പഴുത്തു തുടങ്ങിയ
നിന്റെ ശിഖരങ്ങളിൽ
ജീവന്റെ തുടിപ്പുകൾ
പുനർജനിപ്പിക്കാൻ
കഴിഞ്ഞതിൽ
സന്തുഷ്ടനാണ് ഞാൻ.
നിന്റെ സായാഹ്നം
എന്നെ മുറിപ്പെടുത്തുന്നില്ല.
പഴുത്തുണങ്ങാൻ തുടങ്ങിയ
നിന്റെ ദേഹത്തിലെ
പക്വമായ ദേഹിയെയായിരുന്നു
ഞാൻ തേടിയിരുന്നത്.
എന്റെ പ്രഭാതവും
നിന്റെ സായാഹ്നവും
ദേഹത്തിലായിരുന്നു.
ദേഹികൾ നമ്മൾ
ഇപ്പോഴും മദ്ധ്യാഹ്നത്തിലായിരുന്നു.
സായാഹ്നത്തിലും
നിന്നെ തേടിയെത്തുന്ന
പുഴുക്കളെ താങ്ങി നിർത്താന്നും
പ്രഭാതങ്ങളിൽ ശലഭങ്ങളായി
പറന്നു പോവാനും
നീ ഇനിയും ശക്തയായിരിക്കണം.
ഞാൻ വിരുന്നെത്തുംവരെ
വിരഹം നിന്റെ കൂട്ടിനുണ്ടാവും.
പുതിയ തലമുറകൾക്ക്
നമ്മുടെ പ്രണയകഥകൾ
പറഞ്ഞു കൊടുക്കാനും.
നമ്മുടെ ദേഹികൾ
കാലത്തിന്റെ സീമകൾ കടന്ന്
ഒന്നായിത്തീരും വരെ..
By ShabnamSiddiqui

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക