Slider

പ്രണയത്തിന്റെ ശബ്ദം

0


"ഞാൻ അർണമ്പ് മൽഹോത്ര"
നിറഞ്ഞു നിൽക്കുന്ന പ്രേക്ഷക വൃന്തത്തിന് മുന്നിൽ അയാൾ പ്രസംഗിച്ചു തുടങ്ങി. നിങ്ങൾക്കിയാളെ മനസ്സിലായില്ലേ? ഇദ്ദേഹമാണ് അർണബ് മൽഹോത്ര. പശ്ചിമ ബംഗാളിലെ ദുർഗ്ഗാപൂരിൽ നിന്ന് നാൽപത് കിലോമീറ്റർ അകലെ തിവാരി ഗ്രാമിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് ഇന്ന് ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന വിശേഷ വ്യക്തിത്വം.
ഇദ്ദേഹത്തെ സുപ്രസിദ്ദനാക്കിയ "പ്യാർ കി അവാസ്" എന്ന ഇദ്ദേഹത്തിന്റെ നോവൽ നിങ്ങൾ വായിച്ചിട്ടുണ്ടോ? ഇല്ലങ്കിൽ തീർച്ചയായും നിങ്ങളത് വായിക്കണം. ഒരു പുത്തൻ വായനാനുഭവം ആകും അത്. എനിക്കുറപ്പുണ്ട്. ആ നോവൽ പതിനെട്ടോളം ഭാഷകളിലാണ് വിവർത്തനം ചെയ്യപ്പെട്ടത്.
ഹോ ഞാൻ കാടുകയറി കഥ പറഞ്ഞിരുന്നു പോയി. അർണബ് ആ ഒരറ്റ നോവൽ കൊണ്ട് നോബൽ സമ്മാനം നേടിയെടുത്തു. ഭാഗ്യവാൻ. അതിനോടനുബന്ധിച്ച് ഇന്ത്യൻ മീഡിയാ കോർപറേഷൻ കമ്മിറ്റിയുടെ സ്വീകരണ വേദിയിലാണ് അർണബ് സംസാരിച്ചു തുടങ്ങിയത്.
"സുഹൃത്തുക്കളേ... നിങ്ങൾ എന്റെ ഒരേയൊരു നോവൽ പ്യാർ കി അവാസ് അഥവാ Sound of love വായിച്ചവരായിരിക്കും.... ഇന്ത്യൻ മാധ്യമങ്ങളും ജനങ്ങളും എന്നോട് കാണിച്ച സ്നേഹവും സഹകരണവും കൊണ്ട് മാത്രമാണ് എനിക്കീ പുരസ്കാരം സാധ്യമായത്."
"നോക്കൂ... ഞാനൊരു എഴുത്തുകാരനല്ല.... ഭംഗിയായി ആഖ്യാനശൈലികൾ അണിയിച്ചൊരുക്കാൻ മാത്രം പ്രാഗൽഭ്യം ഉള്ളവനല്ല പക്ഷെ ഞാൻ കണ്ട, അല്ലങ്കിൽ അനുഭവിച്ച ജീവിതത്തിന്റെ പച്ചയായ അനാവരണമാണീ കഥ."
അദ്ദേഹം ഒന്ന് നിർത്തി. എന്ത് Sounds of love അനുഭവമാണെന്നോ? ഒരു വേശ്യയെ പ്രേമിച്ച് കല്യാണം കഴിച്ച് അവൾക്കുണ്ടായ കുഞ്ഞിന് അച്ഛനാവാൻ മനസ്സ് കാണിച്ച ആ കഥാനായകൻ സത്യമാണെന്നോ? അഞ്ചു വയസ്സുള്ള പിഞ്ചു കുഞ്ഞിന് അർബുദമാണെന്നറിഞ്ഞപ്പോൾ തകർന്ന് പോയ മനസുമായി ഭ്രാന്താലയത്തിന്റെ ഭിത്തികളിൽ അവ്യക്തവും അത്രമേൽ സുന്ദരവുമല്ലാത്ത ചിത്രങ്ങൾ വരക്കുന്ന സ്ത്രീ സങ്കൽപമല്ലെന്നോ? ഹൃദയം വല്ലാതെ മിടിക്കുന്നു. ഞാൻ അടുത്ത വരികൾക്കായി കാതോർത്തു.
"അതെ സഹോദരങ്ങളേ.... ആ കഥ പച്ചയായ ജീവിതമാണ്. സ്വന്തം മകൾ അർബുദം കാരണം മരിക്കുകയും ഭാര്യ ഭ്രാന്താശുപത്രിയിൽ ചികിത്സാ മുറകൾക്ക് വിധേയമാവുകയും ചെയ്യുമ്പോൾ ശൂന്യമായ കൈകൾ മലർത്തിക്കാട്ടി തെരുവിൽ പിച്ചതെണ്ടാനിറങ്ങിയ നിർഭാഗ്യവാനായ കഥാനായകൻ ഞാൻ തന്നെയാണ്."
കനത്ത നിശ്ശബ്ദത ശോകാന്തരീക്ഷത്തിന്റെ ശക്തി കൂട്ടുന്നതായിരുന്നു. ഓരോ ശ്രോതാവിന്റെയും ഹൃദയമപ്പോൾ തിവാരി ഗ്രാമിലെ തെരുവിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു തിരിയുകയാവും! ആരാധ്യ എഴുത്തുകാർക്കൊപ്പം ഞാൻ കണ്ട അർണബ് മൽഹോത്ര വികാരഭരിതനായി കണ്ണീർ വാർക്കുകയായിരുന്നു അപ്പോൾ.
''നിങ്ങൾക്ക് ബംഗാളിന്റെ രാഷ്ട്രീയമാണറിയേണ്ടത്. നിങ്ങൾക്ക് അതെ മാധ്യമങ്ങൾക്ക് അവിടങ്ങളിലെ വ്യവസായ വത്കരണത്തെയും കമ്മ്യൂണിസ്റ്റ് വിരുദ്ധത വികാരത്തെയുമാണറിയേണ്ടത്. പക്ഷെ നിങ്ങൾക്കറിയാത്തൊരു ബംഗാൾ ഉണ്ട്.
അവിടെ രാഷട്രീയമില്ല. കോർപറേറ്റ് ബുർഷകളെ കുറിച്ച് അവിടം തീർത്തും അജ്ഞരാണ്. എഴുത്തും വായനയും വശമില്ലാത്തവരാണ് അവിടങ്ങളിലെ സാധാരണക്കാർ. ദിനപത്രങ്ങൾ വായിക്കാത്തവർ. അവരുടെ രാഷ്ട്രീയം പണമാണ്. ക്ഷമിക്കണം അവർ എന്നല്ല നമ്മൾ എന്നാണ് ഞാൻ പറയേണ്ടത്. അങ്ങനെ നിങ്ങൾ തിരുത്തണം.
വൈദ്യുതി കടന്നെത്തിയിട്ടില്ലാത്ത കുഗ്രാമങ്ങളിൽ അരപട്ടിണിയും മുഴുപ്പട്ടിണിയും മാറ്റാൻ പകലന്തിയോളം കുടുംബസമേതം നാം ജോലി ചെയ്യുന്നവരാണ്.
നിങ്ങൾക്ക് സോനാഗുച്ച് അറിയാം. പക്ഷെ ബൈലാ പൂരും, സിക്ലാ നഗറും അറിയില്ല. കാരണം അവിടെങ്ങളിലെ സ്ത്രീകൾ അന്നത്തിന് വേണ്ടി, വീട്ടിന് വേണ്ടി, ദീനം ചികിത്സിക്കാൻ വേണ്ടി വേശ്യകളായവരാണ്. അവർക്ക് ആർഭാടങ്ങളോ അലങ്കാരങ്ങളോ ഇല്ല. വരുമാനം തുച്ചവും.
അത്തരം ജീവിത സാഹചര്യത്തിലാണ് എന്റെ ഭാര്യ മാനസി ജീവിച്ചിരുന്നത്. ഞങ്ങൾ തമ്മിൽ കണ്ട് മുട്ടിയതും പ്രണയിച്ചതും വിവാഹിതരായതും എല്ലാം നിങ്ങൾക്കറിയാം. ഞാനത് നോവലിൽ പറഞ്ഞതാണ്.
മാനസ്വിയെ ഞാൻ വേശ്യ എന്ന് വിളിക്കില്ല. അവൾ ജീവിതത്തിന്റെ തീവ്രമായ പരിക്ഷണങ്ങൾ നേരിട്ടവളാണ്. അവൾ ഒരു കുടുംബത്തിന്റെ അത്താണിയാണ്‌. കാമമല്ല അവൾ വിറ്റത് പകരം വെറും ശരീരമായിരുന്നു. അതും ചുരുങ്ങിയ നാണയ തുട്ടുകൾക്ക് വേണ്ടി.
എനിക്കറിയുന്ന എത്രയോ മാനസ്വിമാരുണ്ട് ഇത്തരം അനേകം ഗ്രാമങ്ങളിൽ. വിവാഹിതരാവാതെ അമ്മയായവർ, ആർത്തവത്തിന് മുന്നേ ഭോഗിക്കപ്പെട്ടവർ, രക്തസ്രാവക്കാരിയായിരിക്കേ പല പുരുഷർക്കൊപ്പം കിടക്കേണ്ടി വന്നവർ.
നിങ്ങൾ... അതെ... നിങ്ങൾ ഓരോരുത്തരും കുറ്റക്കാരാണ്. നിങ്ങൾക്ക് പിസ കഴിക്കണം. ബർഗർ സ്പെയിസി വേണം. KFC യിൽ ഓഫർ ഉണ്ടാവണം. ചിൽഡ് ബിയറടിച്ച് ഉറങ്ങണം... ഇതിനുമപ്പുറം എന്ത് സാമൂഹ്യ പ്രതിബദ്ധതയാണുള്ളത്?
നിങ്ങൾ ഇന്ത്യയിലെ ഗ്രാമങ്ങളെ, മലനിരകളെ, അവിടെയുള്ള ജനങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒരു കവർ ചെയ്യാൻ ധൈര്യമുണ്ടോ നിങ്ങൾക്ക്? നിങ്ങൾക്ക് ബ്രോഡ്കാസ്റ്റിംഗിലെ റേറ്റിംഗാണ് ജീവിതമെങ്കിൽ അവർക്ക് നിങ്ങളെ സഹായിക്കാനാവില്ല.
അല്ല, നിങ്ങൾക്ക് അതിനുമപ്പുറം ധർമ്മവും മൂല്യവുമുണ്ടെങ്കിൽ തീർച്ചയായും അവർ നിങ്ങൾക്ക് വിരുന്നേകും.
അധികാര വൃത്തങ്ങൾ അറിയട്ടെ... പുറംമ്പോക്ക് വത്കരിക്കപ്പെട്ടവന്റെ വേദനകൾ, നിലവിളികൾ. നിങ്ങൾക്ക് മാത്രമേ അവരെ സഹായിക്കാൻ കഴിയൂ....
ഇത്രയും കാര്യങ്ങൾ നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച് ഞാൻ വിടവാങ്ങുന്നു.
ഒരിക്കൽ കൂടി എന്റെ പ്യാർ കീ അവാസ് വായിച്ച അഭിനന്ദനം അറിയിച്ച എല്ലാവർക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു. സന്തോഷം രേഖപ്പെടുത്തുന്നു.
ജയ് ഹിന്ദ്."
അൽപ നേരത്തേക്ക് സദസ്സ് നിശ്ശബ്ദത പൂണ്ടു തന്നെ ഇരുന്നു. ശേഷം വൻ കരഘോഷത്തോടെ എഴുന്നേറ്റു നിന്നു. അപ്പോഴും എന്റെ മനസ്സ് ആസാമിലെ നുഗാസ് എന്ന ഗ്രാമത്തിലെ ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ലാത്ത അമ്മയുടെ മടിത്തട്ടിൽ ആയിരുന്നു.
..........................
ബാദ്ഷകാവുംപടി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo