Slider

ശാന്തിമന്ത്രം

0


അഗ്നിശലഭങ്ങളേ
നിങ്ങളെനിക്ക്
നൽകുമീ കനൽ
നാമ്പുകൾ നീളട്ടേ
മരണംവരേക്കും...
തീരങ്ങൾക്കപ്പുറം
കാത്തുനിൽപ്പുണ്ട്;
ഒരു കുഞ്ഞ് രാപ്പാടി
കനിവിന്റെ
പാലാഴി തേടി.....
ഇനിയുണരട്ടെ
സർഗവസന്തങ്ങൾ;
നിലാക്കായൽ
തീരങ്ങളിൽ
നിത്യവസന്തമായ്.
ഇനിയുറങ്ങട്ടെ
നുറുങ്ങ്നോവുകൾ;
ഋതുദേവൻതൻ-
പരിരംഭണത്തിൽ
മയങ്ങിയുണരട്ടേ.
വെറുതെയാകില്ല
കനവുകൾ;
കനൽ ശോഭയോലും
ചിത്രപതംഗമാകട്ടെ,
ഒരുനാളിലെങ്കിലും
മാഞ്ഞുപോം
തിങ്കൾക്കലയൊരു
കള്ളിയെപ്പോൽ-
പതുങ്ങുന്നു പിന്നെയും
ജാലകച്ചില്ലിലായ്
മൃതികുടീരങ്ങളിൽ
ചിരിക്കുന്നുണ്ടാരോ,
ഇന്നലെകളിൽ
തേടിയലഞ്ഞ
ശൂന്യതയോർത്ത്.
നിത്യമാം സത്യത്തിൻ
തെളിമയിൽ
വിരൽ തൊട്ട്,
ഞാനുമെഴുതട്ടെ
ഒരു ശാന്തിമന്ത്രം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo