Slider

ഒരാള്‍ക്കുവേണ്ടി

0
ഇരുണ്ട കണ്ണുകളില്‍ തെളിയുന്ന
വരണ്ട മുഖത്തു നിറയുന്ന
കൃത്രിമത്വം കറുപ്പിച്ച ദൈന്യത
അതിഭാവുകത്വ മ്ലേച്ഛതയില്‍
അറപ്പുജനിപ്പിക്കും അനുകമ്പയുടെ
മേല്‍പ്പെരുക്കം കൂട്ടും നാടകങ്ങള്‍
കാല്‍പ്പാദവിടവില്‍ കാരമുള്ളേറ്റപോല്‍
കഥകളിയാടുന്ന കാര്യവിശാദിമാര്‍തന്‍
കണ്ടുമടുക്കുന്ന അഭിനയ ഭേദങ്ങള്‍
സ്വചിന്തിതം പലവട്ടം നിങ്ങള്‍ക്ക്
സ്വത്വം കളയും ആട്ടങ്ങളെന്തിനു
ഉച്ചത്തില്‍ ചിരിക്ക നിങ്ങള്‍
ഉള്ളില്‍നിറഞ്ഞ ഉന്മാദഭാവം
ഉറപൊട്ടി ഒഴുകട്ടെ എന്‍മുന്നില്‍
പുച്ഛത്താല്‍ വെളുക്കെചിരിച്ചുകൊണ്ട്‌
എന്റെ നോവിന്റെ തീവ്രതയേറ്റ നിങ്ങള്‍
ഇനിയൊരവസരം കിട്ടുകില്ല
ആഹ്ലാദിച്ചാനന്ദിച്ചാശ്വസിക്കാന്‍
മുറിഞ്ഞറ്റുപോയൊരീ കാലുകള്‍ക്കൊപ്പം
മൂര്‍ത്തുപോയൊരു അര്‍ബുദക്കാലവും
പകപോക്കുവാനിനിയൊരു കാലംതരുകയില്ല
മുഖംമൂടികള്‍ ഊരിവെച്ചൊരിക്കലെങ്കിലും
അപരാജിതത്വത്തെ അംഗീകരിക്കുക
ഇരുട്ടിന്‍ മറവിലെ വിജയങ്ങള്‍
ഭീരുത്വമെന്നറിക നിങ്ങള്‍
അജയ്യമാം നേരിന്‍നന്മയ്ക്ക്
അടിമപ്പെടുക നിങ്ങളിനിയെങ്കിലും
പൊറുത്തിടട്ടെ പരമകാരുണികന്‍
പാശ്ചാത്തപിക്കും നിങ്ങളോട്
----------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo