Slider

വസ്ത്രം

0

ഭഗവാന്‍ ശ്രീബുദ്ധന്‍ ഒരു ദിവസം വിശ്രമിച്ചിരിക്കുമ്പോള്‍ ഒരു ശിഷ്യന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. അദ്ദേഹത്തെ അഭിവാദ്യം ചെയ്ത ശേഷം തന്‍റെ ഒരു ആവശ്യം ഉണര്‍ത്തിച്ചു: “ഗുരോ, ഞാന്‍ ഇപ്പോള്‍ ഉപയോഗിച്ച് വരുന്ന വസ്ത്രം കാലപ്പഴക്കത്താല്‍ വളരെ മോശം സ്ഥിതിയില്‍ ആയിരിക്കുന്നു. പുതിയത് ഒരെണ്ണം അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു.”
ഭഗവാന്‍ ഒന്നും ചോദിക്കാതെ, ഒന്നും പറയാതെ പുതിയതൊരെണ്ണം ശിഷ്യന് കൊടുത്തു. അയാള്‍ നന്ദി പ്രകാശിപ്പിച്ച്‌ അത് വാങ്ങി പോകുകയും ചെയ്തു.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഭഗവാന്‍ ആ ശിഷ്യന്റെ മുറിയില്‍ ചെന്നു. അദ്ദേഹം ചോദിച്ചു “പുതിയ വസ്ത്രം ഉപയോഗിച്ച് തുടങ്ങിയില്ലേ? പാകമായില്ലേ?” ശിഷ്യന്‍ പറഞ്ഞു “ഉവ്വ് ഗുരോ” “അപ്പോള്‍ നേരത്തേ ഉപയോഗിച്ചിരുന്ന വസ്ത്രം എന്ത് ചെയ്തു” ഭഗവാന്‍ ചോദിച്ചു. ശിഷ്യന്‍ പറഞ്ഞു “ഞാന്‍ പായയില്‍ ഉപയോഗിക്കുന്ന തുണി വളരെ മോശമായത് കൊണ്ട് ആ വസ്ത്രം വിരിയാക്കി.”
“അപ്പോള്‍ ആ വിരിയോ?” ഭഗവാന്‍റെ അടുത്ത അന്വേഷണം. പതറാതെ ശിഷ്യന്‍ മറുപടി പറഞ്ഞു “ജനലിന്മേല്‍ വെയില്‍ കൊള്ളാതിരിക്കാന്‍ ഉപയോഗിച്ചിരുന്ന ശീല വല്ലാതെ കീറിയത് കൊണ്ട് വിരിയില്‍നിന്നും ഉപയോഗിക്കാവുന്ന ഭാഗം എടുത്തു അവിടെ തൂക്കി. ആ ശീലയില്‍ നിന്നും കൊള്ളാവുന്ന ഭാഗം എടുത്തു തോര്‍ത്തായി ഉപയോഗിക്കുന്നു.”
“പഴയ തോര്‍ത്തോ” ഭഗവാന്റെ അടുത്ത ചോദ്യത്തിന് ശിഷ്യന്റെ മറുപടി ഇങ്ങിനെയായിരുന്നു: “ഗുരോ ആ തോര്‍ത്തില്‍ നിന്നും തുണി കീറിയെടുത്ത് ഞാന്‍ വിളക്കില്‍ കത്തിക്കുന്ന തിരിയാക്കി. ആ തിരികളാണ് ഗുരോ ഇപ്പോള്‍ സന്ധ്യക്ക്‌ തെളിയിക്കുന്ന വിളക്കില്‍ ഉപയോഗിക്കുന്നത്.”
പിന്നീടൊന്നും ശ്രീബുദ്ധന്‍ ചോദിച്ചില്ല. എഴുന്നേറ്റ് ശിഷ്യനെ അനുഗ്രഹിച്ചു “നന്നായി വരും”
പ്രണാമം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo