ആറാം ക്ലാസില് പഠിക്കുമ്പ ബൈന്നേരം ദേശീയഗാനം ചൊല്ലുമ്പൊ ഒച്ചപ്പാടുണ്ടാക്കിയേന് ഇംഗ്ലീഷ് ടീച്ചറ് നുമ്മളെ പൊക്കി.
ചന്തിക്ക് രണ്ടടി തന്നതിന്റെ കൂടെ ഫ്രീയായി വേറൊരു സമ്മാനം കൂടെത്തന്നു.
ദേശീയഗാനം 50 പ്രാവശ്യം ഇമ്പോസിഷൻ എഴുതണംന്ന്.
നുമ്മ പറഞ്ഞു,
ചന്തിക്ക് രണ്ടടി തന്നതിന്റെ കൂടെ ഫ്രീയായി വേറൊരു സമ്മാനം കൂടെത്തന്നു.
ദേശീയഗാനം 50 പ്രാവശ്യം ഇമ്പോസിഷൻ എഴുതണംന്ന്.
നുമ്മ പറഞ്ഞു,
'ടീച്ചറേ അടി രണ്ടെണ്ണം extra തന്നോളീ, ബട്ട് ഇമ്പോസിഷൻ... അത് നുമ്മ കൊന്നാലും എയ്തൂല്ലാ' ന്ന്.
Extra ചോയിച്ച് ബാങ്ങിയ രണ്ടടി സ്നേഹത്തോടെ തെരുന്നേന്റൊപ്പം ടീച്ചറ് ഇമ്പോസിഷനും ഡബിളാക്കി...
'ദേശീയഗാനം 200 പ്രാവശ്യം'....
പകച്ച് പോയി നുമ്മടെ ബാല്യം..
ഉസ്കൂളും ബിട്ട് നുമ്മ നേരെ ആൽമാത്ര ചെങ്ങായി ഉണ്ട ശ്രിചിൻ എന്ന ഉഡായിപ്പ് ശ്രിചിന്റെ അടുത്ത് പോയി സങ്കടം ഒണർത്തിച്ചു..
ഓനാണ് നുമ്മക്ക് ആ ഐഡിയ പറഞ്ഞാന്നത്
ഓനാണ് നുമ്മക്ക് ആ ഐഡിയ പറഞ്ഞാന്നത്
' കാർബൺ പേപ്പർ'
ഓനെ കെട്ടിപ്പിടിച്ചൊരുമ്മ കൊട്ത്ത്, വീട്ടില് അമ്മ പിറ്റേന്ന് മത്തി വാങ്ങാനായി ദോശക്കല്ലിന്റെ അടീല് വെച്ച 5 ഉറുപ്പിയേം അടിച്ചുമാറ്റി ശശിയേട്ടന്റെ പീട്യേപ്പോയി മൂന്നുറുപ്പിയക്ക് 'കാർബൺ പേപ്പറും' 2 ഉറുപ്പിയക്ക് കടലയും വാങ്ങി നേരെ നടന്നു വീട്ടിൽക്ക്...
നുമ്മടെ പുന്നാരപെങ്ങള് സിൽമാപാട്ട് എയ്തിവെക്കാൻ ബാങ്ങിയ 200 പേജിന്റെ വരയിടാത്ത നോട്ട്ബുക്ക് അടിച്ചുമാറ്റി ആദ്യത്തെ100 പേജിലും അട്ടിയട്ടിയായി കാർബൺ പേപ്പർ കട്ട് ചെയ്ത് വെച്ച്,
ഓൾടെയെന്നെ സാമൂഹ്യപാഠം ടെസ്റ്റ് ബുക്കിന്റെ പസ്റ്റ് പേജ് നോക്കി നുമ്മ ദേശീയഗാനം പകർത്താൻ തൊടങ്ങി
(നുമ്മടെ ഒരു പുസ്തകത്തിനും പണ്ടു തൊട്ടേ ആദ്യത്തെയും അവസാനത്തെയും കൊറച്ച് പേജുകളുണ്ടാവില്ല.. എന്താണാവോ....)
(നുമ്മടെ ഒരു പുസ്തകത്തിനും പണ്ടു തൊട്ടേ ആദ്യത്തെയും അവസാനത്തെയും കൊറച്ച് പേജുകളുണ്ടാവില്ല.. എന്താണാവോ....)
ജനഗണമന അധിനായക ജയഹേ
ഉച്ഛല ജലധിതരംഗാ....
ഛെ... ആദ്യം തന്നെ തെറ്റിപ്പോയല്ലാന്നും പറഞ്ഞ് അതില് നീട്ടിയൊരു വര വരഞ്ഞ് അയിന്റെ താഴെത്തന്നെ ബാക്കി എഴുതി..
ഉച്ഛല ജലധിതരംഗാ....
ഛെ... ആദ്യം തന്നെ തെറ്റിപ്പോയല്ലാന്നും പറഞ്ഞ് അതില് നീട്ടിയൊരു വര വരഞ്ഞ് അയിന്റെ താഴെത്തന്നെ ബാക്കി എഴുതി..
ഒറ്റയെഴ്ത്തില് 100 കോപ്പി!!!
ഹാ... അന്ന് നാടോടിക്കാറ്റ് സിൽമേന്റെ സി.ഡി എറങ്ങീട്ടില്ലാർന്നു. ഇല്ലേൽ ഞാൻ പറഞ്ഞേനെ
''നമുക്കെന്താടാ ഈ പുത്തി നേർത്തേ തോന്നാതിരുന്നേന്ന് ''.....
''നമുക്കെന്താടാ ഈ പുത്തി നേർത്തേ തോന്നാതിരുന്നേന്ന് ''.....
ഫസ്റ്റ് എയ്തിയ ഒർജിനൽ കോപ്പി കീറിക്കളഞ്ഞ് 100 ഡ്യൂപ്ലിക്കേറ്റ് കോപ്പിയും പിറ്റേന്ന് ടീച്ചറ് ചോയിക്കണേനു മുമ്പേ അതി വിനയത്തോട് കൂടി കൊണ്ടക്കൊടുത്തു..
100 കോപ്പിയും മറിച്ചു മറിച്ചു നോക്കിയ ടീച്ചർ പെട്ടെന്ന് ചാടിയെണീറ്റ് കയ്യീക്കിട്ടിയ പുസ്തകോം, ഡസ്റ്ററും, ചോക്കും ഇത്യാതി സാമാനങ്ങളൊക്കെ വിനയാന്വിതനായി നിക്കുന്ന നുമ്മടെ മോന്തക്ക് നോക്കി വലിച്ചെറിഞ്ഞു, കൂട്ടത്തില് കൊറച്ച് മംഗ്ലീഷ് ഡയലോഗുങ്കൂടി...
'' യൂൂൂ ചീീീറ്റ്...... ഇമ്മാതിരി ''ഫെയ്ക്ക്'' പരിപാടീം കൊണ്ട് വന്നാ, പൊന്നുമോനേ ആനന്ദേ, ഇയ്യെന്‍റെ ഒര്‍ജിനല്‍ കേരക്റ്റര്‍ അറിയൂട്ടാ... ഇപ്പൊ യ്യ് പൊറത്ത് പോയി വൃത്തിയായി ഒരു ഇരുന്നൂറു വട്ടം അത് എഴുതീട്ട് ഇങ്ങട്ട് ക്യാറിയാ മതി..''
പൊറത്തെറങ്ങി ആ കോപ്പികള് ശരിക്കൊന്ന് നോക്കീപ്പളാ നുമ്മക്ക് ചതി മനസ്സിലായത്..
എല്ലാ പേജിലും ഒരേ സ്ഥലത്ത് വെട്ടിത്തിരുത്തിയേക്കണൂ...
എല്ലാ പേജിലും ഒരേ സ്ഥലത്ത് വെട്ടിത്തിരുത്തിയേക്കണൂ...
അങ്ങനെ, നുമ്മ മണ്ടനാണെന്ന് പിന്നേം തെളിയിച്ചു....
നുമ്മ ആദ്യായിട്ട് ''fake" എന്നുള്ള വാക്ക് കേട്ടത് അബടെന്നാണ്..
ദിതെന്താ ദിപ്പൊ ദിവിടെ പറയാൻ കാരണംന്ന് നിങ്ങ വിചാരിക്കണണ്ടാവും ല്ലേ...?
നുമ്മടെ ഒരു ഫേസ്ബുക്ക് ഫ്രണ്ട് (ഒരു ഗേൾ),
നുമ്മളോട് നട്ടപ്പാതിരയ്ക്ക് ഇൻബോക്സില് ബന്നിട്ടൊരു ചോദ്യം
നുമ്മളോട് നട്ടപ്പാതിരയ്ക്ക് ഇൻബോക്സില് ബന്നിട്ടൊരു ചോദ്യം
'' ഇങ്ങടെ ഈ ഫേസ്ബുക്ക് ഐഡി "fake" അല്ലേന്ന്... ''
പത്ത്പതിനാറ് കൊല്ലങ്ങൾക്ക് ശേഷം ഒന്നൂടി പകച്ചുപോയി മ്മടെ ബാല്യം, ഛെ മ്മടെ യുവത്വം..
കഴിഞ്ഞാഴ്ചേം കൂടി സുക്കറണ്ണൻ മ്മളെ ഓർമ്മിപ്പിച്ചതാ
'' പഹയാ ജ്ജ് 6 കൊല്ലായീട്ടാ ഫേസ് ബുക്കില് വന്നിട്ടെന്നും പറഞ്ഞ് ''
'' പഹയാ ജ്ജ് 6 കൊല്ലായീട്ടാ ഫേസ് ബുക്കില് വന്നിട്ടെന്നും പറഞ്ഞ് ''
ആ എന്നെയാണ് ഒരു പൊണ്ണ് വന്ന് ''ഡാ ഫെയ്ക്ക് ഐഡിക്കാരാാാ'' ന്നു ബിളിച്ചത്....
സങ്കട്ണ്ട് കുട്ട്യേ പെര്ത്ത് സങ്കടണ്ട്.....
സങ്കട്ണ്ട് കുട്ട്യേ പെര്ത്ത് സങ്കടണ്ട്.....
നുമ്മ ഈ ബുക്കില് കേറിയപ്പൊത്തൊട്ടുള്ള മ്മടെ ചെങ്ങായിമാരാരേലും താഴെ കമന്റില് വന്ന് ആ കുട്ടിയെയൊന്ന് മനസിലാക്കിക്കൊട്ക്കണം ബ്ലീസ്.........
നുമ്മ ഫെയ്ക്കല്ലാാാാ......
ശബരിമല മുരുകനാണെ സത്യം.....
ശബരിമല മുരുകനാണെ സത്യം.....
By: Anand Amruthanand

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക