Slider

കിടന്നുമുള്ളി

0


കിട്ടുമോൻ ഇന്നുവലിയ സങ്കടത്തിലാണ്‌.😥
വിഷയംകുറച്ചുരഹസ്യമാണെങ്കിലും നിങ്ങളോടുകൂടി പങ്കുവെയ്ക്കാം.ഇതുകേട്ടിട്ട് അവനെ കളിയാക്കാനെന്നും നിൽക്കണ്ട.
"കിടന്നുമുള്ളക്കമാണ്‌ വിഷയം".
നിങ്ങള്ചിരിക്കണ്ട കേട്ടോ😂.കിട്ടുമോനെ അനിയനും അമ്മയും വിളിക്കുന്നത് കിടന്നുമുള്ളിയെന്നാണ്.കുടുംബത്തിൽതന്നെ പലതവണ ചർച്ചാവിഷയമായിട്ടുമുണ്ടവൻ.
കിടന്നുമുള്ളക്കം നിർത്താൻ കിട്ടുമോന്റയമ്മ പഠിച്ചപണി പതിനെട്ടും നോക്കി.ചൂലെടുത്തു തുടുപ്പെടുത്തു ഒരുമാറ്റവുമുണ്ടായില്ല.അവൻ ആപ്രവർത്തി ആവർത്തിച്ചു കൊണ്ടിരിന്നു.😎
"അമ്മെ "
"എന്താടാ"
ക്ലോക്കിലെ സൂചിയിലേയ്‌ക്ക്‌ നോക്കി കിട്ടുമോൻ ചോദിച്ചു
"അമ്മെ ചെറിയ സൂചി 9-തിലും
വലിയ സൂചി 12-കഴിഞ്ഞു 5നില്‌ക്കുന്നു.അപ്പോൾ എത്രമണിയായികാണും😇? ."
"വഷളൻ, എത്രദിവസം നിനക്കുഞാൻ പറഞ്ഞുതന്നതാ.സമയം 9.5കഴിഞ്ഞു."
"എനിക്കൊന്നു മുള്ളണം"
"ഉം .എന്തിനാ നിനക്ക് കിടക്കയിൽ മുള്ളിയാൽ പോരെ"
"'അമ്മ കളിയാക്കുക ഒന്നുംവേണ്ട.
ഇന്നു നോക്കിക്കോ ഞാൻ കിടക്കയിൽ മുള്ളില്ലാ."
കിട്ടുമോന്റെ ശക്തമായ വാക്കുകൾ അമ്മയത്തന്നെ അത്ഭുതപ്പെടുത്തി.😐
"എങ്കിൽ നല്ലമോനാണ്.അനിയൻ കണ്ടില്ലേ എന്തുനല്ല കുട്ടിയാ .മൂത്രശങ്ക വരുമ്പോൾ മോൻ അമ്മയെ വിളിച്ചാൽ മതി.ഇപ്പോൾ വന്നു മുള്ളിയിട്ടുകിടെക്ക്."
തന്റെ പതിവ്സ്ഥലമായ ചേമ്പിലകളുടെ മുകളിൽ ചിത്രങ്ങൾ വരച്ചു മൂത്രശങ്ക മാറ്റി .
ഇന്ന് കിട്ടുമോൻ ദൃഢമായതീരുമാങ്ങൾ എടുത്തിരിക്കുന്നു.എന്ത് സംഭവിച്ചാലും കിടക്കയിൽ മുള്ളില്ല.മനസ്സിൽ അതുതന്നെ ആലോചിച്ചു കണ്ണുകളടഞ്ഞു.💤💤💤
സമയം ഏകദേശംരണ്ടുമണി കഴിഞ്ഞു കാണും.കിട്ടുമോൻ കാണ്ണുകൾതുറന്നു.
ഇതുവരെയവന്റെ കണ്ണുകൾ ഈസമയത്തു തുറന്നിട്ടുണ്ടായിരുന്നില്ല.അടിവയറു നിറഞ്ഞിരിക്കുന്നു .അമ്മയെ വിളിക്കാനായി കൈകൾ മുന്നോട്ടുനീങ്ങി.
അല്ലങ്കിൽ വേണ്ട ഞാൻതനിച്ചു പുറത്തുപോകാം.എന്റെ ധൈര്യത്തെ 'അമ്മകളിയാക്കിയിട്ടുണ്ട് സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങില്ലെന്ന പേരുദോഷം മാറ്റണം.എല്ലാം ഇന്നത്തെദിവസം കൊണ്ട്മാറ്റിയെഴുതും ഞാൻ.എന്നോടാകളി,
എങ്ങനെയോ തപ്പിതടഞ്ഞു സ്വിച്ചുബോർഡിൽ കൈയെത്തിച്ചു വെളിച്ചംവീണു.
അടുക്കളഭാഗത്തെ കതകിലെ താഴിളിക്കി പുറത്തേക്കിറങ്ങി.
തന്റെ പതിവുസ്ഥലമായ ചേമ്പിലയുടെ മുകളിൽ.
നേർത്തെ വരച്ചചിത്രത്തിന്റെ മുകളിലൂടെ കോളങ്ങൾ വരച്ചു ശങ്കമാറ്റി.തണുത്ത കാറ്റടിക്കുന്നു .ഹോ എന്തൊരു സുഖം.യുദ്ധം ചെയ്‌തുജയിച്ച രാജാവിനെപ്പോലെ കിടക്കയിൽ അമ്മയെ ചേർന്ന് ചുരുണ്ടുമൂടികിടന്നു.💤💤
കണ്ണുകൾ മെല്ലെത്തുറന്നു.
കണ്ണുകളിൽ കണ്ടത് ഭദ്രകാളിയെപ്പോലെ കലിതുള്ളിനില്ക്കുന്ന അമ്മയെ ആയിരിന്നു.കൈയിൽ തുടുപ്പുമുണ്ട്.😳
"അമ്മെ എന്തിനാപേടിപ്പിച്ചു നോക്കുന്നത്."😫
"ഇന്നലെ എന്തുപറഞ്ഞിട്ടാ നീ കിടന്നത്"
"കിടന്നു മുള്ളില്ലന്നു"
"ആണേ ,എന്നിട്ടോ?"
"അതിനു ഞാൻകിടന്നുമുള്ളിയില്ലലോ"
"നിന്റെ നിക്കറിൽതപ്പി നോക്കടാ."
പതുക്കെ നിക്കറിൽതപ്പി.അതെ നനഞ്ഞിരിക്കുകയാണല്ലോ.പരമ്പിൽത്തപ്പിനോക്കി.പാതിമൂത്രം പരമ്പ്ഊറികുടിച്ചിരുക്കുന്നു.പാതി തളംകെട്ടി കിടപ്പുണ്ട് പണിപാളി.ഇളിച്ച മുഖത്തോടെ അമ്മയെനോക്കി.😬
"അമ്മെ ഇന്നലെ രാത്രിഞാൻ എഴുനേറ്റുപ്പോയി മൂത്രമൊഴിച്ചതായിരുന്നു."
"രാത്രി നീ ഒറ്റയ്ക്കോ?"
"സത്യമായിട്ടും,ലൈറ്റിട്ട് കഥകുതുറന്ന് പുറത്തുപ്പോയി മൂത്രം ഒഴിച്ചതായിരിന്നു."
"നീ പറഞ്ഞത് ഞാൻവിശ്വസിക്കണം.
ഇരുട്ടെന്നു കണ്ടാൽ എന്റെ സാരിത്തുമ്പിൽ നിന്നുംമാറാത്ത നീ ഇരുട്ടത്ത്‌ പുറത്തുപോയെന്നു ഞാൻ വിശ്വസിക്കണം.
അതുപോട്ടെ നീ സ്വിച്ചെങ്ങനെ ഓണാക്കി,അടുക്കളവാതിലെങ്ങനെ തുറന്നു.നിനക്ക് എത്തുമോ?.
"ഇല്ല ലോ."
അപ്പോഴും കിട്ടുമോനറിയുന്നില്ല അവൻകണ്ടത് സ്വപ്‌നമാണെന്ന്‌.
അവനാഗ്രഹിച്ചു കിടന്നകാര്യമാണ് സ്വപ്നത്തിലൂടെ അവനെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചതെന്ന്‌.
കണ്ണുകളിൽ ആ കാഴ്ചകളെല്ലാം അതുപോലെപതിഞ്ഞുകിടക്കുകയും ചെയ്യുന്നു.
അങ്ങനെകിട്ടുമോനാഗ്രഹിച്ചത് സ്വപനത്തിലൂടെ മാത്രമേ നടന്നുള്ളു,
ആ പതിവ്പരുപാടിയ്ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല അവൻ തുടർന്നുകൊണ്ടേയിരുന്നു,അമ്മയുടെ തുടുപ്പിനു ജോലിയും കൂടി....
(കഥയും കഥാപാത്രങ്ങളും തികച്ചുംസാങ്കൽപ്പികമെന്ന്പറയാൻ പറഞ്ഞു😉

ശരൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo