Slider

ഇളയ മനയിലെ നാഗ യക്ഷി : ഭാഗം 1

0

ഇളയ മനയിലെ നാഗ യക്ഷി : ഭാഗം 1
----------------------------------------------
പാലക്കാട്ട് നെറ്റിത്തറ എന്നൊരു ഗ്രാമമുണ്ട് ..പച്ചപൊതിഞ്ഞ വയലുകളും . ഒറ്റയും തെറ്റയുമായി പനകളും ചെറിയ ചെറിയ കാവുകളും ..ചേർന്നൊരു ഗ്രാമം ..നൂറു ഇരുനൂറോ പേര് മാത്രം ഉള്ള ഗ്രാമം..വികസനം എന്ന പേരിൽ അവിടേക്കു ആരും ഒന്നും വരാത്തതുകൊണ്ടായിരിക്കണം ..അവിടെ ചെന്നുപെട്ടാൽ പത്തിരുപത് വർഷം പുറകിലോട്ടു ചെന്നപോലെ തോന്നും ..
അവിടെയുള്ള ഒരു ഒരു പ്രസിദ്ധമായ തറവാട് ആണ് ..ഏഴിക്കര തറവാട്.അവിടെയുള്ള കാവിൽ നാഗയക്ഷിയാണ് പ്രതിഷ്ട്ടിച്ചിരിക്കുന്നത് ..അതുകൊണ്ടു തന്നെ സർപ്പ ദോഷങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും പോവുന്നതും അവിടേക്കു തന്നെയാണ് ..
നെറ്റിത്തറയിലെ നാരായണൻ ചേട്ടനെ കൂട്ടുകാരന്റെ വിവാഹത്തിനു ക്ഷണിക്കാൻ ആണ് കൂട്ടുകാരന്റെ കൂടെ ഞാൻ ആദ്യമായി നെറ്റിത്തറയിൽ എത്തുന്നത് ..ദുർഘടം പിടിച്ച റോഡു ..കണ്ടപ്പോഴേ വരേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നിപോയി ..ബുള്ളറ്റിൽ കുണ്ടും കുഴിയും താണ്ടി ഞങ്ങൾ ഒരു വിധം അവിടെയെത്തി പക്ഷെ .അവിടെയെത്തിയപ്പോൾ ..അറിയാതെ woow ...എന്നു പറഞ്ഞുപോയി ..അത്രയ്ക്ക് പ്രാകൃത രമണിയമായിരുന്നു നെറ്റിത്തറ ..
നാരായണേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ നാരായണേട്ടൻ അവിടെയില്ല ..ഉള്ളത് ഭാര്യയും മോളും ..അവരോടു സംസാരിച്ചു ഇരുന്നപ്പോൾ സംഭാരം എത്തി ..നല്ല പച്ചമുളകും നാരങ്ങയുടെ ഇലയും ചേർത്ത സംഭാരം .ജീവിതത്തിൽ ആദ്യമായിട്ടാണ് അങ്ങനെയുള്ള ഒരു സംഭാരം കഴിക്കുന്നേ ..കുറച്ചുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി എന്നതാണ് സത്യം ..കൂട്ടുകാരനും വീട്ടുകാരും അവരുടെ കുടുബ കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ മെല്ലെ മുറ്റത്തേക്കിറങ്ങി ..
പറമ്പിലെ ചെടികളും മരങ്ങളും നോക്കി നടക്കുമ്പോഴാണ് ..അവൻ പിറകിൽ നിന്നും വിളിച്ചത് ..
"എടാ ..ഇന്ന് ഇവിടെ നില്ക്കാൻ നിനക്ക് ബുദ്ധിമുട്ടു ഒന്നും ഇല്ലാലോ ..ഇന്ന് കാവിൽ പൂജയുണ്ട് അത് കഴിഞ്ഞു നമുക്ക് നാളെ പോകാം ..നാരായണൻ മാമൻ അതിന്റെ തിരക്കിൽ ആണ് .."
"അയ്യോ ..എനിക്ക് പോവണം ചെറിയ പ്രോഗ്രാം ഉണ്ട്നീ നാളെ വന്നോ ...ഞാൻ തനിയെ പൊയ്ക്കൊള്ളാം "..പോയിട്ട് പരിപാടി ഒന്നുമില്ലെങ്കിലും ഞാൻ വെറുതെ ധൃതി കുട്ടി
"മോനെ ...ഇന്ന് പോവണ്ട ..വല്ലപ്പോഴും വരുന്നതല്ലേ ..നാളെ നേരത്തെ അങ്ങ് പോകാം "നാരായണേട്ടൻന്റെ ഭാര്യ എന്നെ നോക്കി കൊണ്ട് പറഞ്ഞു ..
ഞാൻ ചെറു ചിരിയോടെ അവരെ നോക്കി ..അപ്പോഴാണ് ഞാൻ നാരായണേട്ടന്റെ മകളെ ശരിക്കും ശ്രദ്ധിച്ചത് ..അവളുടെ കണ്ണുകൾ "പോവണ്ട "എന്നു പറയുന്നതുപോലെ എനിക്ക് തോന്നി ..
"ശരി ..ആയിക്കോട്ടെ "..ഞാൻ മെല്ലെ തലയാട്ടി ...പിന്നെ അവരുടെ അടുത്തേക്ക് മെല്ലെ നടന്നു
"കാവിൽ എന്തു പൂജയാണ് ..."ഞാൻ അവരെ നോക്കി കൊണ്ടു ചോദിച്ചു
"പുള്ളുവൻ പാട്ടും കളമെഴുത്തുമുണ്ട് ...നിങ്ങൾക്കു പോയാൽ കാണാല്ലോ .."
"ആണോ ..എന്നാൽ പോവാം അല്ലെ " ഞാൻ കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി മെല്ലെ പറഞ്ഞു
"ഞാൻ വരുന്നില്ല ...നീ പോയാൽ മതി ..ഇങ്ങനെയുള്ള കാര്യങ്ങൾക്കു എന്നെ കിട്ടില്ല " അവന്റെയുള്ളിലെ കമ്മ്യൂണിസ്റ് കാരൻ ചാടി എഴുനേറ്റു ...
"അത് ശരിയാ സഖാവ് ...ഇതിനൊക്കെ എതിരാണല്ലോ ..പിന്നെ പല നേതാക്കന്മാരും തലയിൽ മുണ്ടിട്ടു ഇതിനൊക്കെ പോകാറുണ്ട് ട്ടോ "ഞാൻ അവന്റെ ..തോളിൽ പിടിച്ചുകൊണ്ടു മെല്ലെ പറഞ്ഞു ...
"നീ പോടാ ..." അവൻ മെല്ലെ ചിരിച്ചു ...
അന്ന് രാത്രി ഞാനും നാരായണേട്ടനും ഭാര്യയും മകളും ..കാവിൽ പോയി ..ആദ്യമായിട്ടാണ് ഞാൻ കളമെഴുത്ത് കാണുന്നത് ...അറിയാതെ അതിൽ ലയിച്ചിരിക്കുമ്പോഴാണ് ..നാരായണൻ അടുത്തേക്ക് വന്നു പറയുന്നത് ..
"ഇത് കഴിയാൻ സമയം എടുക്കും ...ഇടയ്ക്കു പോവാണെങ്കിൽ പറയണേ ..മോളെ വീട്ടിലേക്കു കുട്ടനാണ് ..ഭാര്യ നേരത്തെ പോയി ..അവൻ ഒറ്റക്കല്ല ഭക്ഷണം കൊടുക്കണ്ടേ ...മോള് കൂടെ പോയില്ല .."
"ശരി .."ഞാൻ മെല്ലെ തലയാട്ടി ...അപ്പോഴാണ് ഞാൻ അവളെക്കുറിച്ചു ഓർത്തത് ..ഞാൻ ആളുകൾക്കിടയിലൂടെ അവളെ നോക്കി മെല്ലെ നടന്നു .പക്ഷെ അവിടെയൊന്നും കാണാനേ ഇല്ല ..
"ആരെയാ നോക്കുന്നെ .."ഞാൻ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവളുണ്ട് ചിരിച്ചുകൊണ്ട് പുറകിൽ നിൽക്കുന്നു ..
"അങ്ങനെയൊന്നുമില്ല ..വെറുതെ ..."മുഴുമിക്കാൻ വാക്കുകൾ കിട്ടാതെ ഞാൻ നിർത്തി
"എം ..മനസ്സിലായി ..ഇപ്പൊ വീട്ടിൽ പോകുന്നുണ്ടോ ഉണ്ടെങ്കിൽ ഞാനും വരാം .." പോകാനുള്ള ഉദ്ദേശ്യം അതുവരെ ഉണ്ടായിരുന്നില്ലെങ്കിലും ..ഞാൻ അതെല്ലാം മാറ്റി ..
"ഞാൻ പോവാൻ നിൽക്കുക ആയിരുന്നു ...അച്ഛൻ പറഞ്ഞിരുന്നു ഇയാളെ വിളിക്കണമെന്ന് അതാ നോക്കിയത് "
"എങ്കിൽ പോവാ .." അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ..
"എങ്കിൽ അച്ഛനോട് പറഞ്ഞിട്ട് വരൂ ..അല്ലെങ്കിൽ ഞാൻ പറഞ്ഞിട്ട് വരാം "
"അച്ഛനോട് പറഞ്ഞാ ...അതാ ഞാൻ ചേട്ടനെ നോക്കി ഇങ്ങോട്ടു വന്നേ "
എങ്കിൽ വരൂ ...ഞാൻ ചിരിച്ചുകൊണ്ട് മെല്ലെ നടന്നു ..കുറച്ചു ദൂരം ചെന്നപ്പോൾ .ഇരുട്ട് കനക്കാൻ തുടങ്ങി ,.ഞാൻ കയ്യിലെ മൊബൈൽ ടോർച് തെളിച്ചു ..
"സത്യം പറഞ്ഞാൽ ഞാൻ കുട്ടിയുടെ പേര് ചോദിച്ചില്ല ..എന്താ പേര് ..ഞാൻ ശബ്ദം മയപ്പെടുത്തികൊണ്ടു ചോദിച്ചു
"ഉണ്ണിമായ .."
നല്ല പേര് ...ഞാൻ ആദിത്യൻ ..എല്ലാവരും മനു എന്നു വിളിക്കും ..
"നിങ്ങൾ വരുമെന്ന് എനിക്ക് അറിയാമായിരുന്നു .." അവൾ മെല്ലെ പറഞ്ഞു
"ഞാൻ വരുമെന്നോ ..എങ്ങോട്ട് വരുമെന്ന് ..."..
".ഒന്നുമില്ല ..വെറുതെ പറഞ്ഞതാ ...ഇവിടെ ഇഷ്ടായോ ..."
"പിന്നെ ഇല്ലാതെ ...ഒരു പാട് ഇഷ്ടായി ..."
"അപ്പോൾ ഇവിടെ കിടന്നു മരിച്ചാലും സന്തോഷം ആവും ലെ "
ഞാൻ കുലുങ്ങി ചിരിച്ചു ...പിന്നെ പറഞ്ഞു .."അതിനു മുൻപ് ഒരു സുന്ദരിയെ വിവാഹം കഴിക്കണം .."
അതിനു അവൾ ഒന്നും മിണ്ടിയില്ല ...അങ്ങനെ വീടിനടുത്തു എത്താറായപ്പോൾ അവൾ പറഞ്ഞു ..ചേട്ടൻ മുന്നിൽ നടക്കൂ ...
അവൾ മെല്ലെ പിന്നിലേക്ക് മാറി ..മനസ്സിൽ ഓരോ കാര്യങ്ങൾ വന്നുകയറി തുടങ്ങി ...ഒന്നുമില്ലെങ്കിലും അറിയാത്ത ഒരാണിന്റെ കൂടെ മോളെ വിട്ട നാരായണേട്ടനെ സമ്മതിക്കണം ..ഒരു പക്ഷെ നാട്ടിൻ പുറത്തിന്റെ നിഷ്‌കളങ്കത എന്നൊക്കെ പറയുന്നത് ഇതാവാം ..
പിന്നെയും ഞാൻ പലതും പറഞ്ഞിട്ടും അവൾ ഒന്നും പറഞ്ഞില്ല ..ഒരു മൂളൽ മാത്രമായിരുന്നു ..കിട്ടിയത് ..വീടിന്റെ ഗേറ്റ് എത്താറായപ്പോൾ ..ഞാൻ വെറുതെ മെല്ലെ തിരിഞ്ഞു ..
അവൾ കൈ ഉയർത്തി എന്റെ പിൻ കഴുത്തിന്റെ നേരെ ..നീട്ടിയിരുന്നു ..
"എന്തു പറ്റി ഉണ്ണിമായ .."
ഒന്നുമില്ല ..അവൾ പെട്ടന്ന് കൈ താഴ്ത്തി ...പിന്നെ എന്നെ നോക്കാതെ ..മുന്നോട്ടു വീടിന്റെ നേരെ നടന്നു ..വീടിന്റെ അടുത്തു എത്തിയതും ..വീടിന്റെ അകത്തേക്ക് കയറാതെ ..ഇടതു വശം വഴി ..വീടിന്റെ പുറകോട്ടു നടന്നു പോയി ...
ബാത്‌റൂമിൽ പോയതായിരിക്കും ഞാൻ മനസ്സിൽ കരുതി ..ഞാൻ പിന്നെ വീടിന്റെ ഉമ്മറത്തേക്ക് കയറി ..വാതിലിൽ മുട്ടി വിളിച്ചു ..വാതിൽ തുറന്നതു കൂട്ടുകാരൻ ആണ് ..
"നീ ഉറങ്ങിയിരുന്നോ ..ഞാൻ അവനോടു ചോദിച്ചു "
"ഇല്ല ഞാൻ അമ്മുവിനോട് സംസാരിച്ചു ഇരിക്കുക ആയിരുന്നു "
"അമ്മുവോ ..അതാരാ "ഞാൻ അവന്റെ കൂടെ അകത്തേക്ക് കയറി ...
"അമ്മു ..നാരായണേട്ടന്റെ മോള് ..നീ വന്നപ്പോൾ കണ്ടില്ലേ ..."
ഞാൻ ..കണ്ണുമിഴിച്ചു അവനെ നോക്കി .."നാരായണേട്ടന് എത്ര കുട്ടികൾ ആണ് .."
"ഒരു പെൺകുട്ടി ..എന്തു പറ്റി "
"ഒന്നുമില്ല ...അവൾ ഇന്ന് കാവിൽ വന്നിലായിരുന്നോ "
"വന്നു വൈകുന്നേരം ...അമ്മയോടൊപ്പം തിരിച്ചു വരികയും ചെയ്തു ..എന്തു പറ്റി "
"ഒന്നുമില്ല ...വെറുതെ ചോദിച്ചതാ ..ഞാൻ അകെ വിയർത്തു കുളിച്ചു ...ഞാൻ കണ്ടത് ...എന്റെ കൂടെ വന്നത് ..ആരാണ് "
"പിന്നെ നാരായണേട്ടന് ഒരു മകൾ കുടി ഉണ്ടായിരുന്നു ...മരിച്ചു പോയി ...പേര് ഉണ്ണിമായ എന്നായിരുന്നു "
ഞാൻ നടുക്കത്തോടെ ...നിലത്തിരുന്നുപോയി .....
തുടരും ...
സ്നേഹപൂർവം Sanju Calicut
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo