Slider

"സഖി "

0

ഖബർ അടക്കി കഴിയാറായപ്പോൾ ഉസ്താദ് ഒരു മൈലാഞ്ചി കമ്പ് നിസാറിന്റെ കയ്യിൽ കൊടുത്തു പറഞ്ഞു
ഇനി ഇത് തലഭാഗത്ത് കുത്തണം, ആ ഖബറിടത്തിലെ കശുമാവിന്റെ ചുവട്ടിൽ തന്റെ സീനത്തിനായ് ഒരുക്കിയ ഖബറിന്റെ ചാരത്തായ് നിസാർ ഇരുന്നു,
ആ മൈലാഞ്ചി കൊമ്പ് തല ഭാഗത്തെ മണ്ണിൽ കുത്തിയിറക്കുമ്പോൾ അതിന്റെ മറുഭാഗം തന്റെ കരളിൽ തുളഞ്ഞു കയറുന്നതായി അയാൾക്ക് തോന്നി,
ചുറ്റിലും നിന്നുള്ള മന്ത്രോച്ചാരണം അവ്യക്തമായി, അയാളുടെ കണ്ണിൽ ഇരുട്ടു കയറി,
എനിക്കു വേണ്ടി ജീവിച്ചവൾ, ജീവന്റെ പാതി പകുത്തു നൽകി, പരാതികൾ ഇല്ലാതെ പരിവേതനങ്ങൾ ഇല്ലാതെ എന്നെ സ്നേഹിച്ച സീനത്ത്, ഞാൻ തിരിച്ചറിയാതെ പോയി, അല്ല ആ സ്നേഹം ഞാൻ അർഹിച്ചിരുന്നില്ല,
ഒരു നല്ല വാക്കോ, നോട്ടമോ അവൾക്ക് സമ്മാനിച്ചതായുള്ള ഓർമ്മകൾ പോലും ഇല്ല,
കുൽസുവിനെ കെട്ടാനുള്ള
തന്റെ ഇഷ്ടങ്ങൾക്കെതിരുന്നിന്ന ഉപ്പാനോടും ഉമ്മാനോടുമുള്ള ദേഷ്യം തീർക്കൽ അവളോടായി,
അവരു കണ്ടു പിടിച്ചതല്ലേ നിന്നെ എന്ന കുറ്റപ്പെടുത്തൽ,
വെറുപ്പ് മൂത്ത് പകയായി,
അർദ്ധരാത്രി അർദ്ധബോധാവസ്ഥയിൽ വീട്ടിലേക്ക് കയറി വന്നിരുന്ന എന്നെ, ഒച്ച ഉണ്ടാക്കണ്ട ഉമ്മ ഉണരും അവർക്ക് വെഷമമാകും എന്നു നിറഞ്ഞ കണ്ണുമായി പതുക്കെ പറയുമ്പോൾ ക്രൂരമായ ഒരു നോട്ടം മാത്രം തിരിച്ചുനൽകി പോയ നാളുകൾ -
ഇടക്ക് എപ്പഴൊക്കയോ അവൾക്ക് സുഖമില്ല, ഡോക്ടറേ കാട്ടണം എന്നുമ്മ പറയാറുണ്ട്, പല ദിവസങ്ങളിലും ഗുളികകൾ കുടിക്കുന്നതും കണ്ടു,
ശ്രദ്ധിച്ചില്ല വെറുപ്പായിരുന്നു അവളോട്, തന്റെ സ്വപ്നങ്ങൾ തട്ടി തകർത്തവൾ :.
ഇന്നലെ രാവിലെ ഉമ്മ പറഞ്ഞു ഞങ്ങൾ ഇന്ന് സീനത്തിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകും, ഇന്നല്ലേ ഒപ്പറേഷൻ, അവൾ നിന്നോടൊന്നും പറഞ്ഞില്ലേ?
ഉമ്മാന്റെ വാക്കുകൾക്ക് ചെവികൊടുക്കാത്തെ അവൻ പുറപ്പെട്ടു പോയി, ഉച്ചക്ക് രണ്ട് വട്ടം അവളുടെ ഫോൺ വന്നു, എടുത്തില്ല എന്നു മാത്രമല്ല ഫോൺ ഓഫാക്കി പോകറ്റിൽ വെക്കുകയും ചെയ്തു,
രാത്രി ബാറിൽ നിന്ന് പോക്കറ്റ് തപ്പിയപ്പോൾ ഓഫായി കിടന്ന ഫോൺ -- .. ഓണാക്കി നോക്കിയതാ...... ഉമ്മാന്റെ കുറേ മിസ്സിഡ് കോളുകൾ ... ഉമ്മ അങ്ങനെ വിളിക്കാറില്ലല്ലോ?
തിരിച്ച് വിളിച്ചപ്പോൾ ഉമ്മാന്റെ കരച്ചിൽ ഒപ്പം പറഞ്ഞു എന്റെ മോള് പോയിമോനേ ---
പെട്ടന്നു വീട്ടിലേക്ക് തിരിച്ച് പോർച്ചിൽ വണ്ടി പാർക്ക് ചെയ്യുമ്പോൾ അവിടെ ഇവിടെയായി കൂടി നിൽക്കുന്ന അയൽക്കാരേയും ബന്ധുക്കളേയും ഒരു നോട്ടമേ അവൻ കണ്ടുള്ളൂ, മുറ്റത്തേക്ക് എത്തുമ്പോഴേക്കും ഉപ്പ അവനെ ചേർത്ത് പിടിച്ചു പറഞ്ഞു, ' :പോയെടാ പോയി ..... ന്റെ മോള് പോയിമോനേ...
ബാപ്പാന്റെ കൈകൾ തട്ടിമാറ്റി അകത്തേക്ക് കടന്നു, '
വെള്ള തുണിയിൽ പൊതിഞ്ഞ് ഒരു പലക കട്ടിലിൽ കിടത്തിയിരിക്കുന്ന സീനത്ത് ''..... അവളുടെ മുഖത്ത് സ്നേഹത്തോടെയും ആർദ്രതയോടെയും ആദ്യമായും അവസാനമായും അവൻ നോക്കി നിന്നു, അവളുടെ മയ്യത്തിനോട് ചേർന്നിരുന്ന് അവളുടെ നെറ്റിയിൽ ചുമ്പിക്കാൻ ഒരുങ്ങുമ്പോൾ പിറക്കിൽ നിന്നും ഉമ്മ അവനെ കരഞ്ഞുകൊണ്ട് ചേർത്ത് പിടിച്ചു,
മോനെ എന്റെ മോക്ക് നിന്നെ ഒരുപാടിഷ്ടമായിരുന്നു, ഓള ജീവനായിരുന്നു,
മരിക്കുന്നതിന്റെ തൊട്ട് മുമ്പ് ഓള് പറഞ്ഞിട്ടാ ഞാൻ നിന്നെ വിളിച്ചത് ,
ഓക്ക് ഇന്ന ക്കാണണം എന്നു പറഞ്ഞു,
ന്റെ നിസാർ ക്കാനോട് പൊരുത്തപെ ടീക്കണം, പാവത്തിന് എന്നെ കെട്ടിയത് ബുദ്ധിമുട്ടായ് ന് :എന്ന് പറഞ്ഞിറ്റാ ഞാൻ നിന്നെ വിളിച്ചത് ,പിന്നെ എന്റെ മോളെ മയ്യത്താ ഔല് പൊറത്തേക്ക് കൊണ്ട് വന്നത് മോനേ.......
ഇതു കൂടി കേട്ടപ്പോൾ ഭൂമി പിളർന്ന് അതിൽ താണുപോയിരുന്നെങ്കിൽ എന്നവൻ ആശിച്ചു പോയി ....:
ഖബർ അടക്കം കഴിഞ്ഞു, കൂടി നിന്നവർ പിരിഞ്ഞ് തുടങ്ങി, നിസാർ അപ്പഴും ആ ഖബറിന്നരികിൽ ഇരുന്നു,
എന്റെ സീനത്ത് ഒരു ജന്മം മുഴുവൻ ആശിച്ചിട്ടും, താൻ കൊടുക്കാതിരുന്ന ചുമ്പനം, അവളുടെ ഖബർ മൂടിയ മണ്ണിന് നൽകുമ്പോൾ
മേലെ കശുമാവിന്റെ മുകളിൽ നിന്നും ഒരു കാക്ക ചിറക്കിട്ടടിച്ച് കരഞ്ഞുകൊണ്ടിരുന്നു -----
' :ഹരി മേലടി:
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo