വെള്ളിയാഴ്ച ദിവസമാണ് അലി ഉമ്മയോട് കുറേനേരം സംസാരിക്കുന്നത്. സന്തോഷവും സങ്കടവും ഇടകലർന്നുള്ള ഫോൺ സംഭാഷണം മണിക്കൂറുകൾ നീളും.
ഇത്തവണയും ഉമ്മാക്ക് പറയാനുള്ളത് നാട്ടുകാരുടെ ദുഃഖങ്ങളാണ്. അയൽവാസിയായ സുശീലയുടെ മകൾക്ക് കല്യാണം ആയി. പൊന്നുവാങ്ങാനും കല്യാണം നടത്താനും കഴിവില്ല നമ്മൾ സഹായിക്കണം.
അലിയുടെ അക്കൗണ്ടിലെ ക്യാഷ് കുറയുന്നത് അവൻ അറിഞ്ഞു.
"ഒന്നുരണ്ടു ലക്ഷം രൂപ എങ്കിലും വേണ്ടേ മോനെ. അവർ കൂട്ടിയാൽ കൂടില്ല. ഞാൻ കൊടുക്കാമെന്നു സമ്മതിച്ചു "
"എന്റുമ്മ ഇങ്ങനെ പോയാൽ നമുക്ക് സ്വന്തായിട്ട് ഒരു വീട് പണിയാൻ പറ്റോ ?" അലി ചോദിച്ചു പോയ്

"നീ ഗൾഫിന്നു കഷ്ട്ടപെടണ പൈസയൊക്കെ ഇങ്ങനെ പോണേല് വിഷമം കാണുന്നറിയാം.
എന്നാലും..... ബാപ്പാന്റെ..... വാക്കുകൾ... "
പിന്നെ അലിക്കൊന്നും പറയാൻ കഴിയില്ല.

"നിങ്ങള് കൊടുത്തോ ഉമ്മ എത്രയാണ് എന്നുള്ളത്. പണം വരും പോകും. എനിക്ക് എന്റെ ഉമ്മയുടെ സന്തോഷം കണ്ടാൽ മതി "
അല്ലെങ്കിൽ തന്നെ ബാപ്പ പോയ് വർഷങ്ങൾ കഴിഞ്ഞു. താനിങ്ങു മരുഭൂമിയിലും നാട്ടില് ഒറ്റക്ക് കഴിയുകയാണ് ഉമ്മ. നാട്ടുകാരുടെ സങ്കടം കേൾക്കാനും സഹായിക്കാനും ഉമ്മാക്ക് ദിവസത്തിന്റെ ഏറിയ പങ്കും വേണം. ആരുടെ ദുഃഖം കണ്ടാലും മനസ്സലിയും,സഹായിക്കും. ഉമ്മക്കുള്ള അത്യാവശ്യത്തിനുള്ള ക്യാഷ് ഒഴികെ എല്ലാം കൊടുക്കും. പലപ്പോഴും സ്വന്തം മരുന്നിനുള്ള പൈസ പോലും.
ബാപ്പയിൽനിന്നു പകർന്നു കിട്ടിയ സ്വഭാവം.
ഏക്കറുകണക്കിന് ഭൂമിയും രണ്ടു മൂന്നു വീടും സ്വന്തമായുണ്ടായിരുന്ന ബാപ്പ, നാട്ടുകാരെ സഹായിക്കാൻ നടന്നു എല്ലാം തീർന്നു.
ഒടുവിൽ ഉണ്ടായിരുന്ന 10സെന്റ് ഭൂമിയും വീടും കേസിലും വഴക്കിലും ആയി.

"നമുക്കൊന്നും ഇല്ലാലോ ബാപ്പ. ഇങ്ങനെ നാട്ടുകാരെ സഹായിച്ചു കുഴപ്പം പിടിക്കണമായിരുന്നോ "
20വയസുള്ള അലിക്ക് ഒരിക്കൽ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"നിനക്കു വന്നു ചേരേണ്ട വസ്തുക്കൾ ഇങ്ങനെ പോണേല് മോന് വിഷമം ഉണ്ടല്ലേ. എന്ത് ചെയ്യാനാ മോനെ നമ്മള് സഹായിക്കുന്നു വിചാരിച്ചു പ്രതീക്ഷയോടെ വരണ ആൾക്കാരെ എങ്ങനെ തിരിച്ചയക്കും. എല്ലാം പടച്ചോൻ തന്നു. അത് ഇല്ലാത്തവർക് നമ്മൾ കൊടുക്കുന്നു. മോൻ വിഷമിക്കല്ല്. "

അലി വിഷമത്തിലാകും
"അങ്ങനൊന്നും എനിക്കില്ല ബാപ്പ ഒന്നും വേണ്ട. എന്റെ സ്വത്ത് ഉമ്മയും ബാപ്പയുമാ. എനിക്കുള്ളത് ഞാൻ ജോലിചെയ്ത് സമ്പാദിക്കും. "

ബാപ്പയുടെ കണ്ണുകൾ നിറയുന്നത് കാണുമ്പോൾ. എല്ലാം മറക്കും.
അന്നും ഉമ്മ പിന്നിലല്ലായിരുന്നു
അടുക്കള വഴിയേ എല്ലാ സഹായോം ചെയ്യും.
കലവറയിൽ അരിയും സാധനങ്ങളും തീരുന്നത് ചുറ്റുപാടുമുള്ള പെണ്ണുങ്ങളുടെ കരച്ചിലിലും പരിഭവത്തിലും ആണ്.

ഒടുവിൽ അവസാനത്തെ കിടപ്പാടവും കേസിൽ തോറ്റു നഷ്ടപ്പെടുമ്പോൾ ബാപ്പയുടെ ജീവിതം ഒരു ഹൃദയ അഹാധത്തിൽ അവസാനിച്ചു.
പടച്ചോന്റടുത്തേക് പോകുന്നതിനു മുൻപ് അവസാനമായി ഒന്നേ പറന്നുള്ളു. ഇതൊന്നും കണ്ടു പേടിക്കല്ലു ഞാൻ പോയാലും പാവങ്ങളെ സഹായിക്കുന്നത് നിർത്തരുതെന്നും.

പിന്നെ വാടകവീട്. പാരലൽ കോളേജിൽ പഠിപ്പിച്ചും , കണക്കെഴുതിയും കുടുംബവും MA വരെ വിദ്യാഭ്യാസവും കൊണ്ടു പോയ്. 10 രൂപ കയ്യിൽ കിട്ടിയാലും ഉമ്മ ആർകെങ്കിലും കൊടുക്കും.
അങ്ങനെ ഒടുവിൽ ദുബായിൽ നല്ലൊരു കമ്പനിയിൽ ജോലി കിട്ടി. മൂന്നു വർഷങ്ങൾ കഴിഞ്ഞു. കുറെ സമ്പാദിച്ചു. പകുതിയിൽ അധികവും നാട്ടുകാരെ സഹായിച്ചു ഉമ്മ വഴിയേ തീർന്നു. അതിൽഅലിക്ക് വിഷമം ഇല്ല. ബാപ്പാന്റെ പേര് ചീത്തയാക്കാൻ അവൻ ഒരുക്കല്ലാരുന്നു.
===========

ബുധനാഴ്ചയും ഫോണിൽ പതിവ് പോലെ കുറച്ചു സംസാരിച്ചു ഫോൺ വച്ചു.
വെള്ളിയാഴ്ച പതിവ് വിളിക്ക് ഉമ്മാനെ വിളിച്ചപ്പോൾ ഫോൺ കിട്ടിയില്ല. അലി അയൽവീട്ടിലെ രണ്ടു നമ്പറുകളിൽ വിളിച്ചുനോക്കി കിട്ടിയില്ല ആരേം.
ഒടുവിൽ കൂട്ടുകാരൻ വിമലിനെ ഫോണിൽ കിട്ടുമ്പോൾ വൈകുന്നേരം ആയിരുന്നു.
"വിമലേ ഉമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല നീ അത്രേടം വരെ പോയ് ഒന്ന് തിരക്കി വാ
എന്താന്ന് അറിയില്ല.
"അലി പേടിക്കണ്ട ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാൻ ഇരിക്കുവായിരുന്നു. നിന്റുമ്മ ഹോസ്പിറ്റലിൽ ആണ്. "

(തുടരും.... )
രതീഷ് സുഭദ്രം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക