കാത്തിരുന്നൊരാളു വന്ന്
കഥപറഞ്ഞ രാത്രി....
കാറ്റുപോലുമെന്റെ കാതിൽ
കളിപറഞ്ഞ രാത്രി...
കഥപറഞ്ഞ രാത്രി....
കാറ്റുപോലുമെന്റെ കാതിൽ
കളിപറഞ്ഞ രാത്രി...
കാലമേറെയെന്റെ കൊമ്പിൽ
കൂടുവെച്ചു പക്ഷി...
കാഞ്ചനത്തിൻ വർണ്ണമുള്ള
കാട്ടുചേല ചുറ്റി..
കൂടുവെച്ചു പക്ഷി...
കാഞ്ചനത്തിൻ വർണ്ണമുള്ള
കാട്ടുചേല ചുറ്റി..
ഇലപൊഴിഞ്ഞ ശിശിരനാളിൽ
ഇതിലെ വന്ന പക്ഷി...
ഇരവു പകലുമെന്റെയുള്ളിൽ
ഇഷ്ട രാഗമായി...
ഇതിലെ വന്ന പക്ഷി...
ഇരവു പകലുമെന്റെയുള്ളിൽ
ഇഷ്ട രാഗമായി...
വിടപറയാൻ ഇടയിയിലൊരു
വിധിവരുമോ തമ്മിൽ..
വിരഹഗാനമെന്റെ കാതിൽ
വിഷാദരാഗമായിടുമോ..?
വിധിവരുമോ തമ്മിൽ..
വിരഹഗാനമെന്റെ കാതിൽ
വിഷാദരാഗമായിടുമോ..?
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക