Slider

ലോകവനിതാദിനം

0

ഇന്നു ലോകവനിതാദിനം. നൂറു വർഷമായി സ്ത്രീകൾക്കായി മാർച്ച് എട്ടു എന്ന ദിവസത്തെ മാറ്റിവച്ചിരിക്കുകയാണ്.മകളായി സഹോദരിയായി ഭാര്യയായി അമ്മയായി അമ്മൂമ്മയായി ഒഴുകുന്ന ഒരു സ്ത്രീയുടെ ജീവിത സാഫല്യം മാത്രമല്ല ലക്ഷക്കണക്കിന് സ്ത്രീകൾ അവരുടെ കഷ്ടപ്പാടുകൾക്കെതിരെ അസമത്വത്തിനെതിരെ പോരാടി വിജയിച്ചതിന്റെ ഓർമപ്പെടുത്തൽ കൂടിയാണിന്നു.
മാറു മറയ്ക്കാനോ പുറത്തിറങ്ങാനോ പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു കാലഘട്ടത്തിൽ നിന്നും ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു നാം
ഓരോ അവകാശങ്ങൾക്കായുള്ള സമരത്തിലും സ്ത്രീക്ക് താങ്ങായി ധൈര്യമായി പുരുഷനും കൂടെയുണ്ടായിരുന്നു എന്നതും നാം വിസ്മരിക്കരുത്..
ഇന്നു പുരുഷനോടൊപ്പം തന്നെ അവളും അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.എങ്കിലും ആ സമത്വം പലപ്പോളും പറയാൻ അല്ലെങ്കിൽ എഴുതാൻ മാത്രമായുള്ള ഒരു വാക്കായി ചുരുങ്ങിപോകുന്നു..നമുക്കു ചുറ്റുമുള്ള വാർത്തകൾ നമ്മെ അതാണ് പഠിപ്പിക്കുന്നത്
ഒരു പെൺകുഞ്ഞും ദ്രോഹിക്കപ്പെടാത്ത പെൺകുട്ടികളെ വില്പനച്ചരക്കാക്കാത്ത അമ്മമാരെയും അമ്മൂമ്മമാരെയും വരെയും പീഡിപ്പിക്കാത്ത ഒരു വനിതാദിനം വന്നെത്തും എന്നു നമുക്കും ആഗ്രഹിക്കാം.
സ്വാർത്ഥമായ ഈ ലോകത്തു
ഞാനും എന്റെ അമ്മമാരും സഹോദരിയും നാത്തൂന്മാരും കൂട്ടുകാരികളും സുരക്ഷിതർ ആയിരുന്നു ഇതുവരെ എന്ന ആശ്വാസത്തോടെ വനിതാദിന ആശംസകൾ നേരാം എല്ലാവർക്കും
ഞാനും
അതേസമയം ദ്രോഹിക്കപ്പെടുന്ന അപമാനിക്കപ്പെടുന്ന ചവിട്ടിയരയ്ക്കപ്പെടുന്ന ഒരുപാട് സ്ത്രീജന്മങ്ങൾ ഇന്നും നരകിക്കുന്ന ഈ ലോകത്തു എല്ലാ ദിനവും പോലെ വനിതാദിനവും വെറുമൊരു ദിനം മാത്രം എന്ന സത്യം വേദനയോടെ അപമാനത്തോടെ ഞാനും അംഗീകരിക്കുന്നു.
വിനീത അനിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo