Slider

വിരഹം

1

വിരഹം വേദനയല്ലെന്ന് നിന്നോട്
ചൊല്ലുന്നു ഞാനെൻ പ്രണയിനീ.
ഹൃദയ തന്ത്രികൾ ശ്രുതിയിൽ മീട്ടിയൊ -
രശ്വര ഗീത കമാ യി രു ന്നു.
പറക്കാൻ കൊതിച്ചൊരു ശലഭം
പുഴുവായ് ധ്യാനത്തിൽ നിന്നു പറഞ്ഞു.
ഒഴുകും മുമ്പെ വഴിയിൽ നിന്നൊരു
മഴത്തുള്ളിയും മൊഴിയുന്നു.
വിടരാൻ മടിച്ചൊരു പൂമൊട്ടിനുള്ളിലും
വിരഹം കത്തുന്നുണ്ടായിരുന്നു.
ഋതുക്കൾ മാറി വരുന്നതും കാത്തൊരു
ദേശാടന പക്ഷി കാവലിരുന്നു.
മഞ്ഞു വരുന്നതും കാത്തൊരു പുൽക്കൊടി
നാണിച്ചു കാത്തിരിക്കുന്നു.
മഴ പെയ്യുന്നതും കാത്തൊരു വേഴാമ്പൽ
ഇന്നലെ പാട്ടുകൾ പാടിയിരുന്നു.
വിണ്ണിൻ ബാഷ്പകണങ്ങൾ കാത്തൊരു
മണ്ണിലെ വിത്തും പറഞ്ഞിരുന്നു.
പൂ വിരിയുന്നതും കാത്തൊരു മധുപം
മൂളിപ്പാടിനടന്നിരുന്നു.
വിരഹം സംഗമ യാമങ്ങൾ തേടുന്ന
കാത്തിരിപ്പിൻ നാമമായിരുന്നു.

By: 
Shabnam Siddeequi Mp
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo