രാമച്ചപ്പൂവിൻറ്റെ മണമുള്ള കവിളത്ത് നുണക്കുഴി വിരിയാറുണ്ട് ..
ഞാവൽപ്പഴം പോലത്തെ ഓമൽ ചുണ്ടത്ത് പാൽചിരി ഉണ്ട് ..
ഞാവൽപ്പഴം പോലത്തെ ഓമൽ ചുണ്ടത്ത് പാൽചിരി ഉണ്ട് ..
പൂമുത്ത് പൊഴിയുന്ന തുലാ.. മഴയിൽ ..
ചേമ്പിലക്കുട ചൂടി നമ്മൾ നടന്നു ...
പൊന്നും കിനാവിൻറ്റെ പഴംങ്കഥകൾ ....
ഓർമ്മകളിൽ
തേൻ മധുരം .
ചേമ്പിലക്കുട ചൂടി നമ്മൾ നടന്നു ...
പൊന്നും കിനാവിൻറ്റെ പഴംങ്കഥകൾ ....
ഓർമ്മകളിൽ
തേൻ മധുരം .
ചെമ്പകകൊമ്പത്ത് പാടുന്ന കുയിലേ ...
ചെമ്പാവിൻ ചോറു തരാം..
ഇന്നെന്തേ പിണക്കം മുക്കൂറ്റി കുറിവരച്ചു തരാം ..
പിച്ചിപ്പൂ മഴയത്ത് ഈ മുറ്റം നിറയെ കളിയോടം ഒഴു ക്കിയതോർമ്മ ഉണ്ടോ ..
കണ്ണാoന്ത ളിയായ് പൂത്തു മനസിൽ ...
കണ്ണാരം പൊത്തി നീ അരുകിൽവാ .
വാഴത്തേനായ് ചോർന്നു കനവിൽനീ
ഈ ഓർമ്മക്കൂട്ടിൽ ഒരു താമരയായ് നി .

by Rajeev AS .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക