Slider

പ്രവാസിയുടെ ഭാര്യ..

0

"അറിഞ്ഞോ രാജേഷിന്റെ ഭാര്യ മരിച്ചു.... ""
""എപ്പോൾ ഇന്നലെ രാത്രി..... ""
''അയ്യോ കഷ്ടമായിപ്പോയി..... അല്ല അപ്പോൾ രാജേഷ് എപ്പോൾ വരും... "
""അതിന് അവൻ ഇന്നലെ വന്നിരുന്നു... പക്ഷേ ഇപ്പോൾ...... .""
"""ഇനിയിപ്പോൾ വല്ല...... ഏയ് അതാവില്ല അവനെ നമുക്കറിയാവുന്നതല്ലേ... അല്ല എങ്ങനെയാ മരിച്ചത് ""
"ആന്മഹത്യാ ആയിരുന്നു.... "
"ഓഹ്.... ഇനിയിപ്പോൾ അവൻ എല്ലാം അറിഞ്ഞിട്ടുണ്ടാവുമോ.... "
"സംശയമില്ല.... അപ്പോൾ സുകു... "
"അവൻ ഇന്നു കടതുറന്നില്ല.... "
"എന്തായാലും നമുക്കു പോയിനോകാം... "
അവർ അവിടെ ചെന്നപ്പോൾ രാജേഷ് അവിടെയിരിക്കുന്നുണ്ടായിരുന്നു.... അവൻ വന്നപ്പോൾ എങ്ങനെയോ അതുപോലെ തന്നെ... അവന്റെ ബാഗും പെട്ടിയും എല്ലാം.... മുൻവശത്തെ കസേരയിൽ എവിടെയോ നോക്കിയിരിക്കുകയാണ്... അവന്റെ കൈയിൽ ഒരു കുറിപ്പ് ഉണ്ട്. ...
""രാജേഷ്.... ""
അവൻ അവരെ നോക്കി.... വീണ്ടും ചാരിയിരുന്നു...
"അവൾ.... "
മൗനം മാറ്റാതെ അകത്തേക്കു നോക്കി...
അവിടെ അവളുടെ ശരീരം കിടക്കുന്നുണ്ടായിരുന്നു....
രാജേഷിനു ഒരു കുലുക്കവും ഇല്ല.. ആളുകൾ വന്നുതുടങ്ങി.. എല്ലാവരും അവനെ നോകുന്നുണ്ട് പക്ഷേ അവനു ഒരു ഭാവമാറ്റവും ഇല്ല....
""ഡാ എനിക്കൊരു സംശയം... ഇത് കൊലപാതകം ആണോ... ""
""അതെന്താടാ അങ്ങനെ ചോദിച്ചത്... ""
""അല്ല.. അല്ലെങ്കിൽ ഒരു കൂസലുമില്ലാതെ അവൻ അങ്ങനെയിരിക്കുമോ... ""
""ശരിയാ... നമുക്കു പോലീസിനെ വിളിച്ചാലോ... ""
""
"""വിളികാം.... """
അവളുടെ മൃദുശരീരം കാണുവാൻ പോലും അവൻ തയാറായില്ല.... ചടങ്ങുകൾ കഴിഞ്ഞയുടൻ പോലീസ് അവന്റെയരികിൽ എത്തി....
""രാജേഷ് താങ്കൾ ഞങ്ങളുടെ കൂടെവരണം... '""
""'ഓക്കേ... എന്റെ ഡ്രസ്സ് ചേഞ്ച് ചെയ്തോട്ടെ... "'"
"'ഓക്കേ... നോ പ്രോബ്ലം... "'"
അവൻ വസ്ത്രം മാറിവന്ന.. ജീപ്പിൽ കയറി സെഷനിൽ എത്തി... അവിടെ സബ് ഇൻസ്‌പെട്ടെർ ഉണ്ടായിരുന്നു..
"'"സർ... ഞാൻ പറഞ്ഞ ആൾ ഇതാണ്.. ആ സുസൈഡ് കേസ്.... "'
"ഓഹ് ..പേര് എന്താ.... . '
""രാജേഷ് """
"""രാജേഷ് ഞങ്ങൾ വിളിപ്പിച്ചത്... ഈ സമയത്തു ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ല.. എങ്കിലും ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യുട്ടി ചെയ്തതല്ലേ മതിയവു.... ""
""സർ കുഴപ്പമില്ല... ചോദിച്ചുകൊള്ളു.... "''
"""ഓക്കേ... ഞങ്ങൾക്ക് ഒരു കംപ്ലൈന്റ് കിട്ടി നിങ്ങളുടെ ഭാര്യ മരിച്ചത്... "'"
"'"സർ.. അതു ആന്മഹത്യയാണ്... ഇതാ അവളുടെ ആന്മഹത്യാ കുറിപ്പ്... "'"
"'ഏട്ടാ.... തെറ്റ് എന്റെ ഭാഗത്താണ്... ക്ഷേമ ചോദിക്കുവാൻ അർഹതയില്ല... എങ്കിലും മാപ്പ്... ഇത്രയും കാലത്തേ ഏകാന്തവാസം എന്നെ ഈ അവസ്ഥയിൽ എത്തിച്ചു...ഞാൻ ഒന്നുമറിയാത്ത പൊട്ടിയല്ല.... എന്നെ നിങ്ങള് തെറ്റുദ്ധരിക്കും എന്നു ജിവിതത്തിൽ കരുതിയില്ല...ഒരു ഗൾഫ്കാരന്റെ ഭാര്യ എന്നാൽ നാട്ടിലെ ചെകന്മാർക് പറഞ്ഞു നടക്കാൻ കഥയാണ്... ഞങ്ങൾ കാമം അടക്കാനാവാതെ എല്ലാവർക്കും കിടക്കവിരിക്കും എന്നാ ധാരണ... ഭർത്താവ് ഗൾഫിൽ പോയാൽ... അദ്ദേഹം തിരിച്ചു വരുന്നത് വരെ വ്രതം നോക്കിനില്കുന.... കുട്ടികളെയും.... ഭർത്താവിന്റെ മാതാപിതാക്കളെയും..... പൊന്നുപോലെ നോക്കുന്ന ഭാര്യമാരെ ആരുകാണാൻ... വല്ലപ്പോഴും ഉള്ള ഒരു ഫോൺവിളിക്കായി കാതോർക്കുന്ന ഞങ്ങളെ.... ആരെങ്കിലും അനേഷിക്കുന്നുണ്ടോ... ഭർത്താവു വരുമ്പോൾ അടങ്ങാത്ത സ്നേഹം പ്രകടിപ്പിക്കാൻ എത്തുമ്പോള്ക്കും ബന്ധുക്കളും കൂട്ടുകാരും പൊതിഞ്ഞു അകാലങ്ങളിലേക്കു പ്രിയതമയെ കൊണ്ടുപോകുമ്പോൾ ഒരു പരിഭവവും പറയാതെ ഞങ്ങൾ മാറിനിൽക്കും... അതെങ്ങനെ ഇതാര് കാണാൻ.. റീചാർജ് കടയിൽ ചാർജ് ചെയ്‌തുകഴിഞ്ഞാൽ ഉടനെ ആ നമ്പർ പാസ് ചെയ്തു കൊടുക്കും... രാത്രിയിൽ അവർ വിളിക്കും വന്നോട്ടോ...ഇന്നു ആളുണ്ടോ .. അതിനു ശക്തമായി പ്രതികരിച്ചാൽ ഉടൻ ഇറങ്ങും നോട്ടീസ്... ""അവൾ പിഴയാ..."'' പിന്നെ വീടിന്റെ മുന്നിലൂടെ ചൂളമടി... ചുറ്റി തിരിയാൻ... ആദ്യം ഞങ്ങൾ പ്രവാസികളുടെ ഭാര്യമാരെ മനസിലാക്കണം.. അവരെയറിയൂ.. ആരു വിശാസിച്ചില്ലെങ്കിലും അവരുടെ ഭർത്താക്കന്മാർ...... ഭാഗ്യം വേണം അത്തരം ഭർത്താവിനെ കിട്ടാൻ... നിങ്ങളെ കണ്ടപ്പോൾ ഞാൻ കരുതിയത് എനിക്കു സർപ്രൈസ്‌ തരാൻ വന്നതവും എന്നാണ്.. പക്ഷേ നിങ്ങൾ......
അവൻ തലകുമ്പിട്ടു കരഞ്ഞു...
""'ഓക്കേ.... ബട്ട്.... ഇന്നലെ എന്താണ് ഉണ്ടായത് രാജേഷ് നീ അതിനു മറുപടി നല്കണം.... """
"'''സർ.... അതുമാത്രം എന്നോടു ചോദിക്കരുത്... "'""
"'"ഇല്ല... മരണം ആന്മഹത്യ ആണ് എങ്കിൽ അതിന്റെ കാരണം ഞങ്ങൾ അറിയണം.. നിങ്ങള് ഞങ്ങളോട് സഹകരിച്ചെ മതിയാവു... പറയണം മിസ്റ്റർ... "'"
"''സർ ഞാൻ... പറയാം... ""
.
"''സർ ഞാൻ ഗൾഫിൽ പോയിട്ടു 5 വർഷമായി .. അതിനിടക്ക് രണ്ടു തവണ വന്നു... ആദ്യ വരവിനു എന്റെ വിവാഹവും.. ഞാനും നീതുവും തമ്മിലുള്ള വിവാഹം... ഞാൻ തിരികെ പോയതിനു ശേഷം ദിവസവും ഫോൺ വിളിയുണ്ടായിരുന്നു.. പരസ്പരം കാണാതെ ശബ്‌ദത്തിൽ മാത്രം ഞങ്ങൾ അടുത്തു... അവൾ എപ്പോളും തിരക്കും എന്നു വരും ..... എപ്പോൾ വരും.... പക്ഷേ ഞാൻ ഇത്രയും കാലം അവൾക്കൊപ്പം നിന്നത് വെറും രണ്ടുമാസം ആയിരുന്നു...മാസങ്ങൾക്കു മുൻപ് എനിക്കു നാട്ടിൽനിന്നും ഫോൺ വന്നു... അവൾ വഴിവിട്ടു സഞ്ചരിക്കുന്നു എന്ന്.... ഞാൻ അതു കാര്യമാക്കിയില്ല... ആര്ക്കും എന്തും പറയാമല്ലോ.... പിന്നിടും ഇതുപോലെ കാൾ വന്നുകൊണ്ടിരുന്നു... അവർ വീടിന്റെ അരികിൽ നിൽക്കുന്ന ആളുകളുടെ ചിത്രങ്ങളും.. ഞാൻ ആകെ തളർന്നു.... അവൾ എന്നെ ചതിക്കുകയാണോ.... അത് അറിയാൻ.. തീരുമാനിച്ചു... ഞാൻ ലീവ് അപ്ലിക്കേഷൻ കൊടുത്തു.. കഴിഞ്ഞ മാസമായിരുന്നു എനിക്കു ലീവ് വീണ്ടും കിട്ടിയത്.... അവളോട് ഇത് ഞാൻ പറഞ്ഞില്ല..
അങ്ങനെ ഞാൻ നാട്ടിൽ എത്തി കാറിനു ഞാൻ വിട്ടുപടിവരെ എത്തി... അവളെ കൈയോടെ പിടിക്കണം എന്നാ ആഗ്രഹം ഉള്ളതുകൊണ്ട്... ഡ്രൈവറുടെ സഹായത്താൽ സാധനങ്ങൾ വരാന്തയിൽ എത്തിച്ചു... അയാൾക്കു ക്യാഷ് കൊടുത്തു... ഞാൻ ആരുമറിയാതെ അടുക്കള വാതിലിന്റെ കുറ്റി പഴയതാണ്.... ഞാൻ അതുവഴി അകത്തു കടന്നു... അവളുടെ മുറിയിൽ എത്തി... വാതിൽ വിടവിലൂടെ ഞാൻ നോക്കി അവൾ ഉറങ്ങുകയാണോ എന്ന്.... അപ്പോൾ.... അപ്പോൾ ഞാൻ കണ്ടാ കാഴ്ച... അവൾ മറ്റൊരുത്തന്റെ കൂടെ നില്കുന്നു.. "'"
"'"ഞാൻ ആകെ തകർന്നുപോയി... കടന്നുകയറി രണ്ടിനെയും കൊന്നാലോ എന്നു ആലോചിച്ചതാണ്... പക്ഷേ... കഴിഞ്ഞില്ല.... ഞാൻ തിരികെ നടന്നു... മുൻ വാതിൽ തുറന്നു സോഫയിൽ ഇരുന്നു... എല്ലാം കഴിഞ്ഞു അവൾ അവനെ യാത്രയാക്കി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെ.... ഞെട്ടി തെറിച്ചുനിന്ന അവളോട് എനിക്കു ഒന്നും പറയാനുണ്ടായില്ല....അവൾ സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിക്കാൻ ഓടിവന്നു അവളെ ഞാൻ തടഞ്ഞു.. ദേശ്യം കൊണ്ടു അന്ധനായ ഞാൻ അവളുടെ മാനത്തിന്റെ വില ഞാൻ പറഞ്ഞു.. """'
"'"ഡീ.... ഇതാ പതിനായിരം രൂപ... ഇനി എന്റെ കൂടെ കിടക്കാമോ..... "
ഒരുപക്ഷെ ആ വാക്കുകൾ അവളുടെ നെഞ്ചിൽ തറച്ചിട്ടുണ്ടാവും... ജീവിതത്തിൽ എന്നും കുടെയുണ്ടാകേണ്ട ആൾ ഇങ്ങനെ... അവൾക്കു മനസിലായി ജാരനെ പിടിക്കാൻ വന്ന ഭർത്താവാണ് ഞാൻ എന്നു... അവൾ ഒന്നും മിണ്ടിയില്ല മുറിയിൽ പോയി കതകടച്ചു... പിനെയല്ലാം നിങ്ങള് അറിഞ്ഞതാവും...
അവൾ മരിച്ചതിൽ എനിക്കു സങ്കടമില്ല.. എന്നാൽ ഞാൻ അവളെ മനസിലാക്കിയില്ല.. അവളെപോലെയൊരു ഭാര്യയെ കിട്ടാൻ എനിക്കു അർഹതയില്ല....... പണംകൊണ്ട് മാത്രം ആരെയും സന്തോഷിപ്പിക്കുവാൻ കഴിയില്ല.... അവളുടെ വികാരം തിരിച്ചറിയാഞ്ഞത് എന്റെ തെറ്റ്... പണത്തേക്കാൾ ലോകത് മറ്റുപലതും ഉണ്ട്..
പോലീസുകാരക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല... അവർ പതിയെ അവന്റെ തോളിൽ തട്ടി.....
"ഒന്നുകൂടെ.. ആരാണത്... "'
""അനുജൻ.... കാരണം..അവളുടെ റൂമിലെ A/c കംപ്ലൈന്റ് ആയി അതു നന്നാക്കികൊടുക്കാൻ വന്നതായിരുന്നു.... ""ഇനി ഞാൻ തിരിച്ചു പോക്കും തിരികെ വരുകയില്ല.... ഇനിയുള്ള കാലം അവളുടെ ഓർമകളിൽ .......... ജീവിക്കണം..
"'സർ ഇനി ഞാൻ...... "'
ഞങ്ങൾ കൊണ്ടുവിടാം.....
വേണ്ടാ സർ..
അവൻ പതിയെ പുറത്തേക്കു ഇറങ്ങി..ജീവൻ നഷ്ടപെട്ട ആന്മവിനെ പോലെ എല്ലാം നോക്കി ആ ഓഫീസർമാരും...
Note:മാന്യമായി ജിവിക്കുന്ന പ്രവാസികളുടെ ഭാര്യമാരും ഈ നാട്ടിൽ ഉണ്ട്......

By: 
Sarath Chalakka
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo