Slider

കൃഷ്ണൻ

0
ആലവട്ടങ്ങളണഞ്ഞുപോയി
വെഞ്ചാമരങ്ങൾ ഉറക്കമായി
തീവെട്ടിശ്ശോഭയിൽ തിളങ്ങി നില്ക്കും 
നിൻ ദേഹിമാത്രം ഏകാകിയായ്
അമ്പലമുറ്റത്തിന്നേകാകിയായി.
ചുറ്റമ്പലത്തിലെ കൽമതിൽക്കെട്ടിൽ
ഒറ്റക്കിരിക്കും നിൻ കൂട്ടായി ഞാനും
പ്രഭയണഞ്ഞുറങ്ങുമീ കൽവിളക്കിൻ ചാരേ
നഷ്ടസ്മൃതികളും , തപ്ത മോഹങ്ങളും
ചേങ്ങിലത്താളത്തിൻ പ്രതിധ്വനിയും.
ബൃന്ദാവനിയിലെ രാധയില്ലാ
ദ്വാരകാനാഥയാം രുക്മിണിയും
സ്നേഹസതീർത്ഥ്ൻ കുചേലനില്ല
ഏകനായ് നീമാത്രമുഴലുന്നുവോ
നിൻ്റെ പുല്ലാങ്കുഴൽ തേടിയലയുന്നുവോ....
ഏഴരവെളുപ്പിനുണർത്തും നിന്നേ
ഏകാദശി നോറ്റു വണങ്ങും നിന്നേ
പൂന്താനമുണരും പുലരിയിൽ നീയെന്നും
വാതം ചികിത്സിക്കാൻ എത്തിടുന്നൂ
ചെന്നു കുറൂരമ്മക്കും ആമോദമായി
എങ്കിലും നീയെന്തേ ഏകനായി
ഈയൂഴിതൻ പാപങ്ങൾ ഭക്ഷിപ്പാനോ
ലീലാവിനോദങ്ങൾ മറന്നുപോയോ
വിരസമാകുന്നൊരീ ജീവിതവീഥികൾ
ഞാനും നിനക്കിനി കൂട്ടായ് വരാം.
വൈഷ്ണവൻ
17-10-2016 8.00AM
കുറച്ചു ഭക്തി വന്നെന്നാ തോന്നുന്നേ.................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo