Slider

പാവം..ല്ലേ..?

0

ഞാൻ ‍കോളേജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ ഡാഡിയെ ഇന്നലെ ബിവറേജിന്‍റെ ക്യൂവിൽ വെച്ച് കണ്ടു.!
എന്നെ കണ്ടാൽ..'കാല് തല്ലിയൊടിക്കും' എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു.
പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പോള്‍...
പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പോള്‍..
എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ.!
ക്യൂ നില്‍ക്കുന്നതിനിടെ മനസില്ലാ മനസോടെ..
ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു:
എന്നെ ഓര്‍മയുണ്ടോ ?
ഞാന്‍ മോളുടെ ഒപ്പം പഠിച്ചതാ..അവള്‍ക്ക് സുഖാണോ ?
പുള്ളീടെ മറുപടി ദയനീയമായ ഒരു നോട്ടമായി
രുന്നു.!
പിന്നെ വിതുമ്പിക്കൊണ്ട്...എന്നോട് പറഞ്ഞു:
'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടായിരുന്നോടാ അവളെ??
ഞാനാകെ പതറിപ്പോയി.!
പെട്ടെന്ന് പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ചു,
'അറിഞ്ഞില്ല മോനേ.. അറിഞ്ഞില്ല..
നിന്നെ ഞാനറിഞ്ഞില്ല'. എന്നൊക്കെ പറഞ്ഞു.
എനിക്കും ആകെ വിഷമമായി. കുറേ നിര്‍ബന്ധി
ച്ചപ്പോള്‍ പുള്ളി ആ കദനകഥയുടെ കെട്ടഴിച്ചു.
അദ്ദേഹത്തിന്‍റെ മരുമോൻ..പരമനാറി മദ്യപിക്കില്ലത്രേ..
തുള്ളി മദ്യത്തിന് ഉപകാരവുമില്ല.!
ഒടുവിൽ ഞങ്ങൾ ഒരു അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു.!
അപ്പോൾ ആ വലിയ മനുഷ്യന്‍റെ മനസിൽ, എന്നെപ്പോലെ ഒരു മരുമകനെ നഷ്ടപ്പെട്ട വിഷമം ശരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു.!
വിങ്ങിപ്പൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല.😥
പാവം. . .ല്ലേ?..!!!

By: 
Ashok Kumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo