Slider

അച്ഛൻ

0


ഓർമ്മതൻ തിരിയിട്ടുതെളിയ്ക്കും
മനസ്സിൻ കൽവിളക്കിൽ
അണയാത്ത നാളമെൻ അച്ഛൻ
കണ്ണീരാമെണ്ണ
ഉതിർത്തുകൊണ്ടിന്നുമുരുകിയെന്നമ്മ
സ്നേഹത്തിൻ നിറകുടമമ്മ
കരുതലിൻ മൂർത്തിയെന്നച്ചൻ
ഒന്നുമുരിയാടാതെ
ചാണകം മെഴുകിയാത്തറയിൽ
നിശ്ചലം കിടന്നോരാമാത്രയിൽ
നിനച്ചു ഞാൻ
"അച്ഛനെന്തേ തനിച്ചുറങ്ങുന്നു "
കുതറിയോടിഞ്ഞാൻ
ചാരെക്കിടന്നിടം കയ്യാൽ
ചുറ്റിപിടിച്ചെന്നച്ഛനെ
അപ്പോളുയർന്നോരാ
കൂട്ടക്കരച്ചിലിൻ
ചീളുകൾ ഇപ്പോഴുമെൻ
കാതുതുളക്കും നൊമ്പരം
കുമ്മായമിളകിയാ
പഴയവീടിൻ ചുവരിൽ
അച്ഛനെന്നാദ്യമായി കോറിയനാൾ
വാരിയെടുത്തെൻ മൂർദ്ധാവിൽ
നുകർന്നച്ഛൻ
ഒക്കെയും ഇന്നലെ കഴിഞ്ഞപോൽ
ആ വിരൽ തുമ്പിൽ തൂങ്ങിഞാനിന്നും
പിറകെ നടക്കുവാനാശിച്ചു പോകുന്നു.
ഓർമ്മതൻ തിരിയിട്ടു തെളിക്കും
മനസ്സിൻ കൽവിളക്കിൽ..............
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo