"എന്തൊരു ശല്യ ഇത് ...എനിക്കുമില്ലേ എന്റേതായ ആഗ്രഹങ്ങൾ ..അമ്മക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല ...".......അവൻ പതിവുപോലെ അമ്മയോട് കയർക്കുകയാണ് ...കാരണം ഒന്നുമില്ലെങ്കിലും ..ദിവസവും രാവില ..അമ്മയൊട് ..ചേറിയൊരു പിണക്കം അത് പതിവാണ് ...
ഇത്തവണ ..ഗൾഫ് ജോലിയെ കുറിച്ചാണ് ...പിണക്കം ..അവൻ ഒരു പാട് ആഗ്രഹിക്കുന്നു പുറത്തു പോവാൻ .പക്ഷെ അമ്മക്ക് അവനെ വിടാൻ താല്പര്യം ഇല്ല ...
രണ്ടു കൊല്ലം അത്രയല്ലേ ഉള്ളു...ഇവിടെ അമ്മയെ കെട്ടിപിടിച്ചു കിടന്നാൽ എന്റെ ജീവിതം എന്താവും എനിക്കുമില്ലേ ആഗ്രഹങ്ങൾ "...അവൻ ദേഷ്യം കൊണ്ട് വിറച്ചു...
'നിനക്ക് ഇവിടെ തന്നെ നല്ല ജോലി കിട്ടില്ലേ...അല്ലങ്കിൽ അച്ഛന്റെ കൂടെ നമ്മുടെ ഷോപ്പിൽ നിന്നാൽ പോരെ..."'അമ്മ അവനെ നോക്കി പറഞ്ഞു ...
"പോരാ എനിക്ക് ജീവിക്കണം .എനിക്ക് മടുത്തു ...ഇ വീട് ...ഇവിടെ നിന്നും എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്നു തോന്നുകയാ ...."........അവൻ അമ്മയുടെ നേരെ നോക്കി കൊണ്ട് പറഞ്ഞു ...പിന്നെ ബൈക്കിന്റെ ചാവി എടുത്തു പുറത്തിറങ്ങി ..ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ 'അമ്മ അവനെ തന്നെ നോക്കി നിൽക്കുന്നത് അവൻ സൈഡ് മിററിൽ കുടി കാണുന്നുണ്ടായിരുന്നു ....'അമ്മ നോക്കുന്നു എന്നറിഞ്ഞപ്പോൾ അവൻ ബൈക്കിന്റെ ആക്സിലേറ്റർ ഒന്നുകൂടി തിരിച്ചു ...ദേഷ്യം ...പോയിട്ടില്ല എന്നറിയിക്കാൻ ....
സുഹൃത്തുക്കളുടെ അടുത്തെത്തിയപ്പോൾ അവൻ ഫോൺ ഓഫ് ചെയ്തു വെച്ച് ..അവനറിയാമായിരുന്നു ..ഇല്ലെങ്കിൽ 'അമ്മ വിളിച്ചുകൊണ്ടിരിക്കും എന്ന് ..ഒരു ദിവസം അവൻ സുഹൃത്തുക്കൾക്കൊപ്പം കറങ്ങി എല്ലാവരും ഫോൺ ഓഫ് ആക്കി വെച്ചിരുന്നു ... പതിവായായതുകൊണ്ട് ..വീട്ടുകാർക്കൊക്കെ ..അറിയാമായിരുന്നു ...അവരുടെ മുങ്ങലിനെ പറ്റി ...തിരിച്ചു നാട്ടിൽ വന്നപ്പോഴാണ് ...സുഹൃത്ത് ഓടി അരികിലേക്ക് വന്നത്
"നീ വീട്ടിലേക്കു വേഗം ചെല്ലൂ ....അമ്മക്ക് സുഖമില്ല ..."..സുഹൃത്ത് മുഖത്ത് നോക്കാതെയാണ് പറഞ്ഞത്
അതിൽ നിന്ന് തന്നെ അവനു എന്തൊക്കയോ സംശയം തോന്നി.....ഇങ്ങനെയുള്ള സന്ദർഭങ്ങൾ പലരുടെയും ജീവിതത്തിൽ കണ്ടിട്ടുണ്ട് അതുകൊണ്ടു തന്നെ ....അവന്റെ ഉള്ളിൽ പ്രാർത്ഥന ആയിരുന്നു ....ഒന്നും സംഭവിക്കല്ലേ എന്ന് ..
അതിൽ നിന്ന് തന്നെ അവനു എന്തൊക്കയോ സംശയം തോന്നി.....ഇങ്ങനെയുള്ള സന്ദർഭങ്ങൾ പലരുടെയും ജീവിതത്തിൽ കണ്ടിട്ടുണ്ട് അതുകൊണ്ടു തന്നെ ....അവന്റെ ഉള്ളിൽ പ്രാർത്ഥന ആയിരുന്നു ....ഒന്നും സംഭവിക്കല്ലേ എന്ന് ..
പക്ഷെ ദൈവം അവന്റെ പ്രാർത്ഥന കേട്ടില്ല ...അവൻ വന്നുകയറിയപ്പോൾ കാണുന്നത് ..അമ്മയുടെ ചേതനയറ്റ ശരീരമാണ് ..അവൻ ഒരു നിമിഷം അങ്ങനെ തന്നെ നിന്നുപോയി ...കേൾവി ശക്തി ഇല്ലാതെ ആയപോലെ...അവൻ ചുറ്റും നോക്കി ...എല്ലാവരുടെയും എന്തക്കൊയോ പറയുന്നുണ്ട്....അവൻ ഒന്നും കേൾക്കുന്നില്ല ...അവൻ മുട്ടുകുത്തി മെല്ലെ ഇരുന്നു ..കൈകൾ കൊണ്ട് രണ്ടു ചെവിയും പൊത്തി ..എന്തു ചെയ്യണമെന്നോ ..പറയണമെന്നോ അറിയാതെ അങ്ങനെ കുറെ നേരം ഇരുന്നു ..കരയാൻ പോലും കഴിയാതെ നിസ്സഹായനായി ...
കുറച്ചു കഴിഞ്ഞപ്പോൾ അവൻ എഴുനേറ്റു ....
ആരോ അവന്റെ അരികിൽ വന്നു പറഞ്ഞു ..
.."കുളിപ്പിക്കാൻ കൊണ്ട് പോവാ ..."...
"എനിക്ക് കുറച്ചു സമയം വേണം ..." അവൻ ..അവിടെ നിന്നവരോടായി ..പറഞ്ഞു ...
"ശരി ...എന്ന രീതിയിൽ എല്ലാവരും തലയാട്ടി ..
എനിക്ക് അമ്മയോടപ്പം തനിച്ചു വേണം ....അവൻ ഒരു റൂം ചുണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു ..
ആളുകൾ പരസ്പരം നോക്കി ....എന്തൊക്കയോ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ..അവസാനം ..അവന്റെ ആഗ്രഹം ..നടന്നു ..അവന്റെ അമ്മയെ കുറച്ചു പേര് ചേർന്ന് ..അവിടെ കൊണ്ട് ചെന്ന് കിടത്തി ...
അവൻ റൂമിലേക്ക് നടന്നു ...അകത്തു കയറിയ ഉടനെ ..തിരിഞ്ഞു നിന്ന് പുറത്തുള്ളവരെ നോക്കി മെല്ലെ കതകടച്ചുകൊണ്ട് പറഞ്ഞു .."കുറച്ചു സമയം ...ആരും ശല്യപ്പെടുത്തരുത് ..."
കതകടച്ചുകൊണ്ടു അവൻ മെല്ലെ തിരിഞ്ഞു ...അമ്മയെ നോക്കി ....
"ദേഷ്യം തീർക്കാണല്ലേ ...അതും എന്നോട് ...എന്നെ വിട്ടു പോവില്ല എന്നതുകൊണ്ടല്ലേ ..ഞാൻ ഇങ്ങനെയല്ലാം കാണിച്ചേ ...ഇവിടെ തന്നെ ഉണ്ടാവും ...എന്നുകരുതി ..ഇപ്പൊ എന്നെ വേണ്ട ...."
"എന്നെ വേണ്ടെങ്കിൽ എനിക്കും വേണ്ട ...നോക്കിക്കോ...ഞാൻ ഇനി മിണ്ടില്ല ....ഞാൻ ഗൾഫിൽ പോയാൽ വരില്ല ..."....അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി ....
"എനിക്കറിയാം 'അമ്മ എന്നെ കാണുന്നുണ്ടെന്ന് ..കേൾക്കുന്നുണ്ടെന്ന് ..." അവൻ ..ചുമരിൽ ചാരി നിലത്തിരുന്നു ...ഇടറിയ ശബ്ദത്തോടെ ...അവൻ തുടർന്നു ...
" ഞാൻ തെറ്റ് ചെയ്താൽ 'അമ്മ ക്ഷെമിക്കാറില്ലേ ...എന്നോട് പിണങ്ങി ഇരിക്കാറുണ്ടോ ..'അമ്മ ഒന്ന് ചിരിച്ചാൽ മതി ആരും കാണില്ല ...ഞാൻ ആരോടും പറയില്ല ..സത്യം ".........അവൻ ...കൈകൂപ്പി അമ്മയുടെ മുഖത്തേക്ക് നോക്കി ...
കുറച്ചു നേരം അവനങ്ങനെ തന്നെ നോക്കി നിന്നു ,...കൈകൾ കുട്ടിയുരുമ്മി ...
അമ്മക്ക് ഓർമ്മയുണ്ടോ ...ഞാൻ ആദ്യമായി സ്കൂളിൽ പോയത് ...എനിക്കിപ്പോഴും ഒരു മിന്നായം പോലെ ഓർമയുണ്ട് ...ഞാൻ സ്കൂളിന്റെ പടി കയറി പോവുമ്പോ 'അമ്മ കരഞ്ഞത് എന്നെ കുറച്ചു നേരം പിരിയാനുള്ള വിഷമം കൊണ്ടാണോ ...അതോ ഞാൻ ആദ്യാക്ഷരങ്ങൾ പഠിക്കാൻ പോവുന്നതിലുള്ള സന്തോഷം കൊണ്ടാണോ എന്നു ഇപ്പോഴും അറിയില്ല ......'അമ്മ പറയൂ അന്നു 'അമ്മ എന്തിനാ കരഞ്ഞേ ...അവന്റെ മുഖത്തു കുട്ടിത്തം വിടർന്നു ....
അവൻ ജനലഴികളിലേക്ക് നോക്കി...
"കുറച്ചു കഴിഞ്ഞു ഞാൻ ടിച്ചറുടെ കൈ കൈ കടിച്ചു ക്ലാസ് വിട്ടു ഓടി വന്നു അമ്മയുടെ ..തോളിൽ ചാടി കയറിയ കഥ 'അമ്മ എപ്പോഴും പറയാറില്ലേ .....
.അവൻ മെല്ലെ ..ചിരിക്കാൻ തുടങ്ങി ...ചിരി മെല്ലെ പൊട്ടിച്ചിരി ആയി മാറി ....അവൻ ചിരിച്ചുകൊണ്ട് ...മെല്ലെ അമ്മയുടെ മുഖത്തേക്ക് നോക്കി ....പെട്ടന്ന് ചിരി നിന്നു ..
അവൻ അങ്ങനെ തന്നെ അമ്മയുടെ മുഖത്തേക്ക് നോക്കി നിന്നു ....പിന്നെ വീണ്ടും ജനലഴികളിലേക്കു നോക്കി .മുഖം മെല്ലെ മാറി വീണ്ടും പുഞ്ചിരി വിടർന്നു ....പിന്നെ ചിരിയായി .......
ചിരി മാറിയപ്പോൾ മെല്ലെ എഴുനേറ്റു ....മുറിയുടെ കോണിലുള്ള ..അലമാരയുടെ അടുത്തേക്ക് നടന്നു ...അലമാരയുടെ ..വാതിൽ തുറന്നു ...ഒരു പേഴ്‌സ് എടുത്തു ..എന്നിട്ട് ഒളികണ്ണിട്ട് അമ്മയെ നോക്കി ..
"ഞാൻ അമ്മയുടെ പേഴ്സിൽ നിന്നും പൈസ എടുക്കാൻ പോവാ ....വേണ്ടങ്കിൽ ഇപ്പൊ പറഞ്ഞോ ...."...
"എന്താ ..മിണ്ടാത്തെ ....ഇനി ഞാൻ പൈസ എടുത്തിട്ടുണ്ട് എന്നു പറഞ്ഞു വന്നേക്കരുത് ."..അവൻ തിരിഞ്ഞു നിന്നു ..
പെട്ടന്ന് അവന്റെ മുഖം തെളിഞ്ഞു ..അവൻ ..ഓടി അമ്മക്കരികിലിരുന്നു ..."അയ്യടാ ചിരിക്കാ അല്ലെ ..ഞാൻ കണ്ടു ..എന്നെ പറ്റിക്കാൻ നോക്കണ്ട ...വേഗം ഏഴുനേൽക്കു ....എനിക്ക് വിശക്കുന്നു .."....അവൻ അമ്മയുടെ ചുണ്ടുകളിലൂടെ വിരലോടിച്ചു ...
"അമ്മേ ...എഴുനേൽക്കു ...ഇങ്ങനെ കിടക്കല്ലേ ...പിന്നെ ഉറങ്ങാം ....ഞാൻ പോവുന്നില്ല എങ്ങോട്ടും എനിക്ക് ഒന്നും വേണ്ട...'അമ്മ എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി ...."
"അമ്മേ .....പ്ലീസ് ........."
ശരി ..എനിക്കറിയാം അന്ത ചെയ്യേണ്ടത് എന്ന് ...അവൻ അമ്മയുടെ കാലിന്റെ അടുത്തിരുന്നു ..മെല്ലെ കാലിന്റെ അടിയിൽ ഇക്കിളി കൂട്ടാൻ തുടങ്ങി ....എന്നിട്ട് ..അമ്മയുടെ മുഖത്തേക്ക് നോക്കി ...
" ബലം പിടിച്ചിരിക്കണ്ട ...ചിരിച്ചോ ......"...അവൻ .കുറച്ചു നേരം അങ്ങനെ തുടർന്നു ..പിന്നെ കാലിൽ മുഖം ചേർത്ത് കിടന്നു ....
"ഞാൻ തോറ്റു ..എനിക്ക് വയ്യ ..അമ്മയെന്തെങ്കിലും ഒന്ന് പറയൂ ...ഞാൻ അല്ലെ അമ്മയുടെ മോൻ അല്ലെ ..."
അവൻ അമ്മയുടെ അടുത്തേക്ക് നീങ്ങി ...ഇരുന്നു
അമ്മയുടെ കൈവിരലുകൾ മെല്ലെ തലോടി ...അവന്റെ കണ്ണുകൾ ...നിറഞ്ഞൊഴുകികൊണ്ടേ ഇരുന്നു
"ഞാൻ അങ്ങനെയാ അമ്മെ ഇനി ...ജിവിക്ക എനിക്കാ ആരാ ഉള്ളത് ...ഞാൻ ആരുടെ മടിയിലാ കിടക്കുക ...എനിക്കമ്മയെ കെട്ടിപിടിക്കണം ...അവൻ വിതുമ്പി ......
അവൻ അമ്മയുടെ അടുത്ത് കിടന്നു ....അമ്മയെ കെട്ടിപിടിച്ചുകൊണ്ട് ...കുട്ടിയെ പോലെ അവൻ കിടന്നു അമ്മയെ ചേർത്ത് പിടിച്ചു കിടന്നു ....
വാതിൽ ആരൊക്കയോ മുട്ടാൻ തുടങ്ങി ...അവൻ എഴുനേറ്റു വാതിൽ തുറന്നു ...എന്നിട്ട് മുറിയുടെ ..സൈഡിലേക്ക് മാറി നിന്നു ...അവർ അമ്മയെ എടുത്തുകൊണ്ടു പോവുമ്പോൾ ...അമ്മയുടെ അടഞ്ഞ കൺകോണിലുടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നോ ...........ഉണ്ട് ...........കാരണം അത് അമ്മയല്ലേ
.............................................................................................................................
നിങ്ങൾ ......നഷ്ടപെടുന്നതുവരെ വരെ കാത്തിരിക്കരുതേ ...............പറ്റുമെങ്കിൽ ഇപ്പൊ തന്നെ അമ്മയെ കെട്ടിപിടിക്കു ....ആ മടിയിൽ കിടക്കു .........തിരക്കുകൾ മാറ്റി വെക്കൂ ...അമ്മക്ക് വേണ്ടിയല്ല നമുക്ക് വേണ്ടി ....നഷ്ടപ്പെട്ടാൽ സ്വർഗം കിട്ടിയാലും അമ്മയോളം വരില്ല ..........
കണ്ണീരോടെ ......................sanju calicut
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക