നിങ്ങളൊന്നാ തൊള്ള പൂട്ടോ :.." സിമന്റും മണലും ' കൂട്ടിയ പ്പൊടിയിൽ വെള്ളം ചേർത്തു കൊഴക്കുന്നതിൽ നിന്നും കണ്ണെടുക്കാതെ ഐഷാബി ചോദിച്ചു ...
"അല്ല .: ഞാൻ പറേണത് അനക്ക് പറ്റണില്ലേ??
".നിങ്ങ എത്തി നാ വള വളാന്ന് ഇങ്ങനെ സംസാരിക്കണേ" ഒരു നിമിഷം ഞാൻ നിശബ്ദനായി ഐഷാബിയെ തന്നെ നോക്കി നിന്നു , ഇത്ര നേരം അനർഗളമായി വായിലൂടൊഴുകിയ നദി പെട്ടെന്നു വറ്റിവരണ്ടു പോയിരുന്നു ..

"ഐഷാബീ .,..."
"ഉം .......!!
"ഉം .......!!
"അന്റ ഉപ്പേം ഇമ്മേം എങ്ങനേർന്നു -.. തമ്മിൽ ഒരുപ്പാടു സംസാരിക്കാർന്നോ??"
" ഒരു പെരേൽ പൊറുക്കണോര് പിന്നെ സംസാരിക്കില്ലേ "
"ഇമ്മക്ക് ഇപ്പ എന്തേലും മാങ്ങി കൊടുക്കാർന്നോ ഡ്രസ് അല്ലേൽ വേറെന്തേലും .. ജ് കണ്ടേക്കണാ"

"ഏട്ടനിതെന്തു പറ്റി ," എന്റെ സംസാരത്തിന്റെ പ്രസരിപ്പു കുറഞ്ഞു കണ്ടപ്പോൾ ആയിഷാന്റെ മുഖവും ചെറുതായൊന്നു ചുരുങ്ങി ..
" എന്റെ വീടൊരു മൗനമായിരുന്നായിഷാ....
"....!! "
"എന്റെ പത്താം വയസില്ലാണ് അച്ഛൻ മരിക്കുന്നേ .. അതു വരെ ഞാൻ കണ്ടിട്ടില്ലാ അവർ സംസാരിക്കുന്നത് "
വീടൊരു മൗനമായിരുന്നു.,.. നിശബ്തയിൽ വാർത്തെടുത്ത ആറു ജന്മങ്ങൾ, ആ ആറു ജന്മങ്ങളും അതിനുള്ളിൽ ശബ്ദത്തിന്റെ മനോഹര താഴ്വര സ്വപ്നം കണ്ടുറങ്ങിയിട്ടുണ്ടാവും കൂട്ടത്തിൽ ഈ ' ഞാനുമുണ്ടായിരുന്നു..
നാട്ടില്ലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു എന്റെ അച്ഛൻ ,നാടിന്റെ എല്ലാ നല്ലകാര്യങ്ങൾക്കും ശബ്ദമായിരുന്നച്ഛൻ വീട്ടിലെ മൗനത്തിന്റെയും ഉടമയായിരുന്നു ..
താൻ പിടിച്ച മുയലിന് മുന്ന് കൊമ്പെന്ന തൻ പ്രമണമായിരുന്നു . അച്ഛൻ ആദ്യം പ്രവർത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ആശയപരമായ കാരണങ്ങളാൽ ചുവടു മാറിയപ്പോഴും കമ്മ്യൂണിസത്തിൽ ഉറച്ചു നിന്ന സ്വന്തം സഹോദരിയേയും ഭർത്താവിനെയും വീട്ടിൽ നിന്നിറക്കി വിട്ട ഹിറ്റലർ നടപടി പതിനഞ്ചാം വയസ്സിൽ കമ്മ്യൂണിസ്റ്റ് അനുഭാവം പ്രകടിപ്പിച്ച മൂത്ത മകനെയും വീട്ടിൽ നിന്നും പടിയിറക്കിയാണവസാനിച്ചത് .. അച്ഛൻ മരിക്കുന്നവരെയും തൊട്ടടുത്ത വീടിന്റെ വടക്കെ ചായ്പ്പുമുറിയിലേക്ക് അച്ഛൻ വരുന്നതിനു മുന്നേ ഭക്ഷണം എത്തിക്കാൻ ഇരുട്ടിനെ മറയാക്കി പോവുന്ന അമ്മയുടെ നിഴൽ ചിത്രം ഇന്നു ഞാൻ കാണുന്ന ഈ വർണ്ണചിത്രങ്ങൾക്കിടയിലും പ്പൊടി പിടിക്കാതെ കിടപ്പുണ്ട് ...
അന്നു വീടിന്റെ അകം ചാണകം മെഴുകിയ തറയായിരുന്നു,. നടുവിലെ മുറിയിൽ കൂട്ടിയിട്ട ചിരട്ടകൾ കത്തിയ കനലുകൾ കാണാൻ നല്ല രസമായിരുന്നു ., കുറേ നേരം കത്തി,ചാമ്പലാവാൻ തുടങ്ങിയ ചിരട്ട കനലുകൾ കോരി ഒഴിവാക്കി പച്ചിലകളെന്തോ ആ സ്ഥലത്തു വാരി വിതറി ഒരു പനമ്പായ് അതിനു മേലേ വിരിച്ചു, ആ പായിലേക്ക് അമ്മയെ അച്ഛൻ കിടത്തി.,,. പായിന്റെ രണ്ടറ്റത്തും ആളുകൾ പിടച്ചിട്ടുണ്ടായിരുന്നു .. താഴെ നിന്നുള്ള ചൂടു ഏറ്റതും അമ്മ പുളയാൻ തുടങ്ങി .. പായിന്റെ രണ്ടറ്റത്തും പിടിച്ചിരുന്നവർ അമ്മയെ തെക്കും വടക്കും ഉരുട്ടാൻ തുടങ്ങി ,, പ്രാണ വേദനയോടെ അമ്മ പായിൽ കിടന്നു നിലവിളിക്കന്നതു കാണാനാവാതെ ഞാൻ പുറത്തേക്കു ഓടി അയൽ പക്കത്തെ ഏട്ടന്റെ മുന്നില്ലാ ചെന്നു നിന്നെ ..
" എന്തിനാ അമ്മയെ അങനെ ചെയ്യണേ??"

" അത് മോനേ .."..." കഴിഞ്ഞ ആഴ്ച അച്ഛൻ അമ്മേ തല്ലീ ല്ലേ.. അതിന്റെ നീരും വേദനോക്കേം പോവാനാ .., :" അച്ഛൻ അമ്മയെ തല്ലുന്നതും ഞങ്ങൾ നാലു മക്കളും ശബ്ദമില്ലാതെ തന്നെയായിരുന്നല്ലോ കണ്ടിരുന്നത് . അതിനൊരപവാദം ധാരയായൊഴുകിയ കണ്ണുനീർ മാത്രമായിരുന്നല്ലോ ..
"ഐഷാബി ..."
"ഉം .. "
" എനിക്ക് 36 വയസായി ഈ പ്രായത്തിനിടക്ക് എന്റെ മുത്ത ജ്യേഷ്ഠൻ എന്നോടു സംസാരിച്ചിട്ടുള്ള വാക്കുകൾ എനിക്കീ കൈവിരലുകളിൽ എണ്ണിയെടുക്കാനാവും .. നിനക്കറിയോ "
"....."
"ഈ കാലത്തിനിടക്ക് എന്റെ പേരു പോലും വിളിച്ചിട്ടല്ലാ ., വളരെ അപൂർവ്വമായെ കൂട്ടുകാരോടു പോലും സംസാരിക്കന്നത് കേട്ടിട്ടുള്ളു ... മറ്റു രണ്ടു ഏട്ടന്മാരും പിശുക്കന്മാരാണേലും കുറച്ചെങ്കിലും സംസാരിക്കും ... അയൽ പക്കത്തെ ശാന്തേച്ചിയും പുഷ്പേച്ചിയും നാട്ടുക്കാരെല്ലാരും പറയും ആ വീട്ടിൽ നാവുള്ളത് എനിക്കു മാത്രാന്ന്.. തമ്മിൽ സംസാരിക്കില്ലെങ്കിലും പരസ്പരം സ്നേഹവും കരുതലും ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ , ഞങ്ങൾ സഹോദങ്ങൾ ഇതുവരെ വഴക്കിട്ടില്ല .. എങ്കിലും എനിക്കാ വീടിഷ്ടമല്ല അതാ ഞാനിത്രേം ദുരത്ത്."

ഓമ്മനമ്മയും തങ്കപ്പേട്ടനും യുദ്ധം തുടങ്ങിയാൽ പിന്നെ ആരും അങ്ങോട്ടടുക്കില്ല ,മലയാള നിഘണ്ടുവിലില്ലാത്ത വാക്കുകൾ പലതും കയറി വരും , അതു കേൾക്കാനാവാതെ ചെവിം പൊത്തി ഓട്ടമായിരിക്കും സതീശന്റെ ബാക്കി കൂട്ടുകാരെല്ലാം . സതി നമ്മുടെ അടുത്ത ചങ്ങായി യാ , അവന്റെ വീടാ ഞങ്ങളുടെ വൈകീട്ടത്തെ കമ്പനിയടിക്കണ സ്ഥലം .. യുദ്ധം തുടങ്ങിയാൽ പെട്ടെന്നൊന്നും അവസാനിക്കില്ല ,ഞാൻ അതിലൊന്നും ശ്രദ്ധിക്കാത്ത പോലെ എല്ലാം കേട്ടിരിക്കും .. കുറേ കഴിയുമ്പോൾ രംഗം ശാന്തം ..
പിന്നെ സ്നേഹത്തോടെ ഭർത്താവിനു ചായ കൊടുക്കുന്ന ഭാര്യയേയാവും കാണുക .. സത്യം .. ആ നാളുകളിൽ എപ്പോഴും ശബ്ദം നിറയുന്ന ആ വീടിനെ ഞാൻ ഒരുപ്പാടു സ്നേഹിച്ചിരുന്നു ... ജീവിതത്തിൽ ഞാൻ ഒരു വീടുവെക്കുവാണേൽ ഇതു പോലെ ഒരുപ്പാടു ഒച്ചയുള്ള വീടായിരിക്കു മത്, ഭാര്യയുമായ് കളിച്ചും ഒച്ചപ്പാടുണ്ടാക്കിയും മൗനത്തെ ഞാൻ ദൂരെ പായിക്കും ,. അപ്പോൾ എന്റെ മക്കൾ എന്നോടു ചോദിക്കും "അച്ഛനൊന്നു മിണ്ടാതിരുന്നുടെന്നു " അതു കേട്ടു ഞാൻ പൊട്ടിച്ചിരിക്കും, ഓർമ്മകളിൽ അപ്പോൾ പഴയ മൗനത്തിന്റെ അലകൾ എന്നെ പുൽകിയിട്ടുണ്ടാവും ,മനസ്സിൽ ചാലുകീറി രണ്ടു തുള്ളി കണ്ണുനീർ ഇറ്റിറങ്ങുന്നുണ്ടാവും...

By:
രമേഷ് പാറക്കൽ .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക