പെൺകുട്ടി ബനാറസിൽ അലഞ്ഞു
നടക്കുകയാണ് . അവളുടെ കയ്യിൽ ഉണ്ടായിരുന്ന പേഴ്സ് ആരോ തട്ടിപ്പറിച്ചിരുന്നു .വിഷമം തോന്നിയില്ല അവൾക്കു . കാരണം സ്‌ഥലം ബനാറസ് അല്ലെ . എന്തെങ്കിലും ഒരു നേരം ഭക്ഷിക്കാനുള്ള വക ഇവിടെ കിട്ടും .എല്ലാം ജീവിതത്തിൽ നിന്നും വിട്ടെറിഞ്ഞു വന്നതല്ലേ .
ഭക്തി സാന്ദ്രമായ അന്തരീക്ഷം .എങ്ങും മണി നാദങ്ങളും, കടുപ്പത്തിലുള്ള ചായങ്ങളും , അകെ ഒരു തീക്ഷ്ണ ഭാവം .ചുട്ടു പാടും ബാബമാർ , പിതൃ തർപ്പണത്തിനു വരുന്ന കുടുംബങ്ങൾ , വിദേശീയർ, അങ്ങനെ ഇന്ത്യയുടെ ഒരു ഭാഗം തന്നെ അവിടെ കാണാം . അഘോരി ബാബാമാരെ കുറിച്ചോർക്കുമ്പോൾ ഭയം .ചെങ്കനൽ കണ്ണുകളും, കഴുത്തിൽ തലയോട്ടി മാലയുമായുള്ള , ഹാഷിഷ് വലിക്കുന്ന അഘോരി ബാബാമാർ .സങ്കട് മോചൻ ഹനുമാൻ സ്വാമി അമ്പലത്തിൽ നിന്നും കിട്ടിയ പ്രസാദം ഭക്ഷിച്ചു , വഴിയരികിലെ പൊതു ബാത്‌റൂമിൽ കയറി കുളിച്ചു ശുദ്ധമായി വീണ്ടും യാത്ര തുടർന്നു , ബനാറസിലേക്കു ആഴ്ന്നിറങ്ങാൻ . അങ്ങനെ ശൈവ ക്ഷേത്രം എല്ലാം ദർശിച്ചു , രാത്രിയായി . അമ്പല നടക്കൽ തന്നെ രണ്ടും കല്പിച്ചു കിടക്കാൻ തീരുമാനിച്ചു .അരിച്ചു കയറുന്ന തണുപ്പിനെ ഒക്കെ പ്രതിരോധിക്കാനുള്ള ശേഷി അവൾക്കു കൈ വന്നിരുന്നു .

ഹിന്ദി ഭാഷ അവൾക്കു വശമായിരുന്നു . പഠനത്തിന്റെ ഭാഗമായിട്ട് പല ഇന്ത്യൻ ഗ്രാമങ്ങളിലേക്കും അവൾ സഞ്ചരിച്ചിട്ടുണ്ട് .ജീവിതം അങ്ങനെ ഒഴുകി പോയപ്പോൾ, പല സത്യങ്ങളും മനസ്സിലായി .പലതും ഇനിയും അറിയാനുണ്ട് എന്നും മനസ്സിലായി .എന്ത് കൊണ്ടോ ബനാറസിൽ വരാനാണ് അവൾക്കു തോന്നിയത് . .താൻ ശരിക്കും ഇപ്പോൾ നാടോടി പെൺകുട്ടി ആയിരിക്കുന്നു , അവൾ മനസ്സിൽ ചിരിച്ചു .
അല്പ നേരം കഴിഞ്ഞപ്പോൾ വടി കുത്തി നടക്കുന്നതിന്റെ ശബ്ദം തന്റെ അടുത്തേക്കെത്തുന്നതായി അവൾക്കു തോന്നി, പെട്ടെന്ന് കണ്ണ് തുറന്നു . ഒരു ബാബ , നരച്ച താടിയും ഒക്കെ ആയി, മസ്‌ലിൻ തുണി മാത്രമാണ് ഉടുത്തിരിക്കുന്നത് , കഴുത്തിൽ പലവർണ്ണ മുത്തുകൾ കോർത്ത നീണ്ട മലകൾ. അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ടു ബാബയും , അമ്പല നടയിൽ കിടപ്പായി ഒരു വശത്തു .അവൾക്കു തോന്നി, രാവിലെയാകട്ടെ ഈ ബാബയെ ഒന്ന് പരിചയപ്പെടാം .
അങ്ങനെ പകൽ വെളിച്ചം ആകാശം കീറിഎത്തി .അമ്പലത്തിൽ തിരക്കായി തുടങ്ങി . അവൾ പാടെ നോക്കിയപ്പോൾ ബാബയെ കാണാനില്ല . ആഹ് , ഇനിയിപ്പോ ബാബയെ രാത്രിയിലെ കാണാൻ കിട്ടു .ആ പകൽ കഴിഞ്ഞു .അവൾ പ്രതീക്ഷിച്ച പോലെ , ബാബ എത്തി, അതെ നിസ്സംഗ ഭാവത്തോടെ .അവൾ സമീപമെത്തി , അഭിവാദ്യം ചെയ്തു . ബാബ ചിരിച്ചു . എന്തെല്ലാമോ അർഥങ്ങൾ അതിൽ ഉള്ളത് പോലെ അവൾക്കു അനുഭവപെട്ടു .സംസാരിക്കാൻ താത്പര്യമുണ്ടെന്ന് ബാബയെ അവൾ അറിയിച്ചു .ബാബ തലയാട്ടി .
ബാബ എവിടുന്നാ
ഉത്തരാഖണ്ഡിൽ നിന്നും .
ഉത്തരാഖണ്ഡിൽ നിന്നും .
ബാബ , എനിക്ക് ഏറെ സംശയങ്ങൾ ഉണ്ട് , അത് ഞാൻ അങ്ങയോടു ചോദിച്ചോട്ടെ .
പാടില്ല എന്ന അർഥത്തിൽ ബാബ തലയാട്ടി .
കുറെ സാഹചര്യങ്ങളിലൂടെ കടന്നു പോയത് കൊണ്ട് , അവൾക്കു മനസ്സിലായി , ബാബ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം താണ്ടി , സ്വതന്ത്ര , വിരക്ത ജീവിതം നയിക്കുന്നത് കൊണ്ടാവും അങ്ങനെ പ്രതികരിച്ചത് .
ഒടുവിൽ അദ്‌ഭുതമെന്നോണം , ബാബ ഉരുവിട്ടു , അനുഭവിച്ചു തന്നെ സംശയം തീർക്കുക .അതാണ് സത്യം .ഒഴുകുക ജീവിതത്തിൽ . അറിയാൻ ശ്രമിച്ചാലേ , അറിവിന്റെ പാതയിലെങ്കിലും എത്തിപ്പെടാൻ സാധിക്കു .

അവൾ കൗതുകത്തോടെ, ഒരു കൊച്ചു കുട്ടിയെ പോലെ കേട്ടിരുന്നു .ഉടൻ തന്നെ ബാബ വീണ്ടും മൗനത്തിലേക്കു .
അവൾ തിരികെ തന്റെ അഭയ സ്‌ഥലത്തേക്ക് .ബാബ പറഞ്ഞതിനെ കുറിച്ച് അവൾ ചിന്തിച്ചു . അതെ എത്ര സത്യം .കുറെ കൂടി ഗഹനമായി ചിന്തിച്ചു നോക്കാം .രാത്രിയിലെ താരകങ്ങളെ നോക്കി കിടന്നപ്പോൾ, പലതും ഓർമ്മപ്പെടുത്തലിന്റെ ധ്വനി തരംഗമായി അവളുടെ കാതുകളിൽ പതിച്ചു . തന്റെ പഠനകാലം , വിവാഹം , വേർപിരിയൽ , പ്രിയപ്പെട്ടവരുടെ വേർപാടുകൾ അങ്ങനെ അനിവാര്യമായ പലതും .ചുവന്ന പരവതാനിയിലൂടെ ആയിരുന്നില്ല അവളുടെ ജീവിത യാത്ര ഒരിക്കലും . വളരെ കഷ്ടപ്പെട്ടാണ് പഠിച്ചത്, പഠന കാലത്തിൽ സഹപാഠിയായിരുന്ന ചെറുപ്പക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചു . തുടർന്ന് അഭിപ്രായ ഭിന്നത കാരണം , വേർപിരിയൽ .ഇതെല്ലാം കണ്ടു വിഷമിച്ചു പിതാവിന്റെയും , മാതാവിന്റെയും വിയോഗം.കത്തി രാകി മൂർച്ച കൂട്ടിയാൽ എങ്ങനെയോ, അത് പോലെയും , മിന്നൽ പിണരുകൾ നിരന്തരം കുത്തി മുറിച്ചു പാകത വരുത്തിയ ആകാശം പോലെയും അവളുടെ മനസ്സ് പാകപെട്ടു .എവിടെയാണ് പിഴച്ചത് തന്റെ തീരുമാനങ്ങൾ . ഒരു പക്ഷെ വിവാഹം വേർപിരിഞ്ഞില്ലെങ്കിൽ , താൻ ഇപ്പോൾ ഒരു നല്ല കുടുംബിനിയായി കഴിഞ്ഞേനെ . പക്ഷെ ആത്യന്തികമായി , താൻ ആരാണ് , മനസ്സിന്റെ ഉറവിടം എവിടെയാണ് ,ഈ പ്രകൃതിയിൽ നടക്കുന്ന കാര്യങ്ങളുടെയെല്ലാം സാധൂകരണം എവിടെയാണ് നിലകൊള്ളുന്നത് ,ആർക്കു വേണ്ടിയാണു നമ്മൾ ജീവിച്ചു മരിക്കുന്നതു , ജീവിതത്തിനു ലക്‌ഷ്യം ഉണ്ടോ , ജ്ഞാനം നേടുകഎന്നത് ചിലർ ജീവിത ലക്ഷ്യമാക്കിയിരിക്കുന്നതു എന്ത് കൊണ്ട് , ചിലർ ജീവിതം ആഘോഷിച്ചു തീർത്തു മരിക്കാൻ ആഗ്രഹിക്കുന്നത് എന്ത് കൊണ്ട് , ദൈവം എന്ന ഊർജം നില നിൽക്കുന്നുണ്ടോ , മരണാനന്തര ജീവിതം എന്നൊന്നുണ്ടോ , എന്താണ് സ്നേഹം, തലച്ചോറിൽ നടക്കുന്ന രാസ പ്രക്രിയയുടെ പരിണിത ഫലമോ , എന്താണ് മനസ്സ് എന്ന സത്ത . ഇതു പോലെ അനന്തമായി നീളുന്ന ചോദ്യങ്ങൾ . അതെ , ഇപ്പോൾ മനസ്സിലാകുന്നു , ഏതാണ് തന്റെ പാത . ജീവിതം അവസാനിപ്പിക്കാനുള്ളതല്ല .ഒഴുകി നീങ്ങുക എന്നതാണ് .ഓരോ വ്യക്തിയും വ്യത്യസ്തനാണ് /വ്യത്യസ്തയാണ് .ജീവിക്കുമ്പോൾ അവർ തീർക്കുന്ന പാദമുദ്രകൾ , മരണമെന്ന കടലിൽ ലയിച്ചു ചേരുന്നു .ഒരു തരത്തിൽ നോക്കിയാൽ യുക്തി പൂർവം പ്രതികരിക്കുക എന്നതും ജീവിതം തന്നെയാണ് .ഒരു ചോദ്യങ്ങൾക്കും ജീവിതത്തിൽ പ്രസക്തിയില്ല . കാരണം ഓരോരുത്തരും ആഗ്രഹിക്കുന്ന ഉത്തരം ഓരോന്നായിരിക്കും . അവർ ഉദ്ദേശിച്ച ഉത്തരം കിട്ടിയില്ലെങ്കിൽ , നിരാശയെന്ന വന്യ മൃഗം അവരെ വേട്ടയാടി നശിപ്പിക്കുന്നു, അല്ലെങ്കിൽ അവരെ മറ്റൊരു ക്രൂര മൃഗമാക്കി മാറ്റുന്നു .അതെ ബാബ പറഞ്ഞ പോലെ , അനുഭവിക്കുക , പ്രതികരിക്കുക , ജീവിച്ചു ,മരിക്കുക . നല്ലതും ചീത്തയും ആപേക്ഷികം മാത്രമാണ് നിലവിലുള്ള ലോകത്തിൽ , ആധികാരികമായി അതിനെ കുറിച്ചുള്ള ധാരണ ഉണ്ടാകുന്നതു വരെ .ലോകം വിശാലമാണ് .ഒഴുകുന്ന ജലം മലിനമാകുന്നില്ല ,അതെ പോലെ ഒഴുകുന്ന മനസ്സും .ജീവിതത്തിൽ ചിട്ട പുലർത്തുക, അസ്തിത്വവാദത്തെ മുറുകെ പിടിക്കുക ,മുന്നോട്ടു നയിക്കാൻ ആ ശക്തി മാത്രം പ്രേരകമാകട്ടെ . ഒന്നിലും മനസ്സിനെ തളച്ചിടാൻ സാധിക്കാതെ വരുമ്പോൾ മാത്രമാണ് സ്വതന്ത്ര ചിന്തകൾ മനസ്സിൽ വരുന്നത് , അല്ലെങ്കിൽ ഏച്ചു കെട്ടിയതു മുഴച്ചിരിക്കും പോലെയാകുമത് .

അതെ പെൺകുട്ടി ഒഴുകി നീങ്ങുന്നു , ബാബയും, തങ്ങൾ ഒഴുകുകയാണെന്നറിയാതെ ഒഴുകുന്നു മറ്റു ചിലരും ....
നോട്ട്: Existentialism(primary virtue is authenticity ) എന്ന തത്വ ചിന്തയെ ബഹുമാനിക്കുന്ന ഞാൻ , philosopher Jean Paul Sartre ന്റെ 3 quotes ഉദ്ധരിച്ചു കൊണ്ട് പോസ്റ്റ് അവസാനിപ്പിക്കുകയാണ് .
1 ."The actual life of the individuals is what constitutes what could be called their "true essence" instead of there being an arbitrarily attributed essence others use to define them. Thus, human beings, through their own consciousness, create their own values and determine a meaning to their life."
"ഓരോരുത്തരുടെയും യഥാർഥമായ ജീവിതം എന്നത്, അവരുടെ "സത്യമായ കാതൽ" ആണ് , അല്ലാതെ എങ്ങനെ മറ്റുള്ളവർ സ്വേച്ഛയാ കല്പിക്കുന്ന നിർവചനം പോലെയല്ല . അതിനാൽ മനുഷ്യർ , അവരുടെ പ്രജ്ഞയോടെ , സ്വന്തം മൂല്യങ്ങൾ സൃഷ്ടിച്ചു , സ്വന്തം ജീവിതത്തിനു സാരം കൊടുക്കുന്നു" .
2 . "man first of all exists, encounters himself, surges up in the world—and defines himself afterwards."
"മനുഷ്യൻ നില നിൽക്കുന്നു , എതിരിടുന്നു ,തുടർന്ന് ലോകത്തു കുതിച്ചുയരുന്നു - പിന്നീട് സ്വയം വിവരിക്കുന്നു ."

3 .Man is condemned to be free ;because once thrown into the world ,he is responsible for everything he does ".
"ഒരു മനുഷ്യൻ സ്വതന്ത്രനാകാൻ വിധിക്കപെട്ടവനാണ് ;കാരണം ഒരിക്കൽ ഈ ലോകത്തിലേക്ക് എറിയപെട്ടാൽ , അവൻ ചെയ്തു കൂട്ടുന്ന എല്ലാത്തിനും അവൻ മാത്രമാകും ഉത്തരവാദി ."

By: sangeetha Pramod

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക