(വെളുപ്പിനെ സുന്ദരമാക്കിയത് കറുപ്പാണ് ആ ത്യാഗത്തെയാണ് നമ്മൾ മറക്കുന്നതും)
ഇന്ന് എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷവും അതിലേറെ ഉത്കണ്ഠയും നിറഞ്ഞ ഒരു ദിവസമാണ്.കാരണം ഇന്ന് എന്റെ മോളെ പെണ്ണ് കാണാൻ വന്ന ദിവസമാണ്. എന്റെ പേര് ഫാത്തിമ എന്നെ പോലെ തന്നെയാ എന്റെ മോളും എന്ന് എല്ലാവരും പറയും അത് എനിക്ക് എന്നും എന്റെ മനസ്സിൽ ഒരു കനലായി കിടന്നിരുന്നു. അത് എന്താണെന്ന് മനസ്സിലാവണമെങ്കിൽ ഒരു 20 വർഷം പിന്നോട്ട് പോവണം. സ്കൂൾ പഠനം കഴിഞ്ഞത് മുതൽ എനിക്കു ചെക്കനെ അന്വേഷിക്കാൻ തുടങ്ങിയതിന് വീട്ടിൽ നിന്ന്. ആദ്യമായി എന്നെ പെണ്ണ് കാണാൻ ഒരാൾ വരുന്നെന്നു എന്റെ ഉമ്മ പറഞ്ഞ അന്ന് എനിക്കു ഉറങ്ങാൻ കഴിഞ്ഞില്ല . രാത്രിയിൽ നക്ഷത്രങ്ങളോട് കഥ പറഞ്ഞും കണ്ണു തുറന്നു സ്വപ്നം കണ്ടും നേരം വെളുത്തത് തന്നെ ഞാൻ അറിഞ്ഞില്ല. രാവിലെ തന്നെ കുളിച്ചു ഒരുങ്ങി നിന്ന് ഞാൻ. ആ സമയത്തു എന്റെ മനസ്സിൽ എന്തായിരുന്നെന് എനിക്കു തന്നെ അറിയില്ലായിരുന്നു. അവർ കാറിൽ വന്നു ഇറങ്ങിയതും ജനൽ വഴി ഞാൻ നോക്കി. എന്റെ മനസ്സ് എന്താണ് പറയുന്നതെന്ന് എനിക്ക് തന്നെ മനസ്സിലാക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു അത്. എന്നോട് സംസാരിക്കണം എന്നു പറഞ്ഞു അയാളെ എന്റെ അടുത്തേക്ക് ഇക്കാക്ക കൊണ്ടു വന്നപ്പോ പേടിയുടെ ഒരു പുതിയ മുഖം ഞാൻ അറിഞ്ഞു എന്റെ ശരീരം മൊത്തം തീയിൽ ഇട്ടതു പോലെ ആയിരുന്നു. വിറയലോടെ നിന്ന എന്നോട് അയാൾ ചോദിച്ചു എന്താ പേര് എന്നു ഞാൻ പേടിയോടെ പറഞ്ഞു ഫാത്തിമ . അപ്പൊ അയാൾ വീണ്ടും ചോദിച്ചു എന്നെ ഇഷ്ടായോ എന്നു. അത് കേട്ടതും എന്ത് പറയണം എന്നറിയാതെ തരിച്ചു നിന്ന് ഞാൻ അയാൾ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഞാൻ നാണത്തോടെ ചിരിച്ചു കൊണ്ട് തലയാട്ടി. അയാൾ ചിരിച്ചു കൊണ്ട് എന്റെ കണ്ണിൽ നിന്ന് ദൂരേയ്ക് മാഞ്ഞു പോയി. പിന്നെ അവർ പോയതും ഒന്നും എനിക്കു ഓർമ ഇല്ലായിരുന്നു. ഒരു സ്വപ്ന ലോകത്തു ഞാൻ കറങ്ങി നടക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞു ഉമ്മ വന്ന് എന്റെ അടുത്തു ഇരുന്നു ഞാൻ ഉമ്മാന്റെ മടിയിൽ കിടന്നു.. ഉമ്മ എന്നോട് പറഞ്ഞു മോളെ ഞാൻ ഒരു കാര്യം പറയട്ടെ നി സങ്കടപെടരുത് . എന്താ ഉമ്മ പറയു.. ഇന്ന് വന്ന ആലോചന നടക്കില്ല അത് നമ്മൾക്കു വേണ്ട എന്റെ മോൾക്ക് പടച്ചോൻ കണക്കാക്കിയ രാജകുമാരൻ എവിടെയോ മോളെയും കാത്തു നില്പുണ്ടാവും. ഞാൻ ഉണ്ടാക്കിയ ചീട്ടു കൊട്ടാരം എല്ലാം ഒരു നിമിഷം കൊണ്ടു തകർന്നു പോയി ഞാൻ ഇരുന്നു.. ആരും കാണാതെ ഒരുപാട് കരഞ്ഞു അതിനിടയിൽ ഇക്ക പറയുന്നത് ഞാൻ കേട്ടു അവനിക്ക് വെളുത്ത പെണ്ണിനെ വേണം പോലും കറുപ്പായതു കൊണ്ടാണ് എന്നെ ഇഷ്ടപ്പെടാതെ എന്നു. ഞാൻ മെല്ലെ കണ്ണാടിയുടെ മുന്നിൽ പോയി എന്നെ നോക്കി ആദ്യമായി ആണ് ഇങ്ങനെ ഞാൻ കണ്ണാടിയിൽ നോക്കുന്നത്. സത്യമാണ് ഞാൻ കറുത്തിട്ടാണ് എന്നാൽ ഇത്ര കാലം എനിക്കു അത് ഒരു കുറവായി തോന്നിയില്ല കറുത്തവർക്കു സ്വപ്നം കണ്ടു കൂടെ ജീവിതത്തിൽ നിറത്തിനാണോ പ്രാദാന്യം അങ്ങനെ ഒരുപാട് ചോദ്യം എന്റെ മനസ്സിൽ നിറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നു ഈ പെണ്ണ് കാണൽ. ഒരുപാട് പേരുടെ മുന്നിൽ ഒരു ബൊമ്മ ആയി ഞാൻ നിന്ന് കൊടുത്തു ഒരേ ചോദ്യം ഒരേ ഉത്തരം ജീവിതത്തിൽ എത്ര പേർ വന്നെന്നു എനിക്കു തന്നെ കണക്കില്ലാണ്ടായി. അങ്ങനെ ഇരിക്കെ ആണ് എന്റെ ഉമ്മ പറഞ്ഞ ആ രാജകുമാരൻ എന്നെ കാണാൻ വന്നത് . കാണാൻ വെളുത്തു സുന്ദരനായിരുന്നു വലിയ പണക്കാരൻ ആയിരുന്നു . എന്നെ കണ്ടതും അയാളുടെ മുഖ ഭാവം മാറിയത് ഞാൻ കണ്ടു അയാൾ ദഹിപ്പിക്കുംപോലെ ബ്രോക്കറെ നോക്കുന്നത് ഞാൻ കണ്ടു ഞാൻ മനസിൽ ചിരിച്ചു കൊണ്ടു ഉള്ളിലേക്ക് പോയി. കൂടെ വന്ന ആരോ പറയുന്നത് കേട്ടു എന്നാ പിന്നെ ചെക്കനും പെണ്ണും എന്തേലും സംസാരിച്ചോട്ടെ എന്ന്.. അയാൾ ഞാൻ ഉള്ള റൂമിലേക്ക് കടന്നു വന്നു . എന്റെ മുഖത്തു നോക്കാതെ അയാൾ എന്നോട് പേര് ചോദിച്ചു പിന്നെ അതേ ചോദ്യം എന്നെ ഇഷ്ട്ടായോ എന്ന്. ഇത്ര കാലം എന്നിൽ ഉണ്ടായിരുന്നു അമർഷം എല്ലാം എന്റെ വാക്കിൽ പുറത്തു വന്നു. നിങ്ങൾക്കു എന്നെ ഇഷ്ട്ടമായില്ലന്നു എനിക്കു അറിയാം നിങ്ങളെക്കാളും സൗന്ദര്യം കുറവുള്ളവർക്കു വരെ എന്നെ ഇഷ്ടപ്പെട്ടില്ല. എന്റെ ജീവിതത്തിൽ ഞാൻ ഇപ്പൊ കേട്ട് ശീലിച്ച ഒരു വാക്കാണ് ഇത്. ഒരുപാട് പേർ വന്നു കാണാൻ എല്ലാരും ഒരേ ചോദ്യം എന്റെ ഉത്തരത്തിന് ഒരു പ്രാധാന്യവും ഇല്ലാന്ന് അറിഞ്ഞും ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്ന ഉത്തരം അതാണ് നിങ്ങളും കേൾക്കാൻ ആഗ്രഹിക്കുന്നതും. ജീവിതത്തിൽ ഒരു ചാൻസ് ഉണ്ടേൽ ഒരിക്കലും ഈ ഒരു കോമാളി വേഷം കെട്ടി ഞാൻ ഇങ്ങനെ നിൽക്കില്ലായിരുന്നു. പടച്ചോന്റെ ഓരോ വികൃതികളാണ് നമ്മളൊക്കെ. അയാൾ എന്നെ തന്നെ നോക്കി മെല്ലെ നടന്നു അകന്നു. എന്നാൽ കുറച്ചു കഴിഞ്ഞു ഉമ്മ വന്ന് അവനിക്ക് നിന്നെ ഇഷ്ട്ടപെട്ടു എപ്പോ കല്യാണം വെക്കാം എന്ന് ചോദിച്ചു എന്ന് വന്ന് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .. പിന്നേം എല്ലാം പെട്ടന്നായിരുന്നു . ആദ്യ രാത്രി ഞാൻ ആദ്യം ചോദിച്ചത് എന്നെ ശെരിക്കും ഇഷ്ട്ടായോ ഇക്കാ എന്നാണ് അതോ എന്റെ സങ്കടം കേട്ട് സഹതാപം തോന്നിയിട്ട് നിന്നതാണോ എന്നും. എന്നാൽ അതിനുള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി കൊണ്ട് എന്നോട് പറഞ്ഞു ആദ്യ രാത്രി എന്നാൽ സംസാരിച്ചു ഇരിക്കാനല്ല വേറെ എന്തൊക്കെ ഉണ്ട് മുത്തേ കാര്യങ്ങൾ എന്നും പറഞ്ഞു എന്നെ കെട്ടി പിടിച്ചപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി എന്റെ.
എന്റെ മോളും എന്നെ പോലെ ആണെന് ആൾക്കാർ പറയുമ്പോൾ എനിക്ക് എന്നും പേടി ആയിരുന്നു എന്നാൽ ഇന്ന് ആ പേടി എന്നിൽ നിന്ന് മായ്ഞ്ഞു പോയിരിക്കുന്നു. ഇനി ജീവിതത്തിൽ ഒരു നല്ല ജീവിതം അവൾക്കു കിട്ടില്ലേ എന്നാ ഒരു പേടിയും എന്റെ മനസ്സിൽ കൂടിയിരിക്കുന്നു. ജീവിതത്തിൽ എല്ലാ അമ്മക്കും ഈ ഒരു പേടി എന്നും മനസ്സിൽ ഉണ്ടാവും. കാരണം അവർ അത്ര മാത്രം സ്വന്തം മക്കളെ സ്നേഹിക്കുന്നുണ്ടാവും..
Rashmal Rachu ..
എന്റെ മോളും എന്നെ പോലെ ആണെന് ആൾക്കാർ പറയുമ്പോൾ എനിക്ക് എന്നും പേടി ആയിരുന്നു എന്നാൽ ഇന്ന് ആ പേടി എന്നിൽ നിന്ന് മായ്ഞ്ഞു പോയിരിക്കുന്നു. ഇനി ജീവിതത്തിൽ ഒരു നല്ല ജീവിതം അവൾക്കു കിട്ടില്ലേ എന്നാ ഒരു പേടിയും എന്റെ മനസ്സിൽ കൂടിയിരിക്കുന്നു. ജീവിതത്തിൽ എല്ലാ അമ്മക്കും ഈ ഒരു പേടി എന്നും മനസ്സിൽ ഉണ്ടാവും. കാരണം അവർ അത്ര മാത്രം സ്വന്തം മക്കളെ സ്നേഹിക്കുന്നുണ്ടാവും..
Rashmal Rachu ..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക