നേരം പുലരാറായി
കോഴി കൂവുന്നില്ല
അടുത്ത പണി അടുക്കള
എന്തൊരു ബോറ് !
കോഴി കൂവുന്നില്ല
അടുത്ത പണി അടുക്കള
എന്തൊരു ബോറ് !
കോട്ടുവായിട്ട് കണ്ണു തിരുമ്മി
ചാടിയെഴുന്നേറ്റ ഭർത്താവിന്റെ
നെഞ്ചത്ത് അമ്മിക്കല്ലു വീണതുപോലെ
'ദേ,ആ റസ്റ്ററന്റിൽ നിന്ന്
കുറച്ചപ്പവും കറിയും
വാങ്ങിക്കൊണ്ടു വാ
പിള്ളേരുണരുന്നതിനു മുൻപ്"
ചാടിയെഴുന്നേറ്റ ഭർത്താവിന്റെ
നെഞ്ചത്ത് അമ്മിക്കല്ലു വീണതുപോലെ
'ദേ,ആ റസ്റ്ററന്റിൽ നിന്ന്
കുറച്ചപ്പവും കറിയും
വാങ്ങിക്കൊണ്ടു വാ
പിള്ളേരുണരുന്നതിനു മുൻപ്"
ജീവിത ശൈലിയിലെ മാറ്റം
ഭക്ഷണ ശൈലിയെയും മാറ്റി
ഭക്ഷണ ശൈലിയെയും മാറ്റി
ഒത്തിരി കാലങ്ങൾക്കു ശേഷമാണ്
ഭാര്യയും കുട്ടികളുമൊത്ത്
തമിഴന്റെ കഫേയിൽ പോകുന്നത്
ബീഹാറിയാണോ? ബംഗാളിയാണോ ?
'നെയ്‌റോസ്റ്റ്,സദാദോശ,മസാൽ ,ഇലയപ്പം....... "
'നെയ്‌റോസ്റ്റ്", എന്താ ഒരു ടേസ്റ്റ്!
ബില്ല് പേ ചെയ്ത് പെട്ടന്ന്
കാറിൽക്കയറി
ട്രാഫിക് ജാം
ചുവന്ന പ്രകാശം
വെപ്രാളപ്പെട്ട് പിറകിലേക്ക് നോക്കി
കൊച്ചു കുട്ടികൾ രണ്ടും കാറിലില്ല
കാർ ഹോട്ടലിലേക്ക്
കരഞ്ഞു കവിളുകൾ വീർത്തു
നിൽക്കുന്ന കുട്ടികളെ
ഓർമ്മത്തെറ്റു തിരുത്തി
എന്നതു പോലെ
കെട്ടിപ്പിടിച്ചു കാറിലാക്കി
അമ്പലത്തിൽ പോയാൽ
അമ്മയെ മറക്കും
ഹോട്ടലിലാണെങ്കിൽ
കുഞ്ഞിനേ൦
ജീവിതതിനെന്തൊരു വേഗത!!!
ഭാര്യയും കുട്ടികളുമൊത്ത്
തമിഴന്റെ കഫേയിൽ പോകുന്നത്
ബീഹാറിയാണോ? ബംഗാളിയാണോ ?
'നെയ്‌റോസ്റ്റ്,സദാദോശ,മസാൽ ,ഇലയപ്പം....... "
'നെയ്‌റോസ്റ്റ്", എന്താ ഒരു ടേസ്റ്റ്!
ബില്ല് പേ ചെയ്ത് പെട്ടന്ന്
കാറിൽക്കയറി
ട്രാഫിക് ജാം
ചുവന്ന പ്രകാശം
വെപ്രാളപ്പെട്ട് പിറകിലേക്ക് നോക്കി
കൊച്ചു കുട്ടികൾ രണ്ടും കാറിലില്ല
കാർ ഹോട്ടലിലേക്ക്
കരഞ്ഞു കവിളുകൾ വീർത്തു
നിൽക്കുന്ന കുട്ടികളെ
ഓർമ്മത്തെറ്റു തിരുത്തി
എന്നതു പോലെ
കെട്ടിപ്പിടിച്ചു കാറിലാക്കി
അമ്പലത്തിൽ പോയാൽ
അമ്മയെ മറക്കും
ഹോട്ടലിലാണെങ്കിൽ
കുഞ്ഞിനേ൦
ജീവിതതിനെന്തൊരു വേഗത!!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക