Slider

മനസ്സറിയാതെ

1

സഞ്ജീവ് , 34 വയസ്സ്, സുമുഖൻ , പ്രമുഖ സീരിയൽ അഭിനേതാവ് , സമ്പന്ന കുടുംബത്തിലെ അംഗം, സമ്പന്ന വീട്ടിൽ നിന്നും ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിച്ചു , ഭാര്യ രമ്യ ,രണ്ടു മക്കൾ. വീട്ടുകാർക്ക് പ്രത്യേകിച്ചു ഭാര്യക്ക് സഞ്ജീവ് അഭിനയിക്കുന്നതിനോട് വല്യ താത്പര്യമില്ല . 
കാരണം , ജീവിതമല്ലേ, ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളിൽ പെട്ട് വഴി തെറ്റിയാലോ .
അയാൾക്ക്‌ പക്ഷെ മാറി ചിന്തിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല .ഒത്തിരി കഷ്ടപ്പെണ്ടുണ്ടാക്കിയ ഇമേജ് ആണ് ഫിലിം ഫീൽഡിൽ . ചെറുപ്പത്തിലേ അറിയാവുന്നവർക്ക്,സഞ്ജീവ് സാധാരണക്കാരനായ തുറന്ന വ്യക്തിത്വത്തിനുടമയായ ചെറുപ്പക്കാരൻ ആണ് .അനുദിനം സഞ്ജീവിന്റെ തിരക്കേറി കൊണ്ടിരുന്നു . അഭിനയിക്കുന്ന സീരിയലുകൾ എല്ലാം ഹിറ്റ് .സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കു യാത്ര തന്നെ . ഒത്തിരി കൂട്ടുകാർ , പല തരത്തിൽ ഉള്ളവർ(ആണും , പെണ്ണും ) അയാൾക്കുണ്ട് .അഭിനയത്തിന്റെ ലൈം ലൈറ്റിൽ കത്തി നിൽക്കുമ്പോൾ അറിയാതെ തന്നെ അയാളുടെ മനസ്സ് മാറി കൊണ്ടേയിരുന്നു .ഒത്തിരി സാദ്ധ്യതകൾ മുന്നിൽ.സുതാര്യമായ പെരുമാറ്റ രീതി ഉള്ള സഞ്ജീവ് അല്ല ഇപ്പോൾ ഉള്ളത് . അയാളുടെ മനസ്സ് ചഞ്ചലപെട്ടിരിക്കുന്നു . ഭാര്യയിൽ നിന്നും മാനസികമായി അയാൾ അകന്നു കൊണ്ടേയിരുന്നു . കുട്ടികളെ ഓർത്തു രമ്യ എല്ലാം സഹിച്ചു .
പല സ്ത്രീകളുമായി അയാൾ അടുപ്പം പുലർത്തി പോന്നു . പക്ഷെ കുറെ നാൾ കഴിയുമ്പോൾ അത് നില നിൽക്കില്ല .അങ്ങനെ അയാൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്കു എന്ന നയം സ്വീകരിച്ചു ജീവിതം സെറ്റ് ചെയ്തു .
ഇതിന്റെയൊപ്പം സോഷ്യൽ സൈറ്റിലും ആൾ സജീവമാണ് . 500 ഉം മറ്റും ഫ്രണ്ട് റിക്വസ്റ്റുകൾ ആണത്രേ ഒരു ദിവസം വരുക .മാനേജ് ചെയ്യാൻ ഇത്തിരി പാടാണെങ്കിലും , ആൾ വിദഗ്ധനായതിനാൽ ഇതെല്ലം ഈസി ആയി നടന്നു . വെള്ളി വെളിച്ചം കാണുമ്പോൾ ഉണ്ടാവുന്ന ആകർഷണം പോലെ, അയാളുടെ പ്രഭ കണ്ടു പല പെൺകുട്ടികളും അയാളിലേക്ക് എത്തിപെടാൻ ആഗ്രഹിച്ചു .

അങ്ങനെയാണ് വർഷ ഒരു നാൾ സഞ്ജീവിനു ഫ്രണ്ട് റിക്വസ്റ്റ് ഫേസ്ബുക്കിൽ അയച്ചത് . പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു അവൾക്കു .അയാളുടെ സീരിയലുകൾ ഒക്കെ കണ്ടു അവൾ ഫാൻ ആയി മാറിയിട്ടുമുണ്ട് .അത്ഭുദം , സഞ്ജീവ് റിക്വസ്റ്റ് സ്വീകരിച്ചിരിക്കുന്നു .അവൾ അയാൾക്ക്‌ ചാറ്റ് മെസ്സേജ് അയച്ചു , റിയൽ ആണോ ഫേക്ക് ആണോ എന്നറിയുന്നതിനായി .വീണ്ടും അത്ഭുദം . അയാൾ തിരികെ സംസാരിക്കുന്നു , ചിരപരിചിതനെ പോലെ .
ഇത് ഞാൻ തന്നെയാണ് വർഷ .വിശ്വാസമായില്ലെങ്കിൽ നമുക്ക് നേരിട്ട് കാണാം . നിന്റെ സ്‌ഥലത്തു ഞാനുണ്ട് . ഇ വിടെ ഞാൻ താമസിക്കുന്ന ഹോട്ടലിൽ നീ വരുമോ .വർഷക്കു വിശ്വാസം വന്നില്ല .തന്റെ ഇഷ്ട നടൻ തന്നെ കാണാൻ ക്ഷണിക്കുന്നു . പോകാതിരിക്കുന്നതെങ്ങിനെ .പക്ഷെ ഹോട്ടലിലൊക്കെ എങ്ങനെ പോകും . നമുക്ക് ഹോട്ടൽ ലൗഞ്ചിൽ കണ്ടാലോ, അവൾ അന്വേഷിച്ചു . സഞ്ജീവ്, എനിക്ക് നീയുമായി സ്വകാര്യമായി സംസാരിക്കാൻ താത്പര്യം ഉണ്ട്.നിന്റെ പ്രൊഫൈൽ ഞാൻ ശ്രദ്ധിച്ചു . ഒത്തിരി പെൺകുട്ടികൾ എനിക്ക് റിക്വസ്റ്റ് അയക്കാറുണ്ട് . പക്ഷെ അതിൽ, എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് നീയാണ് , എന്തെന്നറിയില്ല .

വർഷ , കള്ളം പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി , ഹോട്ടലിലേക്ക് .ഒരു ധൈര്യ കുറവും വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ അവൾക്കു തോന്നിയില്ല .ഏതോ സ്വപ്നത്തിൽ എന്ന പോലെ അവൾ നയിക്കപ്പെട്ടു . അവൾ അയാളുടെ റൂമിൽ എത്തി .ഒരു അപരിചിതത്വവുമില്ലാതെ അയാൾ, വളരെ ഫ്രണ്ട്‌ലി ആയി അവളെ സ്വീകരിച്ചു . ആകെ പേടിച്ചു വർഷ .എന്ത് ധൈര്യത്തിനാണ് താനിങ്ങനെ പുറപ്പെട്ടത് കൂൾ, പെണ്ണെ , അയാൾ വർഷയുടെ കരം ഗ്രഹിച്ചു . നിന്റെ നുണകുഴിയാണ് നിന്റെ റിക്വസ്റ്റ് സ്വീകരിക്കാൻ എന്നെ തോന്നിപ്പിച്ചത്. അയാളുടെ നിറം മാറി തുടങ്ങി . വർഷ , ഇതാണല്ലേ എന്റെ അടുത്ത് നിന്ന് പ്രതീക്ഷിച്ചത് .സഞ്ജീവ്, ഏയ് അല്ല .. പല റിലേഷൻസിലും ഞാൻ പെട്ടിട്ടുണ്ട് . പക്ഷെ നിന്നെ പോലെ ഒരു നല്ല പെണ്ണിനെ ആദ്യമായിട്ടാ .എന്റെ കഥ ഒരു നാൾ നിനക്ക് പറഞ്ഞു തരാം . അയാളുടെ താത്പര്യത്തിന് അവൾ പിന്നീട് വഴങ്ങി കൊടുത്തു .ഒടുവിൽ അയാൾ അവളെ സ്നേഹപൂർവ്വം നോക്കി ,നെറുകയിൽ ചുംബിച്ച ശേഷം , നീ പൊക്കൊളു , ഞാൻ വിളിക്കാം .അവൾ അയാളോട് , You are an expert in this .അയാൾ ,ഞാൻ ഒത്തിരി നാളായി ഇങ്ങനെ ഒക്കെ .ഒടുവിൽ വിവശയായി , റൂമിൽ നിന്ന് പുറത്തേക്കു .ആ സമയത്തെല്ലാം അവൾ വെറും ഒരു പെണ്ണായിരുന്നു .വീട്ടിൽ എത്തി ,വീണ്ടും ഫേസ്ബുക്കിൽ കണ്ണും നട്ടു ഇരിപ്പായി . അയാളോട് ചാറ്റ് ചെയ്യുവാൻ വേണ്ടി .പക്ഷെ അയാൾ വന്നില്ലെന്ന് മാത്രമല്ല , അവൾ അയച്ച മെസ്സേജിനൊന്നും മറുപടിയും കൊടുത്തില്ല .അങ്ങനെ പല തവണ ആയപ്പോൾ , ഒരു നാൾ അയാളുടെ മറുപടി വന്നു , ഞാൻ ഇപ്പോൾ വീട്ടിൽ ആണ് , എനിക്കിവിടെ വച്ച് ചാറ്റ് ചെയ്യാൻ പറ്റില്ല , എന്റെ ഭാര്യ വളരെ സ്ട്രിക്ട് ആണ് . ഇത് കേട്ട അവൾ, പുച്ഛത്തോടെ അയാളെ ബ്ലോക്ക് ചെയ്തു ഫേസ്ബുക്കിൽ നിന്നും .അയാൾക്ക്‌ ഭാര്യ ഉണ്ടെന്നോ, അയാളുമായിട്ടു കൂട്ടുകൂടൽ എന്നും ഉണ്ടാവുമെന്നോ ഒന്നും ചിന്തിക്കാതെ ആണവൾ എടുത്തു ചാടിയത് .വിലപിച്ചിരിക്കാൻ അവൾ പഴയ തലമുറയിലെ പെണ്ണല്ല . പക്ഷെ അപ്പോൾ അവൾ ഓർത്തു . അയാൾക്ക്‌ തന്നോട് ഒരു നിമിഷമെങ്കിലും സ്നേഹം തോന്നിയിരിക്കാം , അതല്ലേ അയാൾ അവിടെ വച്ച് , നെറുകയിലും, കണ്ണുകളിലും ചുംബിച്ചത് . അങ്ങനെ വിശ്വസിക്കാൻ ആഗ്രഹിച്ചു അവളുടെ കണ്ണുകൾ ഈറനണിഞ്ഞു . താൻ അയാളുടെ സ്നേഹം ആഗ്രഹിച്ചിരുന്നുവോ ?.
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo