Slider

നാരായണന്‍ കഥ.

0

നാരായണന്‍
കഥ.
മനുഷ്യനെ സൃഷ്ടിച്ചതിനുശേഷം ബ്രഹ്മാവ്
അവന്റെ ശരീരത്തിന്റെ വെെകൃതങ്ങള്‍ ഒളിപ്പിക്കാന്‍
പലതരം വസ്ത്രങ്ങള്‍ സൃഷ്ടിച്ചു.
''അപ്പോള്‍ മനസ്സിന്റെ വെെകൃതങ്ങളോ?'' സൃഷ്ടിയുടെ വെെചിത്ര്യങ്ങള്‍ കൗതുകത്തോടെ നിരീക്ഷിച്ചുകൊണ്ട് ബ്രഹ്മാവിന്റെ അടുത്തിരുന്നിരുന്ന സരസ്വതി ചോദിച്ചു.
''അതിനല്ലേ, ഞാന്‍ നിന്നെ കൂട്ടുപിടിച്ചത് ?
നീ കവിതയായി, കഥയായി, കലയായി, സംഗിതമായി, തത്വമീമാംസയായി
മനുഷ്യമനസ്സിന് ആവരണമായി അവതരിക്കണം.
യുഗങ്ങളിലൂടെ പരിണമിച്ച് പരിണമിച്ച് നീ അവന്റെ മനസ്സുതന്നെയായി പരിണമിക്കുന്ന ദിനം ,
അവന്‍ അമര്‍ത്യനാവും , ദേവനാവും.
സരസ്വതീ, നിനക്കുള്ള നിയോഗം വളരെ ശ്രമകരമാണ്.
വാനരമനസ്സിനെ നീ നാരായണനാക്കണം.
പോവുക.
സ്വസ്തി.''

By
രാജൻ പടുത്തോൾ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo