"ഹോ അവളെ കാണുന്നില്ലല്ലോ...ഓട്ടോ വരേണ്ട സമയം കഴിഞ്ഞല്ലോ." കഴുത്തിലെ ടൈ പിടിച്ച് നേരെയിട്ട് കൊണ്ട് ഞാൻ അരമതിലിലേക്ക് ചാടിക്കയറി , തലക്ക് മുകളില് നിന്ന അരളിപ്പൂവിൻറ്റെ കൊമ്പ് പിടിച്ച് താഴ്ത്തി പൂക്കൾ പിച്ചിക്കളിച്ചു
"പൂക്കൾക്ക് നാക്കുണ്ടാരുന്നേൽ നിന്നെപ്പോലെ കുരുത്തം കെട്ടതിനെയൊക്കെ തെറിവിളിച്ച് ചത്തേനേ അവറ്റകൾ" എന്ന് അമ്മ എവിടെയോ നിന്നലറുന്നത് പോലെ തോന്നിയപ്പോ കൈയ്യിലിരുന്ന മഞ്ഞപ്പൂക്കളെ ഒറ്റയേറ് കൊടുത്ത് അരമതിലിൽ നിന്നിറങ്ങി നടക്കുമ്പോഴാണ് അവളുടെ ഓട്ടോ വന്ന് നിന്നത്.
ഓ മറന്നൂ. .. നമ്മള് പരിചയപ്പെട്ടില്ലല്ലോ....ഞാൻ ബാലു...ആരെയാണ് കാത്ത് നിന്നതെന്നല്ലേ ചോദിക്കാൻ വരുന്നത്... അതൊക്കെ വഴിയേ പറയാം... ആ വെള്ള യൂണിഫോമിലവളൊരു ഏഞ്ചലിനെപ്പോലെയാണെന്ന് നിങ്ങളോട് പറഞ്ഞാലോ? ഏയ്...അത് വേണ്ട. എങ്കിൽപ്പിന്നെ നിവിൻചേട്ടൻറ്റെ ഡയലോഗ് കടമെടുത്താലോ; പക്ഷേ എന്നാ ചെയ്യാനാ? നിവിൻചേട്ടൻ പറയുന്നത് പോലെ പറയാൻ ഇവൾക്ക് തട്ടവും കുന്തവുമൊന്നുമില്ലെന്നേ.
ഞാനേ അവളെയൊന്ന് വളയ്ക്കാൻ നോക്കീട്ട് ഇപ്പോ വരാം...ഒന്നും പറയണ്ടാ. ...വേണേല് എൻറ്റെ പിറകേ വന്നോ... ഞാനെൻറ്റെ ലൈഫിലാദ്യമായിട്ട് ഒരു നല്ല സ്വപ്നത്തിലേക്കുള്ള പടികള് കയറുകയാ സോ ഞാനവളെ കമ്പനിയാക്കുന്നത് വരെ.... ഡോണ്ട് ഡിസ്റ്റർബ് മി...plz.. ഇനിയങ്ങോട്ട് എനിക്ക് മുന്നിലവൾ മാത്രമേയുള്ളൂ...
പടികള് കയറി ഞാനൊന്ന് അവൾടെ പേര് വിളിക്കുന്നേന് മുന്നേ അവൾ IV C ലേക്ക് കയറിപ്പോയി...ശ്ശോ ഈ പെണ്ണിന്റെ കൂടെ "സി" ഡിവിഷനിലായാല് മതിയാരുന്നൂ. എന്താ ചെയ്ക ഇനിയിപ്പോ?
IV A എന്ന് ബോർഡ് വെച്ച ക്ലാസിലേക്ക് കയറിച്ചല്ലുമ്പോ ബാഗിന്റെ പിൻവള്ളിയില് പിടിച്ച അഭിദേവിൻറ്റെ കൈക്കിട്ട് ഒരു തട്ട് കൊടുത്ത് സീറ്റിലിരുന്നു ഞാൻ. പിറകിലെ ബെഞ്ചിൽ നിന്ന് തോണ്ടിവിളിച്ച് സ്മൃതി എങ്ങോട്ടോ നോക്കി "നിത .....നിത " എന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചു.
" പോടീ തീപ്പെട്ടിക്കോലേ" എന്ന് ചുണ്ടനക്കിക്കാട്ടി ഞാൻ മുഖം വക്രിപ്പിച്ച് തിരിഞ്ഞിരുന്നു. എന്നെ നിതയുടെ പേരുപറഞ്ഞ് കളിയാക്കുക ഈയിടെയായി അവളുടെ ഹോബിയായിട്ടുണ്ട്.
നാലാംക്ലാസ്സ് പടാപടാന്ന് തീർന്ന്കിട്ടി...അഞ്ചാംക്ലാസ്സിലെ ഡിവിഷൻ ഷഫ്ലിങ്ങിൽ എൻറ്റെ പ്രാർത്ഥനപോലെ നിതയും ഞാനും ഒരേ ക്ലാസ്സിലായി.
എല്ലാദിവസവും അവളെ നോക്കിയിരിക്കുന്നത് മാത്രം നടന്നുപോയി മുറതെറ്റാതെ!! ഇടക്ക് അവളുടെ നോട്ടമെന്നിലേക്ക് നീളുമ്പോ ഞാൻ പ്രേമത്തിലെ നിവിൻപോളിയെപ്പോലെ താടിതടവി ചിരിച്ചു .
കണ്ടസിനിമകളിലെ സകല നായകന്മാരെയും മനസ്സിൽ ധ്യാനിച്ച് രണ്ടുംകൽപ്പിച്ച് "മിന്നിച്ചേക്കണേ കർത്താവേ" ന്ന് വിളിച്ച് ഞാനതങ്ങ് പറഞ്ഞൊപ്പിച്ചൂ
"I Love U Nitha" ന്ന് ഞാനൊന്ന് പറഞ്ഞ്തീർത്തതും എൻറ്റമ്മച്ച്യോ അവള് ചീറിയൊരുനോട്ടവും നോക്കി, പ്ലേറ്റ് ചെയ്ത ഊപ്രിക്കാമുടി ക്ണിത്തോന്ന് ആട്ടിയാട്ടി വെട്ടിത്തിരിഞ്ഞൊരുപോക്ക്. ഈപോക്ക് എനിക്കിട്ട് പണിതരാനാണോ ൻറ്റെ പേരൂക്കാവിലമ്മേ ?
ടെൻഷനെല്ലാം നഖത്തിലേക്ക് ഒട്ടിച്ച് വെച്ച്, നഖവും കടിച്ച്തുപ്പി ക്ലാസ്സിലേക്ക് ചെന്നപ്പോ പടപേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പട എന്ന് അമ്മൂമ്മ പറയാറുള്ളത്പോലെ ഒരുത്തിയിരുന്ന് കണകണാ പറയുന്നു "നിത. .. നിത" എന്ന്.ഒറ്റച്ചവിട്ട് കൊടുക്കാൻ തോന്നിയതാ, പക്ഷേ ക്ലാസ്സ്മിസ്സിൻറ്റെ പിച്ച് ഓർത്തപ്പോ വെറുതേവിട്ടേക്കാം അവളെ എന്നായി. സ്മൃതിയല്ല ഇവള് ...കൃമിയാണ് കൃമി.
രണ്ട് ദിവസം സ്ക്കൂളിൽപോകാൻ പേടിച്ചിട്ട് വയറ് വേദന എന്ന കള്ളം കാട്ടി വീട്ടിലിരുന്നത് മൂന്നാംദിവസം ഫലിച്ചില്ല...അച്ഛൻ തൂക്കിയെടുത്ത് സ്ക്കൂളില് കൊണ്ടാക്കി.
കരുണയില്ലാത്ത അച്ഛൻമാരുമമ്മമാരും ഇങ്ങനെയാ മക്കളെ വീട്ടിലിരുത്തൂല്ലാ....
സൺഡേ കൂടി സ്ക്കൂൾ വേണമാരുന്നൂ എന്നാണ് അമ്മേടെ ഒരിത്.ഹും ഞങ്ങള് മക്കളെക്കുറിച്ച് ഇവർക്കൊരിതുമില്ല... ചുമ്മാതല്ല പലസിനിമയിലും ദുൽഖർ ഇങ്ങനെ നടക്കുന്നത്...വലുതായിട്ട് വേണം അത്പോലൊക്കെ ആകാൻ.
സൺഡേ കൂടി സ്ക്കൂൾ വേണമാരുന്നൂ എന്നാണ് അമ്മേടെ ഒരിത്.ഹും ഞങ്ങള് മക്കളെക്കുറിച്ച് ഇവർക്കൊരിതുമില്ല... ചുമ്മാതല്ല പലസിനിമയിലും ദുൽഖർ ഇങ്ങനെ നടക്കുന്നത്...വലുതായിട്ട് വേണം അത്പോലൊക്കെ ആകാൻ.
ക്ലാസ്സ് മിസ്സ് ഒന്നും ചോദിക്കാതായപ്പോൾ, നിത മിസ്സിനോട് കംപ്ലെയിൻറ്റ് ചെയ്തിട്ടില്ലാ എന്നറിഞ്ഞപ്പോ ശ്വാസം നേരെവീണു.
പിന്നെയും തുടർന്നു നിതയുടെ പിറകേയുള്ള നടത്തം....... അങ്ങനെ പിറകേ നടന്ന് നടന്ന് അഞ്ചാം ക്ലാസ്സും കഴിഞ്ഞു ആറും ഏഴും എട്ടും ഒക്കെക്കഴിഞ്ഞു. നോ രക്ഷ.....
ടിവില് കണ്ട വന്ദനം സിനിമേലെ മോഹൻലാലിനെപ്പോലെ....ഇവൾടെ പിറകേനടന്ന് നടന്ന് എൻറ്റെ ഷൂസ് തേയുമോ ആവോ? ഇവളിഷ്ടപ്പെടാതിരിക്കാൻമാത്രം എനിക്കെന്താണൊരു കുറവ്? അത് കണ്ട്പിടിക്കാൻ കണ്ണാടി നോക്കിനോക്കി ഞാൻ പണ്ടാരമടങ്ങി.
9th ലെ ഡിവിഷൻഷഫ്ലിങ്ങിൽ വീണ്ടും നിത വേറെ ക്ലാസ്സിലായി.. ആർട്ട്ഡേയുടെ അന്ന് എൻറ്റെ ക്ലാസ്സിലെ ശ്രേയ പാടിയ "മലരേ നിന്നെ കാണാതിരുന്നാൽ" എനിക്കേറെ ഇഷ്ടമായത് കൊണ്ടോ, എന്തോ ഞാനവൾക്ക് പ്രത്യേകപരിഗണന കൊടുക്കാൻതുടങ്ങി. "സെൻറ്റർ ഓഫ് അട്രാക്ഷൻ" എന്ന് അവളെ കളിയാക്കികളിയാക്കി ഞാൻ നടന്നു
നിതയെപ്പോഴും മറ്റ്ബോയ്സിനോട് പെരുമാറുന്നത് പോലെ പെരുമാറി നടന്നപ്പോൾ ശ്രേയ എന്നോട് മാത്രമായ് അടുത്തിടപഴകി.
കാലം ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി.
കാലം ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി.
ഒരു ദിവസം രാവിലെ , പലകളറിലുള്ള നൂലുകൾതുന്നിക്കെട്ടിയ രാഖി ബാഗിൽനിന്ന് എടുത്തു കൊണ്ട് ശ്രേയവരുന്നത്കണ്ട് ഞാൻ ചിരിയടക്കി...
"എന്നെപ്പോലുള്ളവൻമാര് നിന്നെപ്പോലുള്ള ശവങ്ങളെ ചാടിക്കയറി പ്രേമിക്കാതിരിക്കാനുള്ള പെണ്ണുങ്ങളുടെ ആയുധമാണ് ഈ രാഖി " എന്ന് പറഞ്ഞതിൽ കലി പൂണ്ട് ബ്ലാക്ബോർഡ് ഡസ്റ്ററെടുത്ത് എനിക്ക് നേരെ എറിഞ്ഞ് അവൾ തിരികെപ്പോയി.
ക്ലാസ്സിൽ നിന്നിറങ്ങി നടക്കുമ്പോൾ പിറകിൽ നിന്ന് "എടാ ബാലൂ നിൽക്കെടാ" എന്ന് ശ്രേയ വിളിച്ച് കൂകി.
ഈ പെണ്ണുങ്ങളിങ്ങനെയാ .... കാലാവസ്ഥപോലെയാ....ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ദേഷ്യം കാണിക്കും...പിന്നെ പെട്ടെന്ന് തണുക്കുകയും ചെയ്യും...അൺപ്രെഡിക്റ്റബിൾ ആൻറ്റ് നോൺസെൻസിബിൾ ശവംസ്....
"ആ അവളിത്തിരി ടെൻസ്ഡ് ആകട്ടെ.ഡസ്റ്ററെടുത്തെറിഞ്ഞതല്ലേ..... ഹും"
സ്റ്റോറിന് മുന്നിൽ തൂങ്ങിയാടുന്ന രാഖികളെന്നെ പലമുഖങ്ങളോർമ്മിപ്പിച്ചു. ഒരു രാഖിച്ചരട് വാങ്ങി തിരികെനടക്കുമ്പോ ഒരുപാടിഷ്ടത്തോടെ ഞാനത് ഉള്ളംകൈയ്യിൽ മുറുകെപ്പിടിച്ചു.
IX F ൻറ്റെ മുന്നിലെത്തി നിൽക്കുമ്പോ മനസ്സിലോർമ്മ വന്ന മുഖങ്ങളിലൊരുമുഖത്തിനെ നോക്കി ഞാനുച്ചത്തിൽ വിളിച്ചു "നിതാ. .."
ക്ലാസ്സിലെ ചറപറ സംസാരം നിലച്ചു.... അവൾടെ പിറകെ നടന്നവൻ എന്നറിയുന്നവർ ആകാംഷയോടെ എന്നെയും അവളെയും നോക്കുന്നത് ഞാൻ കണ്ടു. അവളാകെ പരിഭ്രമിച്ചത് പോലെ...നടന്നടുത്തേക്ക് വന്ന അവളെ നോക്കിച്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാനത് നീട്ടി...
ക്ലാസ്സിലെ ചറപറ സംസാരം നിലച്ചു.... അവൾടെ പിറകെ നടന്നവൻ എന്നറിയുന്നവർ ആകാംഷയോടെ എന്നെയും അവളെയും നോക്കുന്നത് ഞാൻ കണ്ടു. അവളാകെ പരിഭ്രമിച്ചത് പോലെ...നടന്നടുത്തേക്ക് വന്ന അവളെ നോക്കിച്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാനത് നീട്ടി...
മുന്നിലേക്ക് നീണ്ട രാഖിയിലേക്ക് നോക്കി...പിന്നെ എൻറ്റെ നേർക്ക് അവൾ ചിരിച്ചു....
ഇത്രനാളും ഞാൻ കണ്ടതിലേറ്റം മനോഹരമായ ചിരി...നല്ലൊരു സൗഹൃദത്തിലേക്ക്.... സാഹോദര്യത്തിലേക്ക് നീളുന്ന ചിരി....ഞങ്ങൾക്ക് പ്രോത്സാഹനം പോലെ ..".Balu. Balu. ...... Jai Jai Nitha" എന്ന് കുട്ടികൾ ഡസ്ക്കിലടിച്ച് പറയുന്നത് കേട്ട് കൊണ്ട് ഞാൻ തിരിഞ്ഞ് നടന്നു.
ഇത്രനാളും ഞാൻ കണ്ടതിലേറ്റം മനോഹരമായ ചിരി...നല്ലൊരു സൗഹൃദത്തിലേക്ക്.... സാഹോദര്യത്തിലേക്ക് നീളുന്ന ചിരി....ഞങ്ങൾക്ക് പ്രോത്സാഹനം പോലെ ..".Balu. Balu. ...... Jai Jai Nitha" എന്ന് കുട്ടികൾ ഡസ്ക്കിലടിച്ച് പറയുന്നത് കേട്ട് കൊണ്ട് ഞാൻ തിരിഞ്ഞ് നടന്നു.
"ങേ ? ഹാ.....ഹാ...നിങ്ങള് പോയില്ലേ ഇത് വരെ? നിങ്ങളിത്ര വർഷവും എന്നെ ഫോളോ ചെയ്യുകയായിരുന്നോ? ആഹാ....കൊള്ളാല്ലോ
കമ്പനിയാക്കുന്നത് കാണാൻ നടന്നതാണെന്നോ? "
കമ്പനിയാക്കുന്നത് കാണാൻ നടന്നതാണെന്നോ? "
ഇതൊക്കെ കണ്ട് ചിരിക്കയാ ല്ലേ? വേണ്ട ...വേണ്ട...ഞങ്ങൾ കുട്ടികൾക്ക് അങ്ങനെ ഇൻഫാക്ച്വേഷനൊക്കെത്തോന്നും..അത് തിരുത്താനുള്ള സമയമെനിക്ക് കിട്ടിയത് കൊണ്ടും.....എന്നോടാരും ഇതിൻറ്റെ പേരില് വാളും പരിചയും എടുക്കാഞ്ഞത്കൊണ്ടും ഞാനത് തിരുത്തി..അത്രേയുള്ളൂ...
ഈ പ്രായത്തില് പ്രണയമല്ല വലുതെന്ന് ഞാനുമറിഞ്ഞു ട്ടോ.
ഈ പ്രായത്തില് പ്രണയമല്ല വലുതെന്ന് ഞാനുമറിഞ്ഞു ട്ടോ.
എന്നാലേ ഇനി നിങ്ങളിവിടെ നിന്ന് നിങ്ങടെ കൗമാരത്തിലെ പൊട്ടുംപൊടിയും ഓർത്തെടുത്തോ....
ഞാൻ പോകുകയാണ് ക്ലാസ്സിലേക്ക്....ഞാൻ പിണങ്ങിയെന്നോർത്ത് പാവം ശ്രേയ വിഷമിച്ചിരിക്കയാകും...
ഞാൻ പോകുകയാണ് ക്ലാസ്സിലേക്ക്....ഞാൻ പിണങ്ങിയെന്നോർത്ത് പാവം ശ്രേയ വിഷമിച്ചിരിക്കയാകും...
By: Anamika

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക