നോക്കി നോക്കിയിരിക്കെ അയാളുടെ കണ്ണിൽ കണ്ണീർ വന്നു മൂടി.പുറത്തു മഞ്ഞുമൂടിയ ആ പ്രഭാതവും കരയുകയായിരുന്നൂവെന്ന് ജന്നൽച്ചില്ലിലൂടെ ഒഴുകിയിറങ്ങിയ നീർത്തുള്ളികളും പറഞ്ഞു.
തളർന്നുറങ്ങുകയാണ് മോള്.ഇടയ്ക്ക് കൃഷ്ണമണികൾക്ക് നേരിയ ഒരു ചലനമുണ്ട്.
മോളേ നീ സ്വപ്നം കാണുകയാണോ? നീയിപ്പോൾ
എന്താണ് ചിന്തിക്കുന്നത്?
ഏതവസ്ഥയിലൂടെയാണ് നീയിപ്പോൾ കടന്നു പൊയ്ക്കോണ്ടിരിക്കുന്നത്?
അഛനോടുപറയൂ മോളേ
മോളേ നീ സ്വപ്നം കാണുകയാണോ? നീയിപ്പോൾ
എന്താണ് ചിന്തിക്കുന്നത്?
ഏതവസ്ഥയിലൂടെയാണ് നീയിപ്പോൾ കടന്നു പൊയ്ക്കോണ്ടിരിക്കുന്നത്?
അഛനോടുപറയൂ മോളേ
അയാളുടെ നെഞ്ചകം നീറിയെരിഞ്ഞുകൊണ്ടിരുന്നു.
അഛന്റെ പൊന്നൂ ,ദേ അമ്മയും കല്യാണിയും വൈഷ്ണവിയും ലതാന്റിയുമൊക്കെ പുറത്തു നിൽക്കുന്നു...മുത്തശ്ശിയും മുത്തശ്ശനുംമോളെകാണാൻ പുറപ്പെട്ടിട്ടുണ്ട്.
വൈകാതെ വരും. അയാളുടെ ഹൃദയം നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
വൈകാതെ വരും. അയാളുടെ ഹൃദയം നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
ഇത് , ഇതൊരു താരാട്ടാണ്...ഒരഛന്റെ താരാട്ട്.
നിങ്ങൾക്ക് ഒരുപക്ഷേ താങ്ങാനായില്ലെന്നുവരും.
പക്ഷേ കരയരുത്.പുകഞ്ഞെരിഞ്ഞ കണ്ണുകളുമായി
നീറുന്ന നെഞ്ചകവുമായി നിശ്ചലരായി നിൽക്കാൻ
നിങ്ങൾ പ്രാപ്തരാകണം.
ഒരഛന്റെ അപേക്ഷയാണിത്.
കാരണം ആരും കരയുന്നത് എന്റെ മോൾക്ക് ഇഷ്ടമല്ല. ആ മനസ്സു നോവുന്നത് ഞങ്ങൾക്കും

അവൾ ജനിച്ചപ്പോൾ മുതലുള്ള ഓരോന്നും
അയാളുടെ മനസ്സിലൂടെ വേഗത്തിൽ വേഗത്തിലോടിക്കൊണ്ടേയിരുന്നു.
അയാളുടെ മനസ്സിലൂടെ വേഗത്തിൽ വേഗത്തിലോടിക്കൊണ്ടേയിരുന്നു.
വെള്ളതൂവാലയിൽ പൊതിഞ്ഞ് ദൈവത്തിന്റെ
മാലാഖ മോളെ കയ്യിൽ തന്ന ആ നിമിഷം
മാലാഖ മോളെ കയ്യിൽ തന്ന ആ നിമിഷം
കൈകൾ രണ്ടും ചുരുട്ടി പിടിച്ച് കുഞ്ഞിക്കണ്ണുകളടച്ച് അവളെന്റെ കയ്യിൽ വന്ന
ആദ്യത്തെ നിമിഷം..
ആദ്യമായി നെഞ്ചോട് ചേർത്തത്...
ആദ്യമായി ഉമ്മ വെച്ചത്
ആദ്യമായി അവൾ കണ്ണുകൾ തുറന്നു നോക്കിയത്
ആദ്യത്തെ നിമിഷം..
ആദ്യമായി നെഞ്ചോട് ചേർത്തത്...
ആദ്യമായി ഉമ്മ വെച്ചത്
ആദ്യമായി അവൾ കണ്ണുകൾ തുറന്നു നോക്കിയത്
മുത്തശ്ശിയും മുത്തശ്ശനുമൊന്നും.....
നമുക്കാരുമില്ല വാവേ , അഛനാണു മോൾക്കിതു
തരുന്നതെന്നു പറഞ്ഞു
പൊന്നും തേനും വയമ്പും നാവിലിറ്റിച്ചത്...
അതവൾ നുണയുന്നത്...
നമുക്കാരുമില്ല വാവേ , അഛനാണു മോൾക്കിതു
തരുന്നതെന്നു പറഞ്ഞു
പൊന്നും തേനും വയമ്പും നാവിലിറ്റിച്ചത്...
അതവൾ നുണയുന്നത്...
അന്നും പുറത്ത് അവൾക്ക് ഏറ്റവുമിഷ്ടപ്പെട്ട മഞ്ഞ്
പെയ്യുന്നുണ്ടായിരുന്നു.
പെയ്യുന്നുണ്ടായിരുന്നു.
അവൾ ജനിച്ചപ്പോൾ ജോത്സ്യൻ പറഞ്ഞിരുന്നു അവൾ പ്രശസ്തയാകുമെന്ന്.അവളിലൂടെ നിങ്ങൾ
അഛനമ്മമാരും പ്രശസ്തരാകുമെന്ന്.
അങ്ങനെ കാർത്തിക നക്ഷത്രത്തിൽ വീടിന്റെ വിളക്കായി എന്റെ പൊന്നുമോൾ..
അഛനമ്മമാരും പ്രശസ്തരാകുമെന്ന്.
അങ്ങനെ കാർത്തിക നക്ഷത്രത്തിൽ വീടിന്റെ വിളക്കായി എന്റെ പൊന്നുമോൾ..
ചാരുലത
ഓരോരുത്തരും അവളെ ഓരോ പേരുകളാണ്
വിളിച്ചത്.
ദൈവം ഭൂമിയിലേക്ക് വിട്ട മാലാഖ. ഗീതക്കും
എനിക്കും തന്ന അമൂല്യസമ്മാനം. .
അവളിലൂടെയാണ് നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടിയത്.
അവളിലൂടെയാണ് നന്മകൾ പിറന്നത്.
അവളിലൂടെയാണ് ലോകത്തിന്റെ ഭംഗി അറിഞ്ഞത്.
വിളിച്ചത്.
ദൈവം ഭൂമിയിലേക്ക് വിട്ട മാലാഖ. ഗീതക്കും
എനിക്കും തന്ന അമൂല്യസമ്മാനം. .
അവളിലൂടെയാണ് നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടിയത്.
അവളിലൂടെയാണ് നന്മകൾ പിറന്നത്.
അവളിലൂടെയാണ് ലോകത്തിന്റെ ഭംഗി അറിഞ്ഞത്.
സ്കൂളിൽ അവൾ പാടിതീർക്കാത്ത പാട്ടുകളില്ല.
നടനമാടാത്ത വേദികളില്ല...വാരിക്കൂട്ടിയ
സമ്മാനങ്ങൾ കുമിഞ്ഞുകൂടി അവളുടെ മുറി
പോലും നിറഞ്ഞു തൂവി.
നടനമാടാത്ത വേദികളില്ല...വാരിക്കൂട്ടിയ
സമ്മാനങ്ങൾ കുമിഞ്ഞുകൂടി അവളുടെ മുറി
പോലും നിറഞ്ഞു തൂവി.
ചാരുവിന്റെയഛൻ,
ചാരുവിന്റെയമ്മ..അറിയാത്തവർ ആരുമില്ല. ഉള്ളിനറെയുള്ളിലെ അഭിമാനം. ..
സത്യമായും സത്യമായുമഹങ്കരിച്ചിട്ടില്ല.
എന്നിട്ടും. ..
ചാരുവിന്റെയമ്മ..അറിയാത്തവർ ആരുമില്ല. ഉള്ളിനറെയുള്ളിലെ അഭിമാനം. ..
സത്യമായും സത്യമായുമഹങ്കരിച്ചിട്ടില്ല.
എന്നിട്ടും. ..
ആരും നോവുന്നത് , ഒരുറുമ്പുപോലും വേദനിക്കുന്നത് അവൾക്കിഷ്ടമല്ല.
സംസാരിക്കാൻ തുടങ്ങിയ കാലം, ..തിരിച്ചറിവുകൾ തുടങ്ങിയ കാലം
അവൾ ചോദിച്ചു
അവൾ ചോദിച്ചു
അഛാ
ചാരുവിനു മുത്തശ്ശനും മുത്തശ്ശിയുമില്ലേ..അഛന്
അഛനുമമ്മയുമില്ലേ , അമ്മയുടെ അഛനുമമ്മയുമെവിടെ...?
അഛനുമമ്മയുമില്ലേ , അമ്മയുടെ അഛനുമമ്മയുമെവിടെ...?
നമുക്കാരുമില്ല മോളെ, നമുക്ക് നമ്മൾ മാത്രമെന്ന്
പറഞ്ഞു സങ്കടപ്പെട്ടപ്പോൾ കൂടെ അവളുംകരഞ്ഞു
അന്നുമുതൽ അവൾ മറ്റൊരാളായി മാറി...
പറഞ്ഞു സങ്കടപ്പെട്ടപ്പോൾ കൂടെ അവളുംകരഞ്ഞു
അന്നുമുതൽ അവൾ മറ്റൊരാളായി മാറി...
ചിലപ്പോൾ അഛനെപോലെ
ചിലപ്പോൾ അമ്മയെപോലെ
എന്തിന് ചിലപ്പോളൊക്കെ എന്റെ കുഞ്ഞു പെങ്ങൾ ചാരുലതയെപോലെ..ഒക്കെയായിരുന്നു
അവൾ.ആരുമില്ലാന്നുള്ള ഒരു വിഷമം അവൾ
വന്നതിനു ശേഷം അറിഞ്ഞതേയില്ല.
ചിലപ്പോൾ അമ്മയെപോലെ
എന്തിന് ചിലപ്പോളൊക്കെ എന്റെ കുഞ്ഞു പെങ്ങൾ ചാരുലതയെപോലെ..ഒക്കെയായിരുന്നു
അവൾ.ആരുമില്ലാന്നുള്ള ഒരു വിഷമം അവൾ
വന്നതിനു ശേഷം അറിഞ്ഞതേയില്ല.
ഒരിക്കലും അവളെ വഴക്ക് പറയേണ്ടി വന്നിട്ടില്ല.
ഒന്നു നുള്ളി നോവിക്കാൻ പോലും എന്റെ കുഞ്ഞൊരു കാരണം തന്നിട്ടില്ല.
പകരം കടക്കണ്ണിലൂടെ നോക്കി, എന്റേയും ഗീതയുടേയും ഓരോരോ തെറ്റുകളിൽ അവളാണ്
എന്നും ശിക്ഷ തന്നിരുന്നത്.
ഒന്നു നുള്ളി നോവിക്കാൻ പോലും എന്റെ കുഞ്ഞൊരു കാരണം തന്നിട്ടില്ല.
പകരം കടക്കണ്ണിലൂടെ നോക്കി, എന്റേയും ഗീതയുടേയും ഓരോരോ തെറ്റുകളിൽ അവളാണ്
എന്നും ശിക്ഷ തന്നിരുന്നത്.
അവളാകെ കരഞ്ഞിട്ടുള്ളത് ഒരാൾക്ക് വേണ്ടി
മാത്രമാണ്. " കല്ലു". കല്ലുവിന് എന്തെങ്കിലും വിഷമമാണെന്നറിഞ്ഞാൽ അവൾ സഹിക്കില്ല.
പൊട്ടിക്കരയും.കാരണം അത്രക്കിഷ്ടമാണ് കല്ലൂനെ
അവൾക്ക്.
മാത്രമാണ്. " കല്ലു". കല്ലുവിന് എന്തെങ്കിലും വിഷമമാണെന്നറിഞ്ഞാൽ അവൾ സഹിക്കില്ല.
പൊട്ടിക്കരയും.കാരണം അത്രക്കിഷ്ടമാണ് കല്ലൂനെ
അവൾക്ക്.
കല്ലു" അവളിട്ട പേരാണ്.
അവളെ നോക്കാൻ നാട്ടിൽ നിന്നും വന്നതാണ് കല്യാണി. കല്യാണിഅവൾക്ക് സ്വന്തം അമ്മയാണ് .
അഛനുമമ്മയുമില്ലാത്ത കൂട്ടിനാരുമില്ലാത്ത കല്യാണി അവളുടെ കുഞ്ഞു മനസ്സിന് ഒരു വേദനയായി ...
അടുക്കളയുടെ ഇടനാഴികളിൽ അവളുടെ മടിയിൽ തലവെച്ചുകിടക്കുന്ന കല്യാണിയിലൂടെ പലപ്പോഴും അവളൊരു അമ്മയായി.കണ്ണീരൊലിച്ചിറങ്ങുന്നത് പുറംകൈകൊണ്ടു തുടച്ചുമാറ്റി , അവൾ വാരിക്കൊടുക്കുന്ന ചോറിലൂടെ കല്യാണി
അവൾക്കൊരു മകളായി..കുറുമ്പു കാണിക്കുമ്പോൾ
ശിക്ഷകയായി...
എന്തിനും കല്യാണികൂടെയില്ലെങ്കിൽ...എന്തും
കല്യാണിക്കുംകൂടെയില്ലെങ്കിൽ അവൾ കരയും.

അവളുടെ ജീവനാണ് കല്ലു.
പുറത്തു ചാരുബഞ്ചിന്റെ ചോട്ടിൽ വെറും തറയിൽ തലകുനിച്ച് ഇരിക്കുകയാണ് കല്യാണി.
അവിടെയും മനസ്സിന്റെ വേലിയേറ്റങ്ങളിൽ
ചാരു നിറഞ്ഞുനിന്നിരുന്നു.
അവിടെയും മനസ്സിന്റെ വേലിയേറ്റങ്ങളിൽ
ചാരു നിറഞ്ഞുനിന്നിരുന്നു.
കല്യാണി മാത്രമല്ല..പുറത്ത്. .അറിഞ്ഞവരറിഞ്ഞവർ കൂടിക്കൊണ്ടിരുന്നു.അടുപ്പമുള്ളവരും അറിഞ്ഞു കേട്ടവരും സ്കൂളിലെ ടീച്ചേഴ്സും ചില കുട്ടികളും
പാരന്റ്സുമൊക്കെ. ....
പാരന്റ്സുമൊക്കെ. ....
എല്ലാവരും സ്വയമടങ്ങി കാത്തു നിൽക്കുകയാണ്.
ആർക്കുമൊന്നുമറിയില്ല.ഒന്നു മാത്രമറിയാം.
ഇന്ന് ചാരുവിന്റെ ബർത്ത് ഡേയാണ്.ഇന്നലെ
വരെ ഓടിച്ചാടി നടന്ന ചാരുവിപ്പോൾ ദേഹമാസകലം പൊള്ളലേറ്റനിലയിൽ ഹോസ്പിറ്റലിൽ ആണ്.
ആർക്കുമൊന്നുമറിയില്ല.ഒന്നു മാത്രമറിയാം.
ഇന്ന് ചാരുവിന്റെ ബർത്ത് ഡേയാണ്.ഇന്നലെ
വരെ ഓടിച്ചാടി നടന്ന ചാരുവിപ്പോൾ ദേഹമാസകലം പൊള്ളലേറ്റനിലയിൽ ഹോസ്പിറ്റലിൽ ആണ്.
എന്താണ് സംഭവിച്ചത്? സംഭവിക്കുന്നത് ?
ആരും ഒന്നും സംസാരിക്കുന്നില്ല.കണ്ണുകളിലും
നെഞ്ചുകളിലും വിങ്ങലുകളും സംശയങ്ങളും മാത്രം.
ഇന്നലെ രാത്രി, ഇന്നലെ രാത്രിയെന്താണുണ്ടായത്?
ആരും ഒന്നും സംസാരിക്കുന്നില്ല.കണ്ണുകളിലും
നെഞ്ചുകളിലും വിങ്ങലുകളും സംശയങ്ങളും മാത്രം.
ഇന്നലെ രാത്രി, ഇന്നലെ രാത്രിയെന്താണുണ്ടായത്?
അറിയാവുന്നതാർക്കാണ്..ആരോടു ചോദിക്കും? ?
ചാരുവാണെങ്കിൽ അർദ്ധ അബോധാവസ്ഥയിൽ
രവിയാണെങ്കിൽ വായ തുറക്കുന്നില്ല .
ഗീതയാണെങ്കിൽ മരവിച്ച മനസ്സുമായി ഏതോ
ഒരു ദിക്കിലേക്കു നോക്കിയിരിപ്പാണ്.
ചലനമില്ല മിണ്ടാട്ടമില്ല.
ചാരുവാണെങ്കിൽ അർദ്ധ അബോധാവസ്ഥയിൽ
രവിയാണെങ്കിൽ വായ തുറക്കുന്നില്ല .
ഗീതയാണെങ്കിൽ മരവിച്ച മനസ്സുമായി ഏതോ
ഒരു ദിക്കിലേക്കു നോക്കിയിരിപ്പാണ്.
ചലനമില്ല മിണ്ടാട്ടമില്ല.
പിന്നെ കല്യാണി. ..ഗീതയുടെ കാൽചുവട്ടിൽ
വരാനിരിക്കുന്നതും വന്നുപോയതുമായ
ഭീകരതയിൽ നുറുങ്ങിയ ഹൃദയവുമായി
പകച്ചിരിക്കുന്നു.
വരാനിരിക്കുന്നതും വന്നുപോയതുമായ
ഭീകരതയിൽ നുറുങ്ങിയ ഹൃദയവുമായി
പകച്ചിരിക്കുന്നു.
ചാരു വീണ്ടും കണ്ണു തുറന്നിരിക്കുന്നു. ക്ഷീണിച്ചു തളർന്ന കണ്ണുകളോടെ അവൾ രവിയെ നോക്കി
ചിരിച്ചു. അഛാ
ചിരിച്ചു. അഛാ
രവി യുടെ മനസ്സിലൂടെ ഒരു വാൾ ചീറിപ്പാഞ്ഞ് പോയ വേദനയിൽ ലോകത്തിലെ എല്ലാ അഛൻമാരുടെയും സ്നേഹം ഒന്നിച്ചപോലെ
അയാൾ വിളി കേട്ടു "മോളേ...
അയാൾ വിളി കേട്ടു "മോളേ...
എന്നെന്റെ ഹാപ്പി ബർത്ത്ഡേയല്ലേയഛാ
എങ്ങിനെ കേക്കുമുറിക്കും?എന്റെ കൈകൾ
അനക്കാൻ കൂടി പറ്റുന്നില്ല.
മോളേ അയാൾ തേങ്ങിപ്പോയി
അച്ഛൻ വിഷമിക്കല്ലേ ചാരുവിനത് ഇഷ്ടമല്ല .
എങ്ങിനെ കേക്കുമുറിക്കും?എന്റെ കൈകൾ
അനക്കാൻ കൂടി പറ്റുന്നില്ല.
മോളേ അയാൾ തേങ്ങിപ്പോയി
അച്ഛൻ വിഷമിക്കല്ലേ ചാരുവിനത് ഇഷ്ടമല്ല .
അയാൾ സ്വയം നിയന്ത്രിച്ചു. അമ്മയെവിടെ?
എനിക്കെല്ലാവരെയും കാണണം. വൈഷ്ണവി
എനിക്കെന്തോ സർപ്രൈസ് ഗിഫ്റ്റ് വാങ്ങി വെച്ചിട്ടുണ്ട് അവളെപ്പളാ അത് കൊണ്ടെത്തരുന്നെ...
സ്കൂളിൽ ഫ്രണ്ട്സിനൊക്കെ ബ്ളാക്ഫോറസ്റ്റ്
കേക്ക് കൊടുക്കാമെന്നു പറഞ്ഞിരുന്നു. അച്ഛനത് കൊണ്ടെക്കൊടുക്കാമോ..
എനിക്ക് സുഖമില്ലാന്നു പറയണം.അച്ഛാ,
എനിക്കെല്ലാരെയും കാണണം
അവൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
ഡോക്ടർ അകത്തേക്ക് വന്നു ...രവി എണീറ്റ് പുറത്തേയ്ക്കും...

എല്ലാവരോടും എന്തു പറയണമെന്നറിയാതെ അയാളാകെ തളർന്നു.
ഗീത മുഖമുയർത്തി നോക്കി. അവളെന്തെങ്കിലും
ചോദിക്കുന്നതിനുമുന്നേതന്നേ അയാളവളെയും
കല്യാണിയെയും വിളിച്ചു കൊണ്ട് പുറത്തേക്ക്
നടന്നു.
ചോദിക്കുന്നതിനുമുന്നേതന്നേ അയാളവളെയും
കല്യാണിയെയും വിളിച്ചു കൊണ്ട് പുറത്തേക്ക്
നടന്നു.
വഴിയിൽ ആരുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല.
രവിയേട്ടാ ഡോക്ടർ എന്തു പറഞ്ഞു ? എന്താ
നമ്മുടെ മോൾക്ക് പറ്റിയെ ...
അതൊരു ചോദ്യമായിരുന്നില്ല നിലവിളിയായിരുന്നു.
വേഗത്തിൽ നടന്ന അയാളെ അവൾ പിടിച്ചു നിർത്തി
ഷർട്ടിൽ പിടിച്ചുലച്ചു.
പറയാം ഗീതേ നീ വാ....അയാൾ കാറിനു നേർക്ക്
നടന്നു. ...
ഇന്നലത്തെ നശിച്ച ദിവസം അവർക്കു മുന്നിൽ
വീണ്ടും. .....

രവീ വൈകുന്നേരം ഓഫീസിൽ നിന്നും നേരത്തെ
വന്നത് പിറ്റേ ദിവസത്തെ പിറന്നാളിനുള്ള ഒരുക്കങ്ങൾ നേരത്തേ തുടങ്ങാനാണ്.
ഈ വർഷത്തെ ചാരുവിന്റെ പിറന്നാളിന് ഒരു
വലിയ പ്രത്യേകതയുണ്ട്. .ആറാം ക്ളാസിലായ
അവൾ വലിയ കുട്ടിയായ ശേഷമുള്ള ആദ്യത്തെ
പിറന്നാളാണ്...
പിന്നെ വർഷങ്ങളായുള്ളപിണക്കം മറന്ന് അച്ഛനും
അമ്മയും ഏറ്റവും ഇളയ പെങ്ങൾ ചാരുലതയും
കുടുംബവും വരുന്നു.
വിളിച്ചു പറഞ്ഞതാണ്.

മോൾക്കിടാനുള്ള ഡ്രെസ്സൊക്കെ ഒരാഴ്ച മുന്നേ പോയെടുത്തിരുന്നു.
അവളുടെയുള്ളിലെ ഋതുഭേദങ്ങൾ മാറാൻ തുടങ്ങിയതിന്റെ ആദ്യത്തെ അടയാളം.
അവളുടെയുള്ളിലെ ഋതുഭേദങ്ങൾ മാറാൻ തുടങ്ങിയതിന്റെ ആദ്യത്തെ അടയാളം.
അവൾ ചോദിച്ചിരിക്കുന്നു.
അച്ഛാ എനിക്കൊരു വെള്ളിക്കൊലുസ്സും
നെക് ലേസും പിന്നെ വെള്ളക്കല്ലിന്റെ രണ്ട് ഇയർ റിങ്സും പിന്നെനിക്കേറ്റവും ഇഷ്ടപ്പെട്ട ജാസ്മിന്റെ പെർഫ്യൂമും...വാങ്ങിത്തരുവോ
നാളെ ഇടാനാണ് ....
നെക് ലേസും പിന്നെ വെള്ളക്കല്ലിന്റെ രണ്ട് ഇയർ റിങ്സും പിന്നെനിക്കേറ്റവും ഇഷ്ടപ്പെട്ട ജാസ്മിന്റെ പെർഫ്യൂമും...വാങ്ങിത്തരുവോ
നാളെ ഇടാനാണ് ....
പൊന്നുമോളുടെ ആദ്യത്തെ ആവശ്യം.
ഇതുവരെ മോളൊന്നും ആഗ്രഹിച്ചിട്ടില്ല.എല്ലാം എല്ലാവർക്കുംകൊടുക്കണമെന്നല്ലാതെ
സ്വന്തമായിഇതാദ്യമായാണ് ഈ ആവശ്യം.
സ്വന്തമായിഇതാദ്യമായാണ് ഈ ആവശ്യം.
അതുകൊണ്ടുതന്നെ അവളെന്താണോ അതാണ് ഞങ്ങൾ. ഗീതയും ഞാനും.
ഓഫീസിൽ നിന്ന് നേരത്തെയിറങ്ങി.അവളെയും കൂടി കൂട്ടിയാണ് പോയി എല്ലാം വാങ്ങിയത്.
ഓഫീസിൽ നിന്ന് നേരത്തെയിറങ്ങി.അവളെയും കൂടി കൂട്ടിയാണ് പോയി എല്ലാം വാങ്ങിയത്.
മുത്തശ്ശിയെയും മുത്തശ്ശനെയും കുറിച്ചായിരുന്നു അന്നത്തെ അവളുടെ മുഴുവൻ വർത്തമാനവും..
ഒരിക്കൽ ഗുരുവായൂരിൽ ചിങ്ങമൊന്നിന് മോളെയുംകൊണ്ട് തുലാഭാരം നടത്താൻ പോയപ്പോഴാണ്
അച്ഛനുമമ്മയും ചെറിയ പെങ്ങൾ ചാരുലതയും
അവളുടെ ഭർത്താവും മോനുമായി അവരുടെ രണ്ടാമത്തെ കുഞ്ഞിന് ചോറുകൊടുക്കാൻ
ഗുരുവായൂരെത്തിയത്.
അച്ഛനുമമ്മയും ചെറിയ പെങ്ങൾ ചാരുലതയും
അവളുടെ ഭർത്താവും മോനുമായി അവരുടെ രണ്ടാമത്തെ കുഞ്ഞിന് ചോറുകൊടുക്കാൻ
ഗുരുവായൂരെത്തിയത്.
ആറ്റുനോറ്റുണ്ടായ ആദ്യത്തെ ആൺതരിയാണ്
ഞാൻ. ആ എനിക്കുണ്ടായ പൊന്നുമോളെ ,അതും
ഒരു മാലാഖക്കുരുന്നിനെ കണ്ടിട്ട്അവരെങ്ങിനെ തിരിഞ്ഞു പോകും....
അന്ന് ചാരുവിനെ കണ്ട അവർക്കു പിന്നീട് പിണങ്ങിയിരിക്കാനായില്ല.വിളിയും പറച്ചിലുമൊക്കെയായി..മുത്തശ്ശിയും മുത്തശ്ശനും
അവൾക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറി.

വൈകുന്നേരം അവരോട് അവൾ ഏറെനേരം സംസാരിച്ചു. വാങ്ങിയഡ്രെസ്സുകളെപറ്റിയും
നെക് ലേസിനെപ്പറ്റിയുമൊക്കെ.
അവരുടെ ഇഷ്ടപ്പെട്ട വസ്ത്രമായ പട്ടുപാവാടയും
ബ്ളൗസ്സുമാണ് നാളെയവളുടെ ബർത്ത്ഡേ ഡ്രെസ്
പോലും. വൈകിട്ട്
നെക് ലേസിനെപ്പറ്റിയുമൊക്കെ.
അവരുടെ ഇഷ്ടപ്പെട്ട വസ്ത്രമായ പട്ടുപാവാടയും
ബ്ളൗസ്സുമാണ് നാളെയവളുടെ ബർത്ത്ഡേ ഡ്രെസ്
പോലും. വൈകിട്ട്
കല്യാണിയവളെ എല്ലാം ഇടീപ്പിച്ചു നോക്കുകയാണ്.എല്ലാ പിറന്നാളിന്റെയും തലേദിവസം ഈ പതിവുള്ളതാണ്.പിറ്റേ ദിവസത്തേക്കുള്ള റിഹേഴ്സൽ..പട്ടുപാവാടയും
ബ്ളൗസ്സും..വാങ്ങിയ സിംപിളായ ആഭരണങ്ങളുമണിഞ്ഞ്...അവളു വന്നത്. .
ബ്ളൗസ്സും..വാങ്ങിയ സിംപിളായ ആഭരണങ്ങളുമണിഞ്ഞ്...അവളു വന്നത്. .
അഹങ്കരിച്ചില്ല....തെല്ലുമഹങ്കരിച്ചില്ല...സത്യം. ഗീതയും ഞാനും സംസാരിച്ചതത്രയും ദൈവത്തോടാണ്.ഒരു ജന്മത്തിന്റെ മുഴുവൻ നന്ദിയും. ഭൂമിയിലെ ഏറ്റവുമധികം ഭാഗ്യം നിറഞ്ഞ അച്ഛനമ്മമാരായതിൽ....അവൾ കൊണ്ടുവന്ന പേരിലൂടെ പ്രശസ്തരായവർ..
ദൈവമെ അഹങ്കാരമില്ല.നന്ദി മാത്രം.
ദൈവമെ അഹങ്കാരമില്ല.നന്ദി മാത്രം.
ഒരുങ്ങിക്കഴിഞ്ഞപ്പോൾ അവൾക്ക് വൈഷ്ണവിയെ കാണണം. താഴെ നാലാം നിലയിലെ ഫ്ളാറ്റിലാണ് വൈഷ്ണവി .
ആരും കൂടെ വരാൻ കാത്തുനിൽക്കാതെ അവളിറങ്ങി താഴേക്ക് പോയി..പോകുമ്പോഴും വരുമ്പോഴുംഒരു ഫോൺകോൾ.അതു പതിവാണ്.
ആരും കൂടെ വരാൻ കാത്തുനിൽക്കാതെ അവളിറങ്ങി താഴേക്ക് പോയി..പോകുമ്പോഴും വരുമ്പോഴുംഒരു ഫോൺകോൾ.അതു പതിവാണ്.
വൈഷ്ണവിയുടെ ഫ്ളാറ്റിൽനിന്നുമിറങ്ങുമ്പോൾ
മോളു വിളിച്ചു. അച്ഛാ ഞാനിറങ്ങുവാണ്..ഇപ്പൊ വരും. ഞങ്ങൾ കാത്തിരുന്നു. അഞ്ചു മിനിറ്റായി..പത്തുമിനിറ്റായി വന്നില്ല. ..എത്താതിരുന്നപ്പോളാണ് വൈഷ്ണവിയെ വിളിച്ചത്.
മോളു വിളിച്ചു. അച്ഛാ ഞാനിറങ്ങുവാണ്..ഇപ്പൊ വരും. ഞങ്ങൾ കാത്തിരുന്നു. അഞ്ചു മിനിറ്റായി..പത്തുമിനിറ്റായി വന്നില്ല. ..എത്താതിരുന്നപ്പോളാണ് വൈഷ്ണവിയെ വിളിച്ചത്.
അങ്കിൾ അവളപ്പോളെ ഇറങ്ങി. ..
വന്നില്ലല്ലോ മോളെ....ഞാൻ ഫോൺ വെച്ചു.
ഗീതയോടു പറയാൻ നിന്നില്ല .അവളും കല്യാണിയും അടുക്കളയിൽ തിരക്കിട്ടെന്തോ പണിയിലാണ്...ഇട്ടിരുന്ന ടീഷർട്ടും ത്രീഫോർത്തും
മാറാതെ ഒരു കൈലിയെടുത്തു പുറമെ ചുറ്റി
വേഗമിറങ്ങി..മുരളിയും ലതയും വൈഷ്ണവിയും നാലാം നിലയിൽ ലിഫ്റ്റിന്റെ ചോട്ടിൽ കാത്തു നിൽപുണ്ടായിരുന്നു..മുരളിയും ഞാനും കൂടിയാണ്
എല്ലായിടവും തിരഞ്ഞത്.... മോളില്ല.
മാറാതെ ഒരു കൈലിയെടുത്തു പുറമെ ചുറ്റി
വേഗമിറങ്ങി..മുരളിയും ലതയും വൈഷ്ണവിയും നാലാം നിലയിൽ ലിഫ്റ്റിന്റെ ചോട്ടിൽ കാത്തു നിൽപുണ്ടായിരുന്നു..മുരളിയും ഞാനും കൂടിയാണ്
എല്ലായിടവും തിരഞ്ഞത്.... മോളില്ല.
താഴെസെക്യൂരിറ്റിയോടു ചോദിച്ചപ്പോൾ
ഇല്ല സർ കണ്ടില്ല. .ഈ സമയത്ത് മോളെങ്ങിനെ
തനിയെ വെളിയിൽ പോകും...ഞാൻ വണ്ണവറായി
ഇവിടെത്തന്നെ നിൽക്കുന്നൂവെന്നു പറഞ്ഞു.
തനിയെ വെളിയിൽ പോകും...ഞാൻ വണ്ണവറായി
ഇവിടെത്തന്നെ നിൽക്കുന്നൂവെന്നു പറഞ്ഞു.
നെഞ്ചിന്റെയൊരു സൈഡിൽ തീകത്താൻ തുടങ്ങിയ രവി നെഞ്ചിൽ കൈവെച്ചു.
ഒന്നുമില്ലെടാ അവളിവിടെ യെവിടെയെങ്കിലുമുണ്ടാവും.നമുക്ക് കണ്ടു പിടിക്കാം. മുരളി ആശ്വസിപ്പിച്ചു.
സർ ,, അപ്പോളാണ് സെക്യൂരിറ്റി പറയുന്നത്
സർ കാർട്ടൺ ബോക്സുകൾ പെറുക്കാനായി രണ്ടു പേർ മുകളിലേക്ക്പോയിരുന്നു ഒരു മണിക്കൂറിലേറെയായി...
ഫ്ളാറ്റുകളിൽനിന്നുള്ള കാർട്ടൺ ബോക്സുകൾ ശേഖരിക്കാൻ എപ്പോഴെങ്കിലുമൊക്കെ ആൾക്കാർ വരാറുണ്ട്. കൂടുതലും അന്യ സംസ്ഥാനക്കാർ...എല്ലാം ചേർത്ത് ടെറസ്സിലാണ് സൂക്ഷിക്കുന്നത്..ആഴ്ചയിൽ ഒരിക്കലാണ് കൊണ്ടു പോവുക.
മുകളിലേക്കുള്ള ലിഫ്റ്റിൽ നിൽക്കുമ്പോൾ രവി ക്ക് തലകറങ്ങി. അയാൾ ഭിത്തിയിലള്ളിപ്പിടിച്ചു
ലിഫ്റ്റ് പതിനാലാമത്തെ നിലയിൽ നിന്നു.ഇനിയുള്ള പതിനഞ്ചാമത്തെ നില ടെറസ്സാണ്.
സ്റ്റെപ്പ് കയറി പോകണം.
ലിഫ്റ്റിറങ്ങിയപ്പോഴേ കണ്ടു. .ചാരുവിന്റെ നാളത്തെ ബർത്ത് ഡേക്കിടാനുള്ള ലെയ്സു തുന്നിയ
ബട്ടർഫ്ളൈഷൂസ് ഏറ്റവും താഴത്തെ സ്റ്റെപ്പിൽ
തലയുംകുത്തി കിടക്കുന്നു.
രവി യുടെ മാത്രമല്ല മുരളിയുടെയും ഉള്ള് നടുങ്ങി.
ലിഫ്റ്റിറങ്ങിയപ്പോഴേ കണ്ടു. .ചാരുവിന്റെ നാളത്തെ ബർത്ത് ഡേക്കിടാനുള്ള ലെയ്സു തുന്നിയ
ബട്ടർഫ്ളൈഷൂസ് ഏറ്റവും താഴത്തെ സ്റ്റെപ്പിൽ
തലയുംകുത്തി കിടക്കുന്നു.
രവി യുടെ മാത്രമല്ല മുരളിയുടെയും ഉള്ള് നടുങ്ങി.
അവർ ടെറസ്സിലേക്കുള്ള സ്റ്റെപ്പുകൾ പറന്നാണു കയറിയത്. .അവരുടെ ചെരുപ്പുകളുടെ ശബ്ദം താഴെയുള്ള കോറിഡോറുകളിലേക്ക് ഭീതിജനകമായ ഒരു മുഴക്കം സൃഷ്ടിച്ചു.
എങ്ങും നിശബ്ദത.
കാറ്റിൽ പെട്രോളിന്റെ മണം മൂക്കിലേക്ക് അടിച്ചുകയറി... രവി ക്ക് ശർദ്ദിക്കാൻ വന്നു.
അയാൾ വാട്ടർ ടാങ്കിന്റെ മറവിലേക്ക് ഓടിച്ചെന്നു.
അവിടെ കണ്ട കാഴ്ച അതിഭീകരമായിരുന്നു...
അവിടെ കണ്ട കാഴ്ച അതിഭീകരമായിരുന്നു...
മുട്ടുമുതൽ നെഞ്ചുവരെ തീപിടിച്ച് കരിഞ്ഞ പട്ടുപാവാടയും ബ്ളൗസ്സുമായി ബോധമില്ലാതെ
മലർന്നു കിടക്കുകയാണ് ചാരു .
അയാളലറിക്കരഞ്ഞു.മുണ്ടുപറിച്ച് ചാരുവിനെ
പുതപ്പിച്ച് വാരിയെടുതതപ്പോൾ അവളുടെ കയ്യിലെ പുറമെയുള്ള തൊലി താഴേക്ക് ഊർന്നുപോയി..അവിടെ വെളുത്ത മാംസം...
മലർന്നു കിടക്കുകയാണ് ചാരു .
അയാളലറിക്കരഞ്ഞു.മുണ്ടുപറിച്ച് ചാരുവിനെ
പുതപ്പിച്ച് വാരിയെടുതതപ്പോൾ അവളുടെ കയ്യിലെ പുറമെയുള്ള തൊലി താഴേക്ക് ഊർന്നുപോയി..അവിടെ വെളുത്ത മാംസം...
രവിയും മുരളിയും ചങ്കുപൊട്ടിക്കരഞ്ഞുകൊണ്ട്
സ്റ്റെപ്പിറങ്ങി..ലിഫ്റ്റിനുനേർക്കോടി.
സ്റ്റെപ്പിറങ്ങി..ലിഫ്റ്റിനുനേർക്കോടി.
ലിഫ്റ്റ് താഴെയെത്തിയതും സെക്യൂരിറ്റി ഓടി വന്നു.
എന്താന്നു ചോദിക്കുന്നതിനു മുന്നേ രവി മോളേയുംകൊണ്ട് വെളിയിലേക്കോടിക്കഴിഞ്ഞു...
എന്താന്നു ചോദിക്കുന്നതിനു മുന്നേ രവി മോളേയുംകൊണ്ട് വെളിയിലേക്കോടിക്കഴിഞ്ഞു...
പിന്നീട് കടന്നു പോയ ഓരോ നിമിഷവും പരീക്ഷണങ്ങളുടേതായിരുന്നു.
രവി മുരളിയോടോ...മുരളി രവിയോടോ സംസാരിച്ചില്ല.
അതികഠിനമായ വേദനയുടെ തീച്ചൂളയിൽ രണ്ടു പേരും വെന്തുനീറി...
മണിക്കൂറുകൾ കഴിഞ്ഞാണ് ഡോക്ടർമാർ പോലും
സംസാരിച്ചത് ..
അതികഠിനമായ വേദനയുടെ തീച്ചൂളയിൽ രണ്ടു പേരും വെന്തുനീറി...
മണിക്കൂറുകൾ കഴിഞ്ഞാണ് ഡോക്ടർമാർ പോലും
സംസാരിച്ചത് ..
മാരകമായ പൊള്ളലാണ്..എൺപതു ശതമാനത്തിനു മുകളിൽ.
രവി മുരളിയുടെ തോളിൽ ചാഞ്ഞു തേങ്ങിക്കരഞ്ഞു.
ഗീതയും കല്യാണിയും ശ്വാസംവിലങ്ങിനിന്നുപോയി.രാത്രിയിൽ മുരളി പോയി
കൂട്ടീട്ടു വന്നതാണ് അവരെ.....
കൂട്ടീട്ടു വന്നതാണ് അവരെ.....
രവി പിന്നെ താമസിച്ചില്ല.സ്കൂളിൽ കൊടുത്തുവിടാനുള്ള കേക്ക് വാങ്ങി.
നിറയെ സ്ട്രോബറികൾകൊണ്ട് അലങ്കരിച്ച ഒരെണ്ണം വേറെയും. .....അതിൽ പന്ത്രണ്ടാമത് ഹാപ്പി ബർത്ത് ഡേ ചാരുവെന്ന് എഴുതുന്നതു കണ്ടപ്പോൾ വീഴാതിരിക്കാൻ അയാൾ താഴേക്കിരുന്നു.
നിറയെ സ്ട്രോബറികൾകൊണ്ട് അലങ്കരിച്ച ഒരെണ്ണം വേറെയും. .....അതിൽ പന്ത്രണ്ടാമത് ഹാപ്പി ബർത്ത് ഡേ ചാരുവെന്ന് എഴുതുന്നതു കണ്ടപ്പോൾ വീഴാതിരിക്കാൻ അയാൾ താഴേക്കിരുന്നു.
പെട്ടെന്ന് തന്നെ അവർ ചാരുവിന്റെയടുത്ത്
തിരിച്ചെത്തി.
ചാരുവിന് ബോധം വീണ്ടും നഷ്ടമായിരുന്നു.
അതോ അവൾ ഉറങ്ങുകയാണോ ഒന്നുമറിയില്ല.
തിരിച്ചെത്തി.
ചാരുവിന് ബോധം വീണ്ടും നഷ്ടമായിരുന്നു.
അതോ അവൾ ഉറങ്ങുകയാണോ ഒന്നുമറിയില്ല.
വീണ്ടും കാത്തിരിപ്പ്. മണിക്കൂറുകൾ കഴിഞ്ഞു
കണ്ണു തുറക്കാൻ.
കണ്ണു തുറക്കാൻ.
കണ്ണുതുറന്നു അവൾ അച്ഛായെന്നു വിളിച്ചു. അവളപ്പോൾ ഉന്മേഷവതിയായി കാണപ്പെട്ടു. ഗീതക്ക് അൽപ്പം ആശ്വാസം തോന്നി.
അമ്മേ ഇവിടെ ഭയങ്കര കൊതുകാണോ.
ഇല്ല മോളെ
പിന്നെന്തിനാ ഈ കൊതുകുവല...?ചാരുവിന്
ഒന്നും മനസിലാകുന്നില്ല.നെഞ്ചിന് താഴേക്ക് തനിക്ക് ഡ്രെസ് ഇല്ലെന്നു പോലും എന്റെ പൊന്നുമോൾക്കറിയില്ല.
ഒന്നും മനസിലാകുന്നില്ല.നെഞ്ചിന് താഴേക്ക് തനിക്ക് ഡ്രെസ് ഇല്ലെന്നു പോലും എന്റെ പൊന്നുമോൾക്കറിയില്ല.
തൊണ്ടയിടറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു
ചോദിച്ചു...മോൾക്ക് വേദനിക്കുന്നുണ്ടോ..?
ചോദിച്ചു...മോൾക്ക് വേദനിക്കുന്നുണ്ടോ..?
ഇല്ലച്ഛാ ഞാനുറങ്ങിയപ്പോൾ അച്ഛൻഎനിക്ക് മെന്റ്റോസ്
തന്നാരുന്നോ അതുപോലെ കുളിരാ..
തന്നാരുന്നോ അതുപോലെ കുളിരാ..
തന്റെ മോൾക്ക് നീറ്റൽ അറിയാതിരിക്കാനുള്ള എന്തു മരുന്നാവും ഡോക്ടർ കൊടുത്തത്
ഈശ്വരാ
ഈശ്വരാ
അച്ഛാ ....
ഉം എന്താമോളെ
അവരെന്തിനാ അച്ഛാ ഇതു ചെയ്തത്?
എന്റെ മാലമോഷ്ടിക്കാനാണോച്ഛാ?
ഉം എന്താമോളെ
അവരെന്തിനാ അച്ഛാ ഇതു ചെയ്തത്?
എന്റെ മാലമോഷ്ടിക്കാനാണോച്ഛാ?
അതെ മോളെ അവരെല്ലാം കൊണ്ടുപോയി.
അവൾക്ക് അതു വലിയ വിഷമമായി
വൈഷ്ണവിയുടെ വീട്ടിൽ നിന്നും ലിഫ്റ്റിൽ കയറിയപ്പോൾ മുതലുള്ള കാര്യങ്ങൾ അവൾ
പറഞ്ഞു തുടങ്ങി.
അച്ഛാ അവർ രണ്ടു പേരുണ്ടായിരുന്നു .ഞാൻ എട്ടാമത്തെ ഫ്ളോറിൽ ഇറങ്ങാൻ തുടങ്ങിയപ്പോൾ
ഒരാളെന്റെ മാല വലിച്ചു പൊട്ടിക്കാൻ നോക്കി.

ഞാൻ കരഞ്ഞുകൊണ്ട് പുറത്തേക്ക് ചാടാൻ നോക്കിപ്പോ മറ്റേയാൾ എന്റെ കയ്യിൽ പിടിച്ചു
വലിച്ചു ലിഫ്റ്റിനകത്താക്കി.,എന്റെ വായ പൊത്തിപ്പിടിച്ചൂ അച്ഛാ. മുകളിലെത്തെ നിലയിൽ
എവിടെയോ ഇറങ്ങിയപ്പോൾ ഞാനൊച്ചവെച്ചു.ഉറക്കെക്കരഞ്ഞു അച്ഛാന്ന്....
വലിച്ചു ലിഫ്റ്റിനകത്താക്കി.,എന്റെ വായ പൊത്തിപ്പിടിച്ചൂ അച്ഛാ. മുകളിലെത്തെ നിലയിൽ
എവിടെയോ ഇറങ്ങിയപ്പോൾ ഞാനൊച്ചവെച്ചു.ഉറക്കെക്കരഞ്ഞു അച്ഛാന്ന്....
അപ്പോൾ പുറകിൽ നിന്ന് ഒരാൾ ഇരുമ്പിന്റെ കമ്പിവെച്ച് എന്റെ തലയിലടിച്ചൂ.പിന്നെ എനിക്ക്
ഒന്നുമോർമ്മയില്ല.
അച്ഛൻ കേട്ടാരുന്നോ ഞാൻ ഉറക്കെ കരഞ്ഞത്...
ഒന്നുമോർമ്മയില്ല.
അച്ഛൻ കേട്ടാരുന്നോ ഞാൻ ഉറക്കെ കരഞ്ഞത്...
രവിക്ക് ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് തോന്നി.
ഇല്ല മോളെ ,പാപിയായ ഈ അച്ഛൻ കേട്ടില്ല മോളു
വിളിച്ചത്.
അലമുറയിട്ടുകരയുന്നആ ഹൃദയം ചാരുവിന്റെ
മുന്നിൽ തലകുനിച്ചു.
ഇല്ല മോളെ ,പാപിയായ ഈ അച്ഛൻ കേട്ടില്ല മോളു
വിളിച്ചത്.
അലമുറയിട്ടുകരയുന്നആ ഹൃദയം ചാരുവിന്റെ
മുന്നിൽ തലകുനിച്ചു.
അറിഞ്ഞു മോളെ അതല്ലേ അച്ഛനോടി വന്നത്.എന്റെ മോൾക്ക് ഒന്നുമില്ല. .....ഒന്നുമില്ല.
അയാളവളുടെ തലയിൽ മൃദുവായി തലോടി..നിറുകിൽ പതിയെ ഉമ്മ വച്ചു.
ഡോക്ടർ അകത്തേക്ക് വന്നു. രവിയെണീറ്റു പുറത്തേയ്ക്കും . റൂമിലേക്ക് വരണം സംസാരിക്കാനുണ്ട്.ഡോക്ടർ പറഞ്ഞു. അയാൾ
തലയാട്ടി...
ഡോക്ടർ അകത്തേക്ക് വന്നു. രവിയെണീറ്റു പുറത്തേയ്ക്കും . റൂമിലേക്ക് വരണം സംസാരിക്കാനുണ്ട്.ഡോക്ടർ പറഞ്ഞു. അയാൾ
തലയാട്ടി...
പോക്കറ്റിൽ മൊബൈൽ ശബ്ദിച്ചു..വിളിച്ചത് അച്ഛനും അമ്മയും ആയിരുന്നു. എത്തിയത് അറിയിക്കാൻ.
എന്തു പറയും?
അയാൾ ഹോസ്പിറ്റലിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. അപ്പോഴേക്കും അടുത്ത കോൾ...
എന്തു പറയും?
അയാൾ ഹോസ്പിറ്റലിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. അപ്പോഴേക്കും അടുത്ത കോൾ...
രവി റൂമിൽ നിന്നും പുറത്തിറങ്ങി.വരാന്തയിലൂടി നടന്നു അങ്ങേയറ്റം എത്തിയിരുന്നു ഭിത്തിയിൽ
ചാരിനിന്നു.
ദൂരെ സ്കൂൾ വിട്ടു കുട്ടികൾ നടന്നു പോകുന്നത് കാണാമായിരുന്നു.
ചാരിനിന്നു.
ദൂരെ സ്കൂൾ വിട്ടു കുട്ടികൾ നടന്നു പോകുന്നത് കാണാമായിരുന്നു.
അയാൾ ഫോൺ കട്ടു ചെയ്തു തിരിഞ്ഞ് നോക്കുമ്പോൾ കല്യാണി നടന്നു പോകുന്നതു കണ്ടു. ഇവളെപ്പോളാണു വന്നത്.സംസാരിച്ചതൊക്കെ കേട്ടുകാണുമോ...
അയാൾ കല്യാണിയുടെ പിറകെ ചെന്നു.അവളുടെ മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ല.സമാധാനമായി
എന്തിനാ നീ എന്നെതിരഞ്ഞുവന്നത് ?
എന്തിനാ നീ എന്നെതിരഞ്ഞുവന്നത് ?
അത് ,വീടു വരെ ഒന്നു പോവണമായിരുന്നു. അവിടെയെല്ലാം വൃത്തികേടായി കിടക്കുകയാണ്.അച്ഛനും
അമ്മക്കുമുള്ള റൂം റെഡിയാക്കണം.ഗീതേച്ചിക്ക്
മാറാനുള്ള ഡ്രെസ്സും എടുക്കണം....
അമ്മക്കുമുള്ള റൂം റെഡിയാക്കണം.ഗീതേച്ചിക്ക്
മാറാനുള്ള ഡ്രെസ്സും എടുക്കണം....
ഓകെ ഓക്കെ. ..വേഗം പോയിട്ട് വാ ..താമസ്സിക്കരുത്...
രവി ഡോക്ടറുടെ റൂമിലേക്ക് പോയതും അവൾ
വേഗമിറങ്ങി...
ഡോക്ടറുടെ റൂമിൽ അയാളെ കൂടാതെ വേറെ
മൂന്നു പേരും കൂടി.എല്ലാവരുടെയും കണ്ണ് രവിയിലാണ്....
രവിയിരുന്നു
രവി ഡോക്ടറുടെ റൂമിലേക്ക് പോയതും അവൾ
വേഗമിറങ്ങി...
ഡോക്ടറുടെ റൂമിൽ അയാളെ കൂടാതെ വേറെ
മൂന്നു പേരും കൂടി.എല്ലാവരുടെയും കണ്ണ് രവിയിലാണ്....
രവിയിരുന്നു
അവർ പറഞ്ഞു തീരുംമുന്നേ രവി യുടെ ബോധം പോയി . ..കണ്ണുകൾ തുറക്കുമ്പോൾ അവർ ചുറ്റിലും നിൽപുണ്ട്
മുഖത്ത് ആരോ കുറഞ്ഞ വെള്ളം കൈകൾകൊണ്ട്തുടച്ച് അയാൾ ചാടിയെണീറ്റു.മറുപടി പറയാതെ മോളുടെ അടുത്തേക്കു നടന്നു. ..
അവിടെ ഏറെ നേരത്തെ കരച്ചിലിനൊടുവിൽ തളർന്നിരിക്കുന്ന മുത്തശ്ശിയെ സമാധാനിപ്പിക്കുന്ന
തിരക്കിലാണവൾ.
രവിയെ കണ്ടു ആ പാവം വൃദ്ധർവിങ്ങിപ്പൊട്ടി
വിതുമ്പിക്കരഞ്ഞു.
തിരക്കിലാണവൾ.
രവിയെ കണ്ടു ആ പാവം വൃദ്ധർവിങ്ങിപ്പൊട്ടി
വിതുമ്പിക്കരഞ്ഞു.
രവിക്ക് അവരുടെ മുഖത്ത് നോക്കാനുള്ള ധൈര്യം ചോർന്നുപോയി.ഉള്ളലെരിയുന്ന അഗ്നി പർവ്വതവുമായി അയാൾ മുഖം കുനിച്ചു
ഏതുനിമിഷവും പറന്നുപോയേക്കാവുന്ന ഒരു കുഞ്ഞു ജീവൻ കട്ടിലിൽ കിടന്നു ചിരിക്കുകയും
പറയുകയും തന്റെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. അവിടെ
ചാരുവിന്റെ തൊട്ടരികെ കറുത്ത, ഇരുണ്ട ഒരു
നിഴലും...സ്ഫടികകണങ്ങളാൽ വെട്ടിത്തിളങ്ങുന്ന
കുഞ്ഞുടുപ്പുകളിട്ട അസംഖ്യം ദേവതകളുടെയും
അദൃശ്യ സാന്നിദ്ധ്യം അയാൾ തിരിച്ചറിഞ്ഞു

അവൾ യാത്രയാകുമ്പോൾ കൂട്ടിക്കൊണ്ടു പോകാനെത്തിയവർ....
രവി കണ്ണുകൾ ഇറുക്കിയടച്ചു.പിന്നെ
വേഗന്നു ഫോണെടുത്തു തന്റെ ഏറ്റവുമടുത്ത കൂട്ടുകാരെയൊക്കെ വിളിച്ചു.
അപ്പോഴേക്കും കല്യാണിയും വന്നു. അവൾ കുളിച്ചു വേഷം മാറിയിരുന്നു.
വളരെ കുറച്ചു പേർ മാത്രമുള്ള ആ മുറിയിലിപ്പോൾ വൈഷ്ണവി കേക്കിൽ തിരി തെളിയിക്കുന്നു.
പന്ത്രണ്ട് മെഴുതിരികളുടെ ദീപ്തിയിൽ ചാരുവിന്റെ കണ്ണുകളിൽ
ജീവന്റെ അവസാന നിമിഷങ്ങളിലെ നക്ഷത്രത്തിളക്കം...
വിറക്കുന്ന കൈകളിൽ രവി കേക്ക് മുറിച്ചു. ഒരു ചെറിയ പീസ് അവളുടെ വായിൽ വെച്ചപ്പോൾ
പൊന്നും തേനും വയമ്പും ആ നാവിലിറ്റിച്ച ഓർമ്മയിൽ അയാളുടെ കണ്ണിൽ നീരുവന്നുമൂടി.

വൈഷ്ണവിയുടെ ഗിഫ്റ്റ് അവൾതന്നെ പൊട്ടിച്ചു
ചാരുവിനെ കാണിച്ചു. സ്വർണ്ണ കമ്പികളാൽ തീർത്ത ഒരു ഗിത്താർ. ചാരു ചിരിച്ചു. അവൾക്ക്
ഗിത്താറുകൾ എന്നും ഭ്രാന്തായിരുന്നു...
ചാരുവിനെ കാണിച്ചു. സ്വർണ്ണ കമ്പികളാൽ തീർത്ത ഒരു ഗിത്താർ. ചാരു ചിരിച്ചു. അവൾക്ക്
ഗിത്താറുകൾ എന്നും ഭ്രാന്തായിരുന്നു...
ഗീതക്ക് മാത്രം നല്ല ആശ്വാസമാണ്. ഇടയ്ക്കിടെ ബോധം മറയുന്നുണ്ടെങ്കിലുംഅപകടനില തരണം
ചെയ്തിട്ടുണ്ടാവുമെന്നാണ് അവളുടെ ഒരു വിശ്വാസം. നല്ല വ്യക്തവും സ്ഫുടവുമായാണ് ചാരുവിപ്പോൾ..താങ്ക്യൂ വൈഷ്ണവി താങ്ക്യൂ വെരി മച്ച്എന്ന് പറഞ്ഞത്.
ചെയ്തിട്ടുണ്ടാവുമെന്നാണ് അവളുടെ ഒരു വിശ്വാസം. നല്ല വ്യക്തവും സ്ഫുടവുമായാണ് ചാരുവിപ്പോൾ..താങ്ക്യൂ വൈഷ്ണവി താങ്ക്യൂ വെരി മച്ച്എന്ന് പറഞ്ഞത്.
എല്ലാവരും കൊടുത്ത മധുരം അവൾ കഴിച്ചു.
ഒടുവിലാണ് കല്യാണി വന്നത്. ..
കല്യാണിയവളുടെ കവിളിൽ തഴുകി.....കവിളിലും നെറ്റിയിലും തലയിലും
മാറിമാറി ഉമ്മ വെച്ചു.ചാരു നിറഞ്ഞ സ്നേഹത്തോടെ കല്യാണിയെ നോക്കി. ...കണ്ടവരെല്ലാം ആ സ്നേഹപ്രകടനത്തിൽ അലിഞ്ഞില്ലാതായി....
കല്യാണിയവളുടെ കവിളിൽ തഴുകി.....കവിളിലും നെറ്റിയിലും തലയിലും
മാറിമാറി ഉമ്മ വെച്ചു.ചാരു നിറഞ്ഞ സ്നേഹത്തോടെ കല്യാണിയെ നോക്കി. ...കണ്ടവരെല്ലാം ആ സ്നേഹപ്രകടനത്തിൽ അലിഞ്ഞില്ലാതായി....
കല്ലൂ വൈഷ്ണവി തന്ന ഗിത്താർ എന്റെ കബോഡിൽ സൂക്ഷിച്ച് വെക്കണേ. ......അവൾ
ഓർമ്മിപ്പിച്ചു.കല്യാണി തലയാട്ടി.
ഓർമ്മിപ്പിച്ചു.കല്യാണി തലയാട്ടി.
കല്യാണിയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന ചാരുവിനെ നോക്കി നിൽക്കുകയാണ് രവിയും.
മോളു കുറച്ചു കൂടി സുന്ദരിയായതുപോലെ
മോളു കുറച്ചു കൂടി സുന്ദരിയായതുപോലെ
നല്ല കുളിരനുഭവപ്പെട്ടപ്പോൾ അയാൾ പുറത്തേക്ക് നോക്കി. കമ്പിയിഴകൾക്കിടയിലൂടെ പുറത്തെ മഞ്ഞ ലൈറ്റിന്റെ വെളിച്ചത്തിൽ മഞ്ഞ് പൊഴിയുന്നു.
രവിയുടെ തലക്കുള്ളിൽ വണ്ടുകൾ മൂളിപ്പറന്നു.അയാൾ എന്തോ തീരുമാനിച്ചുറച്ചതുപോലെ ആ മഞ്ഞിലേയ്ക്ക് ഇറങ്ങി നടന്നു മറഞ്ഞു.
മറ്റാരും കാണുന്നില്ലന്ന്തോന്നിയപ്പോൾ അയാളൊരു ടാക്സി വിളിച്ചു. ഫ്ളാറ്റിനുമുന്നിലായി എന്നാലൽപം മാറി അയാളിറങ്ങി.ഫ്ളാറ്റിനു മുന്നിലേക്ക് നടന്നു. പഴയ സെക്യൂരിറ്റി ഇന്നലെ വീട്ടിൽ പോയി.പുതിയ ആൾക്ക് തന്നെ അറിയാനുള്ള യാതൊരു സാധ്യതകളും ഇല്ല.എന്നാലും അയാൾ മറഞ്ഞു നിന്നു നോക്കി. ഇല്ല ഡോറിന്നരികെ സെക്യൂരിറ്റി ഇല്ല. രവി വേഗം അകത്തേക്കു നടന്നു. ലിഫ്റ്റ് ഉപയോഗിച്ചില്ല . ഷൂ അഴിച്ചു കയ്യിൽ പിടിച്ചു സ്റ്റെപ്പുവഴി മുകളിലേക്ക്. ...പതിനാലാമത്തെനിലയിലെത്തി...
നെഞ്ചിലെ കനലെരിഞ്ഞു തീ ആളിപ്പടർന്നു.ചുറ്റിലും ഭീകരമായ ഒരു നിശബ്ദത
നെഞ്ചിലെ കനലെരിഞ്ഞു തീ ആളിപ്പടർന്നു.ചുറ്റിലും ഭീകരമായ ഒരു നിശബ്ദത
അയാൾ നൂറ്റിനാൽപത്തിനാല് എന്നെഴുതിയ ആ റൂമിന്റെ മുന്നിലെത്തി..
ഡോർ തുറക്കാൻ ശ്രമിച്ച അയാൾ നിരാശനായി..
ദേഷ്യം കോപം പക...- വൈരാഗ്യം
രവിക്ക് ഭ്രാന്തിളകി.
അയാൾ ഫോണെടുത്തു വിളിച്ചു. ...മറുതലയ്ക്കൽ ഹലോ എന്നു കേട്ടതും രവി മുരണ്ടു.
അയാൾ ഫോണെടുത്തു വിളിച്ചു. ...മറുതലയ്ക്കൽ ഹലോ എന്നു കേട്ടതും രവി മുരണ്ടു.
താനല്ലേടോ പറഞ്ഞത് പുറത്തൂന്ന് കൊളുത്തു മാത്രമേ ഇട്ടിട്ടുള്ളൂന്ന്.
എന്നിട്ടിപ്പോ ഇത് താഴിട്ടു പൂട്ടിയിരിക്കുകയാണല്ലോ...?
എന്നിട്ടിപ്പോ ഇത് താഴിട്ടു പൂട്ടിയിരിക്കുകയാണല്ലോ...?
ഇല്ല സർ ഞാൻ പൂട്ടിയിരുന്നില്ല.രണ്ടു ദിവസം മുൻപ് ആണ് ആ ഫ്ളാറ്റ് കാലിയായത്.വാഷ് ചെയ്യാൻ രണ്ട് പേരെ ഏർപ്പാടാക്കിയതുമാണ്...അപ്പോളാണ് മോളുടെ ഇക്കാര്യം.
ആളുകൾ കൂടിയതുകാരണം പുറത്തിറങ്ങാൻ കഴിയാതെ ,അവരിതിലുണ്ടെന്നു മനസ്സിലായതും
ഞാനത് പുറത്തു നിന്നും കൊളുത്തിടുകയായിരുന്നു.പൂട്ടിയിരുന്നില്ല.
ഞാനത് പുറത്തു നിന്നും കൊളുത്തിടുകയായിരുന്നു.പൂട്ടിയിരുന്നില്ല.
പിന്നാരാണ്??.
ഇല്ല സർ .അതിന്റെ താഴും താക്കോലും എന്റെ കയ്യിലാണ്.ആ പുതിയ പയ്യനോട് ഞാൻ വരാതെ
മുകളിലേക്ക് പോകണ്ടാന്നും പ്രത്യേകംപറഞ്ഞിരുന്നു...
മുകളിലേക്ക് പോകണ്ടാന്നും പ്രത്യേകംപറഞ്ഞിരുന്നു...
രവി ആ താഴിലേയ്ക്ക് നോക്കി എന്തു ചെയ്യണമെന്ന് ആലോചിച്ചുനിന്നു.ഇല്ല പിന്മാറുന്ന പ്രശ്നമില്ല. ...ഒന്നല്ലെങ്കിൽ മറ്റൊന്ന്...വഴി തെളിയാതിരിക്കില്ല.
ഇനി എങ്ങാനും അവർ രക്ഷപ്പെട്ടുവെങ്കിലോ...
ഇനി എങ്ങാനും അവർ രക്ഷപ്പെട്ടുവെങ്കിലോ...
രവിക്ക് അതോർക്കാൻകൂടി ആയില്ല.
കൊല്ലും .കൊല്ലണം.
ഇതൊരച്ഛന്റെ അവകാശം. നൊന്തുപെറ്റ മക്കളെ. .സ്നേഹിച്ചും ലാളിച്ചും കൊതിതീരും മുമ്പേ...നശിപ്പിക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാവണം.
ഡോക്ടറുടെ വാക്കുകൾ രവി യുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
രവി..രവി യുടെ മോൾ റേപ്പ് ചെയ്യപ്പെട്ടിരിക്കുന്നു.
തലക്കേറ്റ ക്ഷതം മൂലം മോളിത് അറിഞ്ഞിട്ടുണ്ടാവില്ല...തെളിവുകൾ നശിപ്പിക്കാനാവണം അവർ കുട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചത്.

സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യട്ടേയെന്നു ചോദിച്ചപ്പോൾ വേണ്ടായെന്നു മറുപടി കൊടുത്ത ത്..ഇതു മുന്നിൽ കണ്ടിട്ടു തന്നെയാണ്.
ഇല്ല ഒരു കോടതിക്കും ഞാൻ വിട്ടു കൊടുക്കില്ല.
രവി യിലെ അച്ഛൻ പിറുപിറുത്തുകൊണ്ടു പരതി നടന്നു.
ഒടുവിൽ എട്ടാം നിലയിലെ തന്റെ ഫ്ളാറ്റിലെത്തി...വെട്ടുകത്തി ആയിരുന്നു ലക്ഷ്യം. പക്ഷേ അതയാൾക്ക് കണ്ടെത്താനായില്ല.
പകരം പിച്ചാത്തിയൊന്ന് എളിയിൽ തിരുകി.
ചുറ്റികയും ഒരു ടവ്വലുമായി വീണ്ടും മുകളിലേക്ക്
ഒടുവിൽ എട്ടാം നിലയിലെ തന്റെ ഫ്ളാറ്റിലെത്തി...വെട്ടുകത്തി ആയിരുന്നു ലക്ഷ്യം. പക്ഷേ അതയാൾക്ക് കണ്ടെത്താനായില്ല.
പകരം പിച്ചാത്തിയൊന്ന് എളിയിൽ തിരുകി.
ചുറ്റികയും ഒരു ടവ്വലുമായി വീണ്ടും മുകളിലേക്ക്
ടവ്വൽ താഴിൽ ചുറ്റിയശേഷം അയാളതിൽ ചുറ്റികകൊണ്ട് ആഞ്ഞിടിച്ചു.പരിശ്രമത്തിനൊടുവിൽ താഴ്
രണ്ടായിപിളർന്നു. ..അയാൾ ഡോർ പതിയെ തുറന്നു.
രണ്ടായിപിളർന്നു. ..അയാൾ ഡോർ പതിയെ തുറന്നു.
കയ്യിലെ ചുറ്റികയിൽ മുറുകെ പിടിച്ചു. .നേരിയ ഇരുട്ടിൽ. ....നിറഞ്ഞ നിശബ്ദതയിൽ രവി യുടെ മനസ്സിൽ ചാരു മാത്രം. ..അകത്തു കയറി കതക് അകത്തൂന്നു കുറ്റിയിട്ടു.
ഒരിടത്തുനിന്നും ഒരു ചെറിയ ശബ്ദം പോലുമില്ല.
പതുങ്ങിയിരിക്കുകയാവും.
അകത്തേക്ക് പോകാൻ തുനിഞ്ഞ രവി ക്ക് കാലിലൊലസ്വസ്ഥത
സോക്സുകൾ തറയിലൊട്ടിപ്പിടിക്കുന്നു.പാദങ്ങളിലാകെ ഒരു നനവ് ...
എന്തും വരട്ടെ നേരിടാൻ തയാറാണ്.
അയാൾ ലൈറ്റ് ഓണാക്കി.

അയാൾക്ക് അയാളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.
മുറിയിലാകെ രക്തം. നടുവിലായി കുരിശുപോലെ
വീണുകിടക്കുന്ന രണ്ടു ശവങ്ങൾ.മുഖങ്ങൾ രക്തം ഉണങ്ങിപ്പിടിച്ച് തിരിച്ചറിയാൻ വയ്യാതെ. .
വീണുകിടക്കുന്ന രണ്ടു ശവങ്ങൾ.മുഖങ്ങൾ രക്തം ഉണങ്ങിപ്പിടിച്ച് തിരിച്ചറിയാൻ വയ്യാതെ. .
ആരാണിതു ചെയ്തത് അയാൾക്ക് ഒന്നും മനസ്സിലായില്ല. തനിക്ക് നഷ്ടമായ അവസരത്തെയോർത്ത് അയാൾക്ക് നിരാശ തോന്നി.
എങ്കിലും കയ്യിലിരുന്ന ചുറ്റികവെച്ച് ആ നിശ്ചലദേഹങ്ങളിൽ ആഞ്ഞിടിച്ചു.ഇനി
ഇവിടെ നിന്നിട്ടു കാര്യമില്ലെന്ന് മനസ്സിലാക്കി അയാൾ തിരികെ നടന്നു.
സോഫായുടെ ചുവട്ടിലേക്കു നോക്കിയ രവി
അക്ഷരാർത്ഥത്തിൽ ഒന്നു ഞെട്ടി.
എങ്കിലും കയ്യിലിരുന്ന ചുറ്റികവെച്ച് ആ നിശ്ചലദേഹങ്ങളിൽ ആഞ്ഞിടിച്ചു.ഇനി
ഇവിടെ നിന്നിട്ടു കാര്യമില്ലെന്ന് മനസ്സിലാക്കി അയാൾ തിരികെ നടന്നു.
സോഫായുടെ ചുവട്ടിലേക്കു നോക്കിയ രവി
അക്ഷരാർത്ഥത്തിൽ ഒന്നു ഞെട്ടി.
അവിടെ ആ പിച്ചളപിടിയുള്ള വെട്ടുകത്തി. .
താൻ തിരഞ്ഞപ്പോൾ കാണാതിരുന്നത്.
ഒരിക്കൽക്കൂടി അനാഥമാക്കപ്പെട്ട ആ രണ്ടു കണ്ണുകൾ രവിയുടെ മുന്നിൽ തെളിഞ്ഞുവന്നു
ഇല്ല. ഇനിയതുണ്ടാവില്ല.
മോൾക്ക് പ്രിയപ്പെട്ടതൊന്നും നഷ്ടപ്പെടാൻ പാടില്ല.
രവി അത് ഒരു പില്ലോകവറിൽ പൊതിഞ്ഞെടുത്തു . അതുമായി പുറത്തേക്കു നടന്നു.
മോൾക്ക് പ്രിയപ്പെട്ടതൊന്നും നഷ്ടപ്പെടാൻ പാടില്ല.
രവി അത് ഒരു പില്ലോകവറിൽ പൊതിഞ്ഞെടുത്തു . അതുമായി പുറത്തേക്കു നടന്നു.
പുറത്തെ മഞ്ഞിൽ ഒരു പെൺകുട്ടി നിൽക്കുന്നത് അയാൾ കണ്ടു.
ചാരുവിനെ പോലുണ്ട്.
ചാരുവിനെ പോലുണ്ട്.
ഇതുപോലെ തണുത്ത കുളിരുള്ള മഞ്ഞിൽ ആ
കാണുന്ന പൂമരച്ചോട്ടിലെ ചാരുബെഞ്ചിൽ
ചാരുവും താനും...അവൾ പിച്ചവെച്ചു തുടങ്ങിയ കാലം മുതൽ വന്നിരിക്കാറുണ്ട്.
കാണുന്ന പൂമരച്ചോട്ടിലെ ചാരുബെഞ്ചിൽ
ചാരുവും താനും...അവൾ പിച്ചവെച്ചു തുടങ്ങിയ കാലം മുതൽ വന്നിരിക്കാറുണ്ട്.
രവി ആ പെൺകുട്ടിയെ നോക്കുകയായിരുന്നു
സ്വെറ്ററും ഷാളുമൊക്കെ കാരണം മുഖം ശരിക്കും കാണാൻ വയ്യ.
എങ്കിലും അവൾ ചിരിച്ചു കാണിക്കുംപോലെ.
രവി ക്ക് അങ്ങനെ തോന്നി.
പക്ഷേ അയാൾ ചിരിച്ചില്ല.
എങ്കിലും അവൾ ചിരിച്ചു കാണിക്കുംപോലെ.
രവി ക്ക് അങ്ങനെ തോന്നി.
പക്ഷേ അയാൾ ചിരിച്ചില്ല.
ചിരിക്കാനുള്ള മാനസികാവസ്ഥയും ഇല്ലായിരുന്നുവല്ലോ.
പകരം മെല്ലെയൊന്നു കൈപൊക്കിക്കാണിച്ചശേഷം
നടന്നു.
ഏതാണീ പെൺകുട്ടി ?ഈ സമയത്ത്. ??
അതും ആരും കൂടെയില്ലാതെ
പകരം മെല്ലെയൊന്നു കൈപൊക്കിക്കാണിച്ചശേഷം
നടന്നു.
ഏതാണീ പെൺകുട്ടി ?ഈ സമയത്ത്. ??
അതും ആരും കൂടെയില്ലാതെ
അച്ഛാ ..
..മഞ്ഞുപോലെതന്നെ കുളിർന്ന ഒരു സ്വരം. .
ചാരുവിന്റെ സ്വരം.
രവി തിരിഞ്ഞു നോക്കി
അവിടം ..- ശൂന്യമായിരുന്നു.
ചാരുവിന്റെ സ്വരം.
രവി തിരിഞ്ഞു നോക്കി
അവിടം ..- ശൂന്യമായിരുന്നു.
ഡിസംബറിന്റെ തൂമഞ്ഞു പൊഴിയുന്ന ആ രാവിൽ വീശിയ നേർത്ത കാറ്റിൽ. ..എവിടെയോ മുല്ല പൂക്കൾ വിരിഞ്ഞ നറുമണം....
By: Lincy Arun

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക