അമ്മേ ദേ... അവിടെയൊരാൾ... ""
'
"എവിടെ..."
'
"എവിടെ..."
"ദേ.... "
"ഓഹ് അവനോ... മോൾ പേടിക്കേണ്ട അതൊരു ഭ്രാന്തൻ ആണ്.... ""
""ഭ്രാന്താണോ... അയാൾക്കു... ""
""ആ.... ""
""ഓ അമ്മേ അപ്പോൾ അയാൾ ഉപദ്രോവിക്കുമോ.... ""
""നീ അങ്ങോട്ടു പോകാതിരുന്നൽ മതി.... ""
''അമ്മേ അയാൾ ഇവിടേക്ക് വരുന്നു.... ""
""നീ അച്ഛനെ വിളിക്... ""
""അച്ഛാ.. ഒരു പ്രാന്തൻ വരുന്നു.. ""
""അവനെക്കൊണ്ട് ശല്യമായാലോ... ""
""ഡാ എന്തുവേണം... പോ... മാറി പോ... "
""ചോറ്... ചോര്...... "
""ഓഹ്.. വിശക്കുനോ... നീ പോയി കുറച്ചു ചോറ് കൊണ്ടു വാ.... ""
ഞാൻ വേഗം അകത്തേക്കോടി.... അച്ഛൻ അയാളെ പിടിച്ചു ഉമ്മറത്തിരുത്തി...
ഞാൻ അടുക്കളയിൽ നിന്നും ചോറും കറിയും കൊണ്ടുവന്നു എനിക്കു അടുത്തുപോകാൻ പേടിയായതുകൊണ്ട് അച്ഛനെ ഏല്പിച്ചു...
ഞാൻ അടുക്കളയിൽ നിന്നും ചോറും കറിയും കൊണ്ടുവന്നു എനിക്കു അടുത്തുപോകാൻ പേടിയായതുകൊണ്ട് അച്ഛനെ ഏല്പിച്ചു...
പടച്ചോനെ.... അയാൾ എത്രപെട്ടെന്നാണ് അതു മുഴുവൻ കഴിച്ചത്... മുഴുവൻ കഴിച്ചയുടൻ അയാൾ കൈയ് പോലും കഴുകാതെ നടന്നുപോയി... അങ്ങനെ അയാൾ വീട്ടിൽ നിത്യവും ആ സമയത്തു അവരും കിടപ്പ് വീടിന്റെ തിണ്ണയിൽ.... എനിക്കു പതിയെ പതിയെ പേടി കുറഞ്ഞു.... പക്ഷേ അടുത്തുപോകൻ മടി..
കോളജിൽ പോകുമ്പോൾ അയാൾക്കുള്ള ഭക്ഷണം അമ്മ തന്നുവിടും വഴിയിൽ കാണുമ്പോൾ ഞാൻ അതു കൊടുക്കും...
ഒരിക്കൽ ഞാൻ കോളജ് വീട്ടുവരുന്ന വഴി നല്ല മഴപെയ്തു... എന്റെ കയ്യിലാണെകിൽ കുടയും ഇല്ല.... കുറച്ചുനേരം കടത്തിണ്ണയിൽ കാത്തിരുന്ന് മഴമാറുന്ന ലക്ഷണമില്ല... സമയം നോക്കിയപ്പോൾ അഞ്ചരയും... പിന്നെ ഒന്നും നോക്കിയില്ല വേഗം നടന്നു.. കാരണം വീട്ടിലേക്കുള്ള വഴിക്കു കുറെ സാമൂഹ്യവിരുദ്ധർ ഉണ്ട്.... സമയം തെറ്റി അവരുടെ മുൻപിൽ പെട്ടാൽ പിന്നെ ഓർക്കുകപോലും വേണ്ടാ... വേഗം നടപ്പിന്റെ സ്പീഡ് കൂട്ടി....
രണ്ടു വളവ് തിരിഞ്ഞു.... മഴകാരണം എന്റെ ശരീരത്തിൽ ഡ്രസ്സ് ഒട്ടിപിടിച്ചിരിക്കുകയാണ്... ഈ അവസ്ഥയിൽ ആരെങ്കിലും കണ്ടാൽ സബോധത്തിൽ ആണെകിൽ പോലും എന്റെ കാര്യം പോകാ... കുറച്ചു നടന്നു പെട്ടന്നു എനിക്കൊരു തോന്നൽ ആരോ പിന്തുടരുന്നു എന്ന്... ഞാൻ പതിയെ നിന്നു താഴെ നോക്കി... രണ്ടു പ്രതിഭിംബം നിലത്തെ വെള്ളത്തിൽ കാണുന്നുണ്ട്.. സകല ഇശ്യരന്മാരെയും വിളിച്ചു ഞാൻ നടപ്പിന്റെ വേഗതകുട്ടി... കുറച്ചുകൂടി മുൻപിൽ എത്തിയപ്പോൾ രണ്ടുപേർ എന്റെ മുൻപിൽ ചാടിവീണു... കൈയിലെ ബാഗ് നിലത്തു വീണു അവർ എന്നെ ലക്ഷ്യമാക്കി നടന്നു ഞാൻ വേഗംതിരിഞ്ഞു.. അവിടെ രണ്ടുപേർ വേറെയും... എങ്ങോട്ടും ഓടുവാൻ പറ്റുന്നില്ല... അതിൽ ഒരുവൻ എന്റെ ഷോളിൽ പിടിച്ചുവലിച്ചെടുത്തു... ഞാൻ ഞാൻ പിന്നോട്ടു നടന്നു... അടുത്തവൻ എന്റെ തോളിൽ കൈ വെച്ചതും അവരെ തട്ടിയിട്ടു ഓടി.. അവർ പിന്നാലെ നിൽക്കെഡി അവിടെ എന്നും പറഞ്ഞു പിന്നാലെ ഓടി ...... പെട്ടന്നു ഒരു കരച്ചിൽ ശബ്‌ദം... ഞാൻ നിന്നു... തിരിഞ്ഞുനോക്കിയപ്പോൾ ആ പ്രാന്തൻ അവരെ വടികൊട് തലങ്ങും വിലങ്ങും അടിക്കുകയാണ്... അടികൊണ്ടു പുളഞ്ഞ അവർ തിരികെയോടി... ഞാൻ നെഞ്ചിൽ കൈവെച്ചു....അവർ അവിടെ ഉപേക്ഷിച്ച എന്റെ ഷോൾ എടുത്തുകൊണ്ട് എന്റെ അടുത്തെത്തി... എനിക്കു തന്നു... ഞാൻ വേഗം അതുവാങ്ങി ധരിച്ചു ഒന്നും മനസിലാകാതെ ഞാൻ അയാളെ നോക്കി... അയാൾ ആംഗ്യ ഭാഷയിൽ എന്തൊക്കെയോ കാണിക്കുന്നു.. ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് അയാളെ...
"ഏട്ടാ'""
എന്നു വിളിച്ചു... അയാൾ നിശ്ചലമായതും പെട്ടന്നായിരുന്നു... ഞാൻ ഏട്ടന്റെ കൈയ്യും പിടിച്ചു വീട്ടിലേക്കു നടന്നു.... സബോധമുള്ളവർ ഒരു പെണ്കുട്ടിയെ പിച്ചിച്ചീന്തിമ്പോൾ പ്രാന്തനായ ആ വ്യക്തി എന്നെ സംരക്ഷിച്ചു... വീട്ടിൽ എത്തിയയുടൻ അച്ഛനോട് കാര്യം പറഞ്ഞു... പുറത്തു മഴ നനഞ്ഞ ഏട്ടനെ അച്ഛൻ കൈയിൽ പിടിച്ചു അകത്തുകയറ്റി.. അമ്മ തോർത്തുകൊണ്ടു തലതോർത്തി... അച്ഛൻ പറഞ്ഞു...
എന്നു വിളിച്ചു... അയാൾ നിശ്ചലമായതും പെട്ടന്നായിരുന്നു... ഞാൻ ഏട്ടന്റെ കൈയ്യും പിടിച്ചു വീട്ടിലേക്കു നടന്നു.... സബോധമുള്ളവർ ഒരു പെണ്കുട്ടിയെ പിച്ചിച്ചീന്തിമ്പോൾ പ്രാന്തനായ ആ വ്യക്തി എന്നെ സംരക്ഷിച്ചു... വീട്ടിൽ എത്തിയയുടൻ അച്ഛനോട് കാര്യം പറഞ്ഞു... പുറത്തു മഴ നനഞ്ഞ ഏട്ടനെ അച്ഛൻ കൈയിൽ പിടിച്ചു അകത്തുകയറ്റി.. അമ്മ തോർത്തുകൊണ്ടു തലതോർത്തി... അച്ഛൻ പറഞ്ഞു...
""ഇനി മുതൽ നീ എന്റെ മകനാണ്... ഇതു നിന്റെ അനുജത്തിയും....""
ഏട്ടന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.... ഇപ്പോൾ എനിക്കു എവിടെയും പോകാം എന്നെ നോക്കാൻ ഒരു ഏട്ടൻ ഉണ്ടാലോ...
രചന ::Sarath Chalakka

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക