ആ ബസ്സില്‍ ,ഡ്രൈവറുടെ ,സീറ്റിന് പിറകിലത്തെ രണ്ടാമത്തെ വരിയില്‍ ആണ് ആ പെണ്കുട്ടി ഇരുന്നത്.ഇടക്കിടെ അവള്‍ ഷട്ടര്‍ ഉയര്ത്തി പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു.അപ്പോഴൊക്കെയും പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു.ഒരു ജലച്ഛായ ചിത്രം പോലെ പുറത്തു വിജനമായ കമുകിന്‍ തോട്ടങ്ങള്‍ മഴയില്‍ അവ്യക്തമായി കാണാം.ബസ്സില്‍ ആളുകള്‍ കുറവായിരുന്നു.
ഫോണിന് റേഞ്ച് പോലുമില്ലാത്ത അധികം ജനവാസം ഇല്ലാത്ത ഒരു പ്രദേശം ആയിരുന്നു അത്. ആരോ ഇടക്ക് നിന്നു കൈകാണിക്കുന്നത് കൊണ്ട് ബസ് നിന്നു.ഒരു മദ്ധ്യവയസ്ക്കയും ,ചെറുപ്പക്കാരനും കയറി.സ്ത്രീ ബസ്സില്‍ കയറി ,ആരെയോ തിരയുന്നത് പോലെ നോക്കി.ആ പെണ്ക്കു്ട്ടിയെ കണ്ടതോടെ അവര്‍ കണ്ടക്റ്ററുടെ സീറ്റിന് സമീപം ഇരുന്നു.കണ്ടക്ക്ടര്‍ അടുത്തു വന്നതോടെ ,അവര്‍ അയാളുടെ അടുത്തു ചെന്നു രഹസ്യമായി പറഞ്ഞു.
“ആ മുന്നില്‍ രണ്ടാമത്തെ വരിയില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടോ?എന്റെെ അനുജത്തിയുടെ മകളാണ്.കുറച്ചു മാനസികസ്വാസ്ഥ്യം ഉണ്ട് അവള്.വീട്ടില്‍ നിന്നും എങെനെയോ പുറത്തു ചാടിയതാണ്.രണ്ടു ദിവസമായി തിരയുന്നു.എങ്നെയെങ്കിലും എന്റെ കൂടെ അവളെ വിടാന്‍ സഹായിക്കണം.”
കണ്ടക്ടര്‍ നോക്കി.അയാളുടെ അടുത്തിരുന്നു ആ സംസാരം കേട്ട രണ്ടു യാത്രക്കാരും അവളെ നോക്കി.അവളപ്പോള്‍ ഷട്ടര്‍ ഒരു പ്രാവശ്യം കൂടി തുറക്കുകയായിരുന്നു.മഴ പുറത്തു നിന്നും ചീറിയടിച്ചു..ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ ,വെളുത്ത മഴക്കാറ്റ് അവളുടെ മുഖം നനച്ചു.കൈലേസ് കൊണ്ട് മുഖം തുടച്ചു അവള്‍ പുറത്തു മഴ പെയ്യുന്നത് കണ്ടു കൊണ്ടിരുന്നു.മഴയുടെ തണുത്ത വിരലുകള്‍ കൊണ്ടപ്പോള്‍ ,എന്തോ ഓര്‍ത്തിട്ടെന്ന പോലെ ,ഒരു ചെറുപുഞ്ചിരി പൂവിതളുകള്‍ പോലുള്ള ആ ചുണ്ടില്‍ ഉണര്‍ന്നു.
“കണ്ടില്ലേ തനിയെ ചിരിക്കുന്നത്?.ഇവിടെ അടുത്തു നഗരത്തില്‍ കോളേജില്‍ പോയിരുന്ന കാലത്ത് ,അവള്ക്ക് ഒരു പ്രേമ ബന്ധം ഉണ്ടായിരുന്നു.പയ്യന്‍ അവളെ ഉപയോഗിച്ച് ഉപേക്ഷിച്ചതിന് ശേഷം ആണ് അസുഖം തുടങ്ങിയത്.എപ്പോ വീട്ടില്‍ നിന്നും ചാടിയാലും അവള്‍ ഡാന്സ് പ്രാക്ടീസിന് കോളേജിലേക്ക് പോവുകയാണു എന്നു പറഞ്ഞു ഏതെങ്കിലും ബസ്സില്‍ കയറും.” അവര്‍ തുടര്‍ന്ന് പറഞ്ഞു.കണ്ടക്ടറും മറ്റ് യാത്രക്കാരും അമ്പരന്നു കേട്ടു കൊണ്ടിരുന്നു.
“എന്താ അവളുടെ പേര്”?"
“രേവതി.ഇപ്പോ എന്റെ കൂടെ വരാന്‍ പറഞ്ഞാല്‍ അവള് എന്നെ അറിയില്ല എന്നു പറഞ്ഞു,പല്ലും നഖവും കാട്ടി എതിര്‍ക്കും.. .അപ്പോ കാണാം അവളുടെ ഭ്രാന്തിന്റെ ഭാവ മാറ്റം.”
ബസ് നിന്നു.കണ്ടക്ടര്‍ പേര് ചോദിച്ചു.അവള്‍ രേവതിയെന്ന് പേര് പറഞ്ഞു.എവിടെ പോവുകയാണ് എന്നു ചോദിച്ചപ്പോള്‍ നഗരത്തിലെ കോളേജില്‍ പിറ്റേന്ന് നടക്കാന്‍ പോകുന്ന കോളേജ് ഡേ ക്കു അവതരിപ്പിക്കാന്‍ ഡാന്‍സ് പഠിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു.ചോദ്യങ്ങള്‍ കൂടിയപ്പോള്‍ അവളുടെ മുഖത്ത് ഭയം നിറഞ്ഞു.ഒടുവില്‍ ആ സ്ത്രീയുടെ ഒപ്പം ഇറക്കി വിടാന്‍ തുടങ്ങിയപ്പോള്‍ അവള്‍,രോഷം പൂണ്ടു.ഭാവം മാറി.കണ്ണുകള്‍ ജ്വലിച്ചു.അതെല്ലാം ആ സ്ത്രീ നേരത്തെ പറഞ്ഞ രീതിയില്‍ ആയിരുന്നു.ഒടുവില്‍ താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആ സ്ത്രീയുടെ കൂടെ തന്നെ വിടരുതെന്ന് അവള്‍ പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു.അപ്പോള്‍ ആ സ്ത്രീ തന്നെ പറഞ്ഞു.
“അല്ലെങ്കില്‍ ആരെങ്കിലും ഈ കുട്ടിയുടെ കൂടെ ഞങ്ങളുടെ ഒപ്പം വരട്ടെ..ഒരു ഉറപ്പിന്.”അതോടെ എല്ലാവര്‍ക്കും വിശ്വാസമായി.
“ഞാന്‍ പോകാം.” ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു.
അങ്ങനെ അത് തീരുമാനമായി.ബസ് നിര്‍ത്തി..പെണ്കുട്ടി കരഞ്ഞു ബഹളം വച്ചെങ്കിലും,ചെറുപ്പകാരനും മധ്യവയസ്ക്കയ്ക്കും ഒപ്പം രേവതിയെ അവര്‍ ഇറക്കി വിട്ടു.വിജനമായ പാതയില്‍,നിര്‍ത്താതെ പെയ്യുന്ന മഴയില്‍ അവളുടെ കരച്ചില്‍ മുങ്ങി.
ബസ് വീണ്ടും മുന്നോട്ട് നീങ്ങി.വിജനമായ സമതലങ്ങള്‍ പകുത്ത്,കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍,വൃദ്ധനായ ഡ്രൈവര്‍ ഓരം ചേര്ന്ന് വണ്ടി നിര്ത്തി്.അഅയാള്‍ പിന്നോട്ട് തിരിഞു നോക്കി.
ബസ് വീണ്ടും മുന്നോട്ട് നീങ്ങി.വിജനമായ സമതലങ്ങള്‍ പകുത്ത്,കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍,വൃദ്ധനായ ഡ്രൈവര്‍ ഓരം ചേര്ന്ന് വണ്ടി നിര്ത്തി്.അഅയാള്‍ പിന്നോട്ട് തിരിഞു നോക്കി.
“ഇനി നമുക്ക് തെറ്റിയതാണെങ്കിലോ ?.ആ സ്ത്രീ പറഞ്ഞത് നുണ ആയിരുന്നെങ്കിലോ?
“അതെന്താ ഇപ്പോ അങ്ങനെ തോന്നാന്‍”.വിളറിയ മുഖത്തോടെ കണ്ടക്ടര്‍ ചോദിച്ചു.”
“അവരുടെ ഒപ്പം പോവാന്‍ സമ്മതിച്ച് ഇറങ്ങിയ ചെറുപ്പക്കാരന്‍ ,ആ സ്ത്രീയുടെ ഒപ്പമാണ് ഇടക്ക് നമ്മുടെ ബസ്സില്‍ കയറിയത്.അത് മാത്രമല്ല.താന്‍ ഇത് കണ്ടോ?" ഡ്രൈവര്‍ ചൂണ്ടി കാണിച്ചു.
ദൂരെ റോഡില്‍ നഗരത്തിലെ കോളേജില്‍ പിറ്റേന്ന് നടക്കാന്‍ ഇരിക്കുന്ന കോളേജ് ഡേ ക്കു ജനത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഒരു കമാനം ആയിരുന്നു അത്.
കണ്ടക്റ്റര്‍ അത് നോക്കി ഞെട്ടി നില്ക്കേ ,വണ്ടി റിവേഴ്സ് എടുത്തു പിന്നോട്ട് പാഞ്ഞു തുടങ്ങി. മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു.
കണ്ടക്റ്റര്‍ അത് നോക്കി ഞെട്ടി നില്ക്കേ ,വണ്ടി റിവേഴ്സ് എടുത്തു പിന്നോട്ട് പാഞ്ഞു തുടങ്ങി. മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു.
(അവസാനിച്ചു)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക