പെണ്ണ് ഒരു അത്ഭുതമാണ്
------------------------------------------
------------------------------------------
" നമുക്ക് kfc യിൽ പോകാം .."
എനിക്ക് kfc ചിക്കൻ വല്ലാത്ത വീക്നസ് ആണ് ..ഞാൻ അവളുടെ നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു ..
"പോകാം ..വയറു നിറയും പക്ഷെ മനസ്സ് നിറയില്ല "
ഞാൻ അവളെ നോക്കി നെറ്റി ചുളിച്ചു .."അതെന്താ ..സംഭവം . വയറു നിറഞ്ഞാൽ ഞാൻ ഹാപ്പി ആകും അതായത് വയറും നിറയും മനസ്സും നിറയും "
"ചേട്ടൻ വാ ,ഞാൻ പറഞ്ഞു തരാം ."..അവൾ എന്റെ കൈ പിടിച്ചുകൊണ്ടു മെല്ലെ മുന്നോട്ടു നടന്നു ..ഞങ്ങൾ അങ്ങനെ ബസ്റ്റാന്റിൽ എത്തി ..അവൾ ചുറ്റും നോക്കിയിട്ടു പറഞ്ഞു .
"അവിടെ കയറി ഫുഡ് കഴിച്ചാൽ എത്ര കാശ് ആവും ..ഒരു അഞ്ഞുറു രൂപയെങ്കിലും ആവില്ലേ .."
ഞാൻ മെല്ലെ തലയാട്ടി.. എന്റെയുള്ളിൽ സംശയം കടന്നുകൂടി ..അവൾ ഇനി അവിടെയുള്ള കൂൾബാറിൽ നിന്നും പപ്സും ചായയും കുടിക്കാൻ പറയുമായിരുക്കുമോ ..
"അതെ ..ചേട്ടൻ ആ ചേച്ചിയെ കണ്ടോ .."
ഞാൻ അവിടേക്കു നോക്കി ...ഒരു സ്ത്രീ ..ചുമർ ചാരി ഇരിക്കുന്നു ..ഒരു കാല് ഇല്ല, തറയിൽ അടുത്ത് ഒരു കുട്ടി കിടക്കുന്നു,,മുന്നിൽ ഒരു പ്ലാസ്റ്റിക് വിരിച്ചു ..അതിൽ മുടി ചികുന്ന ചീർപ്പ് വില്പനക്ക് വെച്ചിരിക്കുന്നു ..
"കണ്ടു ..എന്തു പറ്റി .."ഞാൻ അവളുട നേരെ നോക്കി
"പറയാം ചേട്ടൻ മൊബൈൽ ഇങ്ങു തന്നെ ..."
ഞാൻ ഫോൺ അവളുടെ നേർക്ക് നീട്ടി ...അവൾ അത് വാങ്ങി വീഡിയോ ക്യാമറ ഓൺ ചെയ്തു ..പിന്നെ പറഞ്ഞു
"ഞാൻ അതിനടുത്തു പോയി നില്ക്കാൻ പോവുകയാ .ചേട്ടൻ അഞ്ഞുറു രൂപ കൊടുത്ത് പത്തു രൂപയുടെ ഒരു ചീർപ്പ് വാങ്ങണം .ബാക്കി വാങ്ങാൻ നിൽക്കരുത്..അത് എന്തെങ്കിലും പറഞ്ഞു കൊടുത്ത് പോവണം പിന്നെ..എന്നെ അറിയാവുന്ന ഒരു ഭാവവും കാണിക്കരുത് .."
അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല .."നീ എന്താ ഇ പറയുന്നേ അഞ്ഞുറു രൂപക്ക് പത്തുരൂപയുടെ ചീർപ്പോ ..നിനക്ക് വട്ടുണ്ടോ ..അതിനേക്കാൾ നല്ലത് നിനക്ക് കടയിൽ കിട്ടും .."
"എന്റെ മോൻ എനിക്ക് വേണ്ടി ഇതൊന്നു ചെയ്യൂ ...ബാക്കിയെല്ലാം ...ഞാൻ പിന്നെ പറഞ്ഞു തരാം .ഞാൻ അവിടെ പോയി നില്ക്കാൻ പോവുകയാ ..കുറച്ചു കഴിഞ്ഞിട്ട് അങ്ങോട്ട് വന്നിട്ട് ഞാൻ പറഞ്ഞപോലെ ചെയ്താൽ മതി ..."
അവൾ മെല്ലെ അവിടേക്കു നടന്നു ...എനിക്ക് അല്പം ദേഷ്യം വന്നെങ്കിലും അവളോടുള്ള ഇഷ്ടം കൊണ്ട് ഒന്നും പറഞ്ഞില്ല ..അല്പം കഴിഞ്ഞു ..അവൾ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ ഞാൻ അവിടേക്കു ചെന്നു ..ഒരു ചീർപ്പ് വാങ്ങി ..അഞ്ഞുറു രൂപ ..അവർക്കു നേരെ നീട്ടി ..
"അയ്യോ സാറെ ചില്ലറയില്ല .."അവർ എന്റെ നേരെ നോക്കി കൊണ്ട് പറഞ്ഞു ..
"സാരമില്ല ..അത് വെച്ചോളൂ ..ഇന്ന് എന്റെ ബർത്ഡേ ഡേ ആണ് ..ഇന്ന് കൊടുക്കാറെ ഉള്ളു ..ഒന്നും തിരിച്ചു വാങ്ങിക്കാറില്ല "..ഞാൻ മെല്ലെ നടന്നകന്നു ..
കുറച്ചു ദൂരം ചെന്ന് ഞാൻ ഒരു തൂണിന്റെ മറവിലേക്കു മാറി ..കുറച്ചു കഴിഞ്ഞപ്പോൾ അവൾ മെല്ലെ നടന്നു എന്റെ അരികിൽ വന്നു ..
"നീ പറഞ്ഞപോലെ ചെയ്തിട്ടുണ്ട് ..എനിക്ക് ഒന്നും തോന്നിയില്ല ..എന്റെ അഞ്ഞുറു രൂപ പോയി"..ഞാൻ അവളെ നോക്കി കൊണ്ട് പറഞ്ഞു ..
അവൾ പതിവ് ചിരി ചിരിച്ചു..പിന്നെ മൊബൈൽ ഫോണിൽ നിന്നും ഷൂട്ട് ചെയ്ത വീഡിയോ പ്ലേയ് ചെയ്തു എന്റെ നേർക്ക് നീട്ടി ..ഞാൻ അതിലേക്കു നോക്കി ...ഞാൻ നടന്നു വരുന്നു ..പണം കൊടുക്കുക്കുന്നു ..ബാക്കി വാങ്ങാതെ തിരിച്ചു പോകുന്നു ...ബാക്കിയുള്ള ഭാഗം ആണ് ..എന്നെ ആകർഷിച്ചത് ..
ഞാൻ നടന്നു പോയപ്പോൾ ..അവർ ..അഞ്ഞുറു രൂപ പിടിച്ചു പകച്ചു നിൽക്കുന്നു ..പിന്നെ ആദ്യം നോട്ടു കണ്ണോടു ചേർത്ത് നെഞ്ചോടു ചേർത്ത് വെച്ചു ..എന്തോ പറയുന്നു ..അത് എന്നെ പറ്റിയുള്ള നല്ല വാക്ക് ആയിരുന്നു വെന്നു മനസ്സിലാകാൻ വലിയ പ്രയാസം ഉണ്ടായില്ല ..അവർ പിന്നെ ഉറങ്ങി കിടന്ന കുട്ടിയെ മെല്ലെ തട്ടിയുണർത്തി , വിശന്നു കിടന്നുറങ്ങുന്ന .അവനെ ധൈര്യ പൂർവം വിളിച്ചുണർത്താൻ എന്റെ അഞ്ഞുറുരൂപക്ക് സാധിച്ചിരിക്കുന്നു ..അവരുടെ കണ്ണുകളിൽ നിറഞ്ഞു ...കോണിലൂടെ കണ്ണുനീർ ഒഴുകുന്നതും ഞാൻ കണ്ടു ...
വീഡിയോ ...അവൾ ഓഫ് ആക്കി എന്റെ നേരെ നോക്കി ...എന്റെ കണ്ണിലും കണ്ണുനീരിന്റെ ഉറവ പൊട്ടുകയായിരുന്നു ...
"ഇപ്പൊ മനസ്സ് നിറഞ്ഞോ ..."അവൾ ചെറു ചിരിയോടെ എന്നെ നോക്കി ...
ഞാൻ കണ്ണ് തുടച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് മെല്ലെ നടന്നു ...ജീവിതത്തിലെ ഒരു നല്ല പാഠം ഞാൻ അവിടെ നിന്ന് പഠിക്കുകയായിരുന്നു..
ജീവിതത്തിൽ പെണ്ണ് ഒരു അത്ഭുതം ആയി തോന്നിയത് അപ്പോഴാണ് ..മുടിയും നിറവും കണ്ണുമല്ല ...പെണ്ണിനെ സുന്ദരിയാക്കുന്നത് അവളുടെ ഹൃദ്യമാണ് ..എന്ന സത്യം മനസ്സിലായതും അപ്പോഴാണ് ..
ഞാൻ അവളോട് പറഞ്ഞിട്ടുള്ളതാണ് ഫേസ്ബുക്കിൽ ഫോട്ടോ ഇടരുതെന്ന് ..അത് ആൾക്കാർ മിസ്സ്‌യൂസ് ചെയ്യുമെന്നും ..പക്ഷെ അതിനും അവൾക്കു പുഞ്ചിരി ആയിരുന്നു മറുപടി ..അങ്ങനെ എന്റെ ഭാഗം ന്യായികരിക്കാൻ പറ്റിയ ഒരു അവസരം ഉണ്ടായി ..
ഞങ്ങൾ ഒരുമിച്ചുള്ളപ്പോഴാണ് അവൾക്കു അത് കിട്ടുന്നത് ...മെസ്സേജ് ഓപ്പൺ ചെയ്തു ..അവൾ ഒരു നിമിഷം എന്തോ ആലോചിക്കുന്നത് കണ്ടപ്പോഴാണ് ..ഞാനും ഫോണിലേക്കു നോക്കുന്നത് ..അതും കണ്ടതും .ഞാൻ അകെ തകർന്നുപോയി ..
അവളുടെ പൂർണ്ണ നഗ്നമായ ഫോട്ടോ ...ആയിരുന്നു അത്..എന്റെ മുഖഭാവം കണ്ടു അവൾ എന്നെ നോക്കി പറഞ്ഞു .
."..ഇത് ചെയ്തവന്റെ എഡിറ്റിംഗ് തീരെ ശരി ആയില്ല ..കണ്ടില്ലേ ..മുഖവും ശരീരവും ഒട്ടും ചേരുന്നില്ല "
ഞാൻ കണ്ണുമിഴിച്ചുകൊണ്ടു അവളെ നോക്കി ..
"ഇത് ഞാൻ അല്ല ചേട്ടാ ..ഏതോ ഒരു മഹാൻ ചെയ്ത വർക്ക് ആണ് .."
എനിക്കും അത് മനസ്സിലായി ..അവളുടെ മുഖം എതോ പെണ്ണിന്റെ ശരീരവുമായി ചേർത്ത് വെച്ചതാണ് ..പക്ഷെ എന്റെയുള്ളിലെ ഞെട്ടൽ മാറിയിട്ടുണ്ടായിരുന്നില്ല ..എന്നിലെ പുരുഷൻ ഉണർന്നു ..ഞാൻ അവളെ നോക്കി കണ്ണുരുട്ടി ..
"ഇത് നീ അല്ല എന്നെനിക്കറിയാം ..പക്ഷെ നാട്ടുകാർക്ക് അറിയില്ലല്ലോ ...നീ എല്ലാവരുടെ അടുത്തും പോയി പറയുമോ ..ഇത് ഞാൻ അല്ല എന്ന് ..അപ്പോഴേ ഞാൻ പറഞ്ഞതാ ..ഫോട്ടോ ആളുകൾ മിസ്യൂസ് ചെയ്യും സോഷ്യൽ മിഡിയയിൽ ഒന്നും ഫോട്ടോ ഇടരുത് എന്ന് ..നീ കേട്ടില്ലല്ലോ ..ഇപ്പോൾ എന്തായി .."
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു .."ചേട്ടൻ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ ..എന്റെ ഫോട്ടോ അല്ലെ ..എനിക്ക് ടെൻഷൻ ഇല്ലല്ലോ ..പിന്നെ .തെറ്റ് ചെയ്തവനെ വിട്ട് എന്നെ വഴക്കു എന്തിനാ പറയുന്നേ "
"പിന്നെ വഴക്കു പറയണ്ടേ ..അപ്പോഴേ ഞാൻ പറഞ്ഞതല്ലേ ..ഇതൊക്കെ നീ കേട്ടോ "
"ചേട്ടാ ...ഇ കാലത്ത് ഫോട്ടോ കിട്ടാൻ ഒരു ബുദ്ധിമിട്ടുമില്ല ..ക്യാമറ ഫോൺ ഇല്ലാത്ത ഒരാളും കാണില്ല ..നമ്മൾ അറിഞ്ഞോ അറിയാതെയോ ഫോട്ടോ എടുക്കാൻ ഒരു പ്രയാസവുമില്ല ..ഒന്നുകിൽ സ്ത്രീകൾ എല്ലാം മുഴുവൻ മുടി നടക്കേണ്ടി വരും അത് കഴിഞ്ഞു ..പിന്നെ വീടിനു പുറത്തു ഇറങ്ങാതെ നിൽക്കേണ്ടിയും വരും ..."
അവൾ തുടർന്നു ..
"പിന്നെ ഇങ്ങനെയുള്ളവരെ പേടിച്ചു ജീവിച്ചാൽ നമ്മൾ ഒരു നൂറ്റാണ്ടു പുറകിലേക്ക് പോവേണ്ടി വരും .. അതുകൊണ്ടു ഇതിനൊക്കെ അർഹിക്കുന്ന സ്ഥാനമേ കൊടുക്കാവൂ .."
"നീ എന്താ പറഞ്ഞുവരുന്നേ ..എനിക്ക് തോന്നുന്നു ഇത് പോലീസിൽ കംപ്ലൈന്റ്റ് ചെയ്യാം .അതായിരിക്കും നല്ലതെന്ന് "
"നല്ലതാണ് ...അതിനു മുൻപ് നമുക്ക് ഇത് എങ്ങനെ പരിഹരിക്കാം എന്നു നോക്കാം ..അതല്ലേ ശരി .."
"എനിക്ക് മനസ്സിലായില്ല ..ബ്ലോക്ക് ചെയ്യാൻ ആണോ ഉദ്ദേശിക്കുന്നെ ..നീ കംപ്ലൈന്റ്റ് ചെയ്തില്ലെങ്കിൽ നിന്നെ പോലെയുള്ള കുറെ പേര് കുടുങ്ങും ..അതുകൊണ്ടു നമുക്ക് കംപ്ലൈന്റ്റ് ചെയ്യാം ".ഞാൻ അവളെ നോക്കികൊണ്ട് പറഞ്ഞു .."
"നല്ലതാണ് ..പക്ഷെ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ വെച്ച് വലിയ ഗുണം ഒന്നും ഉണ്ടാവില്ല ..നമ്മുടെ ഗോവി ചാമിയുടെ കാര്യം അറിയാല്ലോ ..ആളെ കിട്ടിയിട്ടും എന്തു കാര്യം ഉണ്ടായി .."
ഞാൻ ഒന്നും പറഞ്ഞില്ല ...എന്റെ തല മെല്ലെ കുനിഞ്ഞു ..കുറച്ചു കഴിഞ്ഞു ഞാൻ അവളെ നോക്കി ..അവൾ അയച്ചവന് ഒരു മെസ്സേജ് ടൈപ്പ് ചെയ്യുക ആയിരുന്നു ...
"ഫോട്ടോ പോരാ . എഡിറ്റിങ് വളരെ മോശം ആ ...ശരീരവും ..എന്റെ മുഖവും മാച്ച് ആവുന്നേയില്ല ..ഇനി ഫോട്ടോ എഡിറ്റ് ചെയ്യുമ്പോൾ നല്ല ഭംഗിയുള്ള ശരീരവുമായി എന്റെ മുഖം ചേർക്കണം .ഒന്നുമില്ലങ്കിലും ഞാൻ സുന്ദരി അല്ലെ .."
'
സ്നേഹപൂർവം sanju calicut
സ്നേഹപൂർവം sanju calicut
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക