Slider

ഊര്‍മ്മിള

0

Poem By Anagha raj====

എന്റെ ഈറന്‍മിഴികള്‍നീ കാണ്മതില്ലേ
എന്റെ അരുണകപോലങ്ങള്‍ പ്രിയനേ
നിന്റെമനസ്സിലൊരുശോകച്ഛവിപടര്‍ത്തുന്നില്ലേ
എന്റെ വിതുമ്പുന്ന മൃദുദലങ്ങളുടെ മര്‍മ്മരം
നിന്റെകര്‍ണ്ണങ്ങളില്‍ പതിക്കുന്നില്ലേ
ഞാനും മൈഥിലീ പുത്രി
സീരധ്വജനാം ജനകന്റെ നേര്‍പുത്രി
രാജര്‍ഷിതന്നുടെ ശാപം അങ്ങേക്കുമേല്‍
പുത്രീതാപമൂലം പതിക്കുമെന്നോര്‍ക്ക
സ്വമാതാപിതാക്കള്‍ക്ക് അനുചരവൃന്ദമുണ്ട്
അങ്ങേക്ക് പരിചാരികയാവാന്‍
അനുയാത്രചെയ്യാന്‍ അനുഗ്രഹിച്ചീടണം
ഇല്ലിനി ഞാന്‍ കേഴുകില്ല
ഇല്ലിനി അങ്ങയെ പിന്തിരിപ്പിക്കുവാന്‍
ഇനിയെന്റെ മിഴികള്‍ നിറയുകില്ല
സഹോദര സ്നേഹാന്ധതയില്‍
സൗമിത്രനെന്നെ മറന്നുപോയി
അങ്ങില്ലാത്തോരയോധ്യയില്‍
അനാഥയാണീ ഊര്‍മ്മിള
പതിനാലുസംവത്സരങ്ങളല്ല
പതിനാലായിരമാണ്ടുപോലും
പതിയാമങ്ങുമടങ്ങിവരും വരെ
ഉറങ്ങാതിരിക്കുമീ ഊര്‍മ്മിള
--------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo