞ്ഞു നോക്കി പേപ്പറുകൾ നീട്ടി എം ഡി നില്കുന്നു മറുവശത്തു ദയനിയമയി ഒരു പെൺകുട്ടിയും ....താൻ എന്ന ചിന്ത അയാളിൽ ഉടെലെടുത്തു തനിക്കുകിട്ടാൻപോകുന്നപ്രമോഷൻ തനിക്കുകിട്ടാൻപോകുന്നസലറി തന്റെമക്കൾ തന്റെഭാര്യ തന്റെജീവിതം....അങ്ങനെ താനെന്നചിന്തയിൽ അയാൾക്ക്‌ ആ പെൺകുട്ടിയുടെ നിലവിളികളൊന്നും ചെവിയിലേയ്ക് വന്നില്ല കണ്ണുകൾ ആ പെൺകുട്ടിയുടെ ഭാഗത്തേക്ക് നീങ്ങിയില്ല ......പേപ്പറുകളും വാങ്ങി തനിക്കു ഉണ്ടാകാൻ പോകുന്ന സന്തോഷങ്ങളും മനസ്സിലിട്ടു തന്റെമാത്രം എന്നചിന്തയിൽ പിച്ചിച്ചീന്തുവാൻ ആ പെൺകുട്ടിയെയും അവിടെ വിട്ടു അയാൾ നടന്നു നീങ്ങി ............

By: DinuRaj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo