ബാപ്പ ഇങ്ങോട്ട് വരട്ടെ അന്റെ ഈ പോക്രിത്തരം ഞാനിന്ന് മാറ്റിത്തരാം ,,,,,
അടുക്കളയില്‍ നിന്നും ഉമ്മയുടെ ദേഷ്യം നിറഞ്ഞ ശബ്ദം ബെഡ്റൂമിന്റെ കട്ടിലിനടിയിൽ നിന്നും ഞാന്‍ കേട്ടു,,,,,
ഇക്കാക്കയുടെ തേങ്ങിക്കരച്ചിലും അടുക്കളയില്‍ നിന്നുതന്നെ കേൾക്കുന്നുണ്ട്,,,,,,,
അല്ലെങ്കിലും അവനെന്തിനാ എന്നെ തടിയാ എന്ന് വിളിച്ചു കളിയാക്കുന്നത്,,,,,
രണ്ട് വയസ്സിന് മൂത്തതാണെന്നു കരുതി അത്രക്ക് അഹങ്കാരം പാടുണ്ടോ,,,,
ഒാ,,, ഇതിന്റെ ഉള്ളില്‍ കിടന്ന് ഞാനിപ്പോ ചാവും,,,,
ഈ ആശാരിമാർക്ക് കുറച്ച് വലുതാക്കി ഉണ്ടാക്കിക്കൂടെ ഈ കട്ടിൽ,,,,
അല്ലെങ്കില്‍ ,,,!! അതുവേണ്ട ഇങ്ങനെ തന്നെ മതി,,,,
കുറച്ചു റിസ്ക്കാണെങ്കിലും ഒളിച്ചിരിക്കാൻ ഇതു തന്നെ യാ നല്ലത്,,,,,
കുറച്ചു റിസ്ക്കാണെങ്കിലും ഒളിച്ചിരിക്കാൻ ഇതു തന്നെ യാ നല്ലത്,,,,,
പടച്ചോനേ,,, ഉമ്മ ഇനി ബാപ്പാനോട് പറയോ,,,, ??
ബാപ്പ ഒന്നു നോക്കിയാല്‍ തന്നെ എന്റെ ട്രൗസർ നനയും,,,,,
അത്ര നല്ല നോട്ടമാ ബാപ്പയുടേത്,,,,
ഹോ ആലോചിക്കുമ്പോൾ തന്നെ കുളിര് കേറ്ണു,,,,,
ഇക്കാക്കയുടെ കരച്ചില്‍ അമർന്നപ്പോൾ ഞാന്‍ പുറത്ത് ചാടി,,,,,
ഉമ്മയുടെ ദേഷ്യം തണുപ്പിക്കണം ഇല്ലെങ്കില്‍
ബാപ്പ വന്നാല്‍ എന്റെ പുറം പൊളിയും,,,,
ഉമ്മയെ തണുപ്പിക്കാൻ
എന്താണൊരു മാർഗ്ഗം,,,,,
ബാപ്പ വന്നാല്‍ എന്റെ പുറം പൊളിയും,,,,
ഉമ്മയെ തണുപ്പിക്കാൻ
എന്താണൊരു മാർഗ്ഗം,,,,,
ഇതു തന്നെയാണ് നല്ല മാർഗ്ഗം ,,,
അധികം ആലോചിക്കേണ്ടി വന്നില്ല അനിയത്തിയുടെ പുള്ളി പ്പാവാടയും കുപ്പായവും തട്ടവുമിട്ട് ഞാന്‍ പതിയെ അടുക്കളയിലേക്ക് ചെന്നു ,,,
എന്റെ ശബ്ദത്തിന്റെ ടോണൊന്നുമാറ്റി,,,
അപ്പുറത്തെ റൂമില്‍ ഉറങ്ങുന്ന അനിയത്തിയുടെ അതേ ശബ്ദത്തില്‍ ,,, ഞാന്‍ പറഞ്ഞു ,,,_
"
"ഉമ്മച്ച്യേ,,,, ചായ,,,,,!!!!!
എന്റെ ശബ്ദത്തിന്റെ ടോണൊന്നുമാറ്റി,,,
അപ്പുറത്തെ റൂമില്‍ ഉറങ്ങുന്ന അനിയത്തിയുടെ അതേ ശബ്ദത്തില്‍ ,,, ഞാന്‍ പറഞ്ഞു ,,,_
"
"ഉമ്മച്ച്യേ,,,, ചായ,,,,,!!!!!
ആഹാ,,, ഉമ്മാന്റെ കുട്ടി എണീറ്റോ,,,_ അവിടെയിരിക്ക്,,,, ഉമ്മ ഇപ്പോ ചായ തരാട്ടോ,,,, ,,,,
ഉം എന്ന് അനിയത്തിയുടെ അതേ ശബ്ദത്തില്‍ തന്നെ മറുപടി കൊടുത്ത് ഞാന്‍ ഇക്കാക്കാന്റെ അപ്പുറത്ത് പോയിരുന്നു ,,,,,
ആ കൈതയുണ്ടോ പൊന്നോ അവിടെ റൂമില്,,,,
എന്റെ കാര്യമാണുമ്മ ചോദിക്കുന്നത്,,,,,
ഇല്ല,, ഞാന്‍ കണ്ടില്ല എന്ന് പറഞ്ഞ് തിരിഞ്ഞതും,,,
ഇക്കാക്ക ഭയങ്കര ചിരി,,,,
ഇതാക്കുണു ഉമ്മാ ആ കൈത,,,,
പൊന്നൂന്റെ കുപ്പായോം പാവടയും ഇട്ട് വന്നിരിക്കാണ്,,,,,
പൊന്നൂന്റെ കുപ്പായോം പാവടയും ഇട്ട് വന്നിരിക്കാണ്,,,,,
അന്നെ ഞാന്‍ കാണിച്ച് തരാന്നും പറഞ്ഞ് അടുപ്പില്‍ നിന്നും ഒരു തീക്കൊള്ളിയെടുത്തായിരുന്നു ഉമ്മയുടെ വരവ്,,,,
എണീറ്റു ഒാടാൻ തുടങ്ങിയപ്പഴേക്കും എന്നെ കണ്ട് ഉമ്മ ചിരി തുടങ്ങി ,,,,,
ഞാനും വിട്ട് കൊടുത്തില്ല പൊന്നുവിന്റെ അതേ ശബ്ദത്തില്‍ ഒന്നൂടെ ചോദിച്ചു,,,,
"ഇങ്ങള് ചായ തരോ ,,,,??
ഉമ്മ ചിരി നിർത്താൻ വല്ലാതെ പാട് പെട്ടു അപ്പഴേക്കും ഇക്കാക്ക ചിരിക്കാന്‍ തുടങ്ങി ,,, കൂടെ ഉമ്മയും,,,, പിന്നെ ഞാനായിട്ട് എന്തിനാ ചിരിക്കാതിരിക്ക്ണെ,,,,
ഞാനും ചിരിക്കാന്‍ തുടങ്ങി ,,, ഞങ്ങള്‍ മൂന്ന് പേരുടെയും കൂട്ടച്ചിരികേട്ടുണർന്നതാണെന്ന് തോന്നുന്നു അനിയത്തി പൊന്നു കണ്ണും തിരുമ്മി എണീറ്റ് വന്നത്,,,_,
എന്റെ കോലംകണ്ടവൾ ചിരിക്കുന്നുമുണ്ട് അവളുടെ പുതിയ പാവാടയും തട്ടവുമൊക്കെ എടുത്തതിന് കരയുന്നുമുണ്ട്,,,,
എന്റെ ദൗത്യം വിജയം കണ്ടതിന്റെ സന്തോഷം പുറത്ത് കാണിക്കാതെ ഞാന്‍ മനസ്സില്‍ തന്നെ പിടിച്ചമർത്തിവെച്ചു,,,,
അല്ലെങ്കില്‍ വീണ്ടും ഉമ്മ ബാപ്പയെ കാത്തിരുന്നാലോ,,,, ഒരുവിധത്തിലാണിപ്പോ രക്ഷപ്പെട്ടത് ,,,,
അങ്ങനെ ഞങ്ങൾ മൂന്നു പേരും ചായകുടിക്കുന്നതിനിടെ ഉമ്മ കാണാതെ ഇക്കാക്ക എന്നെ ഒരു നുള്ള്,,,,,
എനിക്ക് നല്ലപോലെ വേദനിച്ചെങ്കിലും ഞാന്‍ കരയാതെ വേദന സഹിച്ച് എന്റെ ഗ്ലാസിലെ ചായ ഒറ്റമുറുക്കിൽ വലിച്ച് കുടിച്ചു ,,,,,
നേരത്തെ ഇക്കാക്കയെ നുള്ളിക്കരയിപ്പിച്ചതിന്റെ പകരം വീട്ടിയതാണവൻ,,,,
എന്റെ ചായ കുടികഴിഞ്ഞ് ഞാന്‍ എണീറ്റു ഉമ്മയെ ഒന്നു നോക്കി ,,,ചോറും കറിയുമൊക്കെ തയ്യാറാക്കുന്ന തിരക്കിലാണ് ഉമ്മ,,,,_ പാവം ഉൗത്തുകുഴലും പിടിച്ച് ഉൗതി തീ കത്തിക്കുകയാണ്,,,,
അവിടെ തീയ്യിനെ പ്രാഗി പുകയോട് മല്ലിടുന്നത് ഇവിടെയിരുന്നെനിക്ക് കാണാം ,,,__
അവിടെ തീയ്യിനെ പ്രാഗി പുകയോട് മല്ലിടുന്നത് ഇവിടെയിരുന്നെനിക്ക് കാണാം ,,,__
ഉമ്മ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല എന്നുറപ്പായി,,,,
എന്നെ നുള്ളിയതിന് പകരമായി കൈചുരുട്ടി കൊടുത്തു ഞാന്‍ ഇക്കാക്കാന്റെ മുതുകിലൊരു കുത്ത്,,,
അല്ലെങ്കിലും എന്റെ കൈ ഒന്ന് അവന്റെ അരികിലൂടെ പോകുമ്പഴേക്കും അവന്‍ കരച്ചില്‍ തുടങ്ങിയിട്ടുണ്ടാവും,,,, എന്റെ കുത്ത് നന്നായി ഏറ്റിട്ടുണ്ട് ,,,, ശ്വാസം കിട്ടുന്നില്ലേ എന്നൊരു സംശയം ,,, അവന്‍ കരയുന്നുണ്ട് പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല കുറച്ച് നേരം അങ്ങനെ തന്നെ നിന്നു ,,,
സത്യത്തില്‍ ഞാനും ആകെ പേടിച്ചു ,,,_,
സത്യത്തില്‍ ഞാനും ആകെ പേടിച്ചു ,,,_,
ശ്വാസം കിട്ടിയതും ഉറക്കെ കരയാൻ തുടങ്ങി ,,,_
ഉമ്മ വടിയെടുക്കാൻ പുറത്ത് പോയ നേരം ഞാന്‍ ഒാടി ഒളിച്ചു,,,_
"അന്റെ പിരാന്തിന്ന് ഞാന്‍ മാറ്റും ,,, ഇബടെ വാട ബലാലെ,,,,
ഉമ്മ നല്ല കലിപ്പിലാണ് വരുന്നത് നല്ലൊരു പുളിവടിയും കയ്യിലുണ്ട്,,,,
ബെഡ്റൂമിലേക്ക് കലിപ്പോടെ കയറിവന്ന്
നിന്നെ ഞാനൊന്ന് ഉറക്കുന്നുണ്ടെന്നും പറഞ്ഞ് പുതച്ച് മൂടിക്കിടക്കുന്ന എന്നെ പുളിവടിയും കൊണ്ട് ആഞ്ഞടിച്ചു,,,,
നീ ഇനി ഒാനെ തല്ലോ,,,???
എന്നും ചോദിച്ച് ദേഷ്യം തീരുവോളം അടിച്ചു,,,,
അത്രയും അടിച്ചിട്ടും എന്റെ പ്രതികരണമോ കരച്ചിലോ കേൾക്കാതിരുന്നപ്പോ
എന്താണ് കാര്യമെന്നറിയാതെ പടച്ചോനെ എന്റെ കുട്ടിക്ക് എന്തെങ്കിലും പറ്റിയോ എന്നും ചോദിച്ച്,,,
മുകളിലിട്ട കമ്പളിപ്പുതപ്പ് വലിച്ചു മാറ്റി,,,,,
മുകളിലിട്ട കമ്പളിപ്പുതപ്പ് വലിച്ചു മാറ്റി,,,,,
പാവം ഞാന്‍ ,,,,,,
അല്ല ,,, ഞാനല്ല ,,_!!!
എന്റെ തലയിണകൾ,,,
തലയിണകളെ നീളത്തിൽകിടത്തി ഉറക്കിക്കൊടുത്ത് കമ്പിളി പുതപ്പിച്ചത് ഞാനാ,,,_,
പൊട്ടിച്ചിരിക്കാൻ കഴിയാതെ എല്ലാം കേട്ട് ഞാനാ കട്ടിലിന്റെ താഴെയുണ്ടായിരുന്നു,,,,__!!
ഇവന്റെ ഒരുകാര്യം,,,,
ഉമ്മയുടെ ദേഷ്യമെല്ലാം ചിരിയിലേക്ക് വഴിമാറി
പറ്റിയ അമളിയോർത്ത് അവസാനിപ്പിക്കാന്‍ കഴിയാതെ പൊട്ടിപ്പൊട്ടി ചിരിക്കാന്‍ തുടങ്ങി ,,,,
അത്കേട്ട് ഇക്കാക്കയും വന്നു കാര്യമറിഞ്ഞപ്പോൾ അവനും തുടങ്ങി ചിരി,,,, പലയിടത്തും എന്നെ അവര്‍ തിരയുന്നുണ്ട് ,,, വാതിലിന് പുറകിലും മേശയുടെ താഴെയുമെല്ലാം,,,,
ഉമ്മയുടെ ദേഷ്യമടങ്ങി എന്ന് കണ്ടപ്പോള്‍ ഞാൻ നുഴഞ്ഞ് നുഴഞ്ഞ് പുറത്തേക്ക് വന്നു,,,
എന്റെ തല കട്ടിലിന് വെളിയിലേക്ക് വന്നപ്പഴേക്കും,,__
ന്റമ്മ്യേ,,,,,, കൂ,,,,,,,,,,,,,
ഉമ്മ പേടിച്ച് കൂവി റൂമിന് പുറത്തേക്കോടി ,,,, അത് കേട്ട് ഇക്കാക്കയും പേടിച്ച് പുറത്തേക്കോടി
ശരിക്കും ഉമ്മ പേടിച്ചിട്ടുണ്ട് എന്റെ വരവ് കണ്ട്
എന്ത് സാധനമാണീ വരുന്നതെന്ന് തോന്നിക്കാണും,,,,,
അല്ല ,,! എന്നെ കുറ്റം പറയാനും പറ്റില്ല ... ആ കട്ടിലിനടിയിൽ നിന്നും അങ്ങനെയല്ലാതെ പിന്നെങ്ങനാ ഞാന്‍ വരുന്നത് ,,,__,
ഉമ്മയെ പേടിപ്പിച്ച വകയിൽ പുളിവടികൊണ്ട് നന്നായൊന്ന് എനിക്ക് കിട്ടി,,,_
ഹും ,,, സാരമില്ല ,,, ഞാനതെന്റെ കണക്കിൽ തന്നെ വച്ചു,,,,
എന്റെ തമാശകൾക്കു മുന്നില്‍ ഇക്കാക്കയും ഉമ്മയും എപ്പോഴും പരാജിതരാണ്,,,
കലിപ്പ് സീനൊക്കെ നിമിഷ നേരംകൊണ്ട് ഒാരോ തമാശകളുണ്ടാക്കി ഞാന്‍ തിരുത്താറുണ്ട്,,,
ഇതൊക്കെ അടികിട്ടാതിരിക്കാനുള്ള എന്റെ അടവുകളാണ്,,,
അടിയും വടിയുമൊക്കെ എനിക്കത്രക്കും പേടിയാണ്,,, ഇതാണ് സത്യം
അങ്ങനെ എല്ലാം കഴിഞ്ഞ് പുസ്തകം വായിക്കാനുള്ള സൈറൺ മുഴക്കി ഉമ്മ,,,
ഇക്കാക്ക ഭയങ്കര വായനയിലാണ്,,,
ഉറക്കെ ഒരു പദ്യം ചൊല്ലി പ്പഠിക്കുകയാണ്,,,, അവന് നാളെ പരീക്ഷയാണത്രേ,,,,
ഉറക്കെ ഒരു പദ്യം ചൊല്ലി പ്പഠിക്കുകയാണ്,,,, അവന് നാളെ പരീക്ഷയാണത്രേ,,,,
" തിങ്കളും താരങ്ങളും തൂവെള്ളി കതിർ ചിന്നം,,,
തുംഗമാം വാനിന്‍ ചോട്ടീലാണെന്റേ വിദ്യാലയം,,_,,,,,
ഇന്നലേ,,, കണ്ണീർവാർത്തൂ
കരഞ്ഞീടിന വനാ,,,
മിന്നതാ ചിരിക്കുന്നു പാലോളീ ചിതറുന്നൂ,,,,,_
തുംഗമാം വാനിന്‍ ചോട്ടീലാണെന്റേ വിദ്യാലയം,,_,,,,,
ഇന്നലേ,,, കണ്ണീർവാർത്തൂ
കരഞ്ഞീടിന വനാ,,,
മിന്നതാ ചിരിക്കുന്നു പാലോളീ ചിതറുന്നൂ,,,,,_
നല്ല ഈണത്തിലുച്ചത്തിലിങ്ങനെ ചൊല്ലിപ്പടിക്കുന്നത് കേട്ടപ്പോ എനിക്കും ഉറക്കെ പഠിച്ചാലെന്താ എന്ന് ഞാനും ആലോചിച്ചു,,,
ഒരു രണ്ട് രണ്ടേ,,,_
ഇരുരണ്ട് നാലേ,,,,__ മൂ രണ്ടാറേ,,,__,
നാൽ രണ്ടെട്ടേ,,,,,,
ഇരുരണ്ട് നാലേ,,,,__ മൂ രണ്ടാറേ,,,__,
നാൽ രണ്ടെട്ടേ,,,,,,
ഞാനും തുടങ്ങി അവനേക്കാളുച്ചത്തിൽ,,,,
ഉമ്മാ ഈ തടിയനെന്നെ പഠിക്കാന്‍ അയക്കുന്നില്ല,,, ഇവടെ ഇരുന്ന് കാറീട്ട്,,,,,
ഇക്കാക്ക എന്നെക്കുറിച്ച് പരാതി പറഞ്ഞതാണ്,,,,
ഞാന്‍ കുറച്ചൂടെ ഉച്ചത്തില്‍ ചൊല്ലാൻ തുടങ്ങി ,,,,
എന്നോടാ അവന്റെ കളി,,,,
എന്നോടാ അവന്റെ കളി,,,,
മതി പഠിച്ചത് വരിം രണ്ടാളും ചോറു തരാമെന്ന് ഉമ്മ പറഞ്ഞത് കേട്ടപാടേ ഞാന്‍ പുസ്തകവും ബാഗിലേക്കിട്ട് അടുക്കളയിലേക്കോടി ,,,,,
അവനും വന്നു പിറകെ,,,, ചോറ് കഴിക്കുന്നതിനിടെ അവനെന്റെ കൂട്ടാൻ പകുതി പൊട്ടിച്ചെടുത്തു ,,,,
എനിക്കിനി അത് വേണ്ട വേറെതരണമെന്ന് പറഞ്ഞ് ഞാന്‍ അവിടെയിരുന്ന് ബഹളമുണ്ടാക്കി,,,
വേറെ തരില്ല നീ അതു തന്നെ തിന്നാമതിയെന്ന് ഉമ്മ പറഞ്ഞപ്പോ എനിക്കും സങ്കടായി ,,,
ഉമ്മ അല്ലെങ്കിലും എപ്പോഴും അവന്റെ ഭാഗത്താ നിക്കാറ്,,,,
അവന്റെ മുന്നില്‍ തോറ്റതിലുള്ള സങ്കടവും എന്റെ കൂട്ടാന്‍ പകുതി പൊട്ടിച്ചെടുത്തതിന്റ ദേഷ്യവും കൂടെയായപ്പോൾ ഭക്ഷണം കഴിക്കാതെ അവനൊരു കുത്തും കൊടുത്ത് ഞാന്‍ റൂമില്‍ പോയിക്കിടന്നു,,,,
ബാപ്പ ഇങ്ങോട്ട് വരട്ടെ അന്റെ ഈ പോക്രിത്തരം ഞാനിന്ന് മാറ്റിത്തരാം,,,,
ഉമ്മ ദേഷ്യത്തോടെ പറഞ്ഞു,,,,
ഉമ്മ ഇതിടക്ക് പറയാറുള്ളതാണ്,,,
ഞാനൊന്നും മിണ്ടാതെ കിടന്നു,,,
സിറ്റൗട്ടിലെ ഗ്രില്ലുവാതിൽ തുറക്കുന്ന ശബ്ദം ,,,,
ബാപ്പ വന്നു ഞാൻ ഉറങ്ങിയ പോലെ കിടന്നു,,_
ചോറുതിന്നാതെ വാശി പിടിച്ച് കിടക്കുകയാണ് അവനെന്ന് ഉമ്മ ബാപ്പയോട് പറയുന്നത് ഞാന്‍ കേട്ടു ,,,
ഇന്നെനിക്ക് പൊട്ടിയത് തന്നെ ,,, കണ്ണുകള്‍ അമർത്തിയടച്ച് ഞാന്‍ പുതച്ച് മൂടി ക്കിടന്നു,,,
ബാപ്പയുടെ കൈകള്‍ എന്നെ എണീപ്പിച്ചു നിർത്തി,,, ഉമ്മ ചോറും വേറെ കൂട്ടാനുമായെത്തി,,,,
കണ്ണു ചുവപ്പിച്ച് ബാപ്പ ദേഷ്യത്തോടെ പറഞ്ഞു,,,
"മരിയാദക്ക് ഈ ചോറ് തിന്ന്,,,,, ഈ കൂട്ടാനും,,,, അവന്‍ കുറച്ച് പൊട്ടിച്ചെടുത്തതിനല്ലേ നീ ചോറും കൂട്ടാനുമൊക്കെ തട്ടിയിട്ട് പോന്നത്,,_ അന്റെ വാശി ഇന്ന് ഞാന്‍ മാറ്റും,,,,,
"മരിയാദക്ക് ഈ ചോറ് തിന്ന്,,,,, ഈ കൂട്ടാനും,,,, അവന്‍ കുറച്ച് പൊട്ടിച്ചെടുത്തതിനല്ലേ നീ ചോറും കൂട്ടാനുമൊക്കെ തട്ടിയിട്ട് പോന്നത്,,_ അന്റെ വാശി ഇന്ന് ഞാന്‍ മാറ്റും,,,,,
നീയ്യും പൊട്ടിക്കാതെ തിന്നണം ഈ കൂട്ടാന്‍ ,,,,,
പടച്ചോനെ കുടുങ്ങ്യേലോ,,, ഞാന്‍ ,,,
എങ്ങനെയാണ് പപ്പടം പൊട്ടിക്കാതെ തിന്നുന്നെ,,,,
ഇക്കാക്ക അത് പൊട്ടിച്ചപ്പോ ഒാനോടുള്ള ദേഷ്യത്തില്‍ പറഞ്ഞതാണ് ഞാന്‍ എനിക്ക് പൊട്ടാത്തത് മതിയെന്ന്,,,,
പൊട്ടിച്ച് തിന്നാന്‍ അയച്ചില്ല ബാപ്പ എന്നെ,,,
മാത്രമല്ല വെറും ചോറ് മുഴുവന്‍ എന്നെക്കൊണ്ട് തീറ്റിച്ചു,,,
പുറമെ ഉമ്മ കൊണ്ട് വന്നുകൊടുത്ത വടികൊണ്ട് ,,, നല്ല രണ്ടടിയുംബാപ്പ തന്നു,,,,
പുറമെ ഉമ്മ കൊണ്ട് വന്നുകൊടുത്ത വടികൊണ്ട് ,,, നല്ല രണ്ടടിയുംബാപ്പ തന്നു,,,,
എന്റെ ഒറ്റയാൾ പോരാട്ടം ബാപ്പയുടെ മുന്നില്‍ തീർത്തും പരാജയപ്പെട്ടു ,,,,
എന്നെ തല്ലാൻ കൊട്ട്വേഷൻ കൊടുത്ത ഉമ്മയും ഇക്കാക്കയും വിജയികളെപ്പോലെ അപ്പുറത്തിരുന്ന് ചിരിക്കുന്നതും,,,,
അതിനിടയില്‍ ഞാന്‍ കണ്ടു,,,,,!!!!
അതിനിടയില്‍ ഞാന്‍ കണ്ടു,,,,,!!!!
കുറച്ച് സമയം കഴിഞ്ഞ് ബാപ്പ കുളികഴിഞ്ഞ് വന്നു,,, ഉമ്മയോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടു ,,_ നല്ല വിശപ്പുണ്ടെന്ന് തോന്നുന്നു
ടിവി പോലും ഒാൺ ചെയ്യാതെ ബാപ്പ ചോറുതിന്നാൻ അടുക്കളയിലേക്ക് ചെന്നു ,,,
ടിവി പോലും ഒാൺ ചെയ്യാതെ ബാപ്പ ചോറുതിന്നാൻ അടുക്കളയിലേക്ക് ചെന്നു ,,,
" മാനേ,,, ഇവടെ എടുത്ത് വച്ച പപ്പടം നീ എടുത്തോ,,,,
ഇക്കാക്കാനോടാണ് ഉമ്മയുടെ ചോദ്യം ,,,,
ഇല്ലുമ്മാ ഞാനെടുത്തില്ല,,,,
അവന്റെ മറുപടി കേട്ട് ഞാന്‍ അപ്പുറത്ത് പുതപ്പിനുള്ളിൽ കിടന്ന് ചിരിച്ചു,,,,,
എന്നെ തിന്നാനയക്കാതെ ബാപ്പ അങ്ങനെ പപ്പടം തിന്ന് രസിക്കണ്ട,,,,
പൊട്ടിയതും തിന്നണ്ട പൊട്ടാത്തതും തിന്നണ്ട,,,,
പൊട്ടിയതും തിന്നണ്ട പൊട്ടാത്തതും തിന്നണ്ട,,,,
ഞാന്‍ തിന്നപോലെ വെറും ചോറ് വാരി ത്തിന്നാമതി,,,,,,
ഹല്ല പിന്നെ ,,,,,!!!
ഹല്ല പിന്നെ ,,,,,!!!
മൂത്രമൊഴിക്കണമെന്നും പറഞ്ഞ് ഞാന്‍ പുറത്ത് പോയത് എനിക്ക് മൂത്രമൊഴിക്കാൻ മുട്ടീട്ടൊന്നുമല്ല ,,,,,
ബാപ്പാക്ക് എടുത്ത് വച്ച പപ്പടം പൊട്ടിച്ചു പൊട്ടിച്ചു തിന്നാന്‍ തന്നെയായിരുന്നു ,,,,
ബാപ്പാക്ക് എടുത്ത് വച്ച പപ്പടം പൊട്ടിച്ചു പൊട്ടിച്ചു തിന്നാന്‍ തന്നെയായിരുന്നു ,,,,
എന്നോടാ ഒാരെ കളി,,,_,,,,
ബാപ്പയായാലും വേണ്ടില്ല പള്ളീലെ ഉസ്താദായാലും വേണ്ടില്ല,,,,
എനിക്ക് കിട്ടിയ പണി തിരിച്ചു കൊടുത്തിരിക്കും,,,,,,
എനിക്ക് കിട്ടിയ പണി തിരിച്ചു കൊടുത്തിരിക്കും,,,,,,
****************
അർഷദ് കരുവാരകുണ്ട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക