Slider

മുസ്ലിയാരുടെ പ്രസംഗം ( നർമ്മ കഥ )

0

മുസ്ലിയാരുടെ പ്രസംഗം ( നർമ്മ കഥ )
അറിയപ്പെടുന്ന മത പ്രാസംഗികൻ ആണ് ബാപ്പുട്ടി മുസ്‌ലിയാർ . ഒരിക്കൽ ഒരു നാട്ടിൽ പ്രസംഗിക്കാനായി മുസ്ലിയാരെത്തി . വിശ്വാസികളൊന്നടങ്കം പ്രസംഗം ശ്രവിക്കാൻ അണി നിരന്നിരിക്കുന്നുണ്ട് . ആൾക്കൂട്ടത്തെ കണ്ടപ്പോൾ ആവേശം അടക്കാതെ മുസ്‌ലിയാർ കത്തി കയറുകയാണ് .
പ്രസംഗം മുറുകി . വിശ്രമമില്ലാതെ പ്രസംഗിച്ചു നടക്കുന്ന മുസ്ലിയാരുടെ തൊണ്ടയെ എന്തോ അസ്വസ്ഥത അലട്ടുന്നുണ്ട് . അതൊന്നും വക വെക്കാതെ അയാൾ പ്രസംഗം തുടർന്നു .
'' ഈ നാട്ടിലെ ജനങ്ങളേ................................ നായ്ക്കളെ തൊട്ടാൽ ............. ഏഴ് പ്രാവശ്യം കഴുകണം ''
മുസ്‌ലിയാർ പറയാൻ ഉദ്ദേശിച്ചതിതായിരുന്നു . പക്ഷെ തൊണ്ടയിലെ അസ്വസ്ഥത അവിടെ വില്ലനായി ഇടയ്ക്കു വാചകം മുറിച്ചു മുസ്‌ലിയാർ അരികിലുള്ള കുപ്പിയിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചു .
വിശ്വാസികൾക്കിടയിൽ വൻ മുറു മുറുപ്പ് . പലരും കോപം കൊണ്ട് വിറക്കുന്നു . വെള്ളം കുടിച്ചു തൊണ്ടയുടെ പ്രശ്നം ശരിയാക്കി പ്രസംഗം തുടരാൻ ശ്രമിച്ച മുസ്ലിയാരെ എതിരേറ്റത് അത്രയും നേരം തന്റെ പ്രസംഗം കേട്ട് തരിച്ചിരുന്നിരുന്ന വിശ്വാസികളുടെ സ്നേഹപ്രകടനമാണ്.
അത് ചെരിപ്പുകളായും , കല്ലുകളായും വന്നു തുടങ്ങിയപ്പോൾ അയാൾ വേദിയിൽ നിന്നും ഇറങ്ങി ഓടി ... ഓടുന്ന നേരം മുറിച്ച പ്രസംഗത്തിന്റെ ബാക്കി ഭാഗം അയാൾ പറയുന്നുണ്ടായിരുന്നു.
'' തൊട്ടാൽ ഏഴ് പ്രാവശ്യം കഴുകണം ''
ഓടുന്ന ഓട്ടത്തിനിടെ അയാൾ ചിന്തിച്ചു എന്താണ് അവരുടെ പ്രകോപനത്തിന് കാരണം ??... അൽപ നേരത്തെ ആലോചനക്ക് ശേഷം അയാൾക്ക് നടന്ന സംഭവത്തിന്റെ ഒരു രൂപം ലഭിച്ചു .
'' ഈ നാട്ടിലെ ജനങ്ങളേ ...... നായ്ക്കളെ ........... ''
ഇതായിരുന്നു ആ വാചകം . പക്ഷെ കൃത്യം വാചകം അവിടെ വെച്ച് മുറിച്ചത് കാരണം ഒരു കൂട്ടം ജനങ്ങളേ അങ്ങനെ വിശേഷിപ്പിച്ചുവെന്നു അവർ ധരിച്ചു . ബാക്കി ഭാഗം പറഞ്ഞത് എന്റെ ഓട്ടത്തിന്റെ കിതപ്പിനിടെ നാട്ടുകാർ കേട്ടിരിക്കാൻ വഴിയില്ല .
സസ്നേഹം Hafi Hafsal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo