Slider

എൻ്റെ കഥ ഒന്ന് എഴുതുമോ

0


എനിക്ക് മുഖപുസ്തകത്തിൽ എന്റെ കഥ ഒന്ന് എഴുതുമോ എന്ന് ചോദിച്ച് വന്ന ഒരു മെസ്സേജ് ആസ്പദമാക്കി ഒരു കഥ എഴുതിയതാണ്... ഇതിൽ കൊടുത്ത പേരുകൾ വെറും സാങ്കല്പികം മാത്രമാണ്...
ഹരിയുടെ ആദ്യ പ്രണയം അത് അവന് ജീവിതത്തിൽ ഒരിയ്ക്കലും മറക്കാനാവാത്തതാണ്..
അത് പറയുന്നതിനൊരു കാരണമുണ്ട് അമ്മയും പെങ്ങളും കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ആദ്യമായൊരു പെണ്ണ് വന്നത് അവളായിരുന്നു...
അവന്റെ ഇഷ്ടങ്ങൾ അറിയാൻ ശ്രമിച്ചവൾ, അവനുവേണ്ടി ആദ്യമായി കണ്ണീർ വീഴ്‌ത്തിയവൾ, അവനെ ആദ്യമായി പ്രണയിയ്ക്കാൻ പഠിപ്പിച്ചവൾ.. ബഹുമാനം വിശ്വാസം അതായിരുന്നു ഹരിയ്ക്ക് അവോളോടുള്ള പ്രണയം..
ജീവിതത്തിൽ ഒന്നിനുവേണ്ടിയും കളയില്ല എന്ന് കരുതിയ പ്രണയം...
പക്ഷെ
കുറച്ചധികം നാൾ ആയുസ്സുണ്ടായിരുന്ന പ്രണയമായിരുന്നുവെങ്കിലും ഒടുക്കം ആ പ്രണയത്തിനും തിരശ്ശീല വീണു..
അവനെക്കാളും നല്ലൊരുത്തനെ കിട്ടിയതും അവൾ കൂടുമാറി ചേക്കേറി...
ഹരി കണ്ണുനീരിന് ഉപ്പ് രസമാണ് എന്നറിഞ്ഞ ദിനരാത്രങ്ങൾ.. ഇഷ്ടദേവനെ മനമുരുകി പ്രാർത്ഥിച്ചു അവളെ മറക്കാൻ വേണ്ടി.. അവൾ എന്റെ അല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിയ്ക്കാൻ ഹരിയ്ക്ക് ഒത്തിരി നാളുകൾ വേണ്ടി വന്നു..
ഒരു വർഷമെങ്കിലും എടുത്തുകാണും മനസ്സിനെ സ്വന്തം ആജ്ഞകൾക്കൊത്ത് പ്രവർത്തിപ്പിയ്ക്കാൻ..
അവളോട് ഒരു വാശി ആയിരുന്നു.. ആ വാശി ആണ് പിന്നീട് പെൺ എന്ന വർഗ്ഗത്തിനോടയാൾക്ക്...
ജീവിതത്തിൽ പിന്നീട് വന്നവരെല്ലാം വെറും നേരമ്പോക്കുകൾ മാത്രമായിരുന്നു... ആരും ഹരിയെ മനസ്സറിഞ്ഞു സ്നേഹിച്ചില്ല ഹരിയും സ്നേഹിയ്ക്കാൻ മറന്നു അവനും പ്രണയവും സ്നേഹവും എല്ലാം വെറും പ്രഹസനങ്ങൾ മാത്രമാക്കി...
അങ്ങനെ ഹരി ഒത്തിരി പേരുടെ പ്രണയത്തിലെ നായകനായി... വാക്കുകൾകൊണ്ട് വ്യഭിചരിച്ചെങ്കിലും ഹരിയ്ക്ക് ജീവിതത്തിൽ അതൊന്നും ചിന്തിയ്ക്കാൻ കഴിയില്ലായിരുന്നു..
ഒരു നല്ല മനസ്സുണ്ടായിരുന്നു... അങ്ങനെയാണ് ഹരിയുടെ ജീവിതത്തിലേയ്ക്ക് അവൾ കടന്നു വരുന്നത്.. പിന്നീട് ജീവിതത്തിൽ ഒരാളോട് പ്രണയം തോന്നിയതും അവളോടായിരുന്നു..
ഹരിയ്ക്ക് അവളെ സ്നേഹിയ്ക്കാൻ അർഹത ഇല്ല എന്ന് അറിഞ്ഞിട്ടും ഹരി അവളുടെ മുന്നിൽ തന്റെ മനസ്സു തുറന്നു... എനിയ്ക്ക് നിന്നെ ഇഷ്ടമാണ് എന്നതിനു പകരമായി എന്നെ വിവാഹം കഴിയ്ക്കാൻ താത്പര്യമുണ്ടോ എന്നാണ് ഹരി ചോദിച്ചത്..
അങ്ങനെ ഹരി ഒരിയ്ക്കൽ അവളുടെ വീട്ടിൽ പോയി അച്ഛനെ കണ്ടു കാര്യം പറഞ്ഞു.. എനിക്ക് നിങ്ങളുടെ മകളെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന്... വീട്ടിൽ വന്ന്‌ ചോദിയ്ക്കാൻ കാട്ടിയ മനസ്സു കണ്ടിട്ടാകാം അവർക്കും അയാളെ ഇഷ്ടമായി...
അങ്ങനെ ഇരിയ്ക്കുമ്പോഴാണ് അയാളുടെ പഴയകാല ചരിത്രം ആ പെൺകുട്ടി അറിഞ്ഞത്.. ചിലത് എല്ലാം പറഞ്ഞിരുന്നെങ്കിലും സത്യം എല്ലാം പറഞ്ഞാൽ അവൾ നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് ഹരി പലതും മറച്ചിരുന്നു...
സത്യം എല്ലാം അറിഞ്ഞതും അവൾക്ക് താങ്ങാൻ ആയില്ല.. അവൾ ആദ്യമായി വിശ്വസിച്ചവൻ പ്രണയം തോന്നിയവൻ ഇങ്ങനെ ആയിപ്പോയല്ലോ എന്നോർത്തു അവൾ കണ്ണു നിറച്ചു...
ഹരിയുടെ ജീവിതത്തിൽ നിന്നും അവൾ നടന്നകന്നു.. അരുത് എന്ന് പറയാൻ ആഗ്രഹം ഉണ്ടെങ്കിലും പറയാൻ കഴിയാതെ നിസ്സഹായനായി നിൽക്കാനെ ഹരിക്ക് കഴിഞ്ഞുള്ളു....
Note: ജീവിതത്തിൽ ചില നേരമ്പോക്കുകൾക്ക് വേണ്ടി ചെയ്യുന്ന ചില തമാശകളും കളികളും പല ജീവിതങ്ങളും തകർക്കും ചിലപ്പോൾ സ്വന്തം ജീവിതം വരെ....
Sajith_Vasudevan(ഉണ്ണി...)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo