Slider

ചുംബനം

0

നേർരേഖയിൽ സഞ്ചരിക്കുന്ന
ചുംബനങ്ങൾക്കെന്താ മധുരം
ഉച്ചിയിൽനിന്നും താഴേക്കിറങ്ങുമ്പോൾ
നാവിൻ രുചിമേളത്തിലെ ശ്ളഥകാകളി.
സീമന്തരേഖ നറുചുംബനത്തിൽ സു-
രക്ഷിതയായപ്പോൾ ഗോപിചുംബനം
മിഴികളെയടപ്പിച്ച് നമ്രഭാവത്തിലായി,
ചുണ്ടിൽ നറുതേനൊലൊച്ചു .
ഗളമർമ്മരങ്ങൾക്ക് നിശ്വാസച്ചൂട്
പർവ്വതങ്ങൾക്കിടയിലെ യാത്രയിൽ
ചുംബനം പുളകിതനായി വശങ്ങളിലേക്ക്
സഹായഹസ്തങ്ങൾ നീട്ടിയോ?
നേർരേഖ നാഭിയിൽകൂടി യാത്രയായപ്പോൾ
വിറയൽ മുഖചുംബനങ്ങളായി തിരികെവന്നു
പേലവമായ ശീൽക്കാരയാത്രയിൽ വഴി
മറന്ന് ഗഹ്വരങ്ങളിലമർന്നു വീണോ?
സുബോധത്തിന്റെ കിരണങ്ങളിലൂടെ
ചുംബനയാത്ര തുടർന്നു, അക്ഷമനായ്
തൃപ്പാദത്തിലെത്തുമ്പോഴേക്കും രസ-
തന്ത്രികൾക്ക് നിറം മാറ്റമായോ?
നേർരേഖയാത്രയിൽ തളർന്നു
വീഴുന്ന ചുംബനങ്ങൾ പ്രണയത്തിൻ
തിരുവചനങ്ങൾ സൂക്തങ്ങളാക്കും.
ചുംബനത്തിലെ ശ്ശരിയിതു തന്നെയല്ലേ?
ജയകുമാർ തീർത്ഥം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo