പുതപ്പിനടിയിൽ കിടന്നു മൊബൈലിൽ നോക്കിയപ്പോൾ സമയം 06:45 കഴിഞ്ഞു.. എന്നും ചായയുമായി വന്നു ഹരിയേട്ടാ എഴുന്നേൽക്കു എന്ന് വിളിയ്ക്കുന്ന എന്റെ ദിവ്യകുട്ടിയെ കണ്ടില്ലല്ലോ.. പുതപ്പു മാറ്റി നോക്കിയപ്പോൾ അവൾ മൂടി പുതച്ചു നല്ല ഉറക്കമാണ്.. എന്ത് പറ്റി എന്ന് ചോദിച്ചു ഞാൻ തട്ടി വിളിച്ചു..
ഹരിയേട്ടാ ഞാൻ ഉറങ്ങിപ്പോയി അറിഞ്ഞില്ല, ഞാൻ ഇപ്പോൾ ചായ ഉണ്ടാക്കി തരാം എന്ന് പറഞ്ഞു എഴുന്നേറ്റിരുന്നു..
മുഖത്തു നല്ല ക്ഷീണം തോന്നിയത് കാരണം ഞാൻ നെറ്റിയിലും കഴുത്തിലും ഒന്നു തൊട്ടു നോക്കി.. പൊള്ളുന്ന ചൂടുണ്ട്.
വയ്യാ എന്നുള്ളത് എന്താ പറയാഞ്ഞത് എന്ന് ചോദിച്ചപ്പോൾ ...
വയ്യാ എന്നുള്ളത് എന്താ പറയാഞ്ഞത് എന്ന് ചോദിച്ചപ്പോൾ ...
ഹാരിയേട്ടന് കാലത്തു ഓഫീസിൽ പോവണ്ടേ..!!
ഒറ്റയ്ക്ക് ഒന്നും ചെയ്യില്ല ഒരു ഷൂ ഇടാൻ ഒരു ടൈ കെട്ടാൻ പോലും ദിവ്യ എന്ന് വിളിയ്ക്കുന്ന ആളാണ്..
ഒറ്റയ്ക്ക് ഒന്നും ചെയ്യില്ല ഒരു ഷൂ ഇടാൻ ഒരു ടൈ കെട്ടാൻ പോലും ദിവ്യ എന്ന് വിളിയ്ക്കുന്ന ആളാണ്..
ഞാൻ എഴുന്നേറ്റില്ലെങ്കിൽ ഇതൊക്കെ എങ്ങനെ ചെയ്യും.. ഇതൊന്നും കാര്യമാക്കണ്ട ഞാൻ ചായ ഇട്ടു തരാം.. എന്ന് പറഞ്ഞ് അവൾ എഴുന്നേറ്റു...
നീ കുറച്ചു നേരം കൂടി കിടക്ക് ഞാൻ ചായ ഇട്ടോളാം എന്ന് പറഞ്ഞു അവളെ നിർബന്ധിച്ചു കിടത്തി ഞാൻ അടുക്കളയിലേയ്ക്കു കയറി..
പി ജി യ്ക്കു പഠിയ്ക്കുമ്പോൾ റൂം എടുത്തു നിന്ന് പഠിച്ച കാരണം കുക്കിംഗ് ഒരു വിധം എനിയ്ക്ക് അറിയാം... അടുക്കളയിൽ കയറി ആദ്യം അവൾക്ക് ഒരു ചുക്കു കാപ്പി ഉണ്ടാക്കി കൊടുത്തു.. പിന്നെ തുണി നനച്ചു നെറ്റിയിൽ ഇട്ടു കൊടുത്തു.. അവൾക്കു പനിയായ കാരണം കുറച്ചു കഞ്ഞി വച്ചു.. ഞാൻ പോയി കുളിച്ചു ഫ്രഷായി വന്നപ്പോഴും അവൾ ആ കിടത്തം തന്നെയാണ്.. എഴുന്നേൽപ്പിച്ചു പല്ലു തേപ്പിച്ചു.. എന്നിട്ട് ചൂട് കഞ്ഞി കുടിയ്ക്കാൻ കൊടുത്തിട്ട് ഞാൻ ഡ്രസ്സ് മാറാൻ പോയി...അപ്പോഴാണ് ഓഫീസിലെ ഒരു ഫ്രണ്ടിന്റെ കാള്.. എത്തുന്ന സമയം ആയിട്ടും കാണാത്ത കാരണം വിളിച്ചതാണ്... ദിവ്യയ്ക്ക് വയ്യ ഞാൻ കുറച്ചു ലേറ്റ് ആകും ഇന്ന് അടുക്കളയിൽ ഒന്ന് കയറേണ്ടി വന്നു എന്ന് പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു...

ഞാൻ ഡ്രസ്സ് മാറി വന്നിട്ടും ആ കഞ്ഞി അങ്ങനെ തന്നെ ഇരിയ്ക്കാണ്... നിർബന്ധിച്ചു ഞാൻ കുറച്ചു കഞ്ഞി കോരി കൊടുത്തു.. പിന്നെ ചൂടുവെള്ളത്തിൽ മുക്കി നനച്ച തുണി കൊണ്ട് മുഖവും കഴുത്തും കയ്യും കാലും എല്ലാം തുടച്ചു കൊടുത്തു.. നെറ്റിയിൽ കുറച്ചു വിക്സ് പുരട്ടി കൊടുത്തു.. ഇന്ന് ഓഫീസിൽ ഒരു മീറ്റിങ് ഉണ്ട് പോകാതെ ഇരിക്കാൻ വയ്യ ഒരു രണ്ടു മണിക്കൂറിനുള്ളിൽ വരാം എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.. പോരുമ്പോൾ അടുത്ത ഫ്ളാറ്റിലെ ശോഭ ചേച്ചിയോട് ദിവ്യയ്ക്ക് തീരെ വയ്യ ഒന്ന് നോക്കണം എന്ന് പറഞ്ഞിട്ടാണ് ഓഫീസിൽ പോയത്...
ഓഫീസിൽ എത്തിയതും എല്ലാരും ഒരു കളിയാക്കുന്ന രീതിയിൽ ചിരിയ്ക്കുന്നുണ്ട്.. എനിക്ക് കാര്യം മനസിലായില്ല...
സാറേ ഭാര്യ ഭാഗ്യവതി ആണുട്ടോ.. അടുക്കളയിൽ കയറണ്ടല്ലോ..
എന്നു പറഞ്ഞു ചിരിച്ചു...
നോക്കിയപ്പോൾ സ്റ്റെല്ല, അവൾ ഇതും പറയും ഇതിലപ്പുറവും പറയും..
എന്നു പറഞ്ഞു ചിരിച്ചു...
നോക്കിയപ്പോൾ സ്റ്റെല്ല, അവൾ ഇതും പറയും ഇതിലപ്പുറവും പറയും..
ഒരു ദിവസം ദിവ്യയ്ക്ക് വയ്യാതെ ആയപ്പോൾ അടുക്കളയിൽ പോയത് തെറ്റായി പോയോ എന്ന് ഒരു പെണ്ണായ അവളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് തോന്നി പോയി...
മീറ്റിങ്ങ് കഴിഞ്ഞു ഹാഫ് ഡേ ലീവ് എടുത്ത് ഞാൻ ഫ്ലാറ്റിൽ പോകാൻ ബാഗ് തൂക്കി ഇറങ്ങിയതാണ്..
അവളുടെ അടുത്ത കമന്റ് വന്നു..
അവളുടെ അടുത്ത കമന്റ് വന്നു..
സാറേ ഉച്ചത്തെ ചോറ് വയ്ക്കാൻ പോവാണോ..??
ഓഫീസിൽ കൂട്ട ചിരി ഉയർന്നു..
ഞാൻ സ്റെല്ലയുടെ ക്യാബിനിൽ ചെന്ന് അവളുടെ മുന്നിൽ ഇരുന്നു..
കാലത്തു എഴുന്നേറ്റ് എനിക്ക് ചായ ഉണ്ടാക്കി തന്നു എന്നെ വിളിച്ചുണർത്തി, എനിയ്ക്ക് ബ്രേക്ക് ഫാസ്റ്റ്, എനിയ്ക്കുള്ള ഭക്ഷണം, എന്റെ ഡ്രസ്സ് എല്ലാം കഴുകുക, വീട് വൃത്തിയായി വയ്ക്കുക, ഇതൊക്കെ പോട്ടേ എനിക്ക് ഷൂ ഇട്ടു തരുക, ടൈ വരെ കെട്ടി തരുന്നത് അവളാണ്.. അപ്പോൾ ഒരു ദിവസം ഞാൻ ഒന്ന് അടുക്കളയിൽ കയറിയത് അത്ര വലിയ തെറ്റായി എനിയ്ക്ക് തോന്നിയില്ല...
പക്ഷെ അവൾ വിടാൻ ഉള്ള തീരുമാനം ഇല്ല.. അവൾ പറഞ്ഞു...
സർ എന്ന് മുതലാണ് ഇത്ര പുണ്യാളൻ ആയതു.. സാറിനെ കല്ല്യാണത്തിന് മുന്നേ എനിയ്ക്ക് അറിയാലോ.. പിന്നെ സാർ സ്നേഹത്തിന്റെ കാര്യം ഒന്നും പറയണ്ട ഈ ഓഫീസിൽ ഉള്ളവരുടെ മുന്നിൽ വച്ച് ഭാര്യയെ തല്ലിയ കഥ ഇവിടെ എല്ലാർക്കും അറിയാം..
അതേ അവളുമായുള്ള വിവാഹത്തിന് മുന്നേ എനിക്ക് കുറെ അഫയർ ഉണ്ടായിരുന്നു.. ഇല്ല എന്ന് ഞാൻ പറയുന്നില്ല.. എന്ന് ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തിയോ ആ നിമിഷം മുതൽ ഞാൻ വേറെ ഒരു പെണ്ണിനെ ആ കണ്ണ് കൊണ്ട് നോക്കിയിട്ടില്ല നോക്കുകയുമില്ല..
പിന്നെ അവളെ ഞാൻ തല്ലിയത് അതിന് കാരണം ഉണ്ട്.. അന്ന് ഓഫീസിലെ മൂന്ന് പേര് വീട്ടിൽ വന്നു കയ്യിൽ ഉണ്ടായിരുന്ന ഒരു കുപ്പി തുറന്നു അവർ കുടിയ്ക്കാൻ തുടങ്ങി.. അവൾ മുഖം കറുപ്പിച്ചു അവരോട് എന്തോ പറഞ്ഞു.. അതിനാണ് അവളെ അടിച്ചത്.. അതും വേണം എന്ന് വച്ചിട്ടല്ല പറ്റി പോയതാണ്...

അവൾക്ക് കുടിയ്ക്കുന്നത് ഇഷ്ടമായില്ല എങ്കിൽ എന്നോട് പറയണം നാളെ മുതൽ അങ്ങനെ ഒന്ന് ഉണ്ടാകില്ല.. വീട്ടിൽ വന്നവരെ അപമാനിച്ചതിന് ആണ് ഞാൻ അവളെ തല്ലിയതെന്ന് അവൾക്ക് നന്നായി അറിയാം.. അവളോട് എനിയ്ക്കുള്ള ഇഷ്ടം നിന്നെ ബോധിപ്പിയ്ക്കണ്ട അവൾക്ക് നന്നായി അറിയാം..
കഴിയ്ക്കാൻ ഇഷ്ടപെട്ട ഭക്ഷണവും കുടിക്കാൻ വെള്ളവും, ധരിക്കാൻ ഇഷ്ടപെട്ട വസ്ത്രങ്ങളും വാങ്ങി കൊടുക്കുന്നത് മാത്രമല്ല സ്നേഹം.. ഒരു കൂട്ടിൽ അടച്ച തത്തയ്ക്കു പോലും കുടിക്കാൻ വെള്ളവും, കഴിക്കാൻ ഭക്ഷണവും കൊടുക്കും എന്നാലും കൂടു തുറന്നാൽ അത് പറന്നു പോകാൻ ആഗ്രഹിയ്ക്കും..
സ്നേഹം എന്ന് പറഞ്ഞാൽ അത് അവളോടുള്ള വിശ്വാസം , സ്വാതന്ത്രം അത് കൂടി ആകണം.. എനിക്ക് ഒരു പനി വന്നാൽ ഞാൻ ഇപ്പോഴും എന്റെ അമ്മയുടെ മടിയിൽ കിടക്കാറുണ്ട്.. എനിക്ക് ഭക്ഷണം വാരി തരാറുണ്ട്.. മനസ്സിനും ശരീരത്തിനും സുഖമില്ലെങ്കിൽ എല്ലാരും ആഗ്രഹിയ്ക്കുന്നതാണ് ഒരാളുടെ തണൽ സ്നേഹം ഇതെല്ലാം..
എന്നും എന്റെ കാര്യം മാത്രം നോക്കി കഴിയുന്ന അവൾക്കും ഉണ്ടാകില്ലേ ഒരു കുഞ്ഞു മനസ്സ്. .. ഒന്ന് വയ്യാതായാൽ അവളുടെ അടുത്തിരിയ്ക്കാൻ, തലയിൽ ഒന്ന് തലോടാൻ, എന്റെ മടിയിൽ ഒന്ന് കിടക്കാൻ ആഗ്രഹം കാണില്ലേ.. അത് നിറവേറ്റി കൊടുക്കുക എന്നത് ഒരു ഭർത്താവായ എന്റെ കടമയാണ്.. അത്രയേ ഞാൻ ചെയ്തുള്ളൂ അതിന് നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എനിയ്ക്ക് ഒന്നുമില്ല...
ഇതു പറഞ്ഞു ഞാൻ എഴുന്നേറ്റപ്പോഴേയ്ക്കും
അവളുടെ ഫോൺ വന്നു..
അവളുടെ ഫോൺ വന്നു..
ഇപ്പോൾ എനിക്ക് സുഖമുണ്ട് ധൃതി പിടിച്ചു വരണ്ട എന്നാണ് അവൾ പറഞ്ഞത്...
വീട്ടിലേയ്ക്കുള്ള യാത്രയിൽ എന്റെ തിരക്കുകളും എന്റെ മനസ്സും കണ്ടു പെരുമാറുന്ന അവൾക്കു വേണ്ടി ഇത്ര മാത്രമല്ലേ ചെയ്യാൻ കഴിയുന്നുള്ളൂ എന്ന് ഞാൻ ഓർത്തു പോയി.....
Sajith_Vasudevan(ഉണ്ണി...)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക