Slider

സമയത്തിനു വേഗത പോരാ

0

സമയത്തിനു വേഗത പോരാ എന്ന് കരുതിയിരുന്ന കാലവുമുണ്ടായിരുന്നു -
ഒന്നിൽ നിന്ന് പെട്ടെന്ന് രണ്ടാം ക്ലാസ്സുകാരനാവാൻ ....
രണ്ടും മൂന്നും ഒക്കെ കടന്ന് വേഗം പത്തിലെത്താൻ...
അങ്ങിനെ പെട്ടെന്ന് വലുതായി 'വലിയവനെ' പോലെ ജീവിച്ചു
കാണിക്കാൻ ........
അങ്ങിനെ ഒരുപാട് ഒരുപാട് മോഹങ്ങൾ മനസ്സിൽ കൊണ്ടു നടന്നിരുന്ന കാലം........
ഇപ്പൊ 40 ഉം കഴിഞ്ഞ് 50 ലേക്കുള്ള ദൂരം വളരെ അടുത്തു വരുന്നതു
പോലെ ...
ഉസൈൻ ബോൾട്ടിനെ പോലെ ഫിനിഷിങ്ങിലെത്താൻ വല്ലാത്ത കുതിപ്പാണ് കാലത്തിന് ...
രാവും പകലും പോയ് മറയുന്നത്
കണ്ണടച്ചു തുറക്കുന്നതുപോലെ ...
എത്ര പെട്ടന്നാണ് ഈ വാർഷികങ്ങൾ
കൈവിട്ടു പോവുന്നത്...?
കഴിഞ്ഞകാലത്തെ ചെയ്തികൾ ഓർമ്മകളിലെത്തുമ്പൊ ഒരവസരം
കൂടി കിട്ടിയിരുന്നെങ്കിൽ ഒന്നു
കൂടെ നന്നായി പെർഫോം
ചെയ്യാമായിരുന്നു എന്നൊരു തോന്നൽ.......
വെറുതെയാണെങ്കിലും...........
കൈവിട്ടു പോയ ബാല്യവും
കൗമാരവും ഇനി ഒരിക്കലും
കടന്നു വരില്ല എന്നറിയാം.. എന്നിരുന്നാലും.....
ഭൂമിയുടെ കറങ്ങലിനും,
ഉദയാസ്തമയങ്ങൾക്കും ഒരു മാറ്റവും
വന്നിട്ടില്ല - ക്ലോക്കിലെ സൂചിയുടെ
ചലനം പോലും മാറ്റമില്ലാതെ തുടരുമ്പോൾ എന്തേ മനസ്സിനു
മാത്രം ഈ തോന്നൽ...?
3 ജിയും കടന്ന് 4 ജിയിലെത്തി
യിരിക്കുന്നു.. ഒരു പക്ഷെ 5 ജിയും
പടിക്കലെത്തി നിൽക്കുന്നു...
ഒപ്പം മനസ്സിൽപോലും ചിന്തിക്കാൻ
കഴിയാത്ത ക്രൂരതകൾ ലൈവായി
വിരൽ തൊട്ടാൽ കാണാവുന്ന വിധത്തിൽ എളുപ്പമായി മാറിയിരിക്കുന്നു -
നന്മകളേക്കാൾ കൂടുതൽ
തിൻമകൾ ദൃശ്യമാകുന്ന
ലോകത്ത് നിലവിളികൾ
ഉയർന്നു കൊണ്ടേയിരിക്കുന്നു....
വിശക്കുന്നവന്റെ, നിരാലംബരുടെ,
അഭയാർത്ഥികളുടെ, കുട്ടികളുടെ,
സ്ത്രീകളുടെ ...... , പലരുടേയും ..
അവരും ഉറക്കെ പറയുന്നുണ്ടാവാം...
"ഈ ലോകത്തിന് വേഗത പോരാ.......
ഒന്നു പെട്ടെന്ന് ഫിനിഷ്
ചെയ്തിരുന്നെങ്കിൽ "....!!
by
സലാം കെ കുന്നത്ത് ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo