Slider

കലാലയകാലം

0


ചിന്തകള്‍ക്കു തീ പിടിക്കുന്ന
ചടുലവായനയുടെ നേര്‍വഴികളില്‍
സിരകളിലോടുന്ന ചോരയുടെ
ചലനവേഗങ്ങള്‍ക്കു വിപ്ലവം
ജ്വലനോര്‍ജ്ജം നല്‍കിയ കൌമാരം
കലാലയ ഭിത്തികളില്‍ത്തട്ടിയുറക്കെ
പ്രതിധ്വനിച്ചു മുഴങ്ങുന്ന ഭേരികള്‍ക്ക്
ഉശിരിന്റെ ചൂരുപോരെന്ന്തോന്നവെ
തകര്‍ത്തുതരിപ്പണമാക്കിയ മേലാളരുടെ
നിയതനിയമസംഹിതകള്‍ക്ക് പുറകെ
പിണ്ഡംവെച്ചു സ്നേഹിച്ച കുറിമാനവും
ചിറകരിഞ്ഞുവീണ ചിന്തകള്‍ക്കൊപ്പം
മുറിഞ്ഞുപോയ ഹൃദയ ബന്ധങ്ങള്‍
ചിതറിയ സ്വപ്നങ്ങളുടെ ചുടലപ്പറമ്പില്‍
വ്യഥിത ഹൃത്തുമായ് ഉഴറും സതീര്‍ത്ഥ്യര്‍
ഉള്ളുനോവിക്കുന്ന ചോദ്യമുനകളുടെ
കൂര്‍ത്ത മുറിവുകള്‍ ചാലുകീറിയ കണ്ണുകള്‍
വിഭ്രമത്തിലേക്ക് വഴുതി വീഴുന്ന
വിഹ്വലതയുടെ കറുത്ത രാത്രികള്‍
ഇന്നും പിന്തുടരുന്നു പലപ്പോഴും
ശാപമോക്ഷം കിട്ടാതലയുന്ന നോട്ടങ്ങള്‍
എനിക്കും നിനക്കുമിടയിലെ
ആരോ പടച്ചുവെച്ച അതിരുകള്‍
തച്ചുടയ്ക്കും കാലം വരുമെന്നു
മുറുകെപ്പിടിച്ച തത്വങ്ങളുടെ നേരില്‍
ഉറച്ചുവിശ്വസിക്കുന്നു പലരെയുംപോലെ
----------------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo