എന്തിനാ ജനിച്ചത് എന്ന് ചോദിച്ചാൽ
ഉത്തരം മുട്ടുന്ന ഉത്തമ ജന്മങ്ങൾ നമ്മൾ.
കർമങ്ങളേറെയുണ്ട് ചെയ്തീടുവാൻ
കൈകളോ ബന്ധനം കൊതിക്കുന്നു.
അലസത തന്റെ തുറങ്കിലടച്ചിടുന്നു
അന്ധകാരം മൂടുന്നു മിഴികൾ.
എന്തിനു ഞാൻ ജന്മം കൊണ്ടിവിടെ.
ഉദരം പിടക്കുമ്പോൾ മാത്രം കർമ്മം
തിരയുന്ന നാം, അന്ധരിവിടെ.
കണ്ടു പഠിക്കണം അന്യദേശക്കാരെ
ഉണ്ണില്ല, ഉറങ്ങില്ല ഉറ്റവർക്കായി
ഉലയോടു മല്ലിടും മർത്യജന്മം.
മതമില്ല, രാഷ്ട്രീയമില്ല രാത്രിയിൽപോലും
അധ്വാനിക്കാൻ മടിക്കില്ല ആ മനുഷ്യർ
ആരാണിവിടെ അർത്ഥമുള്ളവർ
നമ്മളോ അവരോ ആരാണ് യോഗ്യർ......
അനിലൻ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക