Slider

മകനും ഞാനും.

0

ഏറ്റവും കൂടുതൽ യുദ്ധമുണ്ടാകുന്നത് എവിടെയാണ് പപ്പാ... ഇന്ത്യയും പാകിസ്താനും തമ്മിലാണോ.. ?" കുസൃതിച്ചിരിയോടെ നാലാം ക്ലാസുകാരൻ മകൻ എന്നോട് ചോദിച്ചു..
"അല്ല മോനെ.. അത് ഹൃദയങ്ങൾ തമ്മിലാണ് "
ഞാൻ പറഞ്ഞപ്പോൾ അവൻ എന്റെ മുഖത്തേക്ക് മിഴിച്ചു നോക്കി. 
"ഏറ്റവും കൂടുതൽ അകലം ഉള്ളത് എന്തിനാണെന്ന് അറിയാമോ... ?" ഞാൻ മറുചോദ്യം ചോദിച്ചു. "ഇല്ല... പപ്പക്കറിയാമോ." അവൻ കൊഞ്ചി. "അത് മനസ്സുകൾ തമ്മിലാണ് .. " ഞാൻ പറഞ്ഞു . 
"അപ്പോൾ ഏറ്റവും ആഴം എന്തിനാണ് പപ്പായെ .. മറിയാനാ ട്രെഞ്ചിനാണോ ??" അവൻ വിട്ടില്ല..
 "അത് മനുഷ്യന്റെ ബുദ്ധിക്കാണ്‌ മോനെ..
 "ഞാൻ പറഞ്ഞപ്പോൾ അവൻ അന്തംവിട്ടു, കണ്ണുതിരുമ്മാൻ തുടങ്ങി.
Binu Kallarackal.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo